പ്രകൃതിയെ വേദനിപ്പിക്കാതെയോ... ചൂഷണം ചെയ്യാതെയോ.... പ്രകൃതി സൗഹൃദം കാത്തുസൂക്ഷിച്ചു ജീവിക്കുക....‎ടോട്ടോചാൻ എഴുതുന്ന ലേഖനം

ഇത്രയും മഹത്തായതും, അത്ഭുതപരവും ആയ ഒരു ജൈവിക മണ്ഡലത്തിൽ ജീവിച്ചിട്ടു നമ്മൾ എന്തുകൊണ്ട് ഇതൊന്നും ഗൗനിക്കുന്നില്ല എന്നതാണ് അത്ഭുതം. ഒരിന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനിക്കുന്ന നമ്മൾ ഒരു പശ്‌ചിമഘട്ട വാസി എന്ന നിലയിൽ, ചുരുങ്ങിയ പക്ഷംഅതിന്റെ പ്രാന്ത പ്രദേശങ്ങളിൽ എങ്കിലും ജീവിക്കുന്ന നമുക്ക് അതൊരു വലിയ അഭിമാനിക്കാൻ മാത്രമുള്ള ജോഗ്രഫികൽ ഐഡന്റിറ്റി ആണ്.

പ്രകൃതിയെ വേദനിപ്പിക്കാതെയോ... ചൂഷണം ചെയ്യാതെയോ.... പ്രകൃതി സൗഹൃദം കാത്തുസൂക്ഷിച്ചു ജീവിക്കുക....‎ടോട്ടോചാൻ എഴുതുന്ന ലേഖനം

നിങ്ങൾ മരം നട്ടു പരിസ്ഥി ദിനം ആചരിച്ചോളൂ, വേണ്ട എന്നുപറയുന്നില്ല. പക്ഷെ ചിലതുണ്ട് ഓർമിക്കാൻ. ലോകത്തിലെ എല്ലാവരെയും പോലെ അല്ല നമ്മളുടെ പരിസ്ഥി സംരക്ഷണ ചുമതല. അതു ഇത്തിരി കൂടുതലാണ്, പക്ഷെ ഒഴിച്ചു കൂടാനാവാത്തത് ആണ്. അതെന്താ നമുക്ക് മാത്രം അങ്ങനെ?നമ്മൾ ജീവിക്കുന്നത് ഒരു അത്ഭുത പ്രദേശത്തു ആണ്. വൈവിധ്യങ്ങളുടെ കലവറയിൽ!.

പശ്ചിമഘട്ട മലനിരകളെ പറ്റി നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. കന്യാകുമാരിക്ക് അടുത്തു തുടങ്ങി ഇന്ത്യയുടെ പടിഞ്ഞാറെ തീരത്തു കേരളം വഴി ഗുജറാത് വരെ നീണ്ടു കിടക്കുന്ന പ്രദേശം. അനേകം ചെറുതും വലുതുമായ മലനിരകൾ കൊണ്ട് നിബിഡമായ എട്ടു ലക്ഷത്തോളം ഹെക്ടറിൽ പരന്നു കിടക്കുന്ന പ്രദേശം. ലോകത്തിലെ ഏറ്റവും സുപ്രധാനമായ പത്തു ജൈവവൈവിദ്യ (biodiversity) പ്രദേശങ്ങളിൽ ഒന്ന്. ആ പ്രദേശത്തും, അതിന്റെ ചുറ്റുവട്ടതും താമസിക്കുന്ന നമ്മൾക്ക് ഉത്തരരവാദിത്തം ഒന്നുമില്ലെന്നാണോ?!

‎നോക്കൂ നിങ്ങൾ ഇവിടെ

7,400 ൽ പരം സപുഷ്പികൾ ആയ സസ്യ വർഗ്ഗങ്ങൾ ഉണ്ട്., പൂവിടാതെ ഉള്ള വർഗ്ഗങ്ങൾ 1800 ല്പരം സ്പീഷീഴ് വരും.
ആനയും, പുലിയും , മുയലും, മാനും, വരയാടും തുടങ്ങി 139 ൽ പരം സസ്തനി വിഭാഗങ്ങൾ, പറക്കുന്ന കൂട്ടുകാർ 500 ൽ പരം, കരയിലും വെള്ളത്തിലുമായി ഉഭയ ജീവിതം നയിക്കുന്ന 170 ൽ പരം കൂട്ടുകാർ. പൂമ്പാറ്റയായും, നിശശലഭമായും, ഉറുമ്പായും, മൂട്ടയയും 6,000 ൽ പരം പ്രാണി വർഗ്ഗങ്ങൾ. മുന്നൂറോളം സ്പീഷീസ് വരുന്ന ശുദ്ധജല മൽസ്യ സമ്പത്, ഇവയ്ക്കൊക്കെ പുറമെ ഇനിയും കണ്ടെത്താൻ ബാക്കിയുള്ള മറ്റനേകം ജീവികൾ. ലോകത്തിൽ തന്നെ നിലനിൽപിന് ഭീഷണി നേരിടുന്ന 325 ജീവി വർഗ്ഗങ്ങൾ ഇവിടെയാണ്.

ഇത്രയും മഹത്തായതും, അത്ഭുതപരവും ആയ ഒരു ജൈവിക മണ്ഡലത്തിൽ ജീവിച്ചിട്ടു നമ്മൾ എന്തുകൊണ്ട് ഇതൊന്നും ഗൗനിക്കുന്നില്ല എന്നതാണ് അത്ഭുതം. ഒരിന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനിക്കുന്ന നമ്മൾ ഒരു പശ്‌ചിമഘട്ട വാസി എന്ന നിലയിൽ, ചുരുങ്ങിയ പക്ഷംഅതിന്റെ പ്രാന്ത പ്രദേശങ്ങളിൽ എങ്കിലും ജീവിക്കുന്ന നമുക്ക് അതൊരു വലിയ അഭിമാനിക്കാൻ മാത്രമുള്ള ജോഗ്രഫികൽ ഐഡന്റിറ്റി ആണ്.

പ്രകൃതിയെ വേദനിപ്പിക്കാതെയോ... ചൂഷണം ചെയ്യാതെയോ.... പ്രകൃതി സൗഹൃദം കാത്തുസൂക്ഷിച്ചു ജീവിക്കുക....‎ടോട്ടോചാൻ എഴുതുന്ന ലേഖനം

എന്താണ് നമ്മുടെ സമീപനം?ഇത്രയും പരിസ്ഥിതി ലോല പ്രദേശത്തു പലരും കാട്ടിക്കൂട്ടുന്ന മണ്ടത്തരം കണ്ടാൽ മരം നടുന്ന നമ്മളെ ഓർത്തു നമുക്ക് തന്നെ ജാള്യത തോന്നും .മരം നടൽ വേണ്ടെന്നല്ല വേറെ ചിലത് കൂടി ചിന്തനീയം ആണ്. നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ, സാമാന്യം ഉയർന്നു നിൽക്കുന്ന സങ്കീർണ്ണ പ്രദേശത്തു വെടിപ്പായി മുറിച്ചു മാറ്റുന്ന ക്വാറികൾ . ഒരുപക്ഷേ നിങ്ങൾക്ക് അതു പട്ടിക്കാട്ടിലെ സെന്റിന് വിലയില്ലാത്ത മൊട്ടക്കുന്ന് ആയിരിക്കാം. പക്ഷെ അത് ഏദൻ തോട്ടം ആയി കാണുന്ന ഏതൊക്കെയോ പേരറിയാത്ത മിണ്ടാപ്രാണികൾ ഉണ്ട്. അവരുടെ വീടാണത്. അതുമല്ലെങ്കിൽ അവരെ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കുന്ന ഒരു ആവാസ വ്യവസ്ഥയുടെ അഭിവാജ്യ ഘടകം ആവാം. വായിക്കുമ്പോൾ നെറ്റി ചുളിയുന്നുണ്ടാവും, ക്വാറി ഇല്ലാതെ റോഡ് വരുമോ, കെട്ടിടം വേണ്ടേ എന്നൊക്കെ യുക്തിപരമായ ചോദ്യം ഉണ്ടാവാം. ശരിയാണ്, പക്ഷെ പരിസ്ഥിതിയെ മിനിമം ചൂഷണം ചെയ്യുന്ന മറ്റിടങ്ങളിൽ കൂടെ ഒന്നു കണ്ടെത്താൻ ശ്രമിക്കണം. കണ്ണായ സ്‌ഥലത്തെ നമ്മുടെ ഭൂമിക്ക് നമ്മൾ ബദ്ധശ്രദ്ധ കാണിക്കാറുണ്ടല്ലോ,ആ പ്രായോഗികത നമ്മുടെ പ്രകൃതിയുടെ കാര്യത്തിലും കാണാൻ നമുക്ക് കഴിയണം.

‎ഇതിനോട് ചേർത്തു വായിക്കേണ്ട ഒന്നാണ് ടൂറിസം സ്പോട്ടുകൾ കേന്ദ്രീകരിച്ചുള്ള റിസോർട് വ്യവസായം. ഹിറ്റാച്ചി കാർന്നു തിന്ന കുന്നുകളിൽ കോണ്ക്രീറ്റ് ഇൻസ്റ്റല്ലഷൻ ചെയ്തു കൂടെ ഒരു nature പേരും കൂടി ചേർത്താൽ പണ്ട് ഒ.എൻ.വി പാടിയ പോലെ ‎’വിപണിയിലവ വിറ്റു മോന്തുന്നു വസുധ യുടെ മക്കളിവർ’ എന്ന വരികളെ അന്വർത്ഥമാക്കുന്നു. അപ്പോള് ടൂറിസം വികസിക്കേണ്ടേ എന്ന ചോദ്യം വരും. വികസിക്കണം, വരുമാനം വേണം, ആളുകൾക്ക് ഉപജീവനം ആണ് ശരി തന്നെ. പക്ഷെ, ഓർമിപ്പിക്കുന്നു വളരെ നിഷ്കർഷതയോടെ, ഇല പോലും അനങ്ങാതെ ഒരു തീർത്ഥാടനം പോലെ വന്നു പോവേണ്ട സ്ഥലങ്ങളിൽ ആണ് ഫൈവ് സ്റ്റാർ സംരംഭം!അതും സ്വകാര്യ വ്യക്തികള്ടേത്.

പ്രകൃതിയെ വേദനിപ്പിക്കാതെയോ... ചൂഷണം ചെയ്യാതെയോ.... പ്രകൃതി സൗഹൃദം കാത്തുസൂക്ഷിച്ചു ജീവിക്കുക....‎ടോട്ടോചാൻ എഴുതുന്ന ലേഖനം

സോഷ്യൽ മീഡിയ ബൂമിന് ശേഷം ട്രെൻഡ് ആയി വന്ന യാത്രകൾ ആണ് പശ്ചിമഘട്ടത്തിലെ വേറെ ഒരുവില്ലൻ. ആരെയും ആകർഷിക്കുന്ന പ്രകൃതി ഭംഗി കൊണ്ടു ആള് കൂടുന്ന സ്ഥലം ആണ് പശ്ചിമ ഘട്ടം എന്ന് പറയേണ്ടതില്ലല്ലോ. ഔദ്യോഗി കമായും അല്ലാതെയും ഉള്ള അനവധി സ്പോട്ടുകൾ സഞ്ചാരികളെ ആകർഷിക്കുന്നു. എന്നാൽ അവിടെ ഉപേക്ഷിച്ചു പോകുന്ന പ്ലാസ്റ്റിക്കുകൾ കണ്ടു നേടുവീർപ്പിടനെ കഴിയൂ. ചെങ്കുത്തായ മലയിലേക്ക് പ്ലാസ്റ്റിക് എറിഞ്ഞാൽ പിന്നെ ഒരു തിരിച്ചെടുക്കൽ സാധ്യമല്ല. പീക്കിൽ ഒക്കെ പോകുമ്പോൾ കാണാം കുമിഞ്ഞു കൂടിയ പ്ലാസ്റ്റിക്കുകൾ. ഇവിടെ സർക്കാർ സംവിധനം ഉണർന്ന് പ്രവർത്തിക്കണം, അത്തരം ഹോട്സ്പോട് സ്ഥലങ്ങളിൽ മാലിന്യം വീഴുന്നത് ഒരു പരിധി വരെയെങ്കിലും നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ നമ്മൾ എന്ത് സഹ്യന്റെ ജനതയാ. അതുപോലെ അത്തരം മാലിന്യ നിർമാർജന സംവിധാനം ഇല്ലാത്ത സ്‌ഥലങ്ങളിൽ പോകുമ്പോൾ ബാഗിൽ ഒരു carry bag കൂടെ ഉണ്ടെങ്കിൽ വളരെ ഉപകരപ്രദമായിരിക്കും(ഞാനത് ചെയ്യാറുണ്ട്).അവിടെ കളയാതെ വീട്ടിലോട്ടു എടുത്തു സ്വന്തം റിസ്കിൽ സംസ്കരിക്കണം.

‎പശ്ചിമ ഘട്ടത്തിന്റെ മാറിൽ നിന്ന് വരുന്ന നദികളുടെ കാര്യമാണ് ഇതിലൊക്കെ കഷ്ടം. കേരളത്തിലെ നദിയോട് ചേർന്നു നിൽക്കുന്ന ടൗണുകളിലെ അങ്ങാടി മാലിന്യങ്ങൾ മുഴുവൻ ഓടവഴി തുറന്നിട്ടിരിക്കുന്നത് നദിയിലേക്ക് ആണ്. ഒരു പ്രാഥമിക വാട്ടർ sewage ട്രീട്മെന്റ് പോലും ഇല്ലാതെ. ചോദിച്ചാൽ പുഴയിൽ ധാരാളം വെള്ളമില്ലേ പിന്നെന്താണ് എന്നാവും മറുപടി. പിന്നെ നട്ടപാതിരക്ക് ആരുമറിയാതെ നല്ല ഒന്നാന്തരം കുഴൽക്കിണർ എവിടെയും കുത്തുന്ന ആളുകളുടെ 'സ്തുത്യർഹമായ' സേവനം ആണ് വേറെ ഹൈലൈറ്റ്. ജിയോളജിയുടെ പ്രത്യേക അനുമതിയോടെ ചെയ്യേണ്ട കാര്യങ്ങൾ ആണ് ഇതൊക്കെ എന്നു ഓർമ വേണം.

‎തുടരുകയാണെങ്കിൽ കുറെയുണ്ട്. നിർത്തുന്നു. പ്രകൃതിയെ വേദനിപ്പിക്കാതെയോ, ചൂഷണം ചെയ്യാതെയോ മനുഷ്യന് ജീവിക്കാൻ സാധിക്കില്ല എന്ന പ്രായോഗികത ഓർമിച്ചു കൊണ്ടു തന്നെ നമുക്ക് ചെയ്യാവുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട്. കേവലആവശ്യവും, അത്യാവശ്യവും വെള്ളം ചേർക്കാതെ വേർതിരിച്ചു അത്യാവശ്യങ്ങൾക്ക് മുൻഗണന കൊടുത്തു കേവല ആവശ്യത്തെ ഒഴിവാക്കാൻ പറ്റുമെങ്കിൽ ഒഴിവാക്കികൊണ്ട് പരമാവധി പ്രകൃതി സൗഹൃദം കാത്തുസൂക്ഷിച്ചു ജീവിക്കുക. മരങ്ങൾക്കപ്പുറം, ഒരു പ്രകൃതിയുണ്ട് എന്ന് ഓർമിപ്പിച്ചു കൊണ്ട് എല്ലാ ദിവസവും പരിസ്ഥിതി ദിനം ആവട്ടെയെന്ന ആശംസയോടെ തൽക്കാലം നിർത്തുന്നു.

advertisment

News

Super Leaderboard 970x90