Travel

കോഴിക്കോട് ജില്ലയിലെ അതിമനോഹരമായ ''തുഷാരഗിരി വെള്ളച്ചാട്ടം''

പ്രകൃതി സുന്ദരമാണ് ഈ വെള്ളച്ചാട്ടം. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് തുഷാരഗിരി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. വെള്ളച്ചാട്ടത്തിന് ഏറ്റവും ശക്തിയുള്ളത് ഈ കാലയളവിലാണ്. വെള്ളം പലതട്ടുകളാ‍യി ഈ വെള്ളച്ചാട്ടത്തിൽ താഴേയ്ക്ക് വീഴുന്നു.

കോഴിക്കോട് ജില്ലയിലെ അതിമനോഹരമായ ''തുഷാരഗിരി വെള്ളച്ചാട്ടം''

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി എന്ന സ്ഥലത്തുള്ള ഒരു വെള്ളച്ചാട്ടമാണ് തുഷാരഗിരി വെള്ളച്ചാട്ടം. മഞ്ഞണിഞ്ഞ മലകൾ എന്ന് അർത്ഥം വരുന്ന തുഷാരഗിരി പശ്ചിമഘട്ടത്തിന്റെ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതി സുന്ദരമാണ് ഈ വെള്ളച്ചാട്ടം. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് തുഷാരഗിരി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. വെള്ളച്ചാട്ടത്തിന് ഏറ്റവും ശക്തിയുള്ളത് ഈ കാലയളവിലാണ്. വെള്ളം പലതട്ടുകളാ‍യി ഈ വെള്ളച്ചാട്ടത്തിൽ താഴേയ്ക്ക് വീഴുന്നു. പശ്ചിമഘട്ടത്തിൽ നിന്ന് ഉൽഭവിക്കുന്ന രണ്ട് അരുവികൾ ഇവിടെ കൂടിച്ചേർന്ന് ചാലിപ്പുഴ എന്ന നദി രൂപം കൊള്ളുന്നു.

കോഴിക്കോട് ജില്ലയിലെ അതിമനോഹരമായ ''തുഷാരഗിരി വെള്ളച്ചാട്ടം''

നദി മൂന്നായി പിരിഞ്ഞ് മൂന്ന് വെള്ളച്ചാട്ടങ്ങളായി ഒരു മഞ്ഞുപോലത്തെ ജലധാരയാവുന്നു. ഇതിൽ നിന്നാണ് തുഷാരഗിരി എന്ന പേരുവന്നത്. ഈ മൂന്നു വെള്ളച്ചാട്ടങ്ങളിൽ ഏറ്റവും ഉയരം കൂടിയത് തേൻപാറ വെള്ളച്ചാട്ടം ആണ്. 75 മീറ്റർ ആണ് ഇതിന്റെ പൊക്കം. റബ്ബർ, ജാതിക്ക, കുരുമുളക്, ഇഞ്ചി, മറ്റു പല സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ കൃഷിസ്ഥലമായ ഇവിടം സാഹസിക വിനോദസഞ്ചാരികൾക്ക് പ്രിയങ്കരമാണ്. സാഹസിക മലകയറ്റക്കാർ അതിരാവിലെ രണ്ടാമത്തെ വെള്ളച്ചാട്ടത്തിൽ നിന്നും കുന്നുകയറി തുടങ്ങി നിത്യഹരിത വനങ്ങളിലൂടെ വൈകിട്ട് വയനാട് ജില്ലയിലെ വൈത്തിരിയിൽ എത്തുന്നു. 

കോഴിക്കോട് ജില്ലയിലെ അതിമനോഹരമായ ''തുഷാരഗിരി വെള്ളച്ചാട്ടം''

തുഷാരഗിരി പല പാറക്കെട്ടുകൾക്കും വെള്ളച്ചാട്ടങ്ങൾക്കും ഇടയിലൂടെ മലകയറുവാനും പാറ കയറുവാനും അനുയോജ്യമാണ്. ഇവിടെ അടുത്തായി രണ്ട് അണക്കെട്ടുകളും ഉണ്ട്....

തുഷാരഗിരിയില്‍ വരുന്നവര്‍ക്ക് സന്ദര്‍ശിക്കുവാന്‍ വളരെ അടുത്ത് തന്നെ അതായതു 40 കിലോമീറ്റര്‍ ഉള്ളില്‍ തന്നെ നിങ്ങള്‍ക്ക് സന്ദര്‍ശിക്കുവാന്‍ പറ്റിയ ഏതാനും സ്ഥലങ്ങളുടെ പേരുവിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു...

1. അരിപ്പാറ വെള്ളച്ചാട്ടം. 
2. പതങ്കയം പുഴ. 
3. വെള്ളരിമല. 
4. വയനാടന്‍ ചുരം. 
5. പൂക്കോട് തടാകം. 
6. സൂചിപാറ വെള്ളച്ചാട്ടം. 
7. ഇടക്കല്‍ ഗുഹകള്‍. 
8, കുറുവ ദ്വീപ്‌.

advertisment

Super Leaderboard 970x90