Business

ഗൾഫിൽ ജോലിക്ക് പോവുന്ന ആളുകൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം ; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം!

ഗൾഫിൽ ജോലിക്ക് പോവുന്ന ആളുകൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം ; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം!

പ്രിയപെട്ടവരെ UAE VISA യിൽ ജോലിക്ക് വേണ്ടി വിദേശത്ത് പോവുന്ന ആളുകൾക്ക് പി.സി.സി (Police ഉണ് clearence certificat) നിർബന്ധമാക്കിയിരിക്കുന്നു. ഇതിനായി ധാരാളം ആളുകൾ തലസ്ഥാന നഗരിയിൽ വന്ന് കഷ്ടപ്പെടുന്ന ഒരു കാഴ്ചയാണ് കുറച്ചു ദിവസമായി കാണുന്നത്.ധാരാളം ആളുകൾ ഇതുമായി ബന്ധപ്പെട്ട് വിളിക്കുന്ന സാഹചര്യത്തിലാണ് ഈ പോസ്റ്റ്....

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി അപേക്ഷ അപേക്ഷകന്റെ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സമർപ്പിക്കേണ്ടത്. നിശ്ചിത മാതൃകയിലുള്ള ഫോറത്തിൽ രണ്ട് പാസ്സ്പോർട്ട് സൈസ് ഫോട്ടോ, പാസ്സ് പോർട്ട് കോപ്പി,ആധാർ/ഇലക്ഷൻ ഐ.ഡി കോപ്പി സഹിതം സമർപ്പിക്കുക....

ലഭിച്ച PCC (Police Clearence Certifi) തിരുവനന്തപുരം ഹോം (ആഭ്യന്തര വകുപ്പിൽ) അറ്റസ്റ്റ് ചെയ്യേണ്ടത്.

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ (PCC) ഹോം (ആഭ്യന്തര വകുപ്പ്) അറ്റസ്റ്റേഷൻ ചെയ്യാൻ തിരുവനന്തപുരത്ത് വരുന്നവരുടെ ശ്രദ്ധക്ക്.....

അപേക്ഷകന് ലഭിച്ച പി.സി.സി നോട്ടറി അറ്റസ്റ്റേഷൻ ചെയ്തിരിക്കണം...

ഹോം അറ്റസ്റ്റേഷനു വേണ്ടി പി.സി.സി യും പാസ്പോർട്ട് കോപ്പിയും അപേക്ഷാ ഫോറത്തിനോടൊപ്പം 10 രൂപ സ്റ്റാമ്പ് ഒട്ടിച്ച് സെക്രട്ടേറിയറ്റിന്റെ സൗത്ത് ബ്ലോക്കിലെ ഹോം(അറ്റസ്റ്റേഷൻ) ഡിപ്പാർട്ട് മെന്റിലോ അല്ലങ്കിൽ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലോ സ്വീകരിക്കും.

കേരളത്തിൽ ആകെ ഒരു കൗണ്ടർ മാത്രമായതിനാൽ രാവിലെ 6 മണിക്ക് തന്നെ നീണ്ട വരിയാണ്... ഉച്ചയ്ക്ക് 1 മണിവരെ അപേക്ഷ സ്വീകരീക്കും... വൈകുന്നേരം 4 മണിക്ക് ശേഷം സർട്ടിഫികറ്റ് വിതരണം ചെയ്യും...

അറ്റസ്റ്റ് ചെയ്ത പി.സിസി... MEA (Ministry of Externel Affaires) സാക്ഷ്യപ്പെടുത്തണം...

ഇതിനായി ചില സ്വകാര്യ ഏജൻസികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.. നാലു പ്രവർത്തി ദിവസങ്ങളാണ് സർട്ടിഫിക്കറ്റ് ലഭിക്കാൻ എടുക്കാൻ ലഭിക്കുന്ന സമയം. പി.സി.സി യോടൊപ്പം പാസ്സ്പോർട്ട് കോപ്പി ഏജൻസിയെ ഏൽപ്പിക്കുക...

MEA അറ്റസ്റ്റ് ചെയ്ത PCC യു.എ.ഇ എംബസ്സി സ്റ്റാംമ്പിംഗ് ചെയ്യണം.

ഇതിനായി 3000 രൂപ യു.എ.ഇ എംബസ്സിയിൽ ഫീസായി എടുക്കണം. ഇന്ത്യൻ കറൻസ്സി സ്വീകരിക്കില്ല. അതിനാൽ 3300 കൊടുത്ത് യു.എ.ഇ ഇന്റർ നാഷണൽ കാർഡ് എടുക്കണം (Inter national card/HDFC Card ഉള്ളവർക്ക് വേണ്ട).

ഈ കാർഡുമായി തിരുവനന്തപുരം മണക്കാടുള്ള യു.എ.ഇ എംബസ്സിയിൽ ഒറിജിനൽ പാസ്സ്പോർട്ടുമായി അപേക്ഷകൻ നേരിട്ടു പോവണം. രാവിലെ 5 മണിക്ക് ക്യൂ തുടങ്ങും... ഒരു ദിവസം ഏകദേശം 400 പേരുടെ അപേക്ഷയാണ് സ്വികരിക്കുന്നത്.

അപേക്ഷകന് നേരിട്ട് വരാൻ സാധിച്ചിലങ്കിൽ എന്തു ചെയ്യും?

എംബസ്സിയിൽ മാത്രമാണ് നേരിട്ട് പോവേണ്ടത്... അതിന് സാധിക്കാത്ത സാഹചര്യം വന്നാൽ അപേക്ഷകന്റെ രക്തബന്ധത്തിലെ (സഹോദരൻ/സഹോദരി/ഭാര്യ/ഭർത്താവ്/അച്ഛൻ/അമ്മ) ഒരിജിനൽ തിരിച്ചറിയൽ കാർഡും അപേക്ഷകന്റെ പാസ്സ് പോർട്ടിന്റെ പകർപ്പും സഹിതം വരണം.

പൊതുജന താത്പര്യാർത്ഥം എല്ലാവരിലേക്കും എത്തിക്കുക
Pravasi Seva Kendra Makkaraparamba
9072222100
Confirm the data

#TAGS : uae visa  

advertisment

Related News

    Super Leaderboard 970x90