Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് കേവലം ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യ സാധനങ്ങൾ എത്തിക്കുവാനുള്ള ഫണ്ട് അല്ല... അവരുടെ പൂർണ്ണമായ പുനരധിവാസത്തിനുള്ളതാണ്...

കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത അതീവ ഗുരുതരമായ ദുരന്തത്തിലൂടെയാണ് കടന്നു പോകുന്നത്. കഴിഞ്ഞ എഴുപത് വർഷങ്ങൾ കൊണ്ട് നാം നേടിയതെല്ലാം തകർന്നു പോയിക്കൊണ്ടിരിക്കുകയാണ്. ഇതെല്ലാം ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ട് നാം പുനർ നിർമ്മിക്കേണ്ടതുണ്ട്. അതിനു വേണ്ടി വരുന്ന ചെലവ്, ഒരു പക്ഷേ, കഴിഞ്ഞു പോയ രണ്ടോ മൂന്നോ വർഷത്തെ ഫുൾ ബഡ്ജറ്റിനെക്കാൾ വലുതായിരിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് കേവലം ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യ സാധനങ്ങൾ എത്തിക്കുവാനുള്ള ഫണ്ട് അല്ല... അവരുടെ പൂർണ്ണമായ പുനരധിവാസത്തിനുള്ളതാണ്...

പലർക്കും ഒരു ധാരണയുണ്ട്. നമ്മളെന്തിന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം? ക്യാമ്പിലേക്ക് സാധനങ്ങൾ നേരിട്ടെത്തിച്ചാൽ പോരേ? സർക്കാർ സഹായം കൃത്യസമയത്ത് എത്തുമോയെന്ന സംശയവും പലർക്കുമുണ്ട്.

എന്നാൽ കാര്യം നാം മനസ്സിലാക്കിയത് പോലെയല്ല.

കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത അതീവ ഗുരുതരമായ ദുരന്തത്തിലൂടെയാണ് കടന്നു പോകുന്നത്. കഴിഞ്ഞ എഴുപത് വർഷങ്ങൾ കൊണ്ട് നാം നേടിയതെല്ലാം തകർന്നു പോയിക്കൊണ്ടിരിക്കുകയാണ്.

ഇതെല്ലാം ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ട് നാം പുനർ നിർമ്മിക്കേണ്ടതുണ്ട്. അതിനു വേണ്ടി വരുന്ന ചെലവ്, ഒരു പക്ഷേ, കഴിഞ്ഞു പോയ രണ്ടോ മൂന്നോ വർഷത്തെ ഫുൾ ബഡ്ജറ്റിനെക്കാൾ വലുതായിരിക്കും. അത്തരമൊരു സാമ്പത്തിക ബാധ്യത കേരളത്തിനെന്നല്ല അമേരിക്കക്ക് പോലും താങ്ങുവാനാകുമോയെന്ന് പറയാനാകില്ല. അവിടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് എന്നത് കേവലം ദുരിതാശ്വാസ ക്യാമ്പിൽ അവശ്യ സാധനങ്ങൾ എത്തിക്കുവാനുള്ള ഫണ്ട് അല്ല. അവരുടെ പൂർണ്ണമായ പുനരധിവാസത്തിനുള്ളതാണ്.

ഓർക്കണേ, നാളെ പിറ്റേന്ന് സ്കൂളുകളിൽ ക്ലാസ് തുടങ്ങുമ്പോഴേക്ക് കെട്ടിടങ്ങൾ ഒഴിഞ്ഞു കൊടുക്കേണ്ടി വരും. അത് കൊണ്ട് തന്നെ അവരുടെ നഷ്ടപ്പെട്ടു പോയ വീടുകൾ എത്രയും പെട്ടെന്ന് പുനർ നിർമ്മിച്ച് കൊടുക്കേണ്ടതുണ്ട്. ചെമ്പും പാത്രങ്ങളുമടക്കം വീട്ടിലെ അവശ്യ സാധനങ്ങളെല്ലാം സംഘടിപ്പിക്കേണ്ടതുണ്ട്

കയറിയ വെള്ളം ഒന്നോ രണ്ടോ ദിവസം കൊണ്ട് ഇറങ്ങും. എന്നാൽ അവരുടെ ജീവിതം വീണ്ടെടുക്കുക എളുപ്പമല്ല. വ്യവസായ മേഖലയും കാർഷിക മേഖലയും സ്തംഭിച്ചേക്കാം. ഒരുപാട് തൊഴിൽ രഹിതർ സൃഷ്ടിക്കപ്പെടാൻ സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ അവരുടെയെല്ലാം നിത്യ ചെലവുകൾ സർക്കാർ വഹിക്കേണ്ടി വരും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് കേവലം ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യ സാധനങ്ങൾ എത്തിക്കുവാനുള്ള ഫണ്ട് അല്ല... അവരുടെ പൂർണ്ണമായ പുനരധിവാസത്തിനുള്ളതാണ്...

സർക്കാറിന്റെ നിലവിലെ വരുമാനം കൊണ്ട് തന്നെ ഇത് താങ്ങാനാവില്ല. അപ്പോൾ വരുമാനം ഗണ്യമായി കുറയുമ്പോഴുള്ള അവസ്ഥ പറയേണ്ടതില്ലല്ലോ? ദുരിത ബാധിതരുടെ മേൽപ്പറഞ്ഞതു പോലുള്ള ആവശ്യങ്ങൾ നമുക്ക് നേരിട്ട് നടത്തിക്കൊടുക്കുവാനാവില്ലല്ലോ?

കൂടാതെ തകർന്നു പോയ റോഡ് റെയിൽ, പാലം, വ്യവസായ സ്ഥാപനങ്ങൾ, തൊഴിൽ മേഖലകൾ, കൃഷി, വിദ്യാഭ്യാസം തുടങ്ങിയവയൊക്കെ പുനസ്ഥാപിക്കേണ്ടതുണ്ട്. അതൊന്നും നമ്മളെക്കൊണ്ട് നേരിട്ട് ചെയ്യാൻ പറ്റുന്നതല്ലല്ലോ?

*താഴെ പറയുന്ന കാരണങ്ങൾ കൊണ്ട് തന്നെ ഏറ്റവും സുതാര്യമായ മാർഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയാണ്.

1) സർക്കാരിന് നിയമസഭയിൽ കണക്ക് ബോധിപ്പിക്കേണ്ടതുണ്ട്
2) Comptroller And Auditor General(CAG) യുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് മുഖ്യമന്ത്രിയുടെ ഫണ്ട്.
3) വിവരാവകാശ നിയമപ്രകാരം നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും സർക്കാരിനോട് കണക്ക് ചോദിക്കാം. ഡോക്യുമെന്റുകളുടെ കോപ്പിയും ആവശ്യപ്പെടാം.
4) LDF/UDF ഭേദമന്യേ, ആര് ഭരിച്ചാലും ദുരിതാശ്വാസ നിധി പൂർണ്ണമായും ചെലവഴിക്കാറുള്ള ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
5) വെബ്സൈറ്റിൽ പരസ്യമായി സർക്കാർ കണക്കുകൾ ലഭ്യമാവും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് കേവലം ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യ സാധനങ്ങൾ എത്തിക്കുവാനുള്ള ഫണ്ട് അല്ല... അവരുടെ പൂർണ്ണമായ പുനരധിവാസത്തിനുള്ളതാണ്...

നമ്മളൊക്കെ കരുതുന്നുണ്ടാകാം, നമ്മുടെ വീട്ടിലാകെ എന്താ ഉള്ളതെന്ന്? എന്നാൽ നിങ്ങളൊന്ന് ചിന്തിച്ചു നോക്കണം, നിങ്ങളുടെ വീട്ടിനകത്തുള്ള വസ്തുക്കളൊക്കെ നഷ്ടപ്പെട്ടാൽ അതിന് പകരം അത് പോലുള്ള വസ്തുക്കൾ പുതിയതായി വാങ്ങണമെങ്കിൽ എത്ര രൂപയാകുമെന്ന്. കട്ടിൽ, കിടക്ക, അടുപ്പ്, പാത്രം, ടേബിൾ, കസേര...... ഇവയുടെയൊക്കെ നിലവിലെ വില അനുസരിച്ചൊന്ന് കൂട്ടി നോക്കൂ.. ലക്ഷങ്ങൾ വേണ്ടി വരും. അതോടൊപ്പം വീടും കൂടി ഉൾപ്പെടുത്തിയാലോ?

എന്നാൽ സർക്കാരിന് നൽകാനാവുക, ഒന്നോ രണ്ടോ ലക്ഷം മാത്രമാണ്. കൂടുതൽ തുക എത്തിയാൽ ഒരു പക്ഷേ കൂടുതൽ സഹാമെത്തിക്കാനായേക്കാം

1999ഇൽ ഒറീസയിൽ ഉണ്ടായ ചുഴലിക്കാറ്റ് ഓർമ്മയില്ലേ? അതിന്റെ ഫലമായി ലക്ഷക്കണക്കിനാൾക്കാർ കേരളത്തിൽ ഭിക്ഷയെടുക്കാൻ വന്നത് ഓർക്കുന്നുണ്ടാകുമല്ലോ? നാളെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞാൽ അത്തരമൊരവസ്ഥ ആവർത്തിക്കരുത്. അതിന് വേണ്ടി നാം ഈ ഫണ്ട് വിജയിപ്പിച്ചേ തീരൂ.

സർക്കാരിന്റെ വലിയ സേവനങ്ങൾ ആവശ്യമുള്ളത് വെള്ളം ഇറങ്ങിക്കഴിഞ്ഞ ശേഷമാണെന്ന് സാരം. ഒരു പക്ഷേ, ദുരിതാശ്വാസ ക്യാമ്പിൽ ഒരു ദിവസം ഭക്ഷണം ഇല്ലാതെ കഴിയാൻ പറ്റിയേക്കാം, സന്നദ്ധ സംഘടനകൾ സഹായമെത്തിച്ചേക്കാം. എന്നാൽ ക്യാമ്പ് വിട്ടു കഴിഞ്ഞാൽ അവർ തനിച്ചാണ് ജീവിതത്തെ നേരിടേണ്ടത്. അപ്പോൾ ഒരു കൈത്താങ്ങ് കൂടിയേ തീരൂ. കൂടെയുണ്ടാവണം ഈ നാട്.

നമ്മൾ അതിജീവിക്കും. THE HINDU ദിനപ്പത്രത്തിൽ കഴിഞ്ഞ ദിവസം എഡിറ്റോറിയലിൽ പറയുകയുണ്ടായി, കേരളം എങ്ങനെ അതിജീവിക്കുന്നുവെന്ന് ഇന്ത്യ ഉറ്റു നോക്കുകയാണ്, അത് മാതൃകയാക്കുവാനെന്ന്. കേരളമായത് കൊണ്ട് അതിജീവിക്കുമെന്ന് ഇന്ത്യ ഒന്നടങ്കം ശുഭാപ്തി വിശ്വാസം പ്രകടിക്കുന്നു. അത് നാം യാഥാർത്ഥ്യമാക്കിയേ തീരൂ.

( കടപ്പാട് )

advertisment

News

Related News

    Super Leaderboard 970x90