Travel

"കാക്കതൊള്ളായിരം നക്ഷത്രങ്ങളും ഞങ്ങളും"ഒരു ഹിമാലയന്‍ യാത്ര കുറിപ്പ് - ജിതു എംജി

രാവിലെ ഉള്ള മനാലി കാഴ്ചകള്‍ ഒക്കെ ഒരു രക്ഷില്ല്യ..പക്ഷെ നേരം വ്യ്കിപോയതിനാല്‍ എവിടേം നിര്‍ത്തി ഫോട്ടോ എടുക്കാന്‍ നിന്നില്ല..ചെക്ക്പോസ്റ്റ് എതിപോ അടുത്ത പണി.. വണ്ടിക്കാര്‍ ടക്സ് അടച്ചില്ല, വീണ്ടും 2 മനിക്കൊരോളംപോസ്റ്റ്‌, പിന്നീട് എല്ലാം ഓക്കേ ആയി രോതാന്ഗ് പാസ്‌ കയറാന്‍ തുടങ്ങി ..എല്ലാരും പറഞ്ഞു രോതാന്ഗ് പസ്സില്‍ മഞ്ഞു കാണാം എന്ന്.. നമ്മുടെ ഭാഗ്യമെന്നുപറയട്ടേ ഒരു തരി മഞ്ഞുപോലും എനിക്ക് കയ്യോണ്ട് തൊടാന്‍ പറ്റില്ലാ..വീണ്ടും തോല്‍വി...വേനല്‍കാലം ആയത്കൊണ്ടാണ് ചിലപ്പോള്‍ സ്പിടിയില്‍ ഇണ്ടാകും മഞ്ഞു എന്ന് പഞ്ഞ നവനീറ്റ് എന്നെവീണ്ടും തോല്‍പ്പിച്ച്..

"കാക്കതൊള്ളായിരം നക്ഷത്രങ്ങളും ഞങ്ങളും"ഒരു ഹിമാലയന്‍ യാത്ര കുറിപ്പ് - ജിതു എംജി

എല്ലാവരുടെയും പോലെ എന്റെയും ഒരു സ്വപ്നമായിരുന്നു ഹിമാലയന്‍ യാത്ര ,അവസാനം ഞാനും പോയ്‌ ... ഞാനും എന്നെപോലെ യാത്രകളെ പ്രണയിച്ചു ഫോട്ടോഗ്രഫിയെ പ്രണയിച്ചു നടക്കുന്ന കുറച്ചു കൂട്ടുകാരുമൊത് (നാട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാ നാടിനും വീടിനും ഉപയോഗമില്ലാതെ ക്യാമറ തൂക്കി പിടിച്ച് ഊര് തെണ്ടി നടക്കുന്ന കുറച്ചു പേര്‍) ഈ ഗ്രൂപിലെ തന്നെ അംഗങ്ങള്‍ ആണ് എല്ലാരും ഫേസ്ബുക്കിലൂടെ പരിജയപെട്ടു ഇപ്പോള്‍ 3-4 വര്‍ഷങ്ങളായ് പല യാത്രകളിലും കൂടെ ഉണ്ടായിരുന്നവര്‍ നവനീത്, അരുണ്‍,ഗിരിപ്രസാദ്‌ എന്നിവര്‍.. എന്റെയും ഗിരിചേട്ടന്റെയും ആദ്യത്തെ ഹിമാലയന്‍ യാത്ര മറ്റു രണ്ടു പേര് മുന്‍പും പലവട്ടം പോയിട്ടുണ്ട് .. അതുകൊണ്ട് ഞങ്ങള്‍ 2 പേര്‍ക്ക് വല്ലാത്ത ആവേശവും ജിജ്ഞാസ യും ആയിരുന്നു.. അങ്ങനെ ഓഗേസ്റ്റ് 26 നു ഡല്‍ഹിക്ക് ഫ്ലൈറ്റ് ടിക്കറ്റ്‌ ബുക്ക്‌ചെയ്തു ഓണത്തിന് മുന്പ് തിരിച്ചു വരണം എന്ന കാരണം സെപ്റ്റംബര്‍ 7നു തിരിച്ചും ടിക്കറ്റ്‌ എടുത്തു, ഡല്‍ഹി വരെ ഫ്ലൈറ്റ് അവ്ടെന്നു മനാലി വരെ വോള്‍വോ,പിന്നീട അവ്ടെന്നു ബുള്ളെറ്റ് റെന്റിനു എടുത്ത് കറങ്ങാം എന്നോക്ക്കെആയിരുന്നു പ്ലാന്‍, ലെഹ് ലഡാക്ക് ആയിരുന്നു എന്റെ മനസിലെ ലക്‌ഷ്യം.. അതിനിടെ ആണ് നവനീത് ഒരു നൈറ്റ്‌ ഫോട്ടോഗ്രഫി workshop നടത്താന്‍ അവസരം കിട്ട്യേ ..അതിനാല്‍ പ്ലാനില്‍ ചില മാറ്റങ്ങള്‍ വരുത്തി workshopinu 4 പേര്‍ വേറെ ഇണ്ടാകുംprabhath , abhishek,vishnu,anand അങ്ങെന്‍ 4 പേര്‍,അത് കൊണ്ട് മനാലി ന്നുഅങ്ങോട്ട ഒരു ട്രവേല്ലെര്‍ ബുക്ക്‌ ചെയ്തു..അപ്പോള്‍ ചിലവും കുറയും സൌകര്യോം കൂടും. ലഡാക്ക് ഇല്‍ നൈറ്റ്‌ ഫോടോഗ്രഫ്യ്ക് അനുയോജ്യമല്ലാത്ത കാലാവസ്ഥ ആയതു കൊണ്ട് ഞങ്ങള്‍ സ്പിതി യിലെക്കാന് പോകുന്നു എന്ന് നവനീത് എന്നോട് പറഞ്ഞത് ഡല്‍ഹിന്നു ബസ്‌ കയറിയപ്പോള്‍ ആണ്..നാട്ടിലുംവീട്ടിലും ഞാന്‍ ലഡാക്ക് പോകാന് എന്ന് വീരവാദം മുഴക്കി നടന്ന എന്റെ മനസൊന്നു പതറി ...ചതിച്ചല്ലോ ഭഗവാനേ...എന്റെ മാത്രല്ല ഗിരിചെട്ടന്റെയും... സ്പിതിഎങ്ങി സ്പിതി.. എന്തായാലും കാണാത്ത സ്ഥലമല്ലേ.. നാട്ടുകാരെ കൊറച്ചു മഞ്ഞിന്റെ ഫോടോ ഒക്കെ ഫേസ്ബുക്കില്‍ ഇട്ടു പറ്റിക്കാം എന്ന് മനസില്‍ വിചാരിച്ചു ബസില്‍ ഇരുന്നു.. പോകുന്ന വഴി ഒരു അമേരിക്കന്‍ സഞ്ചാരി Christopher McCandless ന്റെ ജീവ ചരിത്രം പറയുന്ന" Into The Wild" എന്ന ലോക പ്രസസ്തമായ ഒരു സിനിമയും കണ്ടു (ഇന്സ്പിരറേന്‍ ആയികൊട്ടെന്ന്നു വച്ചു ഒരു യാത്ര പോകല്ലേ) കയ്യില്‍ ആവിശ്യമായ മരുന്നും ഡ്രെസ്സും കൊറച്ചു ചോക്ലറ്സും ..എന്റെ ജീവിതമായ ക്യാമറയും , പിന്നെ ഒരു കൊച്ചു ബ്ലുടൂത് സ്പീകെരും ബാഗില്‍ കരുതി...

"കാക്കതൊള്ളായിരം നക്ഷത്രങ്ങളും ഞങ്ങളും"ഒരു ഹിമാലയന്‍ യാത്ര കുറിപ്പ് - ജിതു എംജി

യാത്രയും പടംപിടുത്തവും സംഗീതവും നമ്മുടെ മനസിനെ വേറേ ഒരു ലോകത്തേക് കൊണ്ടുപോകും എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു..എന്റെ കൂടെഉള്ളവരും.. 28 നു ഞങ്ങള്‍ മനാലി എത്തി നല്ല തണുപ്പാണ്..ഡല്‍ഹിയിലെ കൊടും ചൂടില്‍ നിന്നും രക്ഷപെട്ടപോള്‍ നല്ല ആശ്വാസം .. ഓള്‍ഡ്‌ മനാലിആര്നു താമസം ശരിയാകിയത് അതിനുള്ള എല്ലാ കാര്യങ്ങളും നവനീത് ചെയ്തു വച്ചിരുന്നു.. നല്ലൊരു ഹോട്ടല്‍ മുന്‍പില് തന്നെ നിറഞ്ഞു ബഹളംവച്ച് ഒഴുകുന്ന Manalsu നദി.. അതിനു പിന്നില്‍ പൈന്‍ കാടുകള്‍..ഓള്‍ഡ്‌ മനാലി വേറെ ഒരുലോകമാണ് ഇന്ത്യക്കാരെക്കാലും അവിടെ കാണുന്നത് വിദേശികളെ ആണ്.. അതില്‍ ഭൂരിഭാഗവും ഇസ്രയേല്‍ സ്വദേശികളും,. ഇരു ഭാഗങ്ങളിലും കച്ചവടസ്ഥാപനങ്ങള്‍ നിറഞ്ഞ ഒരു വഴി ആണ് അവിടെ . പ്രധാനമായും വസ്ത്രങ്ങള്‍ , കരകൌസല വസ്തുക്കള്‍,ആഭരണങ്ങള്‍ ഒക്കെയാണ് ..പിന്നെ കുറെ രേസ്റൊരെന്‍സ്ടും..മിക്കവയും കഫെ കള്‍ആണ്.. അതായതു ടൂറിസ്റ്റ് കളെ മാത്രം കണക്കാക്കി കൊണ്ട് ഉണ്ടാകിയിരിക്കുന്നവ നല്ല അമ്ബിഎന്റ്സ് ആണ് എല്ലായിടത്തും ..എല്ലായിടത്തും നല്ല മുസികും പ്ലേ ചെയ്യുന്നുണ്ട്..ഇസ്രയേല്‍ കാര്‍ക്ക്സ്വര്‍ഗമാനത്രേ ഇവിടം.മിക്കസ്ഥലങ്ങളിലും കേട്ടത് krishna das ന്റെ ഓഹം നമഹ് സിവായ ട്രാക്ക് ആണ്..പ്രത്യേക മൂടാണ് അത് കേള്കുമ്പോ..ഞങ്ങള്‍ സണ്‍രയിസ് കഫെ യില്‍ കയറി ഫുഡ്‌ കഴിച്ചു സാമാന്യം നല്ല ഭക്ഷണം . വില കുറച്ചു കൂടുതല്‍ ആണെനെങ്ങിലും നല്ലതാണ്. ഭക്ഷണം കഴിഞ്ഞു ചെറിയ സാധനങ്ങള്‍ ഒക്കെ വാങ്ങി ..ഞാന്‍ഒരു ഷോല്‍ ആണ് വാങ്ങിയെ.. ചുമ്മാ കഴുത്തില്‍ ചുറ്റുന്ന ഒരെണ്ണം,ഉച്ചക്ക് ശേഷം പൈന്‍ കാടുകളില്‍ കയറി ഫോട്ടോസ് എടുത്തു.. അതിനിടെ ഒരുഇസ്രയേല്‍ യുവതി ഗിത്താര്‍ കൊണ്ട് പോകുന്നത് കണ്ടു അരുണ്‍ അവരെ പരിജയപെട്ടു അവിടെ വച്ച് പാട്ടോകെ പാടിച് ഫോട്ടോ ഒക്കെ എടുത്തു.. അടിപൊളി പാട്ട്..ആ കാടിനുള്ളില്‍ ഒരു സന്ധ്യ സമയത്ത് ഇങ്ങനെ ഒരു പാട്ടൊക്കെ കേട്ടു ഇരുന്നപോള്‍ ഉള്ള ഫീലിംഗ് അത് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.. നല്ലൊരു സന്ധ്യ സമ്മാനിച്ച ആ ഗായികയ്ക്ക് നന്നീ..

"കാക്കതൊള്ളായിരം നക്ഷത്രങ്ങളും ഞങ്ങളും"ഒരു ഹിമാലയന്‍ യാത്ര കുറിപ്പ് - ജിതു എംജി

അന്ന് ഗിരിചെട്ടനും നവനീടും മണലി ടൌണ്‍ പൂയ് ഞാനുംഅരുണുംകൂടി നടന്നു..ഒരുചായ കടയില്‍കയറി ചായകുടിച്ചു.. നല്ല കിടിലം ചായ .. അതുംകുടിച് ഞങ്ങള്‍ നടന്ന്നു Hidimba Devi Temple ആണ് ലക്‌ഷ്യം.. കുറെ സംസാരിച് ഫോടോഗ്രഫ്യെ പറ്റിയും സ്ഥലങ്ങളെ പറ്റിയും.. ഒക്കെ കുറെ നടക്കാന്‍ ഉണ്ടായിട്ടും ഞങ്ങള്‍ ദൂരം അറിയാതെ കയറി അവിടെ..ഇരുട്ടായ കാരണം ഫോടോ ഒന്നും എടുക്കാന്‍ ശ്രമിചിലാ. പിന്നീട താഴെ ഇറങ്ങി നൈറ്റ്‌ ഫുഡ്‌ കഴിച്ചത് ഒരുഉഗ്രന്‍ കഫെ ലൈവ് മ്യൂസിക്‌ ഒക്കെ ആയിട്ട് 1947 കഫെ.. പിറ്റേ ദിവസം സ്പിതി ആണ് പോകുന്നെ രാവിലെ 4 മണിക്ക് ഇറങ്ങാം അപ്പോള്‍ രോതങ്ങില്‍ സൂര്യോദയം കിട്ടും ഉച്ച കഴിഞ്ഞ സ്പിതി എത്തുകയും ചെയാം എന്ന് കണക്കാകി ഞങ്ങള്‍ നേരത്തെ എണീറ്റ്‌ യാത്രായ് 200 കിലോമീടര്‍ ആണ് മണലിന്നു' സ്പിതിലേക്ക് ഞാന്‍ ഓര്‍ത്തു ഒരു6-7മണിക്കൂര്‍കൊണ്ടോക അങ്ങ് എത്തും എന്ന്, പക്ഷെ പ്ലാനൊക്കെ പൊളിച്കൊണ്ട് വണ്ടികാരന്‍ പണി തന്നു 4മണിക്ക് എത്തേണ്ട വണ്ടിവന്നത് 6.30 ആയപോള്‍ . ഞങ്ങടെകൂടെ വേറേം ഒരു ടീം ഉണ്ടായ വേറൊരു ട്രവ്ലെരില്‍.. 2വണ്ടിമ് കൊണ്ട് ഇറങ്ങി ..

"കാക്കതൊള്ളായിരം നക്ഷത്രങ്ങളും ഞങ്ങളും"ഒരു ഹിമാലയന്‍ യാത്ര കുറിപ്പ് - ജിതു എംജി

രാവിലെ ഉള്ള മനാലി കാഴ്ചകള്‍ ഒക്കെ ഒരു രക്ഷില്ല്യ..പക്ഷെ നേരം വ്യ്കിപോയതിനാല്‍ എവിടേം നിര്‍ത്തി ഫോട്ടോ എടുക്കാന്‍ നിന്നില്ല..ചെക്ക്പോസ്റ്റ് എതിപോ അടുത്ത പണി.. വണ്ടിക്കാര്‍ ടക്സ് അടച്ചില്ല, വീണ്ടും 2 മനിക്കൊരോളംപോസ്റ്റ്‌, പിന്നീട് എല്ലാം ഓക്കേ ആയി രോതാന്ഗ് പാസ്‌ കയറാന്‍ തുടങ്ങി ..എല്ലാരും പറഞ്ഞു രോതാന്ഗ് പസ്സില്‍ മഞ്ഞു കാണാം എന്ന്.. നമ്മുടെ ഭാഗ്യമെന്നുപറയട്ടേ ഒരു തരി മഞ്ഞുപോലും എനിക്ക് കയ്യോണ്ട് തൊടാന്‍ പറ്റില്ലാ..വീണ്ടും തോല്‍വി...വേനല്‍കാലം ആയത്കൊണ്ടാണ് ചിലപ്പോള്‍ സ്പിടിയില്‍ ഇണ്ടാകും മഞ്ഞു എന്ന് പഞ്ഞ നവനീറ്റ് എന്നെവീണ്ടും തോല്‍പ്പിച്ച്.. രോതന്ഗ് ഒരു സംഭവംതന്നെ ആണ് നമ്മുടെ വണ്ടിക്കാരന്‍ ഒരു പയ്യനാന്നു നല്ല പൂച്ച കണ്ണുള്ള കഞ്ചാവ്ബീഡി എപ്പോളും വായില്‍ തിരുകിവച്ച് വണ്ടി ഓടിക്കുന്ന ഒരു മഹാന്‍..രോതാന്ഗ് സൈഡ് വ്യൂ ഒകെ വളരെ ബന്ഗിയാണ്.. ഇടക്ക് വണ്ടി ഒന്ന് നിര്‍ത്തി ഞങ്ങള്‍ ഇറങ്ങിആദ്യം കരുതി മുള്ളാന്‍ ഉള്ള ബ്രേക്ക്‌ ആകുമെന്നു..പിന്നീടാണ് മനസിലായെ വണ്ടി കേടയിട്ടാണ് നമ്മടെ ഡ്രൈവര്‍ അണ്ണന്‍ വണ്ടി സൈഡ് ആകിയതാന്നു... നല്ല തണുപ്പ് ഞാന്‍ ജാകെറ്റ് ഇടട്ടില്ല നവനീത് പറഞ്ഞു അതികംഓടിച്ചാടി നടകണ്ടാ പണികിട്ടുംഎന്ന് .. ഞാന്‍ അവിഇടെ ഇവടെ കറങ്ങിനടന്നു ഫോട്ടോ എടുത്തു.. അങ്ങനെ 1മണിക്കൂര്‍ കഴിഞ്ഞ വണ്ടിഎങ്ങനോകെയോ ശരിയാകി ഡ്രൈവര്‍ അണ്ണന്‍ വണ്ടി വീണ്ടും റെയിസിംഗ് തൊടങ്ങി..വളവുകള്‍ ഒക്കെ ഫുള്‍സ്പീഡില്‍ ആണ് മഹാന്‍ വളച്ചു എടുകുന്നത്..ഉള്ളില്‍ ഓര്‍ത്തു ഇനി തിരിച്ച വീട്ടില്‍ എത്തുന്ന്നത് നമ്മടെ ഡെഡ്ബോഡി ആകൊന്നു.. ??അങ്ങേരു അമ്മാതിരി പോക്കന് പോകുന്നെ..ഞാനും ഗിരിചെട്ടനും ട്രവേല്ലെരില്‍ ലാസ്റ്റ്സീറ്റില്‍ ആയിരുന്നു നല്ല കുലുക്കം ആണ്.. രോതന്ഗ്ഴി കഴിഞ്ഞപിന്നെ റോഡ്‌ ഇല്ല..ഫുള്‍ കല്ല്‌വഴിആണ്.. അതിനിടെ പല സ്ഥലത്തും ലാന്‍ഡ്‌ സ്ലിടിങ്ങും..

"കാക്കതൊള്ളായിരം നക്ഷത്രങ്ങളും ഞങ്ങളും"ഒരു ഹിമാലയന്‍ യാത്ര കുറിപ്പ് - ജിതു എംജി

വെറും മരുഭൂമിപോലെ കണ്ണെത്താതാദൂരംനീണ്ടു കിടക്കുന്ന കുന്നുകളുംമലകളും പുഴകളും ഒക്കെ ഉള്ള ഒരുസ്ഥലം.. ആദ്യമൊക്കെ അതൊക്കെ കാണുമ്പോള്‍ ഫോട്ടോ എടുക്കാന്‍ തെരക്കൂകൂട്ടായിരുന്നു..പിന്നെ പിന്നെ അത് ഒരു സ്ഥിരം കാഴ്ചയായ് .. മടുത്തു. വണ്ടി എത്തുന്നേം ഇല്ല... അവസാനം 10 മണിക്ക് കസ എന്ന സ്ഥലത്ത് എത്തി ..അവിടെ ആണ് താമസം സരിയാകുന്നെ അവിടെ എതിപോലെക്കും ഞാന്‍ഒരു വിധമായ്..നല്ല വൃത്തിംവെടുപ്പും ഉള്ള ഹോട്ടല്‍ അരികില്‍ തന്നെ അവരടെ കഫെ ഉണ്ട് അപ്പോള്‍ ഫുഡും ഒക്ക് പിന്നെ wifi ഉണ്ട് അപ്പോള് ഡബിള്‍ ഓക്കേ bsnl റേഞ്ച് ഇണ്ട്. എന്റെലണേല്‍ എയര്‍ടെല്‍, ഡല്‍ഹി പട്ടണത്തില്‍ റേഞ്ച് ഇല്ല എന്നിട്ടാണ് ഈ ഗ്രാമത്തില്...."ഫീലിംഗ് പുച്ഛം"... പിറ്റേ ദിവസം എനീട്ടപോഴേക്കും എന്റെ ക്ഷീണം ഒക്കെ മാറി .സ്ഥലങ്ങള്‍ ഒക്കെ ചുറ്റി കണ്ടു ..അന്ന് നൈറ്റ്‌ ഫോട്ടോഗ്രഫി വോര്‍ക്ശോപ്‌ സ്റ്റാര്‍ട്ട്‌ ചെയ്യം..

"കാക്കതൊള്ളായിരം നക്ഷത്രങ്ങളും ഞങ്ങളും"ഒരു ഹിമാലയന്‍ യാത്ര കുറിപ്പ് - ജിതു എംജി

അന്ന് വയ്കീട്ടു പുറത്തു ഇറങ്ങി നവനീതിനു സ്ഥലങ്ങള്‍ ഒക്കെ മുന്നേ പരിജയം ഉണ്ടാര്‍ന്നു. നല്ല ക്ലിയര്‍ ആകാശം..നവനീത് മേലോട്ട് ചൂണ്ടി കാണിച്ചുകൊണ്ട് നോക്കാന്‍ പറഞ്ഞു എന്റെ കിളി പൂയ് എന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇത്രേംനക്ഷത്രങ്ങള്‍ കാണുന്നെ .. സൂക്ഷിച്ചു നോക്കിയപ്പോള്‍ അവിടെ ആകാശ ഗംഗാ തെളിഞ്ഞു വരുന്നു.. അതൊരു കാഴ്ചയാണ്.. ഞങ്ങള്‍ അന്തംവിട്ട നോക്കി നിന്ന്..എല്ലാവരും ഫോട്ടോ പിടിത്തം തൊടങ്ങി.. നവനീറ്റ് ക്യാമറ സെറ്റിംഗ്സ് ഒക്കെ എല്ലാവര്ക്കും പറഞ്ഞു കൊടുത്തു.. എല്ലാവര്ക്കും നല്ല നൈറ്റ്‌സ്കി ഫോട്ടോസും കിട്ടി.. അടുത്ത ദിവസം ഹോട്ടല്‍ ഉടമയുടെ കയ്യില്‍ നിന്നും ബുള്ളെറ്റ് എടുത്തു കറങ്ങാന്‍ ഇറങ്ങി, പെര്ട്രോള്‍ അടിക്കാന്‍ പംപില്‍ കയറിയപ്പോള്‍ആണ് ബോര്‍ഡ്‌ ശ്രദ്ധിച്ചേ ലോകത്തിലെ ഏറ്റോം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പമ്പ്‌ 12250 feet ആണ് അവിടെ ഉയരം,അടുത്ത്തന്നെ ആണ് കീ മോനസ്ട്രി അവിടേക്ക് പൂയ് ബുല്ലെടില്‍,,അന്നത്തെ ഫോട്ടോഗ്രഫി സ്ഥലം അവിടെ ഉറപിച്ചു.. വ്യ്കീട്ടു എല്ലാരേംകൂട്ടി വണ്ടി കീ യിലേക്ക് വിട്ടു ഇടക്ക് നല്ലൊരു കൃഷിഭൂമിയും കുറച്ചു ആളുകള്‍ വയലില്‍ പണി എടുകുന്നെ കണ്ടപ്പോള്‍ ഞാന്‍ അവിടെ ഇറങ്ങി കൂടെ ഉള്ള workshop പിള്ളേര്‍ക്ക് കീമോനസ്ട്ര്യ്ല് സണ്‍സെറ്റ് ഷൂട്ട്‌ ചെയണം എന്ന് പറഞ്ഞപോള്‍ ഞാനുംഅരുണും ഗിരിചെട്ടനും അവിടെ നിന്നു .. അവിടെ കണ്ട നാട്ടുകാരോട് എന്റെ മുറി ഹിന്ദി വച്ച് സംസാരിച്ചു കമ്പനി ആയി.. നല്ല സ്നേഹമുള്ള ആളുകള്‍ ആണ് അവിടെ ഉള്ളവര്‍ നല്ല ബഹുമാനവും നല്ല പെരുമാറ്റവും ആണ് അവരുടെ അഥിതികള്‍ ആയ നമ്മളോട്..അവിടെ ഗോതമ്പാണ് കൃഷി..അച്ഛനും അമ്മയും ഒരു കൊച്ചു മിടുക്കനും വയലില്‍ പനിയെടുകുന്നുണ്ടായ് അവരുടെ അടുത്ത പോയി എല്ലാം ചോദിച്ചറിഞ്ഞു അവിടെത്തെ ഭാഷയും അടുത്തുള്ള സ്ഥലങ്ങളെ കുറിച്ചും കൂടാതെ ആ വികൃതി പയ്യന്റെ കുറച്ചു ഫോട്ടോകളും..

"കാക്കതൊള്ളായിരം നക്ഷത്രങ്ങളും ഞങ്ങളും"ഒരു ഹിമാലയന്‍ യാത്ര കുറിപ്പ് - ജിതു എംജി

അവര്‍ അവര്‍ക്ക് കുടിക്കാന്‍ കൊണ്ട് വന്ന ചായ ഒക്കെ ഞങ്ങള്‍ക്ക് തന്നു.. ഇത്രേം തണുപ്പില്‍ ആ ചൂട് ചായ ഒരു അമൃത പോലെ തൊന്നീ.. :D.മറക്കാന്‍ പറ്റാതാ ഒരു സന്ധ്യ കൂടി.. നമ്മള്‍ടെ കേരളത്തില്‍ മാത്രല്ല ബംഗാളികള്‍ അവര്‍അങ്ങ്ഹിമാലയത്തിലും വയലില്‍ പണി എടുക്കാന്‍ ഉണ്ടായി.. അവര്‍ പറഞ്ഞ കണക്ക് അനുസരിച് കീ മോനസ്ട്രി ള് എത്താന്‍ 4km മല കയറണം .. ഞങ്ങള്‍ രണ്ടും കല്പിച് നടന്നു..കൂടെ മൊബൈലില്‍ ഒരു പാട്ടും വച്ച്.. സംസാരിച് പയ്യെ നടന്നു.oxigen കുറവ് കാരണം കുറച്ചു നടക്കുമ്പോഴേക്കും നമ്മള്‍ വയ്യാതെ ആകും... ഇടക് കണ്ട ഒരു ട്രാക്ക്ടര്‍ല് ലിഫ്റ്റ്‌ കിട്ടി കീയില്‍എത്തി.. അവിടെ റോഡില്‍ ബ്ലുടൂത് സ്പീകെരില്‍ നല്ല മുസിക്കുംവച്ച് ആകാശം നോക്കി ഇരുന്നു.. കക്കതോള്ളായിരം നക്ഷത്രങ്ങളും ഞങ്ങളും..പിന്നെ ബാഗ്രൌണ്ടില്‍ നല്ല ഇമ്പമുള്ള മ്യൂസിക്കും..ഇപ്പോള്‍ ആലോചിക്കുമ്പോള്‍ കൊതിആകുകയാണ്. അപ്പോള്‍ അരുണ്‍ പറഞ്ഞു നമ്മള്‍ അവിടെ ഇറങ്ങിയില്ലയിരുന്നെങ്ങി ശരിക്കും നല്ലൊരു അനുഭവം മിസ്സയനെ എന്ന്.. ..(ഓര്മയിലേക്ക് നല്ലൊരു ഏട് കൂടി) പിറ്റേന്നു രാവിലെ ലങ്ഗ്സ, ഹിക്കിം, കോമിക് അങ്ങനെ 3 സ്ഥലങ്ങളില്‍ പോകാന് ആണ് പ്ലാന്‍ ..

"കാക്കതൊള്ളായിരം നക്ഷത്രങ്ങളും ഞങ്ങളും"ഒരു ഹിമാലയന്‍ യാത്ര കുറിപ്പ് - ജിതു എംജി

രാവിലെ ഇറങ്ങി..നല്ല കഴ്കാകള്‍ ആണ് ചുറ്റിനും.. മഞ്ഞുമലകള്‍ക്ക്അടിയില്‍ ഭീമാകാരമായ ഒരു ബുദ്ധ പ്രതിമ ഉണ്ട് ലങ്ഗ്സയില്‍ 1000 കണക്കിന് വര്‍ഷങ്ങള്‍ പഴക്കം ഉണ്ടത്രേ അതിനു..അന്ന് രാത്രി ലങ്ഗ്സയില്‍ ആണ് താമസം , അതിനു മുന്പ് ബാകിസ്ഥലങ്ങള്‍ ഒക്കെ കാണാം എന്ന് പറഞ്ഞ കോമിക് പൂയ് ലോകത്തിലെ തന്നെ ഏറ്റോം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റോഡ്‌ മാര്‍ഗം എത്താന്‍ കഴിയുന്ന ഒരു ഗ്രാമം ജന സംഘ്യ ഏകദേശം 300ഓളംവരും എന്ന് അവിടത്കാര്‍ പറഞ്ഞു 15000 അടിമേലെ ആണ് ഇത്, അവിടെ ഒരു മോനസ്ട്രി ഉണ്ട് എപോലും പ്രാര്‍ത്ഥനകളും ആയിട്ട് കുറെ ടിബട്ട്യന്‍ സന്ന്യാസിമാരും..അവിടെ അടുത്തന്നെ ഭക്ഷണം കിട്ടും നല്ല എരിവുള്ള മുളക് ചട്ട്ണിയും കസ ബ്രെഡും .. നല്ല ടേസ്റ്റ് ആണ്... എരിവു സഹിക്കാന്‍ പറ്റില്ല എങ്കിലും..പിന്നെ മാഗ്ഗി ആണ് കിട്ടുക.. ഇവടെ ഭക്ഷണത്തിന് പൈസ വാങ്ങില്ല അവര്‍ നമ്മള്‍ എന്തേലും കൊടുത്ത മതി..

"കാക്കതൊള്ളായിരം നക്ഷത്രങ്ങളും ഞങ്ങളും"ഒരു ഹിമാലയന്‍ യാത്ര കുറിപ്പ് - ജിതു എംജി

ലോകത്തെ എവിടെ ചെന്നാലും മലയാളികളെ കാണാം എന്നത് സത്യംആണ് അവിടെ ചെന്നപോ കണ്ണൂര്‍ നിന്ന് ബയിക്കുമായി. 8 പേര്‍.. നാട്ടിന്നു വണ്ടി ഓടിച് വന്നതാണ്.. .അവരെ കൂടാതെ 100 കണക്കിന് ബുല്ലെട്ടുകാര്‍ വേറെയും.. അടുത്ത സ്ഥലം ഹിക്കിം ആണ്..ലോകത്ത് ഏറ്റോം ഉയരത്തില്‍സ്ഥിതി ചെയ്യുന്ന പോസ്റ്റ്‌ഓഫീസി അവിടെ ആണ് ..സാധാരണ അവിടെ വരുന്നവര്‍ അവിടെന്നു ഒരു ലെറ്റര്‍ വീട്ടിലേക്കു പോസ്റ്റ്‌ചെയ്യരുണ്ടാത്രേ..ഞാന്‍ എന്തായാലും ഒന്നും ചെയ്തില്ല ..അവിടെ ചെല്ലുമ്പോള്‍ തന്നെ കുറെ വികൃതി പില്ലെര്സിനെ കാണാം കയ്യില്‍ ഫോസിലുംകൊണ്ട് കോടികണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്പ് ജീവിച്ചിരുന്ന ഒരു ജീവിയുടെ ഫോസില്‍ അവിടെ ധാരാളമായ്‌ കിട്ടാന്‍ ഉണ്ട്..പല പല വിലകളാണ് നല്ല ഷേപ്പ്ഉള്ള പൊട്ടാത്തതിനു 500 -1000 ഒക്കെയാണ് 50 രൂപക്കും കിട്ടാന്‍ ഉണ്ട്..നമ്മുടെ ഞണ്ട് അല്ലെങ്ങിഒച്ച്‌ ഇനത്തില്‍പെടുന്നഒരുജീവിയുടെ ഫോസ്സില്‍ ആണിത് ഭാഗ്യം ഉണ്ടേല്‍ ഫ്രീ ആയിട്ട നിലതുന്നു കിട്ടേം ചെയ്യും.. അവിടെന്നു ലങ്ഗ്സ എത്തി ഹോം സ്റ്റേ ആണ്. നല്ല ഫുഡും നല്ല മണ്ണ് കൊണ്ട് ഇന്ടകിയ വീടും.. പുറമേ നല്ല തണുപ്പാണ് അന്ന് രാത്രിനെഗറ്റീവ് 7 വരെ പൂയ് എന്നിട്ടുംഉള്ളില്‍ ഒരു കൊഴപോം ഇല്ല ..മാഗ്ഗി ബ്രെഡ്‌ പിന്നെ അവിടത്തെ സ്പെഷ്യല്‍ ഒരു പച്ചക്കറി സൂപ്പ് ഒക്കെ അന്ന് കഴിച്ചു ..നൈറ്റ്‌ വീണ്ടും ഫോടോഗ്രഫ്യ്ക് ഇറങ്ങി നല്ല തണുപ്പും കൂടെ നല്ല ശക്തിയായ കാറ്റും..

"കാക്കതൊള്ളായിരം നക്ഷത്രങ്ങളും ഞങ്ങളും"ഒരു ഹിമാലയന്‍ യാത്ര കുറിപ്പ് - ജിതു എംജി

അന്നാണ് ഞാന്‍ മനാലിന്നു വാങ്ങിയ ഷാളിന്റെ വില അറിഞ്ഞേ അത് ഇല്ലാത്തെ പുറത്തിറങിയ ഞാന്‍ തിരിച്ച ഓടി റൂമില്‍ കയറി..അത്രേ തണുപ്പ് കയ്യൊക്കെ മരവിച്ചു.. അന്ന് ചെറിയ മഴ പെയ്ത കാരണം നൈറ്റ്‌ ഫോട്ടോഗ്രഫി അതികം നടന്നില്ല.. പിറ്റേ ദിവസം രാവിലെ നേരത്തെ എണീറ്റ്‌.. കണ്ട കഴ്കാകള്‍അവര്നനീയമാണ്.. കുരചോകെ ക്യാമറയില്‍ പകര്‍ത്തി.. മഞ്ഞുഉരുകിമേഘങ്ങളായ് പോകുന്നത് നമുക്ക് കാണാം അവിടേ പക്ഷെ കയ്കൊണ്ട് ഇപോളും മഞ്ഞുതൊടാന്‍ പറ്റിയില്ല മഞ്ഞൊക്കെ അങ്ങ് മലയുടെ മേലെയാണ്.. അങ്ങനെ പയ്യെ അവ്ടെന്നു കസയിലേക് വണ്ടി എടുത്തു അന്ന് നൈറ്റ്‌ ക്യാമ്പ്‌ഫയര്‍ ഒക്കെ സെറ്റ് ചെയ്തു. ടെന്റ് അടിച്ചു ഫോടോസോകെ എടുത്തു .. അന്നുംകിട്ടി മില്കി വെ..steelwool കൊണ്ടുംപരീക്ഷങ്ങള്‍ നടത്തി... പിറ്റേ ദിവസം തിരിച്ച മനളിയിലെക്ക് ..വരും വഴി രോതങ്ങില്‍ മല ഇടിച്ചല്‍ കാരണം ബ്ലോക്ക്‌ കിട്ടി..വണ്ടി ചെളിയില്‍ താഴ്ന്നു ഞങ്ങള്‍ഇറങ്ങിനടകേണ്ട വന്നു.. ലൈവ് ആയിട്ട ലാന്‍ഡ്‌ സ്ലിടിഗും കാണാന്‍ പറ്റി..എല്ലാംകൊണ്ടും അടിപൊളിഒരു ട്രിപ്പ്..അന്ന് വ്യ്കീട്ടു മണലി എത്തി അന്നത്തെ ഫുഡ്‌ ഞങ്ങള്‍ എല്ലാരുംകൂടി ഒരുമിച്ച്1947 കാഫെയില്‍ ലൈവ് മുസിക് ഒക്കെ ആസ്വതിച് അടിച്ചപൊളിച് പിറ്റേ ദിവസം വ്യ്കീട്ടാണ് തിരിച്ചു ബസ്‌ ഞങ്ങള്‍ 2 ബുള്ളെറ്റ് റെന്റിനു എടുത്തു കസോള്‍ പോകാമെന്ന് തീരുമാനിച്ചു.. രാവിലെ തന്നെ കസോള്‍വിട്ടു .95km ആണ് അവിടെന്നു കസോള്‍ എതിപോ മുടിഞ്ഞ തെരക്കും ചൂടും,.. അവിടെന്നു ഫുഡും കഴിച്ചു മനാലിക്... അവിടെനിന്ന് ഡല്‍ഹിക്ക്...

"കാക്കതൊള്ളായിരം നക്ഷത്രങ്ങളും ഞങ്ങളും"ഒരു ഹിമാലയന്‍ യാത്ര കുറിപ്പ് - ജിതു എംജി

ഹിമാലയത്തിനു വിട...എന്തായാലും മഞ്ഞു കയ്യില്‍ എടുക്കാന്‍ പറ്റിയിട്ടില്ല.. ലെ ലഡാക്ക് കാണാന്‍ പറ്റിലാ.. കുറച്ചു ആഗ്രഹങ്ങള് ബാക്കി നിര്‍ത്തി മണലിയോടു യാത്രപറഞ്ഞു.. ഇനിം പോകും മഞ്ഞുവീഴുന്ന കാലത്ത്.. പോകാന്‍ പറ്റുമായിരുക്കുംല്ലേ.. പറ്റാതെ എവിടെപോകാന്‍.. കുറെകുറെ അനുഭവങ്ങള്‍ ഉണ്ട് എല്ലാം പറയാന്‍ നിന്നാല്‍ നിങ്ങള്‍കും മടുക്കും.. പക്ഷെ പറയതിരികാന്‍ പറ്റുന്നില്ലാ അത്കൊണ്ട് മനസില്‍ വന്നതെല്ലാം പറഞ്ഞു.. നീളം കൂടി പൊഎയ്ന്ഗില് ക്ഷമിക്കുക.. ഇനിയും ഉണ്ട് പറയാന്‍.. തല്‍കാലം ഇത്രേ..

advertisment

Super Leaderboard 970x90