Health

സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവര്‍ കുറേക്കൂടി നല്ല സമീപനവും മാനുഷിക പരിഗണനയും അര്‍ഹിക്കുന്നില്ലേ? പ്രസവമുറിയിലെ ഈ പീഡനങ്ങള്‍ക്ക് നേരിട്ട് സാക്ഷ്യം വഹിക്കേണ്ടി വന്ന ഡോക്ടര്‍ വീണ ജെ.എസിന്റെ കുറിപ്പ്

അവിവാഹിതകൾ, കുട്ടികളായ അമ്മമാർ, പണമില്ലാത്തവർ ഇവരെല്ലാം സമൂഹത്തെ ഭയന്നാണ് പരാതികൊടുക്കാൻ ഇറങ്ങിത്തിരിക്കാത്തത്. നിങ്ങളെ ഭയന്നിട്ടാണ്, ബഹുമാനം കൊണ്ടാണ് എന്നൊന്നും വിചാരിക്കരുത് പ്ലീസ്.ഹോസ്പിറ്റൽ ഇടപെടൽ ഇല്ലാതെയുള്ള feed back form പൂരിപ്പിച്ചു വനിതാ കമ്മീഷനും സാമൂഹ്യനീതിവകുപ്പിനും ആരോഗ്യമന്ത്രിക്കും, media സെല്ലിനും അയക്കുന്ന സംവിധാനം കൊണ്ടുവരാൻ പറ്റില്ലേ....

 സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവര്‍ കുറേക്കൂടി നല്ല സമീപനവും മാനുഷിക പരിഗണനയും അര്‍ഹിക്കുന്നില്ലേ? പ്രസവമുറിയിലെ ഈ പീഡനങ്ങള്‍ക്ക് നേരിട്ട് സാക്ഷ്യം വഹിക്കേണ്ടി വന്ന ഡോക്ടര്‍ വീണ ജെ.എസിന്റെ കുറിപ്പ്

എംബിബിസ് പാസ്സ് ആയ ശേഷം 2016ൽ പിജിക്ക് join ചെയ്യും വരെ കുറച്ചാശുപത്രികളിൽ ജോലി ചെയ്തിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ മൂന്ന് ഗവണ്മെന്റ്, നാല് private. Gynec ഡിപ്പാർട്മെന്റിൽ ആണ് കൂടുതൽ കയറേണ്ടി വന്നിട്ടുള്ളത്.ഗവണ്മെന്റ് ആശുപത്രിയെക്കുറിച്ചു പറയാം ആദ്യം. ചില പ്രത്യേക സാഹചര്യങ്ങൾ മാത്രം പറയുന്നു.

16 വയസ്സുള്ള കുട്ടി. ഗർഭിണിയാണ്. ഗർഭത്തിന്റെ അവസാനനാളുകൾ. Date ആയിട്ടും വേദന വരുന്നില്ല. ഡോക്ടർ എത്തി. യോനി പരിശോധിക്കാൻ കുട്ടി സമ്മതിക്കുന്നേയില്ല. ഉടനെ അവിടെ ഒരു ചോദ്യം. ഡോക്ടർ ആണോ നേഴ്സ് ആണോ മറ്റാരെങ്കിലും ആണോ എന്ന് ഞാൻ പറയില്ല. നാളെ ഒരു മാപ്പ് പറച്ചിലിനു താല്പര്യം ഇല്ലാത്തതുകൊണ്ടാണ്.ചോദ്യം ഇതാണ്."അന്ന് കിടന്നു കൊടുക്കുമ്പോ ഈ മടിയൊക്കെ ഉണ്ടായിരുന്നോ?"പ്രസവവേദന കൊണ്ട് നിലവിളിക്കുന്നതിനിടയിൽ "കാലമാടാ നിനക്ക് ഞാൻ വെച്ചിട്ടുണ്ട്" എന്ന് സ്ത്രീകൾ പറയുന്നുണ്ടെന്ന പ്രചാരണം കേട്ടുചിരിച്ച് മറിയുന്ന നമ്മുടെ സമൂഹത്തോട് ഇത് ഞാൻ ഏറ്റുപറയുകയാണ്. ഞാൻ സാക്ഷ്യം വഹിച്ച കാര്യമാണ് ഇന്നേറ്റു പറയുന്നത്. അന്ന് അവിടെവച്ചുതന്നെ പ്രതികരിക്കാത്തതിൽ ആ 16 വയസ്സുള്ള കുഞ്ഞിനോട് ഞാൻ മാപ്പ് പറയുന്നു. 18 വയസ്സിൽ താഴെയുള്ള ഏതൊരു മനുഷ്യനും കുട്ടിയാണ്. ഒരു കുഞ്ഞിനോട് എങ്ങനെ ഇത് ചോദിക്കാൻ മനസ്സ് വരുന്നു. 16 വയസ്സുള്ള കുട്ടി ഗർഭിണി ആവുക എന്നാൽ റേപ്പ് നടന്നു എന്ന് മാത്രമാണ് അർത്ഥം. അതെങ്കിലും മനസ്സിലാക്കുന്ന gender sensitization programs താഴെ തസ്തികയിലുള്ളവർമുതൽ മുകളിലുള്ള സകലർക്കും ആരോഗ്യവകുപ്പ് നേരിട്ട് ഏർപ്പെടുത്തേണ്ടതാണ്. വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടികൾ വേണം. ഓരോ batch സർവീസിൽ കയറുമ്പോഴും program ഉണ്ടാവേണ്ടതാണ്.

മറ്റൊരു ഗവണ്മെന്റ് ആശുപത്രി. കാട്ടിനുള്ളിൽ കൊണ്ടുപോയി മൂന്ന് ദിവസത്തോളം പീഡിപ്പിക്കപ്പെട്ട ഒരു പതിനേഴുകാരി ഗർഭിണി ആയി. വയറൊക്കെ വലുതായ ശേഷമാണു വീട്ടുകാർക്ക് മനസ്സിലാവുന്നത്. Police അവളോട്‌ ചോദിച്ച ചോദ്യം ഇതാണ്, "അയാളെ കല്യാണം കഴിക്കാൻ ഇഷ്ടമാണോ".നമ്മുടെ കേരളത്തിൽ. മറ്റെവിടെയും അല്ല.

ഒരു OP ദിവസം. കല്യാണം കഴിഞ്ഞു രണ്ടുവർഷമായിട്ടും കുഞ്ഞുങ്ങൾ ആയില്ലെന്നുള്ള പരാതിയിൽ ദമ്പതികൾ വന്നു. പെണ്ണിനെ പരിശോധിച്ചപ്പോ അറിയുന്നു കന്യാസ്‌തരം പോയിട്ടില്ല. വിരലിന്റെ ഒരറ്റമേ ഉള്ളിൽ കയറുന്നുള്ളു. ഭർത്താവിനെ ഉള്ളിലേക്ക് വിളിപ്പിച്ചു, ബാക്കിയുള്ളവർ കേൾക്കേ ഒറ്റ ചോദ്യം. "പെണ്ണുങ്ങൾ ആവുമ്പോൾ ആണുങ്ങൾക്ക് കാലൊക്കെ ഒന്നകത്തി വെച്ചുകൊടുക്കണം"ഞെട്ടിപ്പോയി ഞാൻ. അന്നുവരെ അമ്മ എന്നോട് പറഞ്ഞിരുന്നത് "കാലുപൂട്ടിയിരിക്കെടി" എന്നാണ്. കാലകത്തേണ്ട scientific moments ആ നിമിഷം പിടികിട്ടിയതായി തോന്നി എനിക്ക്.

Private hospital.
അവിവാഹിതർ, കുട്ടികൾ അവിടെയും പ്രസവിക്കാൻ എത്തുന്നുണ്ട്. ഇത്രക്കും ആക്ഷേപം അവിടെ ഞാൻ കണ്ടിട്ടില്ല. നീരസഭാവങ്ങൾ ഉണ്ട് ജീവനക്കാർക്ക്. പക്ഷെ രോഗി ഒരു കസ്റ്റമർ ആണെന്നുള്ള ചിന്ത അവരുടെ പെരുമാറ്റങ്ങളിൽ വ്യക്തമായി നിഴലിച്ചിരുന്നു. അത്രയെങ്കിലും കാണിക്കുക.ഉണ്ടായ മുറിവുകൾതന്നെ ആ കുട്ടികൾക്ക് ധാരാളമാണ്. പഴുപ്പുണ്ടാക്കാതെയെങ്കിലും സൂക്ഷിക്കുക. പതുക്കെ ഉണങ്ങി വരട്ടെ അവർ . ജീവിതം ഇനിയും എത്രയോ ബാക്കിയാണ് അവർക്കു.

അവിവാഹിതകൾ, കുട്ടികളായ അമ്മമാർ, പണമില്ലാത്തവർ ഇവരെല്ലാം സമൂഹത്തെ ഭയന്നാണ് പരാതികൊടുക്കാൻ ഇറങ്ങിത്തിരിക്കാത്തത്. നിങ്ങളെ ഭയന്നിട്ടാണ്, ബഹുമാനം കൊണ്ടാണ് എന്നൊന്നും വിചാരിക്കരുത് പ്ലീസ്.ഹോസ്പിറ്റൽ ഇടപെടൽ ഇല്ലാതെയുള്ള feed back form പൂരിപ്പിച്ചു വനിതാ കമ്മീഷനും സാമൂഹ്യനീതിവകുപ്പിനും ആരോഗ്യമന്ത്രിക്കും, media സെല്ലിനും അയക്കുന്ന സംവിധാനം കൊണ്ടുവരാൻ പറ്റില്ലേ.

Statutory warning. നല്ലവരെ മറക്കുന്നില്ല. നല്ലവരെ ഇവിടെ ഉദ്ദേശിച്ചിട്ടുമില്ല. എത്രയോ നല്ല govt ഉദ്യോഗസ്ഥരുണ്ട്. പക്ഷെ മേല്പറഞ്ഞ വിധമുള്ള govt ഉദ്യോഗസ്ഥരെ സർക്കാർ address ചെയ്യുക തന്നെ വേണം. പലപ്പോഴും സഹപ്രവർത്തകർക്ക് പോലും ഇമ്മാതിരി പെരുമാറ്റം ഉള്ളവരെ കൈകാര്യം ചെയ്യാൻ പറ്റുകയില്ല. സർക്കാർതലത്തിൽ തന്നെ ഇടപെടണം. അതിനുവേണ്ടി മാത്രമാണ് ഈ ശ്രമം. നല്ലവർ മനസ്സിലാക്കുക. ശത്രുവായി കാണാതിരിക്കുക.

advertisment

Super Leaderboard 970x90