International

നാൽപ്പത് വർഷമായി അണയാത്ത തീയുമായി നരകത്തിന്റെ വാതിൽ

നരകവാതിലിന്റെ യഥാര്‍ഥഭംഗി കാണണമെങ്കില്‍ രാത്രിയില്‍ വരണം. സൂര്യന്‍ ഭൂമിയിലേക്ക് ഇറങ്ങിവന്നു എന്നു തോന്നിക്കുന്ന തരത്തിലുള്ള ദീപപ്രഭയാണ് കുഴിയില്‍ നിന്നും ഉയരുക. വര്‍ഷങ്ങള്‍ക്കു മുമ്പ് സമനിലമായിരുന്നു ഈ പ്രദേശം. സോവിയറ്റ് ശാസ്ത്രഞ്ജര്‍ എണ്ണ തേടി എത്തിയതോടെയാണ് സംഭവങ്ങള്‍ക്കു തുടക്കം.

നാൽപ്പത് വർഷമായി അണയാത്ത തീയുമായി നരകത്തിന്റെ വാതിൽ

ഇന്നും..... ലോകത്തിന് അത്ഭുതമായ തുര്‍ക്ക്‌മെനിസ്ഥാനിലെ..... ഡെര്‍വീസിലുള്ള 230 അടിവ്യാസമുള്ള കുഴി. അധികം ആഴമില്ലെങ്കിലും നിരവധി പ്രത്യേകതകളുള്ള കുഴിയാണിത്.

ഗ്രാമവാസികള്‍ നരകത്തിന്റെ വാതിലെന്ന് .....വിശേഷിപ്പിക്കുന്ന കുഴി കഴിഞ്ഞ നാല്‍പ്പതിലതികം വര്‍ഷങ്ങളായി നിര്‍ത്താതെ കത്തികൊണ്ടിരിക്കുകയാണ്.

ഭൂമിക്കടിയില്‍ നിന്നും ഉയരുന്ന പ്രത്യേകവാതകമാണ് നിലക്കാത്ത തീക്ക് കാരണം. ലോകത്തിനു അത്ഭുതമായി തീര്‍ന്ന നരകവാതില്‍ കാണാന്‍ ദിവസവും നൂറുകണക്കിനാളുകളാണ് ഡെര്‍വീസില്‍ എത്തിക്കൊണ്ടിരിക്കുന്നത്.

ലോകഭൂപടത്തില്‍ ഒന്നുമില്ലായിരുന്ന .....ഡെര്‍വീസിനെ ടൂറിസ്റ്റ് സങ്കേതമാക്കി തീര്‍ത്തിരിക്കുകയാണ് ഈ നരകവാതില്‍ . നിലക്കാത്ത തീയെ ചുറ്റിപറ്റി നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഡെര്‍വീസിലുള്ളവര്‍ തങ്ങളുടെ ഭാഗ്യമായിട്ടാണ് കുഴിയെ കാണുന്നത്. ദുഷ്ടശക്തികളെ അകറ്റി നിര്‍ത്താന്‍ ഈ അഗ്നികുംഭം തങ്ങളെ സഹായിക്കുമെന്നാണ് ഇവരുടെ വിശ്വാസം. തിളച്ചുമറിയുന്ന മണ്ണുള്ള കുഴിയില്‍ നിന്നും അഗ്നിപര്‍വതത്തിനു സമാനമായ ജ്വാലകള്‍ ഉയരാറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു.

ഇതുവരെ ആര്‍ക്കും .....അപകടങ്ങള്‍ ഒന്നും ഉണ്ടായിടില്ല. വിനോദസഞ്ചാരികള്‍ കുഴിയുടെ അടുത്തു ചെന്ന് ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കാറുണ്ട്.

നരകവാതിലിന്റെ യഥാര്‍ഥഭംഗി കാണണമെങ്കില്‍ രാത്രിയില്‍ വരണം. സൂര്യന്‍ ഭൂമിയിലേക്ക് ഇറങ്ങിവന്നു എന്നു തോന്നിക്കുന്ന തരത്തിലുള്ള ദീപപ്രഭയാണ് കുഴിയില്‍ നിന്നും ഉയരുക. വര്‍ഷങ്ങള്‍ക്കു മുമ്പ് സമനിലമായിരുന്നു ഈ പ്രദേശം. സോവിയറ്റ് ശാസ്ത്രഞ്ജര്‍ എണ്ണ തേടി എത്തിയതോടെയാണ് സംഭവങ്ങള്‍ക്കു തുടക്കം.

എണ്ണഖനനം ചെയ്യുന്നതിനു വേണ്ടി ചെറിയവ്യാസത്തിലാണ് ആദ്യം കുഴിയെടുത്തത്. എന്നാല്‍, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ 200ലധികം അടിവ്യാസത്തില്‍ മണ്ണ് താഴേക്ക് അമരുകയായിരുന്നു. കുഴിയില്‍ നിന്നും വാതകവും ഉയര്‍ന്നു. അതോടെ വാതക ഖനനം നടത്താമെന്ന പ്രതീക്ഷയിലായി ശാസ്ത്രഞ്ജര്‍ അതിനായുള്ള ശ്രമങ്ങളും ആരംഭിച്ചു. അപകടകാരിയായ മീഥൈന്‍ വാതകമായിരുന്നു ഉയര്‍ന്നത്.

ഗ്രാമവാസികള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനു വേണ്ടി ചെറിയ അളവില്‍ പുറത്തേക്കു വരുന്ന വാതകം കത്തിച്ചു കളയാനായിരുന്നു തീരുമാനം. ഒരാഴ്ച്ചക്കുള്ളില്‍ ....വാതകം കത്തി തീരുമെന്ന് കരുതിയാണ് തീയിട്ടത്. 1971ലായിരുന്നു സംഭവം. എന്നാല്‍ ഒരാഴ്ച പിന്നിടിട്ടും തീയണഞ്ഞില്ല. കാത്തിരിപ്പ് മാസങ്ങളിലേക്ക് എത്തി, പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തീക്കുമാത്രം കുറവുവന്നില്ല. ഒടുവില്‍ പദ്ധതി ഉപേക്ഷിച്ച് സോവിയറ്റുകാര്‍ പിന്‍മാറി. 1971ല്‍ തുടങ്ങിയ തീ ഇന്നും ലോകത്തിനു അത്ഭുതമായി തുടരുകയാണ്.

#TAGS : fire   burning  

advertisment

News

Related News

    Super Leaderboard 970x90