Travel

വരിക്കാശ്ശേരി മന: വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന വള്ളുവനാടിന്‍റെ ഐശ്വര്യം

അന്നൊക്കെ ഒറ്റപ്പാലത്തുകാരോട് വല്ലാത്തൊരസൂയ തോന്നിയിരുന്നു. തങ്ങളുടെ പ്രിയതാരങ്ങളെ എന്നും കാണാൻ കഴിയുന്നവരും,മനോഹരമായ സ്ഥലങ്ങളിൽ ജീവിക്കാൻ ഭാഗ്യമുണ്ടായവരുമാണ് ഒറ്റപ്പാലത്തുകാരെന്ന ചിന്ത മനസ്സിലിട്ടു നടന്ന ഒരുപാട് മനസ്സുകൾ എനിക്ക് ചുറ്റുമുണ്ടായിരുന്നു.അന്നേ താലോലിച്ചു വച്ച ഒരാഗ്രഹമായിരുന്നു എന്നെങ്കിലുമൊരിക്കൽ ഒറ്റപ്പാലത്തിൻറെ ഞരമ്പുകളിലൂടെ ആ കൗമാരക്ളീഷകൾ തിരഞ്ഞ് ഒന്നലഞ്ഞുതിരിയണമെന്ന്......

വരിക്കാശ്ശേരി മന: വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന വള്ളുവനാടിന്‍റെ ഐശ്വര്യം

 കൗമാരത്തിൻറ പടവുകളിലെവിടെയോ വച്ച് മനസ്സിൽ കയറിക്കൂടിയ ചില ഒബ്സഷനുകളുണ്ട്.ഒരുപക്ഷെ തമാശയായി തോന്നുമെങ്കിലും അത്തരത്തിലുള്ള ഒന്നാണ് 'ഒറ്റപ്പാലം'

തൊണ്ണൂറുകളിൽ ഹൈസ്കൂൾ - കോളേജ് വിദ്യാഭ്യാസം പിന്നിട്ട ,അൽപ്പസൊൽപ്പം സിനിമാകമ്പമുണ്ടായിരുന്ന,പ്രത്യേകിച്ച് ഒരു തെക്കൻ ജില്ലക്കാരനാണ് നിങ്ങളെങ്കിൽ ഞാനീപ്പറഞ്ഞത് പെട്ടെന്ന് മനസ്സിലാകും..

വരിക്കാശ്ശേരി മന: വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന വള്ളുവനാടിന്‍റെ ഐശ്വര്യം

ബാർബർ ഷാപ്പുകളിലെ കാത്തിരിപ്പുകൾ തള്ളിത്തീർത്ത സിനിമാവാരികകളിലോ പത്രത്തിലെ സിനിമാപേജിലോ മിഴികളുടക്കിപ്പോകുന്ന ചിത്രീകരണവിശേഷങ്ങൾ അന്ന് ഏറെയും അവസാനിച്ചിരുന്നത് മിക്കവാറും ഇങ്ങനെയൊരു വാക്യത്തിലായിരുന്നു...

'ചിത്രീകരണം ഒറ്റപ്പാലത്തും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു.......'

അന്നൊക്കെ ഒറ്റപ്പാലത്തുകാരോട് വല്ലാത്തൊരസൂയ തോന്നിയിരുന്നു. തങ്ങളുടെ പ്രിയതാരങ്ങളെ എന്നും കാണാൻ കഴിയുന്നവരും,മനോഹരമായ സ്ഥലങ്ങളിൽ ജീവിക്കാൻ ഭാഗ്യമുണ്ടായവരുമാണ് ഒറ്റപ്പാലത്തുകാരെന്ന ചിന്ത മനസ്സിലിട്ടു നടന്ന ഒരുപാട് മനസ്സുകൾ എനിക്ക് ചുറ്റുമുണ്ടായിരുന്നു.അന്നേ താലോലിച്ചു വച്ച ഒരാഗ്രഹമായിരുന്നു എന്നെങ്കിലുമൊരിക്കൽ ഒറ്റപ്പാലത്തിൻറെ ഞരമ്പുകളിലൂടെ ആ കൗമാരക്ളീഷകൾ തിരഞ്ഞ് ഒന്നലഞ്ഞുതിരിയണമെന്ന്......യാദൃശ്ചികമായി അതിനുള്ള അവസരമൊത്തുവന്നത് ഈയടുത്താണ്..

വരിക്കാശ്ശേരി മന: വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന വള്ളുവനാടിന്‍റെ ഐശ്വര്യം

കേരളത്തിൻറ തനതായ വാസ്തുശിൽപശൈലിയിൽ പണികഴിപ്പിച്ച ഒട്ടനേകം മനകളും ക്ഷേത്രങ്ങളും വീടുകളും കടകളും ഒറ്റപ്പാലത്തുണ്ട്.പഴമയെ വല്ലാതെ നെഞ്ചിലേറ്റുന്ന സ്വഭാവം അന്നുമിന്നുമുള്ളതിനാൽ എനിക്കിതൊക്കെ വലിയൊരു അത്ഭുതമായാണ് തോന്നിയത്. ആ അത്ഭുതങ്ങളുടെ ആറാട്ടു കാണാനെത്തിയതായിരുന്നു ഞാൻ വരിക്കാശ്ശേരിമന യുടെ തിരുമുറ്റത്ത്.

വരിക്കാശ്ശേരി മന: വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന വള്ളുവനാടിന്‍റെ ഐശ്വര്യം

അസാധ്യമായൊരു നിർമ്മിതിയാണ് വരിക്കാശ്ശേരിമന. കേരളീയ വാസ്തുശിൽപ്പവിധിയുടെ ഒരു മഹനീയ മാതൃക. ഒരുപക്ഷെ ഒരു സൂപ്പർ സ്റ്റാർ ലൊക്കേഷൻ എന്ന ഭാഗ്യമുള്ളതുകൊണ്ട് ഇന്നും പഴമയുടെ തിടമ്പുമായി നിൽക്കുന്ന വമ്പൻ...അതൊരു കാഴ്ച തന്നെയാണ്...

വരിക്കാശ്ശേരി മന: വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന വള്ളുവനാടിന്‍റെ ഐശ്വര്യം

നൂറ്റാണ്ടുകളുടെ പഴമയും പാരമ്പര്യവും കഥകളും വരിക്കാശ്ശേരിമനയ്ക്ക് പറയാനുണ്ടെങ്കിലും ഇവിടെയെത്തുന്ന പലരും അന്വേഷിക്കുന്നതും കാണാനാഗ്രഹിക്കുന്നതും ഇതൊന്നുമല്ല.

വരിക്കാശ്ശേരി മന: വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന വള്ളുവനാടിന്‍റെ ഐശ്വര്യം

ഐ.വി.ശശിയെന്ന ക്രാഫ്റ്റ് മാൻ ഡയറക്ടർ മലയാള സിനിമയുടെ പൂമുഖത്തെ ആട്ടുകട്ടിലിൽ മീശപിരിച്ചു കുടിയിരുത്തിയ മംഗലശ്ശേരി നീലകണ്ഠനെന്ന ഫ്യൂഡൽ തെമ്മാടിയുടെ തറവാടാണവർ തേടുന്നത്.

വരിക്കാശ്ശേരി മന: വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന വള്ളുവനാടിന്‍റെ ഐശ്വര്യം

ഭാനുമതിയുടെ കണ്ണീരും ചിലങ്കകളും വീണുടഞ്ഞ പൂമുഖത്തിണ്ണയും അപ്പുമാഷും കുടുംബവും താമസിച്ച തെക്കിനിയും കുളിപ്പടവുകളും കുളവും അവർ തിരഞ്ഞുനടക്കുന്നു..

വരിക്കാശ്ശേരി മന: വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന വള്ളുവനാടിന്‍റെ ഐശ്വര്യം

കാൽപ്പനികതയുടേയും യാഥാർത്ഥ്യത്തിൻറേയും നേർത്തുപോകുന്ന വേർതിരിവുകളിൽ മംഗലശ്ശേരിയെന്ന നാമത്തിലേയ്ക്ക് അറിയാതെ കൂടുമാറിപ്പോകുന്നു വരിക്കാശ്ശേരി..

വരിക്കാശ്ശേരി മന: വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന വള്ളുവനാടിന്‍റെ ഐശ്വര്യം

ഒരർത്ഥത്തിൽ അതുതന്നെയാണ് ജീവിതവും....അരങ്ങോടരുടെ ഇടയ്ക്ക പോലെ......

'മാപ്പു...നൽകൂ മഹാമതേ...
മാപ്പു നൽകൂ.....ഗുണനിധേ....

advertisment

Related News

    Super Leaderboard 970x90