ഹരീഷിന്റെ 'മീശ' എന്ന നോവലിനെക്കുറിച്ച് ഉമ്മർ ടി.കെ യുടെ വിശകലനം

വർഷങ്ങളുടെ അന്വേഷണവും പഠനവും നിരീക്ഷണവും ഈ രചനയ്ക്ക് പിന്നിലുണ്ട്. എല്ലാവരുമുറങ്ങുന്ന എത്രയോ രാത്രികളിൽ ഈ മനുഷ്യൻ ഉറങ്ങാതിരുന്നിട്ടുണ്ട്. തീർച്ചയായും അതിന്റെ വേദനയും രോഷവുമാണ് വികാരജീവിയായ ഏതൊരെഴുത്തുകാരനിലുമെന്നപോലെ ഹരീഷിലും കണ്ടത് എന്നു ഞാൻ കരുതുന്നു.

ഹരീഷിന്റെ 'മീശ' എന്ന നോവലിനെക്കുറിച്ച് ഉമ്മർ ടി.കെ യുടെ വിശകലനം

ഒരു നാടകത്തിലഭിനയിക്കാൻ മീശ വെക്കേണ്ടി വരികയും പിന്നെ മീശയായി ജീവിക്കേണ്ടി വരികയും ചെയ്ത വാവച്ചന്റെ ചരിത്രമാണ് മീശ. വാവച്ചന്റെ മാത്രമല്ല, നികത്തി നികത്തി ചുരുങ്ങിപ്പോയ കായലിന്റെ, പല ജാതികളിൽ പെട്ട മനുഷ്യരുടെ, ദേശാടനക്കിളികളുടെ, പാമ്പുകളുടെ, പ്രേതങ്ങളുടെ, മനുഷ്യനാൽ വേട്ടയാടപ്പെട്ട് വംശനാശം സംഭവിച്ച മുതലകളുടെയൊക്കെ ചരിത്രമാണത്. പ്രാദേശിക ചരിത്രങ്ങൾ നോവലിൽ പ്രത്യക്ഷപ്പെടുന്നത് ഇന്ന് സർവ്വസാധാരണമാണ്. എൻ പ്രഭാകരന്റെ തീയൂർ രേഖകൾ ഇതിന് മികച്ച തെളിവാണ്. സൂക്ഷ്മവും രേഖീയവുമായ ചരിത്ര സന്ദർഭങ്ങളെയാണ് അദ്ദേഹം അതിൽ ഉൾച്ചേർത്തിട്ടുള്ളത്. അത് ഒരു പാശ്ചാത്യ രീതിയാണ്. നമ്മുടെ ചരിത്രം രേഖീയമായിരുന്നില്ല. അതു മിത്തുകളും ഐതിഹ്യങ്ങളും കലർന്ന് പ്രാദേശിക ഭേദങ്ങളോടെ പ്രചരിച്ചവയായിരുന്നു. കോവിലന്റെ തട്ടകം ഇതിന് ഏറ്റവും നല്ല ഉദാഹരണം. ഒരു പക്ഷേ ഈ ചരിത്രങ്ങൾ വാമൊഴിയായി സൂക്ഷിച്ച ചില സമുദായങ്ങൾ തന്നെ ഇവിടെ ഉണ്ടായിരുന്നു. ഭാവിയെക്കുറിച്ചു പ്രവചിക്കുന്ന കണിശന്മാർ (ഗണക) ഇതിനുദാഹരണമാണ്. ഭൂതമറിയുന്നവനേ ഭാവി തിരിച്ചറിയാൻ പറ്റൂ. 

ഹരീഷിന്റെ 'മീശ' എന്ന നോവലിനെക്കുറിച്ച് ഉമ്മർ ടി.കെ യുടെ വിശകലനം

ചരിത്രത്തിന്റെ ഇത്തരം ആഖ്യാനരീതികളെയാണ് എസ്. ഹരീഷ് മീശയിൽ പിന്തുടരുന്നത്. പരീക്ഷിത്തിനെ കൊന്നതിനു പകരം വീട്ടാൻ ജനമേജയൻ ആരംഭിച്ച സർപ്പസത്രത്തിൽ നിന്നാണല്ലോ മഹാഭാരതം ആരംഭിക്കുന്നത്. പുല്ലരിയുമ്പോൾ തുണ്ടമായ മൂർഖന്റെ കടിയേറ്റു മരിക്കുന്ന ചെല്ലയുടെ മകനായ മീശ പാമ്പുകളെ കൊന്നൊടുക്കുന്നത് നമുക്ക് നോവലിൽ കാണാം. വീണുകിട്ടിയ സീതയും നോവലിലുണ്ട്. യാദൃച്ഛികമായി സീതയെ കണ്ടുമുട്ടുകയും അവളെ ബലാൽ പ്രാപിക്കുകയും ചെയ്ത മീശയുടെ പിൽക്കാല ജീവിതം സീതയെത്തേടിയുള്ള യാത്രയാണ്‌. രാമനെപ്പോലെ. ചരിത്രവും ഭാവനയും ഇഴചേർന്നതാണല്ലോ ഇതിഹാസങ്ങൾ. ഈ ഇതിഹാസങ്ങളുടെ നിഴൽ മീശയിൽ വീണു കിടക്കുന്നതു കാണാം. രാമൻ അമ്പു കുത്തിവെച്ചപ്പോൾ മുറിഞ്ഞ തവളയോട് എന്തു കൊണ്ടു വേദനിച്ചപ്പോൾ കരഞ്ഞില്ല എന്നു രാമൻ ചോദിക്കുന്നുണ്ടല്ലോ. അതേ സന്ദർഭം മീശയിലും ആവർത്തിക്കുന്നതു കാണാം. 

ഹരീഷിന്റെ 'മീശ' എന്ന നോവലിനെക്കുറിച്ച് ഉമ്മർ ടി.കെ യുടെ വിശകലനം

മീശ കൈ കുത്തിയിരുന്നപ്പോൾ പാതി ചതഞ്ഞു പോയ തവളയും പഴയ മറുപടി ആവർത്തിക്കുന്നു. കഷ്ടപ്പാടിൽ തുണയാകേണ്ട മീശ തന്നെ, എന്നെ ഉപദ്രവിച്ചാൽ ഞാൻ ആരെ വിളിച്ച് പ്രാർഥിക്കുമെന്ന്. ഇതേ മീശ കമ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ ചേർത്തലക്കടുത്ത പ്രദേശത്തേക്കു ക്ഷണിക്കപ്പെടുമ്പോൾ ചരിത്രത്തിലെ കഥാപാത്രങ്ങൾ പുതിയ അവതാരങ്ങളായി മാറുന്നതിന്റെ സൂചനകളും എഴുത്തുകാരൻ നൽകുന്നു. കഥ പറച്ചിലിന്റെ ഉസ്താദായ അമാദോവിന്റെ ഉദ്ധരണിയുമായാണ് മീശ ആരംഭിക്കുന്നത്. മലയാളിയുടെ സാംസ്കാരിക ഭൂതകാലമാണ് ഈ കൃതി. ഭാവനയും ചരിത്രവും ഇഴചേർന്നത്. 

ഹരീഷിന്റെ 'മീശ' എന്ന നോവലിനെക്കുറിച്ച് ഉമ്മർ ടി.കെ യുടെ വിശകലനം

ഹരീഷ് നിരാശപ്പെടുത്തുന്നില്ല. ഒരു കാര്യം ഉറപ്പ്. വർഷങ്ങളുടെ അന്വേഷണവും പഠനവും നിരീക്ഷണവും ഈ രചനയ്ക്ക് പിന്നിലുണ്ട്. എല്ലാവരുമുറങ്ങുന്ന എത്രയോ രാത്രികളിൽ ഈ മനുഷ്യൻ ഉറങ്ങാതിരുന്നിട്ടുണ്ട്. തീർച്ചയായും അതിന്റെ വേദനയും രോഷവുമാണ് വികാരജീവിയായ ഏതൊരെഴുത്തുകാരനിലുമെന്നപോലെ ഹരീഷിലും കണ്ടത് എന്നു ഞാൻ കരുതുന്നു. ഫിക്ഷൻ വായിക്കുന്നവർ ഒരിക്കലും കാണാത്ത, ശ്രദ്ധിക്കാത്ത കാര്യങ്ങളാണ് കുറച്ചു ദിവസം മുമ്പ് പലരും ചർച്ചയാക്കിയത്. ഈ നോവലിലെ കഥാപാത്രങ്ങൾ മുട്ടൻ തെറി പറയുന്ന സന്ദർഭങ്ങളുണ്ട്. സ്ത്രീകളോട് സങ്കൽപ്പിക്കാൻ പറ്റാത്ത വിധത്തിൽ പെരുമാറുന്നവരുണ്ട്. അതൊക്കെ ആ കാലഘട്ടത്തിൽ നിന്നും കഥാപാത്രങ്ങളിൽ നിന്നും മാറ്റി നിർത്തി ശുദ്ധാത്മാക്കാൾ വിചാരണ ചെയ്യുമോ?അതിന്റെ പേരിൽ ഇനി നോവൽ നിരോധിക്കപ്പെടുമോ ? 
നോവലിൽ 50000 വാക്യങ്ങളുണ്ടെങ്കിലും കഥാസന്ദർഭത്തിലെ രണ്ടോ മൂന്നോ തെറി വാക്കുകൾ മാത്രം വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഞരമ്പുരോഗികൾക്ക് സുവർണ കാലമാണ് വരാനിരിക്കുന്നത്.

advertisment

News

Related News

Super Leaderboard 970x90