National

"ഒരു നല്ല വായനക്കാരൻ ആയിരം ജന്മങ്ങളിലൂടെ കടന്നുപോകുന്നു.... വായിക്കാത്തവനോ,ഒരു ജന്മംമാത്രം”....ടോട്ടോ ചാൻ എഴുതിയ ലേഖനം

വായന തുടങ്ങുമ്പോൾ മുന്വിധിയില്ലാതെ തുടങ്ങുക. ചരിത്ര നായകനെ അറിയണമെങ്കിൽ അദ്ദേഹത്തിന്റെ കൃതിമാത്രം വായിച്ചാൽപോരാ. അദ്ദേഹത്തിന്റെ പേരിലുള്ള മറ്റു അനുകൂലവും വിമർശനതിലൂന്നിയതുമായ വായന നടത്തുക.

"ഒരു നല്ല വായനക്കാരൻ ആയിരം ജന്മങ്ങളിലൂടെ കടന്നുപോകുന്നു.... വായിക്കാത്തവനോ,ഒരു ജന്മംമാത്രം”....ടോട്ടോ ചാൻ എഴുതിയ ലേഖനം

ഇന്ന് ജൂൺ 19 ,വായനയുടെ വസന്തം തീർത്ത PN പണിക്കരുടെ ചരമദിനം.ഈ ദിവസം വായന ദിനവും ഈ വാരം വായന വാരവുമായി ആചരിക്കുന്നു.
**#$$*****

വായനയെ കുറിച്ചു ഒന്ന് രണ്ടു വർത്തമാനം.
വായന ഓരോരുത്തരുടെയും അഭിരുചികൾ വ്യത്യസ്തമായിരിക്കും. മനുഷ്യർ കൈവെച്ച മേഖലകളിൽ എല്ലാം നേരിട്ടും അല്ലാതെയും വായനയുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട് . കഥ ,കവിത,നോവൽ പോലുള്ള സാഹിത്യസൃഷ്ടികൾ പ്രണയിക്കുന്നവരുണ്ട് ,മറ്റു ചിലർ ചരിത്രവും ശാസ്ത്രവും ഇഷ്ടപ്പെടുന്നു.ഹൈക്കു കവിതയിലും, ദോഹയിലും തുടങ്ങി എങ്ങനെ എവറസ്റ്റ് കീഴടക്കാം എന്നുവരെയുള്ള കൃതികളും കർത്താക്കളും വായിക്കപെടുന്നു.

അക്കാദമിക നിലവാരത്തിലുള്ള വായനയും പഠനവും ഇഷ്ടപ്പെടുന്നവർക്ക് എന്റെ ചില ബോധ്യങ്ങൾ പങ്കുവെക്കുകയാണ്.വായന തുടങ്ങുമ്പോൾ മുന്വിധിയില്ലാതെ തുടങ്ങുക. ചരിത്ര നായകനെ അറിയണമെങ്കിൽ അദ്ദേഹത്തിന്റെ കൃതിമാത്രം വായിച്ചാൽപോരാ. അദ്ദേഹത്തിന്റെ പേരിലുള്ള മറ്റു അനുകൂലവും വിമർശനതിലൂന്നിയതുമായ വായന നടത്തുക. ഒരാളുടെ വ്യക്തി ജീവിതം പഠിക്കുമ്പോൾ അയാളെ ആരാധ്യ പുരുഷനായി കാണാതെ സാധ്യമായ അളവിൽ ന്യൂട്രൽ ബയാസിൽ ഇരുന്നു കൊണ്ട് നിരീക്ഷിക്കുക.മനുഷ്യ സഹജമായ പല പോരായ്മകളും ,അതെസമയം അതിലും വലിയ അസാധാരണ മികവും കാണാം. അവർ അതിൽ എത്ര ഭംഗിയായി കാര്യങ്ങൾ ചെയ്തു എന്ന് നിരീക്ഷിക്കുക,അവരുടെ പോരായ്മകൾ അംഗീകരിക്കുക.

വിൻസെന്റ് വാന്ഗോഗിനെ അറിയാൻ ശ്രമിക്കുമ്പോൾ വിചിത്ര ജീവിതത്തിൽ അല്ല ഹൈലൈറ് ആവേണ്ടത്. ജാക്സന്റെ സംഗീത സംഭാവന പരിഗണിക്കുമ്പോൾ ’ഒരു മയക്കുമരുന്ന് അഡിക്ട ആയ അസന്മാർഗ്ഗികൻ’ എന്നങ്ങു സീൽ ചെയ്യരുത്. ഫേസ്ബുക് പോസ്റ്റുകളിൽ ചരിത്ര പുരുഷന്മാരെ സ്വാഥ്വികൻ ആയി ചിത്രീകരിക്കുമ്പോൾ അടിയിൽ അയാളെ നികൃഷ്ടനായി കമ്മെന്റുന്നതു കാണാം.എഴുതിയ ആളുടെയും വായനക്കാരന്റെയും വീക്ഷണ വൈകല്യമാണ് അത് കാണിക്കുന്നത്. ചരിത്ര നായകർക്ക് നമ്മുടെ സർട്ടിഫിക്കറ്റ് കൊടുക്കുന്നിടത്താണ് പ്രശ്നം.

"ഒരു നല്ല വായനക്കാരൻ ആയിരം ജന്മങ്ങളിലൂടെ കടന്നുപോകുന്നു.... വായിക്കാത്തവനോ,ഒരു ജന്മംമാത്രം”....ടോട്ടോ ചാൻ എഴുതിയ ലേഖനം

കൺസ്ട്രക്റ്റീവ് ആയുള്ള നിരൂപകൻ മനസ്സിൽ വേണമെന്ന് സാരം.നല്ലതോ ചീത്തയോ ആവട്ടെ,വസ്തുതകളെ വസ്തുതകളായി അംഗീകരിക്കുക.ചരിത്ര വസ്തുതകൾ വ്യാഖ്യാനിക്കുമ്പോൾ നമ്മുടെ ഇന്നുള്ള സാമൂഹ്യ പശ്ചാത്തലം വെച്ച് അതിനെ വിമർശിക്കേണ്ടി വരുന്നത് ഇത് കൊണ്ടാണ്.അടിമത്തത്തിനു എതിരെ നിലകൊണ്ട എബ്രഹാം ലിങ്കന്റെ സംഭാവനകളും ചരിത്ര ഇടപെടലും പഠിക്കുമ്പോൾ എബ്രഹാം ലിങ്കന്റെ ചില തെറ്റായ രീതിയിൽ ’വര്ണങ്ങളെ’അവലോകനം ചെയ്തത് അദ്ദേഹത്തിന്റെ അന്നത്തെ ബോധ്യത്തിന്റെ പരിമിതിയിൽ നിന്ന്വേണം വിലയിരുത്താൻ.ഗാന്ധിയെ വായിക്കുമ്പോൾ ഇന്നത്തെ ജ്ഞാനോദയാ വെളിച്ചത്തിൽ നാം തിരിച്ചറിഞ്ഞ പലതും അദ്ദേഹത്തിന് ധാരണ ഉണ്ടായിരുന്നില്ല (ഉദാ :അന്ധമായ പ്രകൃതി ചികിത്സ,വലിയ രാജ്യത്തു ഓരോ ഗ്രാമവും സ്വയം പര്യാപ്തമാകുന്ന ഉട്ടോപ്യ ) എന്ന് കരുതി അദ്ദേഹത്തിന്റെ മെറിറ്റുകളെ തള്ളിപ്പറയാണോ?

യുഗ പുരുഷന്മാർ ദൈവിക തുല്യനാവണം എന്നത് ഒരു പിടിവാശിയാണ്.ചുരുക്കി പറഞ്ഞാൽ ഒരു സഹിഷ്ണുത പരമായ വായന -പ്രതികരണ മനോഭാവം വളർത്തുക.അത്തരമൊരു വായന നടത്താത്ത കൊണ്ടാണ് ഹരിതവിപ്ലവത്തിന്റെ നായകനായ ബൊർലോഗ് ചിലർക്ക് ആരാധ്യനും ചിലർക്ക് ’മനുഷ്യകുല ശത്രുവും ’ ആവുന്നത്.

ഇതിനോട് ചേർത്ത് പറയണ്ട വസ്തുതയാണ് ഇൻഫോർമേഷൻ യുഗത്തിലെ വിവരങ്ങളുടെ അതിപ്രസരം.ഒരു പുതിയ അറിവുമായി Whatsapp കുറിപ്പ് കാണുമ്പോ ആദ്യം അതിനെ ചോദ്യങ്ങളോടെ സമീപിക്കണം.

*ആരാണ് ഇതെഴുതിയത് ?

*അതിശയോക്തിയുടെ അതിപ്രസരം ഉണ്ടോ ?

"ഒരു നല്ല വായനക്കാരൻ ആയിരം ജന്മങ്ങളിലൂടെ കടന്നുപോകുന്നു.... വായിക്കാത്തവനോ,ഒരു ജന്മംമാത്രം”....ടോട്ടോ ചാൻ എഴുതിയ ലേഖനം

*ഇതുവരെ മനസിലാക്കിയ ബൗദ്ധിക വിവരവുമായി ’knowledge integration ’ നടത്തുന്നുണ്ടോ ?അതോ ’മോരും മുതിരയുമായി ’വേറിട്ടു നിൽക്കുന്നുണ്ടോ ഉണ്ടെങ്കിൽ എന്ത് കൊണ്ട് എന്ന അന്വേഷണം ,അതിനെ പിന്തുടർന്നുള്ള പഠനം. അപ്പോഴാണ് വായന പൂര്ണമാവുന്നത്.ഇത്തരം ക്രിട്ടിക്കൽ തിങ്കിങ്ങിന്റെ അഭാവം മൂലമാണ് വ്യാജ വൈദ്യരും ,പ്രതിലോമ പ്രത്യയശാസ്ത്രവും നെഗളിക്കുന്നത് .

അവസാനമായി ഒന്ന് കൂടി,ഒരു കൃതി എഴുതിയത് ആരാണ് എന്നത് പ്രസക്തമാണ്.പലപ്പോഴും തങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ താല്പര്യങ്ങൾക്കുള്ള ഒരു മാധ്യമം എന്ന നിലയിൽ എഴുത്തുകൾ /പ്രസാധകർ ഉപയോഗപ്പെടുത്തും .അതിനെ ഗ്രൗണ്ട് റിയാലിറ്റിയിൽ നിന്ന് വായിക്കുക എന്നത് ഒരു പക്വമതിയായ വായനക്കാരന്റെ ലക്ഷണമാണ്.രചയിതാവ് ഒരു പക്ഷെ അനൈച്ഛികമല്ലാതെ ഇത്തരം സമീപനങ്ങൾ കൈക്കൊണ്ടെന്നു വരാം.ഒരു വിഷയത്തിൽ വൈവിധ്യങ്ങളായ എഴുത്തുകാരുടെ വായനകൾ ഈ പരിമിതിയെ മറികടക്കാം.പത്രങ്ങളുടെ നിലപാട് പേജ് വായിക്കുന്നത് പോലും ഇത്തരം ഒരു കാഴ്ചപ്പാടിൽ വേണം.ഇനിയും എഴുതാനുണ്ട്,നീണ്ടുപോകും.

"ഒരു നല്ല വായനക്കാരൻ ആയിരം ജന്മങ്ങളിലൂടെ കടന്നുപോകുന്നു.
വായിക്കാത്തവനോ,ഒരു ജന്മംമാത്രം”

എല്ലാവര്ക്കും വായനാദിനാശംസകൾ .

advertisment

News

Super Leaderboard 970x90