Kerala

ഇരകളെന്നും പ്രതിരോധമെന്നും പറഞ്ഞ് സമുദായരക്ഷകരായി ചമഞ്ഞു നടക്കുന്ന കുറേ വൈറസുകളുടെ ആക്രമണമാണ് കേരളം ഇന്നു നേരിടുന്ന ഏറ്റവും വലിയ ഭീഷണി... ഉമ്മർ ടി കെ എഴുതിയ കുറിപ്പ്

സമുദായങ്ങള്‍ തമ്മില്‍ ഇടകലര്‍ന്നു ജീവിക്കുന്ന പല ഇടങ്ങളിലും കുത്തിത്തിരിപ്പുണ്ടാക്കി മുസ്ലിങ്ങളെ മുഴുവന്‍ പൊതുസമൂഹത്തിനു മുന്നില്‍ അപമാനിതരാക്കുക എന്ന മഹത്തായ കര്‍മ്മമാണ് ഇവര്‍ നിര്‍വഹിച്ചു കൊണ്ടിരുന്നത്. അവസാനമായി ഇതാ അതിക്രൂരമായ ഒരു കൊലപാതകവും.

ഇരകളെന്നും പ്രതിരോധമെന്നും പറഞ്ഞ് സമുദായരക്ഷകരായി ചമഞ്ഞു നടക്കുന്ന കുറേ വൈറസുകളുടെ ആക്രമണമാണ് കേരളം ഇന്നു നേരിടുന്ന ഏറ്റവും വലിയ ഭീഷണി... ഉമ്മർ ടി കെ എഴുതിയ കുറിപ്പ്

ഈ ഇരവാദമെന്ന പരിപ്പ് എത്രനാള്‍ കേരളത്തില്‍ വേവിക്കും? കേരളത്തിലെ മുസ്ലിങ്ങള്‍ ഇരകളാണോ? ഏതു തരത്തിലുള്ള പാര്‍ശ്വവര്‍ക്കരണമാണ് ഇവിടുത്തെ മുസ്ലിങ്ങള്‍ അനുഭവിക്കുന്നത്? ബ്യൂറോക്രസി ഒഴിച്ചാല്‍ ഭരണരംഗത്തും സാമ്പത്തിക മേഖലയിലും ഗണ്യമായ സ്വാധീനം മുസ്ലിം സമുദായത്തിനുണ്ട്. പശുവിന്റെ പേരിലവനെ ആരും തല്ലിക്കൊല്ലുന്നില്ല. മതത്തിന്റെ പേരില്‍ അകറ്റി നിര്‍ത്തുന്നുമില്ല. 
എന്നിട്ടും ഇരകളെന്നും പ്രതിരോധമെന്നും പറഞ്ഞ് സമുദായരക്ഷകരായി ചമഞ്ഞു നടക്കുന്ന കുറേ വൈറസുകളുടെ ആക്രമണമാണ് കേരളം ഇന്നു നേരിടുന്ന ഏറ്റവും വലിയ ഭീഷണി. നിപയെക്കാള്‍ മാരകം. ജനാധിപത്യത്തിന്റെ എല്ലാ സൌഭാഗ്യങ്ങളുമനുഭവിച്ച്, ജനതയെ ഭിന്നിപ്പിക്കുന്ന പ്രവര്‍ത്തികളാണിവര്‍ നിരന്തരം ചെയ്തു കൊണ്ടിരിക്കുന്നത്. 

ഈ മതതീവ്രവാദികള്‍ക്ക് താത്വികമായ പിന്തുണ നല്‍കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രവും.ജമാഅത്തെ ഇസ്ലാമി, തൊണ്ണൂറുകള്‍ക്കു ശേഷമുള്ള മുജാഹിദ് പ്രസ്ഥാനങ്ങള്‍ ( ഇതില്‍ ജിന്ന് വിഭാഗം, പാട്ട് ഹറാമായ വിഭാഗം, നാല് കെട്ടല്‍ നിര്‍ബന്ധമായ വിഭാഗം, ആടുമേയ്ക്കും വിഭാഗം ഇങ്ങനെ പലതുണ്ട്.) പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ, കാമ്പസ് ഫ്രണ്ട് ഇവരുടെയൊക്കെ സ്വാധീനത്തില്‍ കുറച്ചൊക്കെ പെട്ടു പോയ സുന്നി വിഭാഗങ്ങള്‍ ഇവവരെല്ലാം കൂടി മുസ്ലിം സമുദായത്തില്‍ ഒരു കാല്‍ നൂറ്റാണ്ടു കൊണ്ടു വരുത്തിയ പുരോഗതി എന്താണെന്നു ചുരുക്കിപ്പറയാം. പര്‍ദ്ദയിലൊതുക്കിയും കണ്ണുമാത്രം പുറത്തുകാണും വിധവും സ്ത്രീ സുരക്ഷ ഉറപ്പാക്കി. വഴിയരികിലെല്ലാം യാത്രക്കാരായ സ്ത്രീകള്‍ക്ക് നിസ്കരിക്കാനുള്ള ചെറു പള്ളികള്‍ സ്ഥാപിച്ച് അവരുടെ ആത്മീയമായ പ്രശ്നത്തിനു പരിഹാരം കണ്ടു. എല്ലാവരും അഞ്ചു നേരവും നിസ്കരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി. നേര്‍ച്ചകള്‍ പോലുള്ള സാമൂഹികമായ ഇടപെടലിനു സാധ്യതയുള്ള ഇടങ്ങള്‍ പരമാവധി ഇല്ലാതാക്കി പെന്തക്കോസ്ത് രീതിയിലുള്ള കൂട്ടപ്രാര്‍ഥനകള്‍ ആരംഭിച്ചു. 

ഇരകളെന്നും പ്രതിരോധമെന്നും പറഞ്ഞ് സമുദായരക്ഷകരായി ചമഞ്ഞു നടക്കുന്ന കുറേ വൈറസുകളുടെ ആക്രമണമാണ് കേരളം ഇന്നു നേരിടുന്ന ഏറ്റവും വലിയ ഭീഷണി... ഉമ്മർ ടി കെ എഴുതിയ കുറിപ്പ്

ഇങ്ങനെ എണ്ണിപ്പറയാനേറെയുണ്ട്. ഇനി നമ്മുടെ തീവ്രവര്‍ഗീയക്കാരുടെ സംഭാവന പ്രത്യേകം എടുത്തു പറയാം. സ്കൂളുകളില്‍ നിന്ന് മുസ്ലിം പെണ്‍കുട്ടികള്‍ അന്യമതസ്ഥരോടൊപ്പം യാത്രചെയ്ത് നരകത്തിലാവാതിരിക്കാന്‍ വേണ്ടി അധ്യയനയാത്രകള്‍ പലയിടത്തും തടഞ്ഞു. അവരുടെ തട്ടത്തിന്റെ കാര്യത്തില്‍ മുടിപുറത്തുകാണാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തി. മുസ്ലിം പെണ്‍ കുട്ടികള്‍ അന്യമതസ്ഥരെ പ്രേമിക്കുന്നുണ്ടോ ഒന്നിച്ചു നടക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു. മുസ്ലിം പെണ്‍കുട്ടികളെ അന്യമതസ്ഥര്‍ വിവാഹം കഴിച്ചാല്‍ ഭീഷണിപ്പെടുത്തി, മര്‍ദ്ദിച്ചു. പലരും നാടുവിട്ടു. കൊലപാതകങ്ങളും നടത്തി. അതേസമയം ഇസ്ലം മതത്തിലേക്കു വരുന്ന ഹാദിയ അടക്കമുള്ളവരുടെ മനുഷ്യാവകാശം ഉറപ്പു വരുത്താന്‍ ഹൈക്കോടതിയിലേക്കു പോലും മാര്‍ച്ചു നടത്തി.

 ചില സ്കൂളുകളില്‍ നിസ്കരിക്കാനുള്ള സൌകര്യം കൊടുക്കണമെന്നും പറഞ്ഞ് കുട്ടിക്കുരങ്ങന്മാരെക്കൊണ്ടു ചുടുചോറുവാരിച്ചു. തൊപ്പിയണിയിച്ച് അവരെ സ്കൂളിലേക്കയച്ച് പ്രശ്നങ്ങളുണ്ടാക്കി. (ഇവരുടെ കൌണ്ടര്‍ പാര്‍ട്ടായ ആറെസ്സസ് കാവി ഷാളുമണിയിച്ച് ഇതു തന്നെ ചെയ്തു.) ദളിതനോട് പുച്ഛമാണെങ്കിലും അവരെയും ചേര്‍ത്ത് ഗംഭീരമായ മുദ്രാവാക്യങ്ങളുണ്ടാക്കി. മാറാട് കലാപം ആസൂത്രണം നടത്തി. ഇസ്ലാമിനെ രക്ഷിക്കാൻ ജോസഫ് മാഷുടെ കൈ വെട്ടി. സമുദായങ്ങള്‍ തമ്മില്‍ ഇടകലര്‍ന്നു ജീവിക്കുന്ന പല ഇടങ്ങളിലും കുത്തിത്തിരിപ്പുണ്ടാക്കി മുസ്ലിങ്ങളെ മുഴുവന്‍ പൊതുസമൂഹത്തിനു മുന്നില്‍ അപമാനിതരാക്കുക എന്ന മഹത്തായ കര്‍മ്മമാണ് ഇവര്‍ നിര്‍വഹിച്ചു കൊണ്ടിരുന്നത്. അവസാനമായി ഇതാ അതിക്രൂരമായ ഒരു കൊലപാതകവും. പുള്ളിപ്പുലിക്ക് അതിന്റെ പുള്ളികള്‍ അധികകാലം മറച്ചു വെക്കാനാവില്ല.

advertisment

News

Super Leaderboard 970x90