Kerala

മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച് വീണ്ടും ആൾക്കൂട്ട കൊലപാതകം

പലചരക്ക് കടയിൽ നിന്നും മോഷണം നടത്തിയെന്നാരോപിച്ചായിരുന്നു നാട്ടുകാരുടെ മർദ്ദനം.വ്യാഴാഴ്ച ഉച്ചയോടെയാണ് മോഷണം ആരോപിച്ച് പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം മധുവിനെ പൊലീസിന് കൈമാറുകയായിരുന്നു.

മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച് വീണ്ടും ആൾക്കൂട്ട കൊലപാതകം

അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ചു  ആദിവാസി യുവാവിനെ ജനക്കൂട്ടം കെട്ടിയിട്ടു മർദിച്ചു കൊന്നു .പാലക്കാട് അട്ടപ്പാടിയിലെ കടുക് മണ്ണയിലാണ് മധുവെന്ന 27 കാരനെ നാട്ടുകാർ തല്ലിക്കൊന്നത്.ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടിയായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിക്കുന്നത് പശ്ചാത്തലമാക്കി ഒരു യുവാവ് സെല്‍ഫിയുമെടുത്തിരുന്നു.മധുവിന്റെ ഇരു കൈകളും കൂട്ടിക്കെട്ടി മർദ്ദിച്ച് കൊല്ലുന്നതിന് മുൻപാണ് നാട്ടുകാർ കൊല്ലപ്പെട്ട യുവാവിനൊപ്പം സെൽഫിയെടുത്തത്.

മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച് വീണ്ടും ആൾക്കൂട്ട കൊലപാതകം

പലചരക്ക് കടയിൽ നിന്നും മോഷണം നടത്തിയെന്നാരോപിച്ചായിരുന്നു നാട്ടുകാരുടെ മർദ്ദനം.വ്യാഴാഴ്ച ഉച്ചയോടെയാണ് മോഷണം ആരോപിച്ച് പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം മധുവിനെ പൊലീസിന് കൈമാറുകയായിരുന്നു. 

മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച് വീണ്ടും ആൾക്കൂട്ട കൊലപാതകം

തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി മധു വാഹനത്തില്‍ വച്ച് ഛര്‍ദ്ദിച്ചിരുന്നു. ഇതോടെ പൊലീസ് മധുവിനെ അഗളി ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരിക്കുകയായിരുന്നു.

#TAGS : tibe man  

advertisment

News

Related News

    Super Leaderboard 970x90