Life Style

കരിക്കിൻ തൊണ്ട് വലിച്ചെറിയല്ലേ.... ഉപയോഗമുണ്ട്...!!

എല്ലാവർക്കും ചെയ്യാവുന്ന വളരെ ഫലപ്രദവും പ്രകൃതിദത്തമായ ഒരു രീതിയാണിത് .ഇതുവഴി പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം തടയുന്നതിനും അതുവഴി പരിസരമലിനീകരണം ഒഴിവാക്കുന്നതിനും സാധിക്കും....

കരിക്കിൻ തൊണ്ട് വലിച്ചെറിയല്ലേ.... ഉപയോഗമുണ്ട്...!!

നമ്മുടെ നാട്ടിൽ  പണ്ട് സുലഭമായി കിട്ടുന്ന ഒന്നാണ് കരിക്ക്.പ്രത്യേകിച്ച് വേനൽ കാലങ്ങളിൽ. ശരീരത്തിന്‍റെ ചൂട് കുറയ്ക്കാനും ക്ഷീണം കുറയ്ക്കാനും മികച്ച ഒരു ദാഹശമനി കൂടിയാണ് കരിക്ക്. ഉപയോഗം കഴിഞ്ഞാൽ കരിക്കിൻ  തുണ്ട് നമ്മൾ വലിച്ചെറിയുകയാണ് പതിവ്. പൊതുവെ ഉപകാരമില്ലാത്ത വസ്തുവാണിതെന്ന ചിന്ത കൊണ്ടാകാം ഇങ്ങനെ ചെയ്യുന്നത് .എന്നാൽ ഇതുകൊണ്ടുള്ള ഉപയോഗം അറിഞ്ഞാൽ പിന്നെ നിങ്ങൾ ഒരിക്കലും  ഇങ്ങനെ ചെയ്യില്ല.കരിക്കിൻ തുണ്ട് കൊണ്ടുള്ള  ഉപയോഗം എന്താണെന്ന് നോക്കാം..

ആദ്യം ഉപയോഗം കഴിഞ്ഞ  കരിക്കിൻ തുണ്ടിന്റെ അടിയിലായി ദ്വാരങ്ങൾ ഇടുക.ചെടിയുടെ വേരുകൾക്ക് മണ്ണിലേക്ക് വളരാൻ വേണ്ടിയാണിങ്ങനെ ചെയ്യുന്നത് മാത്രമല്ല ഇതുവഴി ചെടിക്ക് ആവശ്യമുള്ള മൂലകങ്ങൾ മണ്ണിൽ വലിച്ചെടുക്കാൻ സുഗമമായി സാധിക്കും.

കരിക്കിൻ തൊണ്ട് വലിച്ചെറിയല്ലേ.... ഉപയോഗമുണ്ട്...!!

ഇനി അതിന്റെ മുകൾ വശത്തേക്ക്  മണ്ണ് നിറയ്ക്കുക.

കരിക്കിൻ തൊണ്ട് വലിച്ചെറിയല്ലേ.... ഉപയോഗമുണ്ട്...!!

ഇനി ഇതിലേക്ക് ചെടി നടുക. ആവശ്യത്തിന് വെള്ളവും ഒഴിച്ച് കൊടുക്കുക.

കരിക്കിൻ തൊണ്ട് വലിച്ചെറിയല്ലേ.... ഉപയോഗമുണ്ട്...!!

ശേഷം ഇത് ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക്  കൊണ്ട് വയ്ക്കുക.

എല്ലാവർക്കും ചെയ്യാവുന്ന വളരെ ഫലപ്രദവും പ്രകൃതിദത്തമായ ഒരു രീതിയാണിത് .ഇതുവഴി പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം തടയുന്നതിനും അതുവഴി പരിസരമലിനീകരണം ഒഴിവാക്കുന്നതിനും സാധിക്കും.

#TAGS : tender coconut  

advertisment

News

Related News

    Super Leaderboard 970x90