കാലം പൊയി... അടുപ്പും മൺകലങ്ങളും അപ്രത്യക്ഷമായി.... എങ്കിലും തമിഴത്തി അമ്മ തന്നിട്ട് പോയ സ്നേഹം ഇപ്പോഴും അടുപ്പില്‍ തിളയ്ക്കുന്നുണ്ട്.... വനജ വാസുദേവ് എഴുതിയ കുറിപ്പ്

വീട്ടില്‍ ചോറ് വെക്കുന്നത് മൺകലത്തിലും കറികള്‍ എല്ലാം മൺചട്ടിയിലും. ഞങ്ങള്‍ക്കും ആ സ്വാദ് ആണ് ഇഷ്ടം, അമ്മയുടെ പുക മണവും. ഇടയ്ക്കിടെ അമ്മ പഴയ കാര്യങ്ങള്‍ പറഞ്ഞു തരും. ഇന്നും അമ്മ മെഴുക്കി അടുക്കി വയ്ക്കുന്നുണ്ട് ആ ഓർമ്മകൾ. ചായ്പ്പിൽ കഴുകി കമഴ്ത്തി വയ്ക്കുന്ന മൺചട്ടികളെ പൊലെ....

കാലം പൊയി... അടുപ്പും മൺകലങ്ങളും അപ്രത്യക്ഷമായി.... എങ്കിലും തമിഴത്തി അമ്മ തന്നിട്ട് പോയ സ്നേഹം ഇപ്പോഴും അടുപ്പില്‍ തിളയ്ക്കുന്നുണ്ട്.... വനജ വാസുദേവ് എഴുതിയ കുറിപ്പ്

പാണ്ടിലോറിയുടെ ഹോൺ അടിച്ചാല്‍ ഞങ്ങള്‍ക്കറിയാം ചന്തയിൽ ഇറക്കാൻ ചട്ടീം കലോം എത്തിയെന്ന്. ദിവാകരൻ മുതലാളിയുടെ കടയ്ക്ക് അപ്പുറം തടി പലകകൾ വാതിലുകളായി അടിക്കി വച്ചിരിക്കുന്ന തമിഴത്തി അമ്മയുടെ കടയിലേക്കുള്ളതാണിത്. പലകകളിൽ ഒന്ന് രണ്ട് മൂന്ന് എന്നിങ്ങനെ ചോക്ക് കൊണ്ട് അടയാളപ്പെടുത്തിയിരിക്കും. എല്ലാം ദിവസവും അവരുടെ കട തുറന്ന് പ്രവർത്തിക്കുമെങ്കിലും രണ്ട് ദിവസം ചന്ത കൂടുന്ന ദിവസം കച്ചവടം ഉഷാറാവും. തമിഴ് നാട്ടില്‍ നിന്നാണ് മൺചട്ടിയും കലവും ഒക്കെ കൊണ്ടു വരുന്നത്. തമിഴ്നാട്ടിൽ നിന്നും വലിയ ലോറിയിൽ കച്ചിയിൽ (വൈക്കോല്‍) പൊതിഞ്ഞ് പൊട്ടാതെ ഭദ്രമാക്കിയാണ് വരവ്. ഒരു ലോഡിൽ ഇരുനൂറ് എണ്ണമെങ്കിലും വരും.

കാലം പൊയി... അടുപ്പും മൺകലങ്ങളും അപ്രത്യക്ഷമായി.... എങ്കിലും തമിഴത്തി അമ്മ തന്നിട്ട് പോയ സ്നേഹം ഇപ്പോഴും അടുപ്പില്‍ തിളയ്ക്കുന്നുണ്ട്.... വനജ വാസുദേവ് എഴുതിയ കുറിപ്പ്

ഭീകരമായി ഹോൺ മുഴക്കി മണിവേൽ അണ്ണാച്ചി ആലുമൂട്ടിൽ നിന്നേ വരവറിയിക്കും. വരുന്ന കലമിറക്കാൻ തമിഴത്തി അമ്മയും കറിയാച്ചനും വേണു ചേട്ടനും തയ്യാറായി നിൽക്കും. ചട്ടിവണ്ടി കാണാന്‍ ഞങ്ങള്‍ കുട്ടികളും . റോഡില്‍ നിന്ന് ഇത്തിരി ഉയർന്നാണ് കണ്ണമത്ത് ചന്ത ഉള്ളത്. അതിനാല്‍ ദിവാകരൻ മുതലാളിയുടെ കടയോട് ചേർന്ന് വണ്ടി നിർത്തും. മണിവേലണ്ണൻ തന്നെ ആദ്യം വണ്ടിയുടെ മുകളിൽ കയറും. എന്നിട്ട് വണ്ടിക്ക് മുകളില്‍ കുറുകെ കെട്ടിയിരിക്കുന്ന വലിയ വടം അഴിച്ചെടുത്ത് കച്ചിക്കുള്ളിൽ കണ്ണും പൂട്ടിയിരിക്കുന്ന കലവും ചട്ടിയും ഒന്നൊന്നായി പുറത്തേക്കെടുക്കും. തൊട്ട് താഴെ നിൽക്കുന്ന കറിയാച്ചന്റെ കയ്യിലേക്ക്. കറിയാച്ചൻ ആഞ്ഞ് വീശി എറിയുന്നത് കൃത്യം വേണു അണ്ണന്റെ കയ്യിലേക്ക് . അവിടെ നിന്നും അന്തരീക്ഷത്തിലൂടെ പറന്ന് വരുന്ന കലവും ചട്ടിയും തമിഴത്തിയമ്മ വിദഗ്ദ്ധമായി കൈകളിലാക്കി ഒന്നിന് മീതേ ഒന്നായി അടുക്കി വയ്ക്കും. 

കടയുടെ സൈഡിലായി ഒരു കാർഡ്ബോർഡ് കഷ്ണത്തിൽ "കലം, ചട്ടി വിൽക്കപ്പെടും " എന്ന് ചുണ്ണാമ്പ് കൊണ്ട് എഴുതി വച്ചിട്ടുണ്ട്. ഇവ വിൽക്കുമ്പോഴും വിലയുറപ്പിച്ച് വാങ്ങി പോകുന്ന ഓരൊ കലത്തിലും ചട്ടിയിലും കണ്ണേറു വീണ് പൊട്ടിപോകാതിരിക്കാൻ ഇതേ ചുണ്ണാമ്പ് വച്ച് ഒരു കണ്ണ്ും വരച്ച് ചേർക്കും കക്ഷി. ഗ്യാസടുപ്പുകളൊന്നും എത്തിനോക്കിയിട്ടേ ഇല്ലാത്ത അന്ത കാലത്ത് വിറകടുപ്പിലിരുന്നു പാകത്തിന് തിളച്ചിറങ്ങാൻ ഇത്തരം മൺചട്ടികൾ തന്നെ വേണം. അതിനാല്‍ എല്ലാവരുടേയും ഏക ആശ്രയം തമിഴത്തി അമ്മയും അവരുടെ ചട്ടികളുമായിരുന്നു. ഓണമാവുമ്പോൾ കച്ചവടം പൊടിപിടിക്കും. എല്ലാവരും പുതിയ ചട്ടികളും കലങ്ങളും വാങ്ങിയിരിക്കും.

കാലം പൊയി... അടുപ്പും മൺകലങ്ങളും അപ്രത്യക്ഷമായി.... എങ്കിലും തമിഴത്തി അമ്മ തന്നിട്ട് പോയ സ്നേഹം ഇപ്പോഴും അടുപ്പില്‍ തിളയ്ക്കുന്നുണ്ട്.... വനജ വാസുദേവ് എഴുതിയ കുറിപ്പ്

തമിഴത്തി അമ്മയ്ക്ക് മൂത്രശങ്ക തോന്നിയാല്‍ വീട്ടിലെ മറപ്പുര ആയിരുന്നു ഉപയോഗിച്ചിരുന്നത്. തറവാട്ടിൽ വന്നാല്‍ കുറച്ച് സമയം വിശേഷം പറഞ്ഞേ പോകൂ. നല്ല രസമാണ് വർത്തമാനം കേൾക്കാൻ. കയ്യിലെ മുറിക്കാന്‍ പൊതി തുറന്ന് പാക്കും പുകയിലയും ചുണ്ണാമ്പും വെറ്റിലയും കൂട്ടി മുറുക്കും. എന്നിട്ട് വർത്തമാനം പറയാന്‍ തുടങ്ങും. വായിൽ വെറ്റില നീര് നിറഞ്ഞ് ഒരുമാതിരി അവ്യക്തമായി സംസാരിക്കുന്നത് കാണുമ്പോൾ എനിക്ക് അറപ്പാണ്. നീട്ടി തുപ്പി കഴിഞ്ഞ് വീണ്ടും സംസാരിക്കും. തമാശ പറഞ്ഞ് ചിരിക്കുമ്പോൾ അവരുടെ കുംഭ കിടന്ന് കുലുങ്ങും. ചിരി നിർത്തിയാലും വയറിൽ ഓളങ്ങൾ വെട്ടുന്നത് കാണാം. വരാന്തയിലിരുന്ന് ഞാന്‍ പതുക്കെ കൈ നീട്ടി അവരുടെ വയറിൽ തൊടും. അപ്പോള്‍ അവർ ഉറക്കെ ചിരിക്കും. 

കൈ വെള്ളയിൽ സ്നേഹത്തിന്‍റെ തിരമാലകള്‍ ഇളകും. എല്ലാം ഓണത്തിനും ഞങ്ങള്‍ക്ക് മാവേലിക്കരയിലേക്ക് ചട്ടിയും കലവും ഫ്റീ ആയി തന്നിരുന്നു അവർ.."ബിമല കുഞ്ഞിന് കൊടുക്ക് " എന്ന് പറഞ്ഞ് അമ്മൂമ്മയെ ഏൽപ്പിക്കും . കാശ് നീട്ടിയാല്‍ "കെട്ടിയോനില്ലാത്ത ആ കൊച്ചിന്റെ കയ്യിൽ നിന്നും കാശ് വാങ്ങിയാൽ ആണ്ടവൻ പൊറുക്കില്ല "എന്ന് പറഞ്ഞ് തിരികെ തരും. കുന്നിരാടത്ത് മലയ്ക്ക് അടുത്താണ് അവരുടെ വീട്. ഉത്സവത്തിന് നടന്ന് അവിടെ പോകുമ്പോൾ സ്നേഹത്തോടെ വിളിച്ച് മോരുംവെള്ളം തരാന്‍ അവർ വീടിന് മുന്നിലുണ്ടാവും. ഉത്സവ പറമ്പിൽ നിന്നും മത്തങ്ങാ ബലൂണും അമ്മാവാ ബലൂണും കമ്പ് ഐസും ഒക്കെ മകനേ കൊണ്ട്‌ വാങ്ങി തരീക്കും. പറമ്പിൽ വിളയുന്ന ചക്കകളിൽ ഒരു പാതി കൊടുത്ത് അമ്മൂമ്മയും സ്നേഹം ഊട്ടി ഉറപ്പിച്ചു. തെരളി പുഴുങ്ങുന്ന ദിവസം സഞ്ചിയിൽ അവ പൊതിഞ്ഞെടുത്ത് അപ്പൂപ്പന്‍ കടയിലെത്തിക്കുമായിരുന്നു.

കാലം പൊയി... അടുപ്പും മൺകലങ്ങളും അപ്രത്യക്ഷമായി.... എങ്കിലും തമിഴത്തി അമ്മ തന്നിട്ട് പോയ സ്നേഹം ഇപ്പോഴും അടുപ്പില്‍ തിളയ്ക്കുന്നുണ്ട്.... വനജ വാസുദേവ് എഴുതിയ കുറിപ്പ്

കാലം പൊയി. അടുപ്പും മൺകലങ്ങളും അപ്രത്യക്ഷമായി. തമിഴത്തി അമ്മൂമ്മ മരിച്ചു. പാണ്ടി വണ്ടിയുടെ ഹോണടിയും നിലച്ചു. ആ കടയും അപ്രത്യക്ഷമായി. അവരുടെ മകൻ ഇപ്പോള്‍ ടാപ്പിംഗ് തൊഴിലാളിയാണ്. എങ്കിലും തമിഴത്തി അമ്മ തന്നിട്ട് പോയ സ്നെഹം ഇപ്പോഴും അടുപ്പില്‍ തിളയ്ക്കുന്നുണ്ട്. വീട്ടില്‍ ചോറ് വെക്കുന്നത് മൺകലത്തിലും കറികള്‍ എല്ലാം മൺചട്ടിയിലും. ഞങ്ങള്‍ക്കും ആ സ്വാദ് ആണ് ഇഷ്ടം, അമ്മയുടെ പുക മണവും. ഇടയ്ക്കിടെ അമ്മ പഴയ കാര്യങ്ങള്‍ പറഞ്ഞു തരും. ഇന്നും അമ്മ മെഴുക്കി അടുക്കി വയ്ക്കുന്നുണ്ട് ആ ഓർമ്മകൾ. ചായ്പ്പിൽ കഴുകി കമഴ്ത്തി വയ്ക്കുന്ന മൺചട്ടികളെ പൊലെ....

advertisment

News

Related News

Super Leaderboard 970x90