Travel

കാട് കാണണോ? പ്രകൃതിയുടെ സൗന്ദര്യമറിയണോ? പോകാം 900 കണ്ടി കാണാന്‍ ഒരു യാത്ര !

പ്രകൃതിയുടെ ഹരിതഭംഗിയും ഹിമകണങ്ങൾ തലോടിയ കാട്ടു ചെടികളും കാട്ടാറുകളും കുയിലിന്റെ ശബ്ദവും ഇന്നും നിലച്ചിട്ടില്ലാത്ത സുന്ദര ക്കാഴ്ച്ചകൾ നിറഞ്ഞ 900 കണ്ടി വയനാടിന്റെ യഥാർത്ഥമുഖമായിരുന്നു.. !'ദൈവത്തിന്റെ സ്വന്തം നാടെ'ന്നു പറയാൻ ഇതിൽ പരം വേറെന്തു വേണം....​കാനന സുന്ദരിയെ ക്യാമറയിൽ പകർത്തും നേരം രക്തദാഹികളായ ചിലരെ ഞങ്ങൾ പ്രതീക്ഷിച്ചില്ലായിരുന്നു.. ചിത്രങ്ങൾ പകർത്തി ബൈക്കിൽ കയറുമ്പോഴാണ് അവരെ ശ്രദ്ധയിൽ പെട്ടത് ...

 കാട് കാണണോ? പ്രകൃതിയുടെ സൗന്ദര്യമറിയണോ? പോകാം 900 കണ്ടി കാണാന്‍ ഒരു യാത്ര !

ഹാരിസ് പുളിക്കലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിച്ചാണ് വയനാട്ടിലെ തൊള്ളായിരം കണ്ടിയെക്കുറിച്ചറിഞ്ഞത് , ചുമ്മാ അതിശയിച്ച് നിൽക്കാനായില്ല.. പോസ്റ്റ് കിട്ടിയത് ശനിയാഴ്ച്ച -ഞായർ ഒരു പരിപാടിയുമില്ല - പിന്നെ നോക്കിയില്ല '900 കണ്ടി' കണ്ടിട്ടു തന്നെ കാര്യം !!

കഥകൾ പറഞ്ഞു കേൾക്കാനല്ല കഥയിലെ കഥാപാത്രമാവാൻ.. ഇനിയാരെങ്കിലും ഒരു കഥ പറയുമ്പോൾ എന്റെയും നിങ്ങളുടെയും കഥയും തുന്നിച്ചേർക്കുവാനായി.

കൂട്ടുകാരൻ Shaijal Mhd Km ആണു 900 കണ്ടിയെക്കുറിച്ചുള്ള പോസ്റ്റ് എനിക്ക് ഷെയർ ചെയ്തത്. (യാത്രകളെ നന്നേ ഇഷ്ടപ്പെടുന്ന കൂട്ടുകാരൻ കേരളത്തിലെ ബൈക്ക് റൈഡേഴ്സ് ഗ്രൂപ്പായ RERCയുടെ ഭാരവാഹി കൂടിയാണ് :) .

ഞാൻ ഫ്രീയാണെന്നറിയിച്ചതും അര മണിക്കൂറിനുള്ളിൽ വീടിന്റെ മുന്നിൽ ബുള്ളറ്റിന്റെ ശബ്ദം കേട്ടു ..ആലോചിച്ചു നിന്നില്ല.. ഗൂഗിൾ മാപ്പ് ചുമ്മായൊന്നു നോക്കി.. ഏകദേശം 80-90 കി.മീ..900 ലക്ഷ്യമാക്കി യാത്ര തുടങ്ങി.. അടിവാരത്തു നിന്നും 2 ബോട്ടിൽ വെള്ളം കയ്യിൽ കരുതി - യാത്രക്കാവശ്യമായ മറ്റൊന്നും കരുതിയിട്ടില്ലെങ്കിലും ക്യാമറ എടുക്കാൻ മറന്നില്ല.

 കാട് കാണണോ? പ്രകൃതിയുടെ സൗന്ദര്യമറിയണോ? പോകാം 900 കണ്ടി കാണാന്‍ ഒരു യാത്ര !

ബാണാസുരയും, കുറുവാ ദ്വീപും, എടക്കൽ ഗുഹയും , പൂക്കോട്ട് തടാകവും പിന്നെ ചായത്തോട്ടവുമായാൽ വയനാട് കഴിഞ്ഞു എന്ന ധാരണയാണു മനസ്സിലുള്ളതെങ്കിൽ അതൊന്നുമല്ല..

പ്രകൃതിയുടെ ഹരിതഭംഗിയും ഹിമകണങ്ങൾ തലോടിയ കാട്ടു ചെടികളും കാട്ടാറുകളും കുയിലിന്റെ ശബ്ദവും ഇന്നും നിലച്ചിട്ടില്ലാത്ത സുന്ദര ക്കാഴ്ച്ചകൾ നിറഞ്ഞ 900 കണ്ടി വയനാടിന്റെ യഥാർത്ഥമുഖമായിരുന്നു.. !'ദൈവത്തിന്റെ സ്വന്തം നാടെ'ന്നു പറയാൻ ഇതിൽ പരം വേറെന്തു വേണം..

 കാട് കാണണോ? പ്രകൃതിയുടെ സൗന്ദര്യമറിയണോ? പോകാം 900 കണ്ടി കാണാന്‍ ഒരു യാത്ര !

മേപ്പാടിയിൽ നിന്നും കള്ളാടി കഴിഞ്ഞ് അമ്പതടി മുന്നോട്ട് ചെന്നാൽ വലത്തോട്ട് 900 കണ്ടിയിലേക്കുള്ള ചെറിയ വഴിയിലേക്ക് ബൈക്ക് കയറുമ്പോൾ പരിസരത്തൊന്നും ആരെയും കണ്ടില്ല ..ആശങ്കകളോടെയാണു കാടു കയറാൻ തുടങ്ങിയതെങ്കിലും ചെല്ലും തോറും പ്രകൃതി ഞങ്ങളെ മാടിവിളിക്കുകയായിരുന്നു..ബൈക്കിനോ അല്ലെങ്കിൽ ഫോർ വീൽ (4x4) വാഹനങ്ങൾക്കോ മാത്രം പോവാൻ പറ്റുന്ന വഴി - ഇരുഭാഗങ്ങളിലും സുന്ദരവനം..ഇത് വരെ കണ്ടതില്ലാത്ത കാനനക്കാഴ്ചകളിൽ മുഴുകി ഞങ്ങൾ മുന്നോട്ട് നീങ്ങി ...

 കാട് കാണണോ? പ്രകൃതിയുടെ സൗന്ദര്യമറിയണോ? പോകാം 900 കണ്ടി കാണാന്‍ ഒരു യാത്ര !

 കാട് കാണണോ? പ്രകൃതിയുടെ സൗന്ദര്യമറിയണോ? പോകാം 900 കണ്ടി കാണാന്‍ ഒരു യാത്ര !

കാനന സുന്ദരിയെ ക്യാമറയിൽ പകർത്തും നേരം രക്തദാഹികളായ ചിലരെ ഞങ്ങൾ പ്രതീക്ഷിച്ചില്ലായിരുന്നു.. ചിത്രങ്ങൾ പകർത്തി ബൈക്കിൽ കയറുമ്പോഴാണ് അവരെ ശ്രദ്ധയിൽ പെട്ടത് !!ഒരു തരം നീളത്തിലുള്ള അട്ടകൾ!!! ശ്രദ്ധയിൽ പെടുന്നതിനു മുമ്പേ ആശാന്മാർ കുടി തുടങ്ങിയിരുന്നു; പറിച്ച് കളയാൻ കഴിഞ്ഞില്ല.. ഒരു തീപെട്ടീയോ കത്തിയോ കയ്യിൽ കരുതാത്തത്തിന്റെ വിഷമം തോന്നിയെങ്കിലും.. ബൈക്കിന്റെ സൈലൻസറിൽ ആശാൻമാരെ ഉമ്മ വെപ്പിച്ച് ഷൈജലും ഞാനും തൽകാലം തടിയൂരി ...

തൊള്ളായിരം കണ്ടിയുടെ മുകളിലെത്തിയപ്പോൾ അട്ട ചോര കുടിച്ചാലെന്ത് - ഇത്രയും മനോഹരമായ കാഴ്ച കാണണമെങ്കിൽ അൽപ്പം സഹിക്കണമല്ലോ എന്ന് തോന്നി ..'ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അതിതാണെ'ന്നൊന്നും ഞാൻ പറയുന്നില്ല പക്ഷേ തകർന്നു വീണുകൊണ്ടിരിക്കുന്ന 'ദൈവത്തിന്റെ സ്വന്തം നാടെ'ന്ന വിശേഷണം അങ്ങനെയങ്ങ് തേച്ചു മായ്ച്ചു കളയാനായിട്ടില്ലെന്ന് ഞങ്ങൾക്കു മനസ്സിലായി. അതിശയത്തോടെ ആ കുന്നിൻ മുകളിൽ നിന്ന് ചുറ്റും വീക്ഷിച്ചു ...

 കാട് കാണണോ? പ്രകൃതിയുടെ സൗന്ദര്യമറിയണോ? പോകാം 900 കണ്ടി കാണാന്‍ ഒരു യാത്ര !

കലാകാരന്റെ കാൻവാസിൽ പ്രകൃതിയെ കളറ്കൂട്ടിയാണ് അവർ വരച്ചിരുന്നതെന്ന് എന്റെ മുൻവിധി മാത്രമായിരുന്നു..

ആ കാൻവാസുകളിൽ കണ്ട മഞ്ഞും മലയും മഴയും മരവുമൊക്കെ അതേ പടി ദർശിക്കാൻ പറ്റുമെന്നറിഞ്ഞപ്പോൾ മുൻവിധികളെടുക്കുന്ന എന്റെ സ്വഭാവം ഞാനാ കുന്നിൻ മുകളിൽ നിന്ന് തണുത്ത കാറ്റിൽ പറത്തി..

അന്തം വിട്ട് സമയം പോയതറിഞ്ഞില്ല..
സമയം 6 മണിയോടടുത്തു കാട് അതിന്റെ രൌദ്ര ഭാവം പൂണ്ട് തുടങ്ങിയിരിക്കുന്നു . വന്ന വഴി ദുർഘടമായതിനാൽ അധികം നില്ക്കാതെ ഞങ്ങൾ കുന്നിറങ്ങി .. ഇറങ്ങിയെന്നല്ല ഇറങ്ങേണ്ടി വന്നു.. അട്ടകളെ പോലെ ആനകളെ കൈകാര്യം ചെയ്യാൻ കഴിയില്ലല്ലോ !!ഒരു കാര്യമുറപ്പ് പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് 900 കണ്ടി കൺകുളിർക്കും കാഴ്ച തന്നെയാകുമെന്നതിൽ സംശയമില്ല.

ചുണ്ടലിൽ നിന്നും മേപ്പാടി സിറ്റിയിൽ വന്ന് സൂജിപാറ റോഡിലെക്ക്‌ തിരിയുക കുറച്ച്‌ ദൂരം വന്നാൽ കള്ളടി മകാം കാണും...അതു കയിഞ്ഞു 100-200 മിറ്ററിന്നു ഉള്ളിൽ ഒരു ചെറിയ പാലം വരും...പാലം കയിഞ്ഞ ഉടനെ വലത്തോട്ട്‌ ഉള്ള വിതി കുറഞ്ഞ ടാറിട്ട റോഡ്‌....ആ ജ്ംഗ്ഷനു അടുത്ത്‌ ഒരു പെട്ടി പീടികയും കാണാം...ഗൂഗിൾ മാപ്പിൽ Kalladi എന്ന് അടിച്ചാൽ ഏകദേശ റൂട്ട്‌ കിട്ടും..അവിടെ നിന്ന് നേരത്തെ പറഞ്ഞ പോലെ മകാം>പാലം> വലത്തോട്ട്‌...

കാനന സുന്ദരിയോട് യാത്ര ചോദിച്ച് ഞങ്ങൾ മടങ്ങി..

"കാടേ ഞങ്ങളിനിയും വരും നിന്നെക്കാണാൻ..
നിൻറെ കൂടെയിരിക്കാൻ "

advertisment

Super Leaderboard 970x90