Travel

ഒരു നേപ്പാള്‍ യാത്ര !!

പത്തുമണിയോടെ കാന്‍പൂര്‍ ബൈപാസ്സ് ഫ്ലൈ ഓവറില്‍ എത്തി, നേരെ ചെന്ന് പെട്ടത് കിലോമീറ്ററുകള്‍ നീണ്ട ട്രാഫിക്‌ ബ്ലോക്കിലാണ്. ഒരു വിധത്തില്‍ നുഴഞ്ഞു കയറി മുന്നില്‍ എത്തിയപ്പോള്‍ ഒരു ട്രാക്ടര്‍ ഒരു ലോറിയെ ഇടിച്ചു കിടക്കുന്നു, ആ ലോറി ഒരു ട്രെയിലര്‍ ലോറിയില്‍ ഇടിചു ജാമായി കിടക്കുന്നു. ഒടുവില്‍ ട്രൈലെര്‍ കുറച് മുന്നോട്ട് എടുത്തപ്പോള്‍ ബൈക്ക് തള്ളിക്കൊണ്ട് പോകാന്‍ ഒരു ഗ്യാപ് കിട്ടി.....

ഒരു നേപ്പാള്‍ യാത്ര !!

നേപ്പാള്‍ ഒഡിസ്സി #2

എന്നെ പോലെയുള്ള പ്രവസ്സികള്‍ക്ക് പതിനൊന്നു മാസ്സം ജോലി എടുത്ത ശേഷം കിട്ടുന്ന ആ 30 ദിവസ്സത്തെ ലീവ് എത്രത്തോളം വിലപെട്ടതാണെന്ന് ഇത് വായിക്കുന്ന ഓരോര്തര്‍ക്കും മനസിലാകും, പ്രത്യേകിച്ചു വിദേശത്ത് ജോലി ചെയ്യുന്ന ഒരു കൂട്ടുകാരനോ, സഹോദരനോ ബന്ധുവോ ഉള്ളവര്‍ക്ക്. ആ 30 ദിവസ്സം നമ്മള്‍ ചെയ്യുന്ന കാര്യങ്ങളെ ഓര്‍ത്ത്, ആ ഓര്‍മ്മകള്‍ അയവിര്‍ക്കിയാണ് വീണ്ടും 11 മാസ്സതെക്ക് വിമാനം കയറുന്നത്. (എന്നെ പോലെയുള്ള കുറച് പേരെങ്കിലും അങ്ങനെ ആയിരിക്കും)
 കഴിഞ്ഞ വര്‍ഷത്തെ ഭൂട്ടാന്‍ യാത്രയുടെ ഓര്‍മ്മകള്‍ അയവിറക്കി അങ്ങനെ ഒമാനില്‍ ഇരിക്കുമ്പോളാണ് ഒരു സന്തോഷ വാര്‍ത്ത‍ എന്നെ തേടി എത്തിയത്. കുവൈറ്റില്‍ ഒരു ജോലിക്ക് ഓഫര്‍ ഉണ്ട്, ഉടനെ ജോയിന്‍ ചെയ്യണം എന്ന്, ഒന്നും നോക്കിയില്ല പെട്ടിയും കെടക്കയും എടുത്തു നാട് പിടിച്ചു, ജോലി കിട്ടിയതിനേക്കാള്‍ സന്തോഷം കമ്പനി ഒരു മാസ്സത്തെ കാലാവിധി തന്നിട്ടുണ്ട് പേപ്പര്‍ വര്‍ക്ക്‌ എല്ലാം ശരിയാക്കാന്‍ , ആ ഗാപ്പില്‍ എവിടെ എങ്കിലും ഒരു യാത്ര പോണം എന്ന പ്ലാന്‍ മനസ്സില്‍ ഉണ്ടായിരുന്നു, അങ്ങനെ നാട്ടില്‍ എത്തി ഓരോ കാര്യങ്ങള്‍ക്കായി ഇറങ്ങിയപ്പോള്‍ ആണ് ഇടുത്തി വീണപോലെ കൊറേ പ്രശ്നങ്ങള്‍ വന്നു പെട്ടത്, ഓരോ ദിവസ്സവും അതിന്റെ പൊറകില്‍ നടക്കുമ്പോള്‍ മനസ്സില്‍ തീ ആയിരുന്നു, കാരണം യാത്രക്ക്കുള്ള ഓരോ ദിവസ്സം ആണ് ഈ കുറയുന്നത്. ഒരു വിധം കാര്യങ്ങള്‍ ശെരിയായി വന്നപ്പോള്‍ ആണ് ഓര്‍ത്തത്‌, റൈഡ് പോകാന്‍ എന്റെ കയ്യില്‍ ബൈക്ക് ഒന്നും ഇല്ലല്ലോ എന്ന്, അങ്ങനെ കയ്യില്‍ കരുതിയിരുന്ന ചെറിയ തുകയുമായി തെക്ക് വടക്ക് പറ്റിയ ഒരു വണ്ടി നോക്കി ഓടിനടന്നു, ഒടുവില്‍ ഒരു 2013 മോഡല്‍ പള്‍സര്‍ 180 എടുത്തു, അത്യവിഷം പഴക്കം ചെന്ന ആളാണ് മൂപ്പര്, എന്തായാലും ഇവന്‍ തന്നെ നമ്മുടെ രഥം. അങ്ങനെ വണ്ടി ഒക്കെ റെഡി ആക്കി ഇങ്ങനെ ഇരുന്നു.

പേപ്പര്‍ വര്‍ക്കുകള്‍ ഒരു വിധം സെറ്റ് ആയപ്പോഴേക്കും പ്രതീക്ഷിച്ചതിലും സമയം ആയെന്ന് മാത്രം അല്ല, യാത്രക്ക് വേണ്ടി ഇനി ആകെ ആറോ ഏഴോ ദിവസ്സം മാത്രമേ കിട്ടുകയുള്ളൂ, അതും ഉറപ്പില്ല. എന്തായാലും ആദ്യം കോഴിക്കോട് എത്തണം , അങ്ങനെ കൊല്ലത്നിന്നും കുടുംബത്തെ ഒരു കാറിലും ഞാന്‍ ബൈക്കിലുമായി കോഴിക്കോടേക്ക് യാത്ര തിരിച്ചു. അവിടെ എത്തിയ ശേഷം കുടുംബവും കൂട്ടുകാരുമൊത് കുറച്ചു സമയം ചെലവഴിക്കുംബോലും മനസ്സില്‍ എങ്ങോട്ട് പോകണം, എത്ര ദിവസ്സം പോണം എനോക്കെയുള്ള ചോദ്യങ്ങള്‍ ആയിരുന്നു. അങ്ങനെ പ്രത്യേകിച്ച് ഒരു പ്ലാനും ഇല്ലാതെ ഇരുന്നപ്പോ ഒരു പൂതി, വണ്ടിയില്‍ രണ്ട് ഓക്സ് ലാമ്പ് വെക്കാം എന്ന്, ഒരു ദിവസ്സം അതിന്റെ പുറകെ നടന്നു, വഴിയില്‍ കണ്ട സ്പേര്‍ പാര്‍ട്സ് കടയില്‍ നിനും ഒരു ക്ലച്/അക്സിലരറൊര്‍ കേബിളും മേടിച്ചു വീട്ടില്‍ പോന്നു. സാമ്പത്തിക മാന്ദ്യം നന്നേ ബാദിച്ചു തുടങ്ങിയിരുന്നു, എന്നാലും കുറച്ചു ദിവസ്സം ബൈക്ക് ഓടിക്കണം , മനസ്സു നിറയുന്നത് വരെ ഓടിക്കണം. അതാണ്‌ പ്ലാന്‍.
പതിവുപോലെ നല്ലവളായ എന്റെ ഭാര്യ ഡ്രെസ്സൊക്കെ പായ്ക്ക് ചെയ്യാന്‍ സഹായിച്ചു, കഴിഞ്ഞ വര്‍ഷത്തെ അതെ ചോദ്യം, എങ്ങോട്ടാണ്? എന്താണ് പ്ലാന്‍? ഉടനെ വിസയും ടിക്കെറ്റും എല്ലാം വരില്ലേ അതുകൊണ്ട് ഒത്തിരി ദൂരം ഒന്നും പോകണ്ട, ഇനിയും പോകാമല്ലോ, ഈ വാക്കുകള്‍ കേട്ടപ്പോള്‍ തന്നെ മനസ്സില്‍ എവിടെയോ ഒളിച്ചു കിടന്ന തവാന്ഗ് എന്ന സ്വപ്നം തല്ക്കാലം അടുപ്പതിന്നു ഇറക്കി വച്ച്, ബാഗ്‌ ഒക്കെ റെഡി ആക്കി രാത്രി കിടന്നു, അലാറം വെക്കാന്‍ ഫോണ്‍ എടുത്തപ്പോള്‍ ഫേസ് ബുക്കില്‍ ഒരു മെമൊറി നോട്ടിഫിക്കേഷന്‍ കണ്ടു, കഴിഞ്ഞ നേപ്പാള്‍ യാത്രയിലെ ഒരു ഫോട്ടോ, അപ്പോള്‍ ഒരു ആഗ്രഹം. പറ്റുകയാണെങ്കില്‍ പോഖ്രക്ക് ഒന്ന് പോകാം, അന്നപൂര്‍നയെ കണ്ടു മടങ്ങാം, ആഗ്രഹം ഭാര്യയോടു പറഞ്ഞ് സമ്മധം വാങ്ങി ഉറങ്ങാന്‍ കിടന്നു.

ഡേ 1

രാവിലെ നൂല്‍പുട്ടും മുട്ടകറിയും കഴിച്ചു വീട്ടില്‍ നിന്നും ഇറങ്ങി. മകള്‍ക്ക് ഒരു ഉമ്മയും കൊടുത്ത് എല്ലാരോടും യാത്ര പറഞ്ഞു നേരെ വയനാട് റോഡില്‍ കേറി. വളരെ സാവദാനത്തില്‍ കൊടുവള്ളി, അടിവാരം ഒക്കെ പിന്ന്ട്ടു നേരെ ചുരം കേറി വ്യൂ പൊയന്റില്‍ എത്തി, അവിടുന്ന് നേരെ വയ്തിരി വഴി സുല്‍ത്താന്‍ ബത്തേരി, അവിടുന്ന് മുത്തങ്ങ ലക്ഷ്യമാക്കി നീങ്ങി. ബോര്‍ഡര്‍ കടക്കുനതിനു മുന്നേ പൊറോട്ടയും ബീഫും ചായയും കഴിച്ച് യാത്ര തുടര്‍ന്നു, ഗൂടല്ലുര്‍ വരെയുള്ള യാത്രയില്‍ ആകെ കണ്ടത് കൂട്ടം തെറ്റി വന്ന ഒരു മാനിനെയാണ്, അതിനെയെങ്കിലും കണ്ട സന്തോഷത്തില്‍ കേരളതോട് താല്‍ക്കാലികമായി വിട പറഞ്ഞ് കൊണ്ട് കര്‍ണാടകത്തിലേക്ക് കേറി, രാത്രിയില്‍ വ്യ്കിയാലും വേണ്ടിയില്ല ബാംഗ്ലൂര്‍ കടക്കണം എന്ന് ഉണ്ടായിരുന്നു, അങ്ങനെ മൈസൂര്‍ ബൈപാസ്സില്‍ കേറി സാവതാനത്തോടെ യാത്ര തുടര്‍ന്നു. ഏഴു മണിയോടെ നൈസ് റോഡില്‍ കേറി, യെശ്വന്ത്പുര്‍ - യെലഹങ്ക മറികടന്ന് ദേവനഹള്ളി എന്ന് ടൌണില്‍ കേറി ഒരു റൂമിന് വേണ്ടി കൊറേ അന്വേഷിച്ചു നടന്നു, മിക്കവയും ബാര്‍ ലോഡ്ജുകലയതുകൊണ്ട് റൂം ഫുള്‍ ആണ്, നല്ല തണുപ്പ അനുഭവപെട്ടു തുടങ്ങിയിരുന്നു, ഒടുവില്‍ വീണ്ടും യാത്ര തുടര്‍ന്നു, പത്ത് മണിയായപ്പോള്‍ ചിക്കബല്ലപൂര എന്ന ടൌണില്‍ ഒരു റൂം കിട്ടി, ഭക്ഷണ ശേഷം ഉറങ്ങി.

ഒരു നേപ്പാള്‍ യാത്ര !!

 ഡേ 2)

രാവിലെ എട്ടരയോടെ പ്രാതലിനു ശേഷം യാത്ര ആരംഭിച്ചു, എങ്ങനെയെങ്കിലും ഹൈദരാബാദ് പിടിക്കണം എന്നാണ് പ്ലാന്‍, ഹൈവേ കണ്ട സന്തോഷത്തില്‍ 70-80 കിലോമീറ്റര്‍ സ്പീഡില്‍ പറന്നു, അനന്തപൂര്‍ കടന്ന് കുര്‍ണൂല്‍ എത്തിയപ്പോള്‍ ബിരിയാണി കഴിക്കാന്‍ ഒരു ഹോട്ടലില്‍ നിര്‍ത്തി, കുറച് നേരം അവിടെ വിശ്രമിച്ച ശേഷം ഹൈദരാബാദ് ലക്ഷ്യമാക്കി നീങ്ങി. Oyo ആപ്പ് വഴി ഹൈദരാബാദില്‍ ഒരു റൂം ബുക്ക്‌ ചെയ്തു, ഹൈദരാബാദ് ഔട്ടര്‍ റിംഗ് റോഡിലും, നരസിംഹ റാവു എലിവറെദ് ഹൈവേയിലും മോട്ടോര്‍സൈക്കിള്‍ നിരോധിച്ചിട്ടുണ്ട്, അതുകൊണ്ട് ശംസബാദ് എയര്‍പോര്‍ട്ട് കഴിഞ്ഞ് എലിവറെദ് റോഡിന്‍റെ താഴെ കൂടെ അത് പിന്തുടര്‍ന്ന് പോയാല്‍ ഗചിബോവ്ളി – കുക്കട്ട്പള്ളി വഴി ഹൈവേ ജോയിന്‍ ചെയ്യാനുള്ള റോഡ്‌ കിട്ടും, കുറച് കറങ്ങണം. എന്തായാലും ഒയോ വഴി ബുക്ക്‌ ചെയ്ത റൂം ഏതോ കാട്ടുമുക്കിലെ കൊളനയില്‍ ആണെന്ന് മനസ്സിലായി, ഒടുവില്‍ വഴിയില്‍ കണ്ട ഒരു ഹോട്ടലില്‍ ഓടി കേറി, ഒരു റൂം എടുത്തു, കിട്ടിയ ഭക്ഷണം കഴിച്ചു ഉറങ്ങാന്‍ കിടന്നപ്പോള്‍ ഒരു മെസ്സേജ് വന്നു. സാഗര്‍ എന്ന കൂട്ടുകരന്റെയാണ് മെസ്സേജ്, പുള്ളിയും ഒരു യാത്രക്ക് റെഡിയായി ഇരിക്കുകയാണ്, പക്ഷെ എങ്ങോട്ട് പോകണം എന്ന് തീരുമാനിച്ചിട്ടില്ല എന്ന്, ഞാന്‍ ചെലപ്പോള്‍ നേപ്പാളിലെക്ക് പോകും എന്ന് പറഞ്ഞപ്പോള്‍ ആളും അങ്ങോട്ടക്ക് വരം എന്ന് പറഞ്ഞു, ചെന്നയില്‍ നിന്നും ആണ് സ്റ്റാര്‍ട്ട്‌ ചെയ്യുന്നത്, നേപ്പാളില്‍ വച്ച് കാണാം എന്ന് പറഞ്ഞു ഞങ്ങള്‍ ഫോണ്‍ വച്ച്.
അങ്ങനെ ഒരു കൂട്ടുകാരനെ ആദ്യമായി കാണാന്‍ പോകുന്ന സന്തോഷവുമായി ഞാന്‍ ഉറങ്ങാന്‍ കിടന്നു.

 ഡേ 3)

രാവിലെ ബൈകിന്റെ ചെയിന്‍ ഒക്കെ ലുബ് ചെയ്തു ആളുകളോട് ചോദിച്ചു ചോദിച്ചു ഹൈവേ പിടിച്ചു, കമരെദ്ദി, നിസാമബാദ്, നിര്‍മല്‍ കടന്ന് ഒരു ബ്രേക്ക്‌ എടുത്ത് റോഡില്‍ ഇരിക്കുമ്പോളാണ് ആദിലാബാദ് – ഹിനന്ഘറ്റ് റോഡിന്‍റെ കാര്യം ഓര്‍ത്തത്‌, 2014 ഇല്‍ ഞാനും ഫിനുവും ആ വഴി വന്നത് പെട്ടന് ഓര്‍ത്തു, ദുര്‍ഗടം പിടിച്ച ഒരു 50 കിലോമീറ്റര്‍, ഇരുട്ട് വീഴും മുന്‍പേ ആ ഭാഗം മറികടക്കണം എന്ന് തീരുമാനിച്ചു, അങ്ങനെ ആദിലാബാദ് കഴിഞ്ഞ് കുറച്ചു ദൂരം എത്തിയപ്പോള്‍ നാലുവരി പാത ഒറ്റവരി പാതയായി മാറി. ഇളകിമറിഞുള്ള യാത്ര തുടങ്ങി, ആദ്യത്തെ 15 കിലോമീറ്റര്‍ കഴിഞ്ഞാല്‍ പിന്നെ ഒരു 15 കിലോമെറെറോളം സാമാന്യം തെറ്റില്ലാത്ത പുതിയ റോഡ്‌ ഉണ്ട്, എന്നാലും ഇടക്ക് ഇടക്ക് റോഡ്‌ പെട്ടന് തീരും, വഴി മാറി പോണം, പൊട്ടിപൊളിഞ്ഞ റോഡ്‌ പിന്നെയും ഒരു 20 കിലോമീറ്റര്‍ ഇതൊക്കെ തന്നെ, എന്തായാലും ഏഴു മണിയോടെ ആ റോഡ്‌ മറികടന്ന് ഹിനന്ഘറ്റ് എത്തി. ഒരു ചെറിയ ബ്രേക്ക് എടുത്ത ശേഷം നേരെ നാഗ്പൂര്‍ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. റിംഗ് റോഡില്‍ കേറാതെ നേരെ സിറ്റിയില്‍ കേറി, റൂമിനൊക്കെ ഒടുക്കത്തെ റേറ്റ്, 1500 -2000, എന്തായാലും റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കുറഞ്ഞ നിരക്കില്‍ റൂം കിട്ടാതെ ഇരിക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നു, അങ്ങനെ റെയില്‍വേ സ്റ്റേഷന്‍ അന്വേഷിച്ചു കൊറേ നടന്നു, ഒടുവില്‍ ഗോകുല്‍ മാപ്പിനോട് ചോദിച്ചു, അങ്ങോട്ട്‌ പോ, ഇങ്ങോട്ട് പോ, തിരിഞ്ഞു പോ, അവസാനം ഒരു ഐഡിയ വച്ച് സ്റേഷന്‍ന്റെ അടുത്ത് എത്തി, ഒരു ഹോട്ടലില്‍ ആയിരം രൂപക്ക് റൂം എടുത്തു. ചപ്പാത്തിയും മുട്ടകറിയും കഴിച്ചു ഉറങ്ങാന്‍ കിടന്നു.

ഒരു നേപ്പാള്‍ യാത്ര !!

ഡേ 5)

രാവിലെ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തപ്പോള്‍ സൌണ്ട് കൂടിയിരിക്കുന്നു, ജാന്‍സിയില്‍ ഷോറൂം ഉള്ളത് നെറ്റില്‍ കണ്ടിരുന്നു, അവിടെ കാണിക്കാം എന്ന് പ്ലാന്‍ ചെയ്തു യാത്ര തുടങ്ങി. പത്തര മണിയായപ്പോള്‍ ജാന്‍സിയിലെ ഷോറൂം കണ്ടെത്തി, സര്‍വിസ് മാനേജര്‍ വണ്ടി ഓടിച്ചു നോക്കിയിട്ട് തിരിച് വന്നു, ടൈമിംഗ് ചെയ്നും അതിന്റെ കൂടെയുള്ള ഒരു ഗീറും മാറണം, മൂന്ന് മണി ആകുമ്പോള്‍ തരാമെന്ന്. വേറെ മാര്‍ഗം ഇല്ലാത്തതുകൊണ്ട് ശെരിയാക്കാന്‍ പറഞ്ഞു. (എല്ലാ യാത്രയുടെയും ഭാഗമാണ് വണ്ടി പണി, അതുകൊണ്ട് പുതുമ ഒന്നും തോന്നിയില്ല)

പന്ത്രണ്ടു മണിയായപ്പോള്‍ വണ്ടി പണിയാനായി ബെയില്‍ കയറ്റി. അവിടെ എന്തോ കച്ചറ നടക്കുന്നത് കണ്ടു, ഒടുവില്‍ ഞാന്‍ പോയി കാര്യം അന്വേഷിച്ചു , അകെ അവിശ്യമുള്ള മൂന്ന് സ്പേര്‍ പാര്‍ട്ടസ്സില്‍ രണ്ടെണ്ണം സ്റ്റോക്ക്‌ ഇല്ല, അതാണ്‌ പ്രശ്നം, ഒടുവില്‍ ഒരു പയ്യന് ചില്ലറ കൊടുത്ത് പുറത്തു നിന്നും വാങ്ങിപിച്ചു സാദനം പണിയാന്‍ കൊടുത്തു. എന്തായാലും മൂന്ന് മണിക്ക് വണ്ടി കിട്ടി. നേരെ കാന്‍പൂര്‍ ലക്ഷ്യമാക്കി പിടിച്ചു. സൌണ്ട് കുറഞ്ഞതല്ലാതെ പെര്‍ഫോര്‍മന്‍സ് വലിയ മാറ്റം ഒന്നും ഇല്ലായിരുന്നു, അങ്ങനെ ആ സത്യം ഞാന്‍ മനസിലാക്കി. അറുപതിനു മുകളില്‍ ഓടിച്ചാല്‍ മൂപ്പര് പണി തരും എന്ന സത്യം. ഇനി ഒരു വണ്ടി പണി, അതിന്റെ താമസം, ചെലവു ഒന്നും താങ്ങുല്ല, അത്കൊണ്ട് 60 പിടിച് ഓടിച്ചു.

പത്തുമണിയോടെ കാന്‍പൂര്‍ ബൈപാസ്സ് ഫ്ലൈ ഓവറില്‍ എത്തി, നേരെ ചെന്ന് പെട്ടത് കിലോമീറ്ററുകള്‍ നീണ്ട ട്രാഫിക്‌ ബ്ലോക്കിലാണ്. ഒരു വിധത്തില്‍ നുഴഞ്ഞു കയറി മുന്നില്‍ എത്തിയപ്പോള്‍ ഒരു ട്രാക്ടര്‍ ഒരു ലോറിയെ ഇടിച്ചു കിടക്കുന്നു, ആ ലോറി ഒരു ട്രെയിലര്‍ ലോറിയില്‍ ഇടിചു ജാമായി കിടക്കുന്നു. ഒടുവില്‍ ട്രൈലെര്‍ കുറച് മുന്നോട്ട് എടുത്തപ്പോള്‍ ബൈക്ക് തള്ളിക്കൊണ്ട് പോകാന്‍ ഒരു ഗ്യാപ് കിട്ടി. അങ്ങനെ നേരെ ബൈപാസ്സില്‍ നിന്നും ഇറങ്ങി ഒരു ലോഡ്ഗില്‍ മുറി എടുത്തു. ബൈക്ക് ബില്‍ഡിംഗ്‌ന്റെ അകത്ത് പാര്‍ക്ക്‌ ചെയ്തു.

ഒരു നേപ്പാള്‍ യാത്ര !!

ഒരു നേപ്പാള്‍ യാത്ര !!

ഡേ 6)

നേപ്പാള്‍ ബോര്‍ഡര്‍ എത്തണം എന്ന് മോഹവുമായി അതിരാവിലെ യാത്ര തിരിച്ചു, ലക്നോ എത്തിയപ്പോഴേക്കും തിരക്ക് പിടിച്ചിരുന്നു സിറ്റിയില്‍, ഒടുവില്‍ ഒന്ന് കറങ്ങിയ ശേഷം ഫൈസാബാദ് – ഗോരഖ്പൂര്‍ ഹൈവേയില്‍ കയറി. ഉച്ച തിരിഞ്ഞപ്പോള്‍ ഗോരഖ്പൂര്‍ ബൈ പാസ്സില്‍ എത്തി, അവിടുന്ന് ഗൂഗിള്‍ മാപ്പ്‌ പറഞ്ഞ വഴി അനുസരിച്ച് കുറെ ചേരിയിലൂടെയും, ഇടുങ്ങിയ വഴിയിലൂടെയും ഒക്കെ ഒരു വിധത്തില്‍ കാമ്പിര്‍ഗന്ജ് റോഡില്‍ കയറി. നല്ലപോലെ പണിപെട്ട ശേഷം ആണ് ആ റോഡില്‍ എത്തിയത്, അതുകൊണ്ടുതന്നെ ആകെ ക്ഷീണിച്ചിരുന്നു, പെട്ടന് കണ്ട ഒരു ഹോട്ടലില്‍ കയറി വയറു നിറച്ചു ആഹാരം കഴിച്ച ഇരുന്നപ്പോള്‍ സാഗര്‍ മെസ്സേജ് അയച്ചു, ആള് നാഗ്പൂര്‍ പിന്നിട്ടിരുന്നു, ഒപ്പം ഒരു സുഹുര്‍ത്തിന്റെ നമ്പറും ഉണ്ടായിരുന്നു. ബോര്‍ഡര്‍ സൈഡില്‍ ബിസിനസ്‌ ഉള്ള അസോക് ജിയുടെ നമ്പര്‍ ആണ്. അവിടെ എത്തുമ്പോള്‍ വിളിക്കാനും പറഞ്ഞു. അങ്ങനെ കാമ്ബിര്‍ഗന്ജ് – നൌട്ടന്വ – സനൌളി ബോര്‍ഡര്‍ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. സാമാന്യം നല്ല റോഡ്‌ ആണ്. പുതുതായി നിര്‍മിച്ചതാണ് മിക്ക ഭാഗവും, കുറച്ചു സ്ഥലങ്ങളില്‍ റോഡ്‌ പണി നടക്കുനുണ്ട്. ആകെ രണ്ട് ടോല്‍ ഗേറ്റ് ഉണ്ട് ഈ റൂട്ടില്‍, (പ്രവര്‍ത്തന രഹിതം ആണ്) നൌട്ടന്വ ബൈപാസ്സ് കഴിഞ്ഞാല്‍ പിന്നെ ലോറികളുടെ നീണ്ട നിരയാണ്. ഒടുവില്‍ വീണ്ടും ആ ബോര്‍ഡ് കണ്ടു, ഇന്ത്യന്‍ ബൌണ്ടറി എന്ഡ്സ്. ബോര്‍ഡര്‍ ഗേറ്റ് കടന്ന് വീണ്ടും നേപ്പാളിലേക്ക്.

വെല്‍ക്കം ടു നേപ്പാള്‍ !!

#TAGS : nepal trip  

advertisment

Related News

    Super Leaderboard 970x90