Kerala

ഊരാളുങ്കലിന്റെ വിസ്മയ ചരിത്രം പ്രകാശനം ചെയ്തു

1925 ല്‍ വാഗ്ഭടാനന്ദ ഗുരുവിന്റെ ആശീര്‍വാദത്തോടെ 14 പേര്‍ ചേര്‍ന്ന് 37 പൈസയുടെ മൂലധനവുമായി ആരംഭിച്ച തൊഴിലാളി സഹകരണ പ്രസ്ഥാനമാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി. ഇന്ന് യുഎന്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ മുന്‍നിര സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന വലിയൊരു പ്രസ്ഥാനമായി സൊസൈറ്റി മാറിക്കഴിഞ്ഞു. രാജ്യത്തെ തൊഴിലാളി സഹകരണ പ്രസ്ഥാനത്തിനു മാതൃകയായ സൊസൈറ്റിയുടെ കീഴില്‍ 6500 ഓളം പേര്‍ ജോലി ചെയ്യുന്നുണ്ട്.

ഊരാളുങ്കലിന്റെ വിസ്മയ ചരിത്രം പ്രകാശനം ചെയ്തു

 ന്യൂഡല്‍ഹി: ഇന്ത്യയിലെ തൊഴിലാളി സഹകരണ പ്രസ്ഥാനത്തിനു മാതൃകയായ കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി പിന്നിട്ട നാഴികക്കല്ലുകള്‍ അനാവരണം ചെയ്ത് ധനകാര്യ മന്ത്രി ഡോ. തോമസ് ഐസകും ജൊഹാന്നസ് ബര്‍ഗ് വിറ്റ്‌സ് സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ മൈക്കേല്‍ വില്യംസും ചേര്‍ന്നു രചിച്ച പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററില്‍ ചേര്‍ന്ന ചടങ്ങില്‍, ബില്‍ഡിംഗ് ആള്‍ട്ടര്‍നേറ്റീവ്‌സ് എന്ന പേരില്‍ തയാറാക്കിയ ഗ്രന്ഥത്തിന്റെ ആദ്യ പ്രതി സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ ഉപാധ്യക്ഷന്‍ പ്രൊഫ. പ്രഭാത് പട്‌നായിക് ഏറ്റുവാങ്ങി. ലെഫ്റ്റ് വേര്‍ഡ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍. പ്രൊഫ. പ്രഭാത് പട്‌നായിക് ആമുഖ പ്രഭാഷണം നടത്തി. ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി വിവരണം നടത്തി. ഇന്റര്‍നാഷണല്‍ കോ ഓപ്പറേറ്റീവ് റീജണല്‍ ചെയര്‍മാന്‍ ബാലു ജി. അയ്യര്‍ ആശംസ അര്‍പ്പിച്ചു. ഡോ. തോമസ് ഐസക് മറുപടി പ്രസംഗം നടത്തി.

1925 ല്‍ വാഗ്ഭടാനന്ദ ഗുരുവിന്റെ ആശീര്‍വാദത്തോടെ 14 പേര്‍ ചേര്‍ന്ന് 37 പൈസയുടെ മൂലധനവുമായി ആരംഭിച്ച തൊഴിലാളി സഹകരണ പ്രസ്ഥാനമാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി. ഇന്ന് യുഎന്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ മുന്‍നിര സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന വലിയൊരു പ്രസ്ഥാനമായി സൊസൈറ്റി മാറിക്കഴിഞ്ഞു. രാജ്യത്തെ തൊഴിലാളി സഹകരണ പ്രസ്ഥാനത്തിനു മാതൃകയായ സൊസൈറ്റിയുടെ കീഴില്‍ 6500 ഓളം പേര്‍ ജോലി ചെയ്യുന്നുണ്ട്. നിര്‍മാണ- അടിസ്ഥാന സൗകര്യ മേഖലകളില്‍ തുടക്കമിട്ടു. ടെലികോം, ടൂറിസം, ഐടി, ഐടി സേവനങ്ങള്‍, സൈബര്‍ പാര്‍ക്ക് തുടങ്ങിയ മേഖലകളില്‍ സൊസൈറ്റി പ്രത്യേക മുദ്ര പതിപ്പിച്ചുകഴിഞ്ഞതായി ചെയര്‍മാന്‍ രമേശന്‍ പാലേരി പറഞ്ഞു.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ വളര്‍ച്ചാ ചരിത്രം അനാവരണം ചെയ്യുന്ന ബില്‍ഡിംഗ് ആള്‍ട്ടര്‍നേറ്റീവ് എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ ഉപാധ്യക്ഷന്‍ പ്രൊഫ. പ്രഭാത് പട്‌നായികിനു കോപ്പി നല്‍കി നിര്‍വഹിക്കുന്നു. സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി, ധനകാര്യ മന്ത്രി ഡോ.ടി. എം. തോമസ് ഐസക്, ബാലു ജി. അയ്യര്‍ എന്നിവര്‍ സമീപം.

#TAGS : ulccs  

advertisment

News

Related News

    Super Leaderboard 970x90