ലക്ഷ്മി മേനോന്‍.., ഇവിടെ കൈകള്‍ കെട്ടിയ മധുവിന്റെ ദൈന്യതയുള്ള പടം വച്ച് മുളക് പൊടിയും മല്ലിപൊടിയും വില്‍ക്കാന്‍ ശ്രമിക്കുന്നതാങ്കളും, ഇതേ ദൈന്യത പുറം ലോകത്ത് എത്തിച്ച സെല്‍ഫിക്കാരനും തമ്മില്‍ എന്ത് വ്യത്യാസം ആണ് ഉള്ളത്..?

ഫേസ്ബുക്കില്‍ നിന്ന് ഒന്നിറങ്ങി അവിടുങ്ങളില്‍ ചെന്ന് അന്വേഷിച്ചാല്‍ അറിയാം മുകളില്‍ ടിയാന്‍ കാട്ടിയതിലും അടാര്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍..അന്നത്തെ യാത്രയില്‍ ഊരിലെ മിക്ക കോണ്‍ക്രീറ്റ് വീടുകളിലും നിറഞ്ഞിരുന്നത് മനുഷ്യര്‍ ആയിരുന്നില്ല, പകരം ആടുകളായിരുന്നു. 'ഇവിടുത്തെ ആളുകള്‍ എവിടെ ?' എന്ന ചോദ്യത്തിന് അന്ന് കൂടെയുണ്ടായിരുന്ന പയ്യന്‍ പറഞ്ഞ മറുപടി 'ജലാശയ സ്ത്രോസ്സുകളും വാഹനസൗകര്യങ്ങളും ഉള്ള കണ്ണായ ഭൂമിയെല്ലാം പുറത്ത് നിന്ന് ആളുകള്‍ വന്ന് തുച്ഛമായ വിലയ്ക്ക് പറഞ്ഞ് പറ്റിച്ച് വാങ്ങും. എന്നിട്ട് ആ സ്ഥലങ്ങളില്‍ ഇവരെ തന്നെ പണിക്കാരാക്കും. ഭൂമി ഇങ്ങനെ പോകുന്നോണ്ട് കൃഷിയാവശ്യങ്ങള്‍ക്കായി കാട് കയറും അവര്‍...

 ലക്ഷ്മി മേനോന്‍.., ഇവിടെ കൈകള്‍ കെട്ടിയ മധുവിന്റെ ദൈന്യതയുള്ള പടം വച്ച് മുളക് പൊടിയും മല്ലിപൊടിയും വില്‍ക്കാന്‍ ശ്രമിക്കുന്നതാങ്കളും, ഇതേ ദൈന്യത പുറം ലോകത്ത് എത്തിച്ച സെല്‍ഫിക്കാരനും തമ്മില്‍ എന്ത് വ്യത്യാസം ആണ് ഉള്ളത്..?

മുളകുപൊടിയും മല്ലിപൊടിയും മാത്രം ആക്കിയതെന്തിനാ ലക്ഷ്മി ചേച്ചി അടക്കുന്നതിന് മുന്‍പ് മധുവിന്റെ ശവശരീരം വാങ്ങി അറുത്ത് തുണ്ടമാക്കി ഇറച്ചി ഇതേപോലെ 'വില നിശ്ചയിക്കാത്ത കിലോകളാക്കി വില്‍ക്കാമായിരുന്നു....അത്യാധുനിക വിപണന തന്ത്രം പൊളിച്ചേനേ...

കഴിഞ്ഞ രണ്ട് വര്‍ഷമായി അട്ടപ്പാടിയില്‍ പോകാനും ഇവരെ ചെറിയ രീതിയില്‍ അടുത്തറിയാനും സാധിക്കുന്നുണ്ട്. ഒരു വര്‍ഷം മുന്‍പ് ഒരു സര്‍വ്വേയ്ക്ക് വേണ്ടി സാമ്പാര്‍ചോല കോളനി പാലക്കാട് NSS Eng.കോളേജിലെ കുട്ടികള്‍ക്കൊപ്പം പോയ നാള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ട്. അന്ന് അവിടെയുള്ള കുട്ടികളുടെ വിദ്യാഭ്യാസ യോഗ്യത കണ്ട് ഞെട്ടിയിട്ടുണ്ട്. ഭൂരിഭാഗവും SSLC പാസ്സായവര്‍. ITI, TTC, തുടര്‍ വിദ്യാഭ്യാസമുള്ളവര്‍. BTech പോയി പഠനം മുഴുവിക്കാന്‍ സാധിക്കാത്തവര്‍...അന്ന് ജാസിം പരിചയപ്പെടുത്തിയ കുട്ടികളോട് സംസാരിച്ചപ്പോഴാണ് ആദിവാസികള്‍ എന്ന വിഭാഗത്തെ എത്ര വികലമായിട്ടാണ് മനസ്സില്‍ വരച്ചിട്ടിരുന്നത് എന്ന് കുറ്റബോധത്തോടെ മനസ്സിലാക്കിയത്. അതിന് പ്രായിച്ഛിത്തമായി അവിടെ ഒരു ലൈബ്രററിക്കായി മുന്നിട്ടിറങ്ങിയതും ഇപ്പോള്‍ അത് കോട്ടത്തറ ട്രൈബല്‍ ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്നതും. പിന്നീട് പ്രഭുദാസ് ഡോക്ടറിലൂടെയും ജാസിമിലൂടെയും അവരെ കൂടുതല്‍ അറിഞ്ഞു. മനസ്സില്‍ അവരെ കോറി വരച്ചതെല്ലാം തിരുത്തി എഴുതി..

ഫേസ്ബുക്കില്‍ നിന്ന് ഒന്നിറങ്ങി അവിടുങ്ങളില്‍ ചെന്ന് അന്വേഷിച്ചാല്‍ അറിയാം മുകളില്‍ ടിയാന്‍ കാട്ടിയതിലും അടാര്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍..അന്നത്തെ യാത്രയില്‍ ഊരിലെ മിക്ക കോണ്‍ക്രീറ്റ് വീടുകളിലും നിറഞ്ഞിരുന്നത് മനുഷ്യര്‍ ആയിരുന്നില്ല, പകരം ആടുകളായിരുന്നു. 'ഇവിടുത്തെ ആളുകള്‍ എവിടെ ?' എന്ന ചോദ്യത്തിന് അന്ന് കൂടെയുണ്ടായിരുന്ന പയ്യന്‍ പറഞ്ഞ മറുപടി 'ജലാശയ സ്ത്രോസ്സുകളും വാഹനസൗകര്യങ്ങളും ഉള്ള കണ്ണായ ഭൂമിയെല്ലാം പുറത്ത് നിന്ന് ആളുകള്‍ വന്ന് തുച്ഛമായ വിലയ്ക്ക് പറഞ്ഞ് പറ്റിച്ച് വാങ്ങും. എന്നിട്ട് ആ സ്ഥലങ്ങളില്‍ ഇവരെ തന്നെ പണിക്കാരാക്കും. ഭൂമി ഇങ്ങനെ പോകുന്നോണ്ട് കൃഷിയാവശ്യങ്ങള്‍ക്കായി കാട് കയറും അവര്‍...കൃഷി ഇറക്കുന്നതിലും പാടാണ് അത് നോക്കി നടത്താന്‍. രാത്രിയില്‍ പന്നിയുടേയും ആനയുടേയും ശല്യം ഉള്ളതിനാല്‍ അവരെ ഓടിക്കാന്‍ അവിടെ തങ്ങും. പകല്‍ കൃഷിയും, രാത്രി കൂട്ടിരിപ്പുമാകുമ്പോള്‍ കൃഷിഭൂമിക്കരുകില്‍ കുടില്‍ കെട്ടി താമസിക്കും. കുടിയിലേക്കുള്ള വരവ് വല്ലപ്പോഴുമാകും. മനുഷ്യന്‍ താമസിക്കുന്നിടത്തേക്ക് ആടുകള്‍ മേഞ്ഞ് കയറും. അവിടെ ഉള്ളവരോട് എത്ര ഭൂമിയുണ്ട് എന്ന് ചോദിച്ചാല്‍ ഒന്ന്,രണ്ട് എന്നീ ഏക്കര്‍ കണക്ക് കാണാം. എവിടെ എന്ന് നിങ്ങള്‍ ചോദിച്ചാല്‍ പുല്ല് പോലും കിളിര്‍ക്കാന്‍ മടി കാണിക്കുന്ന തരിശ്ശ് മൊട്ടക്കുന്നുകള്‍ കാട്ടിത്തരും...വെള്ളം കിട്ടുന്ന സ്ഥലങ്ങളില്‍ പുറത്ത്നിന്ന് വന്ന് കൈയ്യേറി അതിര് തിരിച്ചിട്ടിരിക്കുന്നത് കാട്ടിത്തരും...സിമന്റ് തറയില്‍ കിടന്നാ ഉറക്കം വരില്ല. കുടിയിലെ തണുപ്പ് മതി...എന്ന് നല്ലപ്രായമുള്ള അമ്മ മുറുക്കി ചുണ്ട് ചുവപ്പിച്ച് തമിഴും മലയാളവും കലര്‍ന്ന ഭാഷയില്‍ പറഞ്ഞു. ഊരിറങ്ങി താഴേക്ക് വന്നപ്പോള്‍ ശ്രീജിത്ത് പറഞ്ഞു ഡാറ്റാ എടുക്കാന്‍ ചെന്നപ്പോള്‍ ഒരു കുട്ടി പറഞ്ഞത് അവന്‍ പഠിത്തം അവസാനിപ്പിക്കാന്‍ കാരണം ആദിവാസി എന്ന കാരണത്താല്‍ ഹോസ്റ്റല്‍ മുറി ഷെയര്‍ ചെയ്യാന്‍ മറ്റ് കുട്ടികള്‍ തയ്യാറാവില്ലാത്രേ. സ്കൂളിലും ഈ വിവേചനം ഉണ്ടെന്ന്. അവരെങ്ങെ അഭിമാനം കെട്ട് പഠിക്കും...

കുറേ അലട്ടിയ ചിത്രങ്ങളും ചിന്തകളും അവിടെ നിന്നും കിട്ടിയിരുന്നു. മധുവിന്റെ സംഭവം കഴിഞ്ഞ് പലരും ഭക്ഷണ പൊതിയും പ്രതിഷേധവുഭായി കാട് കയറാന്‍ വിളിച്ചപ്പോള്‍ 'ഞാനില്ല' എന്ന തറപ്പിച്ച് പറഞ്ഞതും, വികാരപരമായി ഒന്നും അതേപറ്റി എഴുതാത്തതും ആ ചിത്രങ്ങള്‍ മനസ്സിലുണ്ടായത് കൊണ്ടാണ്..വായിച്ചും കേട്ടും അറിഞ്ഞ അട്ടപ്പാടി അല്ല സുഹൃത്തുകളേ യഥാര്‍ത്ഥ അട്ടപ്പാടി. അറിയണമെങ്കില്‍ പരിഷ്കൃത വേഷം ഊരിവച്ച് അതിസാധാരണത്വത്തിന്റെ കുപ്പായമിട്ട് ഒന്ന് കയറി നോക്കുക, സംസാരിച്ച് നോക്കുക, ...നിങ്ങള്‍ കൊടുക്കുന്ന ഒരു പിടി ചോറോ അരിയോ മുളക് പൊടിയോ അല്ല അവരുടെ ജീവിതം . അവരുടേതായ വ്യക്തമായ കെട്ടുറപ്പുള്ള സാമൂഹ്യ ബോധവും ജീവിതവും ഓരോ ഊരിലുമുണ്ട്. അവിടേക്ക് ഇടിച്ച് കയഴി അവരെ കാടും നാടും അല്ലാത്ത ത്രിശങ്കു സ്വര്‍ഗ്ഗത്തിലാക്കാതിരിക്കുക...

ലക്ഷ്മി മേനോന്‍, താങ്കള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് ബഹുമാനം നിലനിര്‍ത്തി കൊണ്ട് പറയട്ടെ,
ഇവിടെ കൈകള്‍ കെട്ടിയ മധുവിന്റെ ദൈന്യതയുള്ള പടം വച്ച് മുളക് പൊടിയും മല്ലിപൊടിയും വില്‍ക്കാന്‍ ശ്രമിക്കുന്ന (ഉദ്ദേശം എന്ത് തന്നെ ആയാലും) താങ്കളും, ഇതേ ദൈന്യത പുറം ലോകത്ത് എത്തിച്ച സെല്‍ഫിക്കാരനും തമ്മില്‍ എന്ത് വ്യത്യാസം ആണ് ഉള്ളത്..അല്‍പ്പമെങ്കിലും നാണം തോന്നുന്നില്ലേ...മനുഷത്വം എന്നത് കടയില്‍ നിന്ന് കുമ്പിളില്‍ കുത്തി കിലോയ്ക്ക് തൂക്കി വാങ്ങാന്‍ കിട്ടുന്ന ഒന്നല്ല. അവനവനില്‍ നിന്ന് തന്നെ വരേണ്ടതാണ്..കൂട്ടത്തില്‍ ഒരുവന്റെ ദൈന്യതയും മരണവും ഇവ്വിധം വിറ്റ കാശുമായി നിങ്ങള്‍ എന്ത് അവിടെ ചെയ്താലും അവര്‍ ഇതറഞ്ഞാല്‍ വാങ്ങില്.. അവരും മനുഷ്യരാണ്. അഭിമാനം ഉള്ളവരാണ്..അതാണ് അവരും നിങ്ങളും തമ്മിലുള്ള വ്യത്യാസം..

advertisment

News

Related News

    Super Leaderboard 970x90