കോയിബിരിയാണി വെക്കാനും പ്രസവിക്കാനും മാത്രം പെൺകുട്ട്യോൾ ഉണ്ടാവണം എന്ന് വിചാരിക്കുന്ന സകല മറ്റവന്മാരും അറിയാൻ...

പ്രീയപ്പെട്ട കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ .. താങ്കളുടെ പ്രായത്തെ ബഹുമാനിച്ചുകൊണ്ടു പറയട്ടെ . സ്ത്രീകൾ നല്ല കോഴി ബിരിയാണി ഉണ്ടാക്കി തന്ന് പെറ്റുകൂട്ടാനുള്ള ഉപകരണം മാത്രം ആണെന്ന ഉപബോധ ചിന്തയാണ് താങ്കളെ ഇത്തരം പ്രസ്താവനകളിലേക്ക് എത്തിക്കുന്നത് .. ആ ചിന്താഗതിയാണ് മാറേണ്ടത് ..!!

കോയിബിരിയാണി വെക്കാനും പ്രസവിക്കാനും മാത്രം പെൺകുട്ട്യോൾ ഉണ്ടാവണം എന്ന് വിചാരിക്കുന്ന സകല മറ്റവന്മാരും അറിയാൻ...

Ranjith Alachery Neelan writes

ബഹുമാനപ്പെട്ട കാന്തപുരം .. രാജ്യം നിയന്ത്രിച്ച ചില സ്ത്രീകളുടെ പേരുകൾ ഞാൻ താങ്കളെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുകയാണ് ..

* തുടർച്ചയായ നാലാം തവണ ജർമ്മനിയെ ഭരിക്കുന്ന ആഞ്ജല മെര്‍ക്കല്‍ .. *ഡെന്മാര്‍ക്കിന്റെ പ്രധാനമന്ത്രിയായിരുന്ന ഹെല്ല തോര്‍നിംഗ് .. *ന്യൂസിലാൻഡ് പ്രധാനമത്രിയായിരുന്ന ഹെലന്‍ ക്ലാര്‍ക്ക് *അയർലണ്ടിന്റെ പ്രസിഡന്റായിരുന്ന മറിയ അലീസ് * സ്വിസ്സർലാൻഡ് പ്രസിഡന്റ് ആയിരുന്ന ഡോറിസ് ല്യൂതാര്‍ഡ് * നമ്മുടെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും മുൻ പ്രസിഡന്റ് പ്രതിഭ പാട്ടീലും അങ്ങനെ അങ്ങനെ പെൺഭരണാധികാരികൾ ഭരിച്ചതും ഭരിക്കുന്നതുമായ രാജ്യങ്ങളുടെ ലിസ്റ്റ് നീണ്ട് കിടക്കുന്നു ...

ഇനി ആൺ ഭരണാധികാരികൾ ഭരിക്കുന്ന ചില രാജ്യങ്ങളുടെ പേര് ഞാൻ താങ്കളോട് പറയാം .. സിറിയ , അഫ്‌ഗാനിസ്ഥാൻ , ഇറാഖ്, സുഡാൻ, യെമൻ ,സോമാലിയ, ലിബിയ .. !!

മത ഗ്രന്ഥങ്ങളെ കൂട്ട് പിടിക്കാതെ സ്ത്രീകള്‍ പൊതുരംഗത്തിറങ്ങിയിട്ട് നാശവും അക്രമവും ഉണ്ടായ ഒരു ഉദാഹരണം എങ്കിലും താങ്കൾക്ക് ചൂണ്ടി കാണിക്കുവാൻ ഉണ്ടോ .... !!??

പ്രീയപ്പെട്ട കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ .. താങ്കളുടെ പ്രായത്തെ ബഹുമാനിച്ചുകൊണ്ടു പറയട്ടെ . സ്ത്രീകൾ നല്ല കോഴി ബിരിയാണി ഉണ്ടാക്കി തന്ന് പെറ്റുകൂട്ടാനുള്ള ഉപകരണം മാത്രം ആണെന്ന ഉപബോധ ചിന്തയാണ് താങ്കളെ ഇത്തരം പ്രസ്താവനകളിലേക്ക് എത്തിക്കുന്നത് .. ആ ചിന്താഗതിയാണ് മാറേണ്ടത് ..!!

താങ്കളെ ബഹുമാനിക്കുന്ന താങ്കളുടെ വാക്കുകൾക്ക് വിലകല്പിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് , അവരിൽ സ്ത്രീ എന്നത് ഒന്നിനും കൊള്ളാത്തവരാണ് എന്ന ചപലമായ ധാരണ വളർത്താനേ ഇത്തരം നാലാംകിട സംസാരം കൊണ്ട് താങ്കൾക്ക് കഴിയൂ ...

പ്രീയപ്പെട്ടവരെ നമ്മുടെ ജാതിയോ മതമോ ഭാഷയോ അത് എന്ത് തന്നെ ആയാലും , സ്ത്രീയെ ബഹുമാനിക്കുകയും അവളെയും ഒരു വ്യക്തിയായി കാണുകയും ചെയ്യുക ..!!

അത്തരക്കാരെ മാത്രമേ നമ്മുക്ക് സ്നേഹത്തോടെ "മനുഷ്യൻ" എന്ന് പേരിട്ട് വിളിക്കാൻ കഴിയൂ

advertisment

News

Related News

    Super Leaderboard 970x90