Kerala

എല്ലാവരും ഓൺലൈനിൽ ദുരിതാശ്വാസം നൽകുന്നവരല്ല... ആരെങ്കിലും വന്നാൽ അവർ കൊടുക്കും... അതുകൊണ്ട് ബക്കറ്റ് പിരിവുകൾ അവസാനിപ്പിച്ചു കൂടാ... ഇനിയും തുടരണം

10 ലക്ഷത്തിലധികം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. എന്നിട്ടും മരണ നിരക്ക് 500 ൽ താഴെയാക്കി നിർത്താൻ നമുക്ക് കഴിഞ്ഞു. ഇനി അവർക്ക് ജീവിക്കാനുള്ള അവസരമുണ്ടാക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. പിരിവിനിറങ്ങുറങ്ങുക എന്നത് ആഢ്യമ്മന്യന്മാർക്കു പറ്റിയ പണിയല്ല. ഈഗോയെ, ഞാൻ എന്ന ഭാവത്തെ കീഴടക്കിയവർക്കേ പിരിവിനിറങ്ങാൻ പറ്റൂ.

എല്ലാവരും ഓൺലൈനിൽ ദുരിതാശ്വാസം നൽകുന്നവരല്ല... ആരെങ്കിലും വന്നാൽ അവർ കൊടുക്കും... അതുകൊണ്ട് ബക്കറ്റ് പിരിവുകൾ അവസാനിപ്പിച്ചു കൂടാ... ഇനിയും തുടരണം

ബക്കറ്റ് പിരിവിനെക്കുറിച്ചു തന്നെ.

- ഈ പൈസയൊക്കെ അവിടെ എത്തുമോ?
- പാട്ടയുമെടുത്ത് ഇറങ്ങിയല്ലോ, ഇവർക്ക് ഇതേ പണിയുള്ളൂ?
- മുുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിക്ഷേപിക്കുന്നതല്ലേ ഏറ്റവും ഉചിതം?

സോഷ്യൽ മീഡിയയിലും പുറത്തും ചില ക്ഷുദ്രജീവികളുടെ അഭിപ്രായപ്രകടനങ്ങളാണ്. ഇത്തരം വിടുവായന്മാർ നിസ്വാർഥമായി പ്രവർത്തിക്കുന്ന അനേകം പേരെ നീചമായി നിന്ദിക്കുകയാണ്. കേരളം പണിതത് ഈ പിരിവിലൂടെയാണ്‌. 

ഗാന്ധിജിയായിരുന്നു പാട്ടപ്പിരിവിന്റെ ഉപ്പാപ്പ. അദ്ദേഹം ഇന്ത്യയെ ഒരുമിപ്പിച്ചത് ഇതേ പാട്ടപ്പിരിവിലൂടെയാണ്. കൗമുദി ടീച്ചർ മാലയൂരി നൽകിയത് തന്റെ ഹൃദയത്തെ സ്പർശിച്ചതിനെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ടല്ലോ. വി.ടി ഭിക്ഷ യാചിച്ചു കൊണ്ടാണ് തന്റെ രാഷ്ട്രീയ പ്രവർത്തനം നടത്തിയത്. 

എല്ലാവരും ഓൺലൈനിൽ ദുരിതാശ്വാസം നൽകുന്നവരല്ല... ആരെങ്കിലും വന്നാൽ അവർ കൊടുക്കും... അതുകൊണ്ട് ബക്കറ്റ് പിരിവുകൾ അവസാനിപ്പിച്ചു കൂടാ... ഇനിയും തുടരണം

കാസർകോഡ് തളങ്കരയിൽ ടി ഉബൈദ് എന്ന കവി ഒരു സ്കൂളു തുടങ്ങിയത് ചരിത്രമാണ്. ഓരോ മുസ്ലിം വീട്ടിനു മുന്നിലും ചെന്ന് അദ്ദേഹം അസാധ്യമാം വിധം മാപ്പിളപ്പാട്ടുകൾ പാടും. കൈയ്യിൽ ഒരു ചാക്കുമുണ്ടാകും. ആളു വന്നാൽ പൊതുവെ പുറത്തിറങ്ങാത്ത മുസ്ലിം സ്ത്രീകൾ പാട്ടു കേട്ട് പുറത്തിറങ്ങും. അവരോട് കവി വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചു പറയും. പണവും ഉൽപ്പന്നങ്ങളും വാങ്ങും. 

നമ്മുടെ ചുറ്റുമുള്ള സ്കൂൾ അടക്കമുള്ള പല സ്ഥാപനങ്ങളും ഇത്തരം പിരിവുകളുടെ, കൂട്ടായ്മകളുടെ സൃഷ്ടികളാണ്. പതിനാറര കോടിയോളമാണ് ഒരൊറ്റ ദിവസം കൊണ്ട് സി പി എം എന്ന രാഷ്ട്രീയ പാർട്ടി കേരളത്തിൽ നിന്നും പിരിച്ചെടുത്തത്. കേരളത്തിലങ്ങോളമുള്ള മുഴുവൻ സ്കൂളുകളിൽ നടന്നതും ഇന്ന് പെരുന്നാൾ ദിനത്തിൽ കേരളത്തിലെ എല്ലാ മുസ്ലിം പള്ളികളിലും നടന്നതും ഇതേ പിരിവു തന്നെയാണ്. 

ദുരിതാശ്വാസ ഫണ്ടിലേക്കായി എത്രയോ ബസ്സുകൾ കലക്ഷൻ നൽകി. ബക്കറ്റാണോ പാട്ടയാണോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. അനേകം സന്നദ്ധ പ്രവർത്തകൾ ലോകത്തെല്ലായിടത്തും സ്വന്തമായും കടകളിൽ കയറിയിറങ്ങിയും പണവും അത്യാവശ്യ സാധനങ്ങളും പിരിച്ചെടുക്കുന്നുണ്ട്. നമ്മുടെയൊക്കെ അയൽവക്കത്ത് അനേകം പേരുണ്ട്. അവരൊന്നും ഓൺലൈനിൽ ദുരിതാശ്വാസം നൽകുന്നവരല്ല. കലക്ടറേറ്റിൽ കൊണ്ടുപോയി കൊടുക്കുന്നവരല്ല. ആരെങ്കിലും വന്നാൽ അവർ കൊടുക്കും. അതിനവർ സന്നദ്ധരാണ്. 

കണ്ണൂർ ജില്ലയിൽ രണ്ടു കുട്ടികൾ ഒരേക്കർ സ്ഥലം നൽകിയതും ഒരു വീട്ടമ്മ കമ്മലൂരി നൽകിയതും കണ്ടതാണ്. ഇനി കോൺഗ്രസുകാരോ കേരളാ കോൺഗ്രസുകാരോ ലീഗുകാരോ മറ്റേതൊരു രാഷ്ട്രീയ പാർട്ടിക്കാരോ സന്നദ്ധ സംഘടനകളോ പോയാലും ജനം പണം കൊടുക്കും. എല്ലാവരും ഇനിയുമിറങ്ങണം. ഒരോ വീടും കയറിയിറങ്ങണം. 

എല്ലാവരും ഓൺലൈനിൽ ദുരിതാശ്വാസം നൽകുന്നവരല്ല... ആരെങ്കിലും വന്നാൽ അവർ കൊടുക്കും... അതുകൊണ്ട് ബക്കറ്റ് പിരിവുകൾ അവസാനിപ്പിച്ചു കൂടാ... ഇനിയും തുടരണം

കാരണം 10 ലക്ഷത്തിലധികം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. എന്നിട്ടും മരണ നിരക്ക് 500 ൽ താഴെയാക്കി നിർത്താൻ നമുക്ക് കഴിഞ്ഞു. ഇനി അവർക്ക് ജീവിക്കാനുള്ള അവസരമുണ്ടാക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. പിരിവിനിറങ്ങുറങ്ങുക എന്നത് ആഢ്യമ്മന്യന്മാർക്കു പറ്റിയ പണിയല്ല. ഈഗോയെ, ഞാൻ എന്ന ഭാവത്തെ കീഴടക്കിയവർക്കേ പിരിവിനിറങ്ങാൻ പറ്റൂ. 

എനിക്കറിയാം, സ്കൂളുകളിൽ നിന്നും പുറത്താക്കപ്പെട്ടവർ, പരിഹസിക്കപ്പെട്ടവർ, നാം പല തവണ പുറത്തു നിർത്തിയവരാണ് രക്ഷകരായി ഓടിയെത്തിയത്. അത് നമ്മുടെ സ്കൂളുകളിൽ നിന്നും ലഭിച്ച വിദ്യാഭ്യാസമല്ല. പ്രളയം എല്ലാത്തിനെയും കീഴ്മേൽ മറിക്കും. കണ്ടില്ലേ, നമ്മുടെ സാംസ്കാരിക നായകർക്കും സൂപ്പർ സ്റ്റാറുകൾക്കും പകരം ഇപ്പോൾ ചാനലുകളിൽ താരങ്ങളായി പ്രത്യക്ഷപ്പെടുന്നത് ആരാണ്? മനുഷ്യത്വം എന്ന യഥാർഥ വിദ്യാഭ്യാസം നേടിയവർ. അവർ ജീവൻ പണയം വെച്ചു ചെയ്തതിന്റെ നൂറിലൊന്നെങ്കിലും നമ്മൾക്ക് ചെയ്തേ മതിയാവൂ. 

പിരിവുകൾ അവസാനിപ്പിച്ചു കൂടാ. വിവാദങ്ങളുണ്ടാക്കുന്ന കീടങ്ങളോട് സംവദിച്ച് അവരെ തക്ഷകന്മാരാക്കി മാറ്റരുത്.


അവരെ
അവഗണിക്കുക
അവഗണിക്കുക
അവഗണിക്കുക.

advertisment

News

Super Leaderboard 970x90