Travel

ഒരു ലക്ഷ്യവുമില്ലാതെ , ഒരു ധാരണയുമില്ലാതെ , കിട്ടിയ വാഹനത്തിൽ യാത്ര ചെയ്യുകയും , കിട്ടിയതെന്തും ഭക്ഷിക്കുകയും , കിട്ടിയ സ്ഥലങ്ങളിൽ വിശ്രമിക്കുകയും ചെയ്തു നടത്തുന്ന തോന്യവാസി യാത്രകൾ ….

ആദ്യം ചെങ്കോട്ടയായിരുന്നു ലക്‌ഷ്യം …. പെർമിഷൻ കിട്ടാത്ത ജനസാഗരത്തിൽ ഞങ്ങളും ഭാഗവാക്കായി … അവിടെ പ്രതീക്ഷക്കുള്ള വകയില്ല എന്നുറപ്പുള്ളതു , നാലഞ്ച് മണിക്കൂർ കൊണ്ട് ഡൽഹി ചുറ്റിക്കാണിക്കുന്ന ടൂറിസ്റ്റു വോൾവോയിൽ അഭയം തേടി …

ഒരു ലക്ഷ്യവുമില്ലാതെ , ഒരു ധാരണയുമില്ലാതെ , കിട്ടിയ വാഹനത്തിൽ യാത്ര ചെയ്യുകയും , കിട്ടിയതെന്തും ഭക്ഷിക്കുകയും , കിട്ടിയ സ്ഥലങ്ങളിൽ വിശ്രമിക്കുകയും ചെയ്തു നടത്തുന്ന തോന്യവാസി യാത്രകൾ ….

റൂമുകൾ , യാത്രാടിക്കെറ്റുകൾ , എന്തിനു കഴിക്കാനുള്ള ഭക്ഷണം പോലും മുൻകൂട്ടി റിസർവ് ചെയ്തുള്ള ചാർട്ടേഡ് യാത്രകൾ ….

ഒരു ലക്ഷ്യവുമില്ലാതെ ,ഒരു ധാരണയുമില്ലാതെ ,കിട്ടിയ വാഹനത്തിൽ യാത്ര ചെയ്യുകയും ,കിട്ടിയതെന്തും ഭക്ഷിക്കുകയും ,കിട്ടിയ സ്ഥലങ്ങളിൽ വിശ്രമിക്കുകയും ചെയ്തു നടത്തുന്ന തോന്യവാസി യാത്രകൾ ….

അങ്ങനെ യാത്രകൾ പല രൂപത്തിലുണ്ട് … പക്ഷെ യാത്രക്കുള്ളിൽ തന്നെ ചില അപ്രതീക്ഷിത യാത്രകൾ സംഭവിക്കാറുണ്ട് ,,,, ഡൽഹി,ലേഹ്,ലഡാക്ക്,ശ്രീ നഗർ ,ആഗ്ര യാത്രയ്ക്കിടയിലെ ഒരു അപ്രതീക്ഷിത യാത്ര …

ഞാനും ,പ്രവാസി സുഹൃത്തുമായ Gijeshമൊത്തു നടത്തിയ പതിനഞ്ചു ദിവസത്തെ യാത്രയിൽ മറക്കാനാവാത്ത ഒരു ലോക്കൽ കമ്പാർട്ടു മെന്റ് യാത്ര…

ഒരു ലക്ഷ്യവുമില്ലാതെ , ഒരു ധാരണയുമില്ലാതെ , കിട്ടിയ വാഹനത്തിൽ യാത്ര ചെയ്യുകയും , കിട്ടിയതെന്തും ഭക്ഷിക്കുകയും , കിട്ടിയ സ്ഥലങ്ങളിൽ വിശ്രമിക്കുകയും ചെയ്തു നടത്തുന്ന തോന്യവാസി യാത്രകൾ ….

ഇക്കഴിഞ്ഞ ആഗസ്ത് നാലിന് തുടങ്ങിയ യാത്രയിൽ ഡൽഹിയും , ആഗ്രയും അവസാനം ആക്കിയതിനു പ്രധാന കാരണം , കശ്മീർ പോലുള്ള സ്ഥലങ്ങൾ ആഗസ്ത് പതിനഞ്ചിനു മുൻപ് കറങ്ങി സ്വതന്ത്രദിനം ഡൽഹിയിൽ ആക്കണം എന്നു കരുതിയാണ് , വിചാരിച്ച പോലെ ആഗസ്റ് പതിനാലിന് ഡൽഹിയിൽ… റയിൽവേയുടെ റൂം ഓൺലൈനായി മുൻപേ ബുക്ക് ചെയ്തിരുന്നു … അന്ന് വൈകീട്ട് ചെക് ഇൻ ചെയ്തു.

കുളിച്ചു ഫ്രഷ് ആയി ചെറുതായൊന്നു കറങ്ങാനും , ഭക്ഷണം കഴിക്കാനുമായി പുറത്തിറങ്ങാൻ നേരമാണ് ഒരു കാര്യം ശ്രദ്ധിച്ചത് … റൂമിന് ലോക്കില്ല …

ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോൾ അവിടെ പൂട്ട് ഇല്ലെന്നും , അതൊക്കെ എടുക്കുന്നവരുടെ ഉത്തരവാദിത്തം ആണെന്നും ഉള്ള ഉത്തരവ് കിട്ടിയത് … (നേരിട്ട് റൂമെടുക്കുന്നവരിൽ നിന്നും കിട്ടുന്ന കൈമടക്കു ,ഓൺലൈനിൽ ബുക്ക് ചെയ്യുന്നവരിൽ നിന്നും കിട്ടാത്തത് കൊണ്ടോ , സൗത്ത് ഇന്ത്യക്കാരോട് ഈ നിലപാടൊക്കെ മതിയെന്നത് കൊണ്ടോ എന്നറിയില്ല … ഞങ്ങൾ എത്തിയത് മുതൽ അവര് കലിപ്പിലായിരുന്നു …)

ഈ അവസ്ഥയിൽ വിലപിടിപ്പുള്ള സാധനങ്ങൾ ലോക്കില്ലാത്ത റൂമിൽ വെച്ചിട്ടു പോവുക എന്നത് ബുദ്ധിശൂന്യതയാവും … slr ക്യാമറ ,മൊബൈൽ ,ലാപ്‌ടോപ് ഇതൊക്കെയാണ് വിലപിടിപ്പുള്ളത് .. ബാക്കിയുള്ളത് ഡ്രെസ്സുകളാണ് … ബാഗ് തൂക്കി പുറത്തുപോക്ക് ആലോചിക്കാനും വയ്യ …. ഒടുവിൽ ലാപ്‌ടോപ് ഒറ്റ നോട്ടത്തിൽ കാണാത്തരൂപത്തിൽ ബെഡിനു താഴെ സുരക്ഷിതമായി വെച്ച് ക്യാമറയും മൊബൈലുകളും മാത്രം എടുത്ത് ,ബാഗ് പൂട്ടുന്ന ചെറിയ ലോക്ക് വെച്ച് പേരിനു ലോക്ക് ചെയ്തു പുറത്തിറങ്ങി … കുറെ കറങ്ങി തിരിഞ്ഞു ,രാത്രി ഭക്ഷണവും കഴിഞ്ഞു ഞാനും സുഹൃത്തും റൂമിൽ എത്തി … യാത്ര ക്ഷീണം ഉള്ളത് കൊണ്ട് സുഖമായി കിടന്നുറങ്ങി …

ആഗസ്റ്റ് പതിനഞ്ച് ,കാലത്ത് എണീറ്റ് ഫ്രഷായി പുറത്തിറങ്ങി … ആഗ്രയ്ക്കുള്ള ട്രെയിൻ വൈകീട്ട് ആയതു കൊണ്ട് റൂം ചെക്ക് ഔട്ട് ചെയ്തില്ല .. അത്യാവശ്യ സാധനങ്ങൾ മാത്രം എടുത്ത് ബാഗ് റൂമിൽ തന്നെ വെച്ചു ….

ആദ്യം ചെങ്കോട്ടയായിരുന്നു ലക്‌ഷ്യം …. പെർമിഷൻ കിട്ടാത്ത ജനസാഗരത്തിൽ ഞങ്ങളും ഭാഗവാക്കായി … അവിടെ പ്രതീക്ഷക്കുള്ള വകയില്ല എന്നുറപ്പുള്ളതു , നാലഞ്ച് മണിക്കൂർ കൊണ്ട് ഡൽഹി ചുറ്റിക്കാണിക്കുന്ന ടൂറിസ്റ്റു വോൾവോയിൽ അഭയം തേടി … {ആ അനുഭവങ്ങൾ ഇനിയൊരു അവസരത്തിൽ ആവട്ടെ …} ചുരുക്കത്തിൽ 7 മണിക്ക് പുറപ്പെടുന്ന ട്രെയിനിൽ പോവേണ്ട ഞങ്ങൾ സ്റ്റേഷനിൽ എത്തുന്നത് ആറരക്ക് …

പിന്നെയൊരു ഓട്ടപ്രദക്ഷിണമായിരുന്നു സാധനങ്ങൾ ബാഗിൽ കുത്തി നിറക്കൽ , ചെക്ക് ഔട്ട് ചെയ്യൽ ,ചവിട്ടു പടികൾ കേറി ഇറങ്ങി പ്ലാറ്റ്‌ഫോമിൽ എത്തൽ , ട്രെയിനിൽ കയറിയതൊക്കെ നിമിഷങ്ങൾക്കുള്ളിൽ കഴിഞ്ഞു … ഇനിയുള്ള രണ്ടു ദിവസം താമസം ആഗ്ര റെയിൽവേ സ്റ്റേഷൻ വക …. രാത്രി ഒമ്പതോടെ ഞങ്ങൾ ആഗ്രയിൽ … റൂം റെഡി .. പക്ഷെ ലോക്കിന്റെ കാര്യം തഥൈവ … അവിടെയും ഡൽഹി ആവർത്തിച്ചു … പക്ഷെ അവിടെ റൂമിനു തൊട്ടു മുമ്പിൽ സുരക്ഷയുടെ ഭാഗമായി താൽക്കാലിക ബാരിക്കേഡ് തീർത്തു സുരക്ഷാ ഭടന്മാരുള്ളത് കൊണ്ട് മൊബൈൽ മാത്രം എടുത്ത് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങി.

ഉച്ചക്ക് പോലും ശരിക്ക് ഭക്ഷണം കിട്ടാതെ ,വിശപ്പിന്റെ കാഠിന്യം കൊണ്ട് പുറത്തേക്കിറങ്ങിയ ഞങ്ങളെ ,തീർത്തും നിരാശരാക്കുന്ന കാഴ്ചയായിരുന്നു ആഗ്ര റയിൽവെ സ്റ്റേഷൻ പരിസരം … അവിടവിടെ കത്തുന്ന വഴിവിളക്കുകൾ , അതിന്റെ താഴെ ചെറിയ കുറച്ചു കടകൾ … അതും വൃത്തി തൊട്ടു തീണ്ടാത്ത ഇടുങ്ങിയ കടകൾ … കടകൾക്കു മുൻപിൽ പാത്രങ്ങൾ നക്കി തുടച്ചു വൃത്തിയാക്കുന്ന ശ്വാനന്മാർ …വിദേശികളടക്കം ഒട്ടേറേ പേർ എത്തിച്ചേരുന്ന ,
ചരിത്രപ്രസിദ്ധമായ താജ് മഹൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പ്രധാന റയിൽവേ സ്റ്റേഷൻ പരിസരം ആണെന്ന് ഓർക്കണം.

വീണ്ടുമൊരു അത്താഴപ്പട്ടിണി ശരീരം താങ്ങില്ല എന്നുറപ്പുള്ളത് കൊണ്ട് , ഒരു കടയിൽ കയറി , പരിപ്പ് കറി കൂട്ടി ഈരണ്ട് റൊട്ടി കണ്ണുമടച്ചു കഴിച്ചു , ച്ചിരി പഴവും വാങ്ങി നേരെ റൂമിലോട്ട് വെച്ച് പിടിച്ചു …. അടുത്ത പ്രധാന ജോലി എന്നത് അന്ന് പകർത്തിയ ചിത്രങ്ങളൊക്കെ കമ്പ്യൂട്ടറിലേക്ക് മാറ്റുക എന്നതാണ് ….

ബാഗിൽ ലാപ് ടോപ്പ് തിരഞ്ഞപ്പോളാണ് ആ വലിയ സത്യം ഞാനറിഞ്ഞത് …. ഡൽഹിയിലെ റൂമിൽ ബെഡിനു താഴെ സുരക്ഷിതമായി വെച്ച ലാപ്‌ടോപ്പ് എടുത്തിട്ടില്ല …. മനസ്സിലൂടെ ഒരു വെള്ളിടി മിന്നി … കുറെയേറെ ഫയലുകൾ, ജോലി സംബന്ധമായ ഡീറ്റെയിൽസ്,ഈ യാത്രയിലെ അടക്കം ഒട്ടേറെ ഫോട്ടോസ് … മനസ്സ് നിയന്ത്രണം വിട്ട് പോകുന്ന പോലെ … ജിജേഷ് ഭായ് സമാധാനിപ്പിക്കുന്നുണ്ട് .. പക്ഷെ അത് തിരിച്ചു കിട്ടുക എന്നല്ലാതെ വേറെ ഒരൊപ്ഷ്യൻ എൻറെ മുന്നിലില്ല ….

ഉടനെ താഴെ ചെന്ന് സ്റ്റേഷൻ മാസ്റ്ററെ കണ്ടു കാര്യം പറഞ്ഞു … മേ ഐ ഹെൽപ് യു വിൽ അന്വേഷിക്കാൻ പറഞ്ഞു സ്റ്റേഷൻ മാസ്റ്റർ കയ്യൂരി … ഈ പറഞ്ഞ സാധനം ഒരു ബോർഡായി തൂങ്ങി കിടക്കുന്നതല്ലാതെ ,അതിന്റെ ഏഴയലത്തു ഒരാളുപോലുമില്ല ….

പിന്നെ ഒന്നും നോക്കിയില്ല സ്റ്റേഷൻ മാസ്റ്ററുടെ റൂമിലേക്ക് ഒരിടിച്ചു കയറ്റമായിരുന്നു …
അറിയുന്ന ഹിന്ദിയിലും ,ഇഗ്ളീഷിലുമായി കാര്യങ്ങൾ , അതിന്റെ പ്രാധാന്യം എന്നിവ വിശദമാക്കി .അപ്പോഴേക്കും കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു എന്റെ അവസ്ഥ … അത് കണ്ടിട്ടാവണം മാസ്റ്ററുടെ മനസ്സലിഞ്ഞു…

സ്റ്റേഷൻ മാസ്റ്റർ അധികാരപരിധിയിലും ,പേഴ്സണൽ അറിവുകൾ വെച്ചും ,തുടർച്ചയായ കോളുകൾക്ക് ശേഷം ഡൽഹിയിലെ റൂമിന്റെ ഉത്തരവാദിത്തം ഉള്ള ഉദ്യോഗസ്ഥനായി സ്റ്റേഷൻ മാസ്റ്റർ സംസാരിച്ചതിന്റെ ഫലമായി റൂം അവര് ചെക്ക് ചെയ്തു വിവരം അറിയിക്കാമെന്ന് ധാരണയായി … ഉൽഘണ്ഠയുടെ കുറച്ചു സമയങ്ങൾക്കു ശേഷം അവിടുന്ന് അറിയിപ്പ് കിട്ടി … റൂം അരിച്ചു പെറുക്കി ..

അങ്ങനെ ഒരു ലാപ്‌ടോപ്പ് അവിടില്ല… അതോടെ ഉണ്ടായിരുന്ന സകല ആത്മവിശ്വാസവും തകർന്നു …. ചിലപ്പോൾ തിരഞ്ഞിട്ട് കാണാഞ്ഞതാണെങ്കിലോ എന്ന സംശയത്തിന് മാസ്റ്ററുടെ മറുപടി, അത്രക്ക് വിശ്വാസമുണ്ടെങ്കിൽ നേരിട്ട് പോയി നോക്കുകയാണ് നല്ലതെന്നും , ഇനി അവരോടു സംസാരിച്ചത് കൊണ്ട് വലിയ നേട്ടമൊന്നുമില്ലെന്നുമാണ് ….

ഏതായാലും ഡൽഹി വരെ പോകാം എന്ന തീരുമാനത്തിൽ ഞങ്ങൾ ടിക്കറ്റ് കൗണ്ടറിൽ എത്തുമ്പോൾ രാത്രി പന്ത്രണ്ടു കഴിഞ്ഞു ,,, ഡൽഹിക്കു അടുത്ത ട്രെയിൻ 2 മണിക്കാണ് …റിസർവേഷൻ.സ്ലീപ്പർ ഒന്നിനും പ്രതീക്ഷ വേണ്ടെന്നു കൗണ്ടറിൽ നിന്നും അറിഞ്ഞു … ജനറൽ കമ്പാർട്ടു മെന്റാണെങ്കിൽ അത്… എന്തായാലും ഇന്ന് ഡൽഹിയിൽ എത്തിയെ പറ്റൂ …

ഒടുവിൽ ട്രെയിൻ വന്നു … പഞ്ചാബിലോട്ടോ മറ്റോ പോവുന്ന ട്രെയിൻ … അത്യാവശ്യം നല്ല തിരക്ക് … ഒന്നും നോക്കിയില്ല സർവശക്തിയും ഉപയോഗിച്ച് തള്ളിക്കയറി …. അകത്തെ സ്ഥിതി അതിലും കേമം …. ഇരിക്കാൻ പോയിട്ട് കാലു കുത്താൻ ഇടമില്ല … ഞങ്ങൾ രണ്ടുപേർ ഒഴികെ മറ്റെല്ലാവരും നോർത്ത് ഇന്ത്യക്കാർ , ഗ്രാമീണർ ,കച്ചവടക്കാർ ,തൊഴിലാളികൾ … എങ്ങും കലപില ശബ്ദങ്ങൾ… പാട്ടു രൂപത്തിലുള്ള ചില ഗ്രാമീണ ഭാഷകൾ, മേലെ ബാഗേജ് വെക്കുന്ന ഇടങ്ങൾ കയ്യേറിയ വൃദ്ധരുടെ സൗഹൃദ സംഭാഷണങ്ങൾ …. ഇതൊന്നും എന്നെ ബാധിക്കുന്നില്ലെന്ന മട്ടിൽ ചിലരുടെ കൂർക്കം വലി …. ചുരുക്കത്തിൽ അർദ്ധരാത്രിയുടെ ഒരഹങ്കാരവുമില്ലാത്ത, ചലിക്കുന്ന ഒരു കുഞ്ഞു ലോകം ….

ഒരു ലക്ഷ്യവുമില്ലാതെ , ഒരു ധാരണയുമില്ലാതെ , കിട്ടിയ വാഹനത്തിൽ യാത്ര ചെയ്യുകയും , കിട്ടിയതെന്തും ഭക്ഷിക്കുകയും , കിട്ടിയ സ്ഥലങ്ങളിൽ വിശ്രമിക്കുകയും ചെയ്തു നടത്തുന്ന തോന്യവാസി യാത്രകൾ ….

ഇടക്കെപ്പോഴോ തള്ളി തിരക്കി ജിജേഷ് ഭായിക്ക് ഒരു പാർട്ട് വെക്കാൻ സൈഡ് സീറ്റും , കാല് കുത്താൻ കിട്ടിയ സ്ഥലത്തു രണ്ടു പാർട്ടും തറയിൽ പ്രതിഷ്ഠിച്ചു ഞാനും മല്ലൂസിന്റെ മിടുക്കു കാണിച്ചു … (മാനം കാത്തു…)

അങ്ങനെ ഉന്തലും, തള്ളലും ,കൊണ്ടും ,കൊടുത്തും പുലർച്ചെ നാല് മണിയോടെ ഡൽഹി റയിൽവെ സ്റ്റേഷനിൽ എത്തി … നേരെ റൂമിലേക്ക് … ഒരു ക്ളീനിങ് ബോയിയെ ചുമതല ഏൽപ്പിച്ചു അവിടെ ചാർജുള്ള ഉദ്യോഗസ്ഥൻ അടുത്ത റൂമിൽ കിടക്കാൻ പോയിരിക്കുന്നു … അവനോട് കാര്യം അവതരിപ്പിച്ചു … ആ റൂമിൽ ആളുണ്ടെന്നും . ഉറങ്ങിയ അവരെ വിളിച്ചുണർത്തി 12 മണിവരെ തിരഞ്ഞിട്ട് കിട്ടിയില്ല എന്ന കാര്യമൊക്കെ അവൻ പറഞ്ഞു ഞങ്ങളെ തിരിച്ചയക്കാൻ പരമാവധി ശ്രമിച്ചു.

ഒടുവിൽ ഞങ്ങളുടെ നിർബന്ധത്തിനു അവൻ വഴങ്ങി …. പക്ഷെ ഒരു കണ്ടീഷൻ .. അവരെ വിളിച്ചുണർത്താനോ,ചോദിക്കാനോ അവൻ വരില്ല. മാത്രമല്ല അയാളിൽ നിന്ന് എന്ത് പ്രതികരണം ഉണ്ടായാലും സ്വയം ഏറ്റെടുത്തോണം … ഇതെല്ലാം അംഗീകരിച്ചു , തെല്ലൊരു ഭയത്തോടെ റൂമിനടുത്തേക്ക് ചെന്ന് … കാരണം എന്തിനു വേണ്ടിയാണോ രാത്രി ഉറക്കമൊഴിച്ചത് ,അതേ സാധനത്തിനാണ് കൊച്ചുവെളുപ്പാൻ കാലത്തു പിന്നെയും വിളിക്കുന്നത് … അതും ഉറങ്ങാൻ കാശു കൊടുത്തു എടുത്ത ഏ സി റൂമിൽ { നാടൻ ഭാഷയിൽ നല്ല അസ്സല് തെണ്ടിത്തരം …}

ഭയത്തിന്റെ പെരുമ്പറ മുഴങ്ങുന്നതിനിടയിൽ രണ്ടും കൽപ്പിച്ചു ഡോറിൽ മുട്ടി .. ഒരു റീപ്ളേയുമില്ല … വീണ്ടും മുട്ട് ആവർത്തിച്ചു … നോ രക്ഷ … അടുത്ത മുട്ട് അൽപ്പം ശക്തിയാക്കി … അൽപ സമയത്തുള്ളിൽ വാതിൽ മലർക്കെ തുറക്കപ്പെട്ടു … ക്ളീൻ ഷേവും,ആറടി ഉയരവും അതിനൊത്ത തടിയുമുള്ള ഒരു അതികായൻ … വാതിൽ തുറക്കുന്നതിലൂടെ തന്നെ അദ്ദേഹം തന്റെ ഉറക്കം കളഞ്ഞതിന്റെ നീരസം പ്രകടമാക്കി …

ക്യാ ചാഹിയെ ,,, കനഘംഭീരമായ ആ ശബ്ദം കൂടെ കേട്ടതും ,അവിടവിടെ തങ്ങി നിന്നിരുന്നു എൻറെ ധൈര്യം വിയർപ്പിന്റെ രൂപത്തിൽ പുറന്തള്ളപ്പെട്ടു ….

മേരാ ലാപ് ടോപ്പ് ,,,, ഇടറിയ എന്റെ ആ വാക്ക് അങ്ങേരെ കൂടുതൽ രോഷാകുലനാക്കി…

ഇന്നലെ രാത്രി തൊട്ടു കേൾക്കുന്ന ആ പേരിനോട് അദ്ദേഹത്തിന് എന്തെന്നില്ലാത്ത ഒരു വിരോധം ഉടലെടുത്തിരുന്നു … ആ വിരോധം അട്ടഹാസമായി മുഴങ്ങി … വളരെ സംയമനത്തോടെ അദ്ദേഹം പറയുന്നത് മുഴുവൻ ഞങ്ങൾ കേട്ടു .. ഒടുവിൽ വളരെ വിനയത്തോടെ ലാപ്പിന്റെ ആവശ്യകതയെ കുറിച്ച് ഞാൻ വാചാലനായി … തുടങ്ങിയത് വലിയ പ്രതീക്ഷ ഇല്ലാതെ ആണെങ്കിലും , സ്റ്റേഷൻ മാസ്റ്ററോട് എടുത്ത സെൻറ്റി ഭാഗ്യത്തിന് വർക്ക്ഔട്ടായി …

ഉറങ്ങിക്കിടന്ന അദ്ദേഹത്തിന്റെ ഭാര്യയോട് എണീക്കാൻ പറഞ്ഞ ശേഷം എന്നോട് വന്നു നോക്കാൻ പറഞ്ഞു ,,, ചെന്ന് ബെഡിന്റെ മൂലയിൽ താഴ് ഭാഗത്തു സുരക്ഷിതമായി ദേ ഇരിക്കുന്നു മ്മടെ ലാപ്പൻ … സന്തോഷം കൊണ്ട് കണ്ണും, മനസ്സും നിറഞ്ഞു … ഹിന്ദിക്കാരനെ കെട്ടിപ്പിടിച്ചു നന്ദി പറഞ്ഞപ്പോൾ അങ്ങേർക്കും സന്തോഷക്കണ്ണീർ … അയാളോടും ഭാര്യയോടും കുറെ സോറിയൊക്കെ പറഞ്ഞു പുറത്തിറങ്ങുമ്പോൾ ഞാനോർത്തത് മറ്റൊന്നാണ് … അഥവാ ലാപ് അവിടുന്ന് കിട്ടിയില്ലെങ്കിൽ , സന്തോഷത്തോടെ യാത്രയാക്കിയ ആ ഹിന്ദിക്കാരന്റെ നിലപാടെന്തായിരിക്കും … അതോർത്തപ്പോൾ ഒരു വെള്ളിടി പിന്നേം വെട്ടി,,,,,

തിരിച്ചു വീണ്ടും ആഗ്രയിലോട്ട് … തിരിച്ചു വരവ് പക്ഷെ രാജകീയമായിരുന്നു … ഒരു മുഴുവൻ കമ്പാർട്ട്‌മെന്റ് തന്നെ ഞങ്ങൾക്കു വേണ്ടി ഒഴിഞ്ഞു കിടക്കുകയായിരുന്നു …. ഇരുന്നും ,കിടന്നും ഏഴുമണിയോടെ ആഗ്ര റയിൽവേ സ്റ്റേഷനിൽ എത്തി …
സ്റ്റേഷൻ മാസ്റ്ററെ നേരിൽ കണ്ടു നന്ദി അറിയിക്കുക എന്നതായിരുന്നു ആദ്യ പടി … എടുത്ത എഫേർട്ട് വെറുതെ ആയില്ല എന്നത് കൊണ്ടാവണം ……പുള്ളീം വെരി ഹാപ്പി …

ഒരു ലക്ഷ്യവുമില്ലാതെ , ഒരു ധാരണയുമില്ലാതെ , കിട്ടിയ വാഹനത്തിൽ യാത്ര ചെയ്യുകയും , കിട്ടിയതെന്തും ഭക്ഷിക്കുകയും , കിട്ടിയ സ്ഥലങ്ങളിൽ വിശ്രമിക്കുകയും ചെയ്തു നടത്തുന്ന തോന്യവാസി യാത്രകൾ ….

അപ്പോഴും ആഗ്ര സ്റ്റേഷനിലെ നാലാം നമ്പർ ഏ സി റൂം ഞങ്ങളെ കാത്തു അക്ഷമയോടെ ഇരിക്കുന്നുണ്ടായിരുന്നു …

അന്നത്തെ യാത്രയുടെ ചാർട്ടൊക്കെ മാറ്റി വെച്ച് ,ഒരിക്കലും മറക്കാനാവാത്ത യാത്രയുടെ ക്ഷീണം തീർക്കാൻ ബെഡിലേക്ക് മറിഞ്ഞു ….

(ഗുണപാഠം ; റയിൽവേ ജീവനക്കാർ തിരഞ്ഞു കണ്ടുപിടിച്ചിരുന്നേൽ സാധനം എനിക്ക് കിട്ടുമോ എന്നറിയില്ല ……പക്ഷെ …

ബെഡിനു താഴെയാണ് എന്നതിന് ,ബെഡ് കാ നീച്ചേ എന്ന് ഹിന്ദിക്കാരോട് ഒരിക്കലും പറയരുത് അവന്മാര് കട്ടിലിന് താഴെ മാത്രമേ നോക്കൂ …)

സലിം വെള്ളിക്കാട് 'ആനവണ്ടി ഡോട്‌കോമിൽ' പോസ്റ്റ് ചെയ്തത്

#TAGS : train   journey  

advertisment

Super Leaderboard 970x90