Travel

വയനാട് കാണാൻ വരുന്ന സഞ്ചാരികളുടെ അറിവിലേക്ക് ...

കുറുവ ദ്വീപിലേക്ക് രണ്ട് പ്രവേശന കവാടം ആണുള്ളത്.ആളുകൾ പൊതുവെ വരുന്നതും തിരക്കുണ്ടാകുന്നതും ഒക്കെ പ്രധാന കവാടത്തിലാണ്.പക്ഷെ രണ്ടാമത്തെ കവാടത്തിൽ അത്ര തിരക്കൊന്നും ഉണ്ടാകാറില്ല,പ്രധാന കവാടത്തിൽ നിന്ന് ടോക്കൺ കിട്ടിയില്ലെങ്കിൽ നേരെ രണ്ടാമത്തെ കവാടത്തിലേക്ക് വെച്ചു പിടിച്ചോ,കുറച്ചു ദൂരം പോകാനുണ്ട്,പക്ഷെ...

വയനാട് കാണാൻ വരുന്ന സഞ്ചാരികളുടെ അറിവിലേക്ക് ...

കുറുവ ദ്വീപിലേക്കുള്ള പ്രവേശനം ദിവസേന 200 പേർക്ക് (ഒരു ഗേറ്റ് വഴി )മാത്രമായി പരിമിതപ്പെടുത്തിയ കാര്യം അറിഞ്ഞിരിക്കുമല്ലോ...രാവിലെ 9.30 നാണ് ടിക്കറ്റ് കൊടുത്തു തുടങ്ങുക.പക്ഷെ 6.30 മുതൽ ടോക്കൺ കൊടുത്തു തുടങ്ങും.200 പേർ ആയാൽ ടോക്കൺ വിതരണം അവസാനിക്കും...

6.30 നു മുൻപ് തന്നെ ടിക്കറ്റ് കൗണ്ടറിനു മുന്നിൽ നല്ല തിരക്കാണ്.ഒരാൾക്ക് 5 ടോക്കൺ ഒക്കെ കിട്ടുമെന്നതിനാൽ ഒരു 40 പേർ ഒക്കെയാകുമ്പോയേക്ക് ടിക്കറ്റ് തീരും,ഇന്ന് പുലർച്ചെ 6 30 നു എത്തിയ ആളുകൾക്ക് വരെ ടിക്കറ്റ് കിട്ടിയിട്ടില്ല.

കുറുവ ദ്വീപ് കാണാൻ ആഗ്രഹിക്കുന്ന ആളുകൾ രാവിലെ 6 മണിക്ക് മുൻപ് തന്നെ സ്ഥലത്തെത്തി വരിയിൽ സ്ഥാനം പിടിക്കുക.ടോക്കൺ കിട്ടിയാൽ പിന്നെ 9.30 നു ശേഷം വന്നാൽ മതി..

വയനാട് കാണാൻ വരുന്ന സഞ്ചാരികളുടെ അറിവിലേക്ക് ...

10.30 ന് മുൻപെങ്കിലും എത്താൻ ശ്രമിക്കണം.11 മണി കഴിഞ്ഞാൽ ആ ടോക്കൺ വെച്ചു ടിക്കറ്റ് വാങ്ങാൻ പ്രയാസമാകും...

ടോക്കണും വാങ്ങി 9.30 വരെ വെറുതെ ഇരിക്കണമല്ലോ എന്നോർത്ത് വിഷമിക്കണ്ട .ദ്വീപിൽ നിന്ന് കാട്ടിക്കുളം എത്തി തിരുനെല്ലി തോൽപ്പെട്ടി കാനനപാതയിലൂടെ ഒരു പ്രഭാത സവാരി നടത്താം,യാത്ര വെറുതെയാവില്ല.രാവിലെ ആയതിനാൽ അത്യാവശ്യം മൃഗങ്ങളെ ഒക്കെ കാണാൻ പറ്റും.തെറ്റ് റോഡിലെത്തിയാൽ നമ്മുടെ പ്രശസ്തമായ ഉണ്ണിയപ്പ കടയിൽ കയറി പ്രാതലും കഴിക്കാം..ഉണ്ണിയപ്പക്കട എന്ന പേരിൽ ആണ് പ്രശസ്തി എങ്കിലും അവിടുത്തെ ഇഡ്ഡലിയും ചമ്മന്തിയും കിടു ആണ്.കണ്മുന്നിൽ മാനിനെയും കാട്ടുപോത്തിനേയും കുരങ്ങുകളെയും ഒക്കെ കണ്ടു കൊണ്ട് പ്രഭാത ഭക്ഷണം കഴിക്കുന്നത് ഒരു വേറിട്ട അനുഭവം തന്നെയല്ലേ ......

തെറ്റ് റോഡിൽ നിന്ന് വലത്തോട്ട് പോയാൽ തോൽപ്പെട്ടി വന്യജീവി സങ്കേതവും നേരെ പോയാൽ തിരുനെല്ലി അമ്പലവും ആണ്.കുറുവയിൽ ടോക്കൺ എടുത്ത സ്ഥിതിക്ക് തോൽപ്പെട്ടി പോയിട്ട് കാര്യമില്ല,തിരുനെല്ലി അമ്പലം സന്ദർശിച്ചു നേരെ കുറുവ ദ്വീപിലേക്ക് മടങ്ങാം......

വയനാട് കാണാൻ വരുന്ന സഞ്ചാരികളുടെ അറിവിലേക്ക് ...

ദ്വീപ് കാണാൻ ആയി മാത്രം ദൂര സ്ഥലങ്ങളിൽ നിന്ന് നേരത്തെ വന്നു വരിയിൽ നിന്നിട്ടും ടിക്കറ്റ് കിട്ടാതെ ആളുകൾ നിരാശരായി തിരിച്ചു പോകുന്ന കാഴ്ച ഇപ്പോൾ സാധാരണമാണ്.അത്തരക്കാർക്ക് വേറെ ഒരു അവസരം കൂടിയുണ്ട് (ആരോടും പറയണ്ട...)

കുറുവ ദ്വീപിലേക്ക് രണ്ട് പ്രവേശന കവാടം ആണുള്ളത്.ആളുകൾ പൊതുവെ വരുന്നതും തിരക്കുണ്ടാകുന്നതും ഒക്കെ പ്രധാന കവാടത്തിലാണ്.പക്ഷെ രണ്ടാമത്തെ കവാടത്തിൽ അത്ര തിരക്കൊന്നും ഉണ്ടാകാറില്ല,പ്രധാന കവാടത്തിൽ നിന്ന് ടോക്കൺ കിട്ടിയില്ലെങ്കിൽ നേരെ രണ്ടാമത്തെ കവാടത്തിലേക്ക് വെച്ചു പിടിച്ചോ,കുറച്ചു ദൂരം പോകാനുണ്ട്,പക്ഷെ അവിടെ ടോക്കൺ പരിപാടി ഒന്നുമില്ല.രാവിലെ 9.30 മുതൽ ടിക്കറ്റ് കൊടുത്തു തുടങ്ങും ....

#TAGS : wayanad  

advertisment

Super Leaderboard 970x90