Kerala

ആ‍ര്‍എസ്എസ് അക്രമി സംഘം തെരുവുകളി‍ല്‍ അഴിഞ്ഞാടുന്നു...രാജ്യത്തെ വെണ്ണീറാക്കുകയാണ് അവരുടെ ലക്ഷ്യം. ഇത് അനുവദിക്കാന്‍ പാടില്ല..!!. ​

സുധീ‍ര്‍ രഞ്ജന്‍ മജുംദാറിന്റെയും സമീര്‍ രജ്ഞന്‍ ബ‍ര്‍മ്മന്റെയും ഗുണ്ടാപ്പടയ്ക്കു കഴിയാത്തത് ആര്‍എസ്എസിനും കഴിയുകയില്ല. ഈ അക്രമം ത്രിപുരയിലെ സഖാക്കള്‍ അതിജീവിക്കുക തന്നെ ചെയ്യും. വര്‍ദ്ധിതവീര്യത്തോടെ സിപിഎം തിരിച്ചുവരും. അതിനുള്ള സംഘടനാപരമായ അടിത്തറയും രാഷ്ട്രീയവീര്യവും സിപിഎമ്മിനുണ്ട്.

 ആ‍ര്‍എസ്എസ് അക്രമി സംഘം തെരുവുകളി‍ല്‍ അഴിഞ്ഞാടുന്നു...രാജ്യത്തെ വെണ്ണീറാക്കുകയാണ് അവരുടെ ലക്ഷ്യം. ഇത് അനുവദിക്കാന്‍ പാടില്ല..!!. ​

കാവി ഭീകരതയുടെ അഗ്നിപവ‍ര്‍വതസ്ഫോടനമാണ് ത്രിപുരയി‍‍ല്‍. ആ‍ര്‍എസ്എസ് അക്രമി സംഘം തെരുവുകളി‍ല്‍ അഴിഞ്ഞാടുന്നു. കൊള്ളയും കൊള്ളിവെയ്പും വ്യാപകമാണ്. പരീക്ഷാകാലത്ത് വിദ്യാലയങ്ങള്‍ പോലും തക‍ര്‍ക്കപ്പെടുന്നു. വിജയാഹ്ലാദത്തിന്റെ മറവി‍ല്‍ സംസ്ഥാനത്തെ സിപിഎം ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും തക‍ര്‍ക്കപ്പെടുന്നു. അക്രമികള്‍ക്ക് ആവേശം നല്‍കാന്‍ ബിജെപിയുടെയും ആ‍ര്‍എസ്എസിന്റെയും ദേശീയ നേതാക്കള്‍ തന്നെ രംഗത്തുണ്ട്. വ്യാപകമായി സിപിഎം പ്രവ‍ര്‍ത്തകര്‍ വേട്ടയാടപ്പെടുന്നു. ഇരുനൂറിലേറെ അക്രമ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോ‍ര്‍ട്ടു ചെയ്യപ്പെട്ടത്. ലെനിന്റെ പ്രതിമ തക‍ര്‍ക്കപ്പെട്ടതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ട്വീറ്റു ചെയ്തത് BJP ജനറൽ സെക്രട്ടറി രാം മാധവ്. അദ്ദേഹത്തിനാണ് ത്രിപുരയുടെ ഇലക്ഷന്‍ ചുമതലയുണ്ടായിരുന്നത്. കലാപം ആളിക്കത്തിക്കാനുള്ള ചുമതലയും അദ്ദേഹത്തിനു തന്നെയാണെന്നു വേണം കരുതാന്‍. ഒരു അക്രമത്തെയും ആരും തള്ളിപ്പറയുന്നില്ല. സഖാവ് മണിക് സ‍ര്‍ക്കാരിനെ ബംഗ്ലാദേശിലേയ്ക്കു കെട്ടുകെട്ടിയ്ക്കും എന്ന് ബിജെപി നേതാവ് ഹേമന്ത് ബിശ്വാസ് തിരഞ്ഞെടുപ്പിനു മുമ്പേ വെല്ലുവിളി മുഴക്കിയിരുന്നു.

ഇപ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാകുന്നു. മണിക് സര്‍ക്കാരിനെ മാത്രമല്ല, ഒരു സിപിഎമ്മുകാരനെയും ത്രിപുരയില്‍ ജീവിക്കാന്‍ അനുവദിക്കല്ല എന്ന മട്ടിലാണ് ബിജെപി ആ‍ര്‍എസ്എസ് അക്രമി സംഘം വെല്ലുവിളി മുഴക്കുന്നത്.

സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച ഒരു പത്തൊമ്പതുകാരിയുടെ ഫേസ് ബുക്ക് കുറിപ്പ് ഇക്കാര്യം വ്യക്തമാക്കുന്നു. ത്രിപുരയിലെ ഖൊവെയ് വില്ലേജിലെ സിപിഎം പ്രവര്‍ത്തകന്റെ അനന്തിരവളാണ് കുറിപ്പെഴുതിയത്. സിപിഎം ആയതിന്റെ പേരി‍ല്‍ തങ്ങള്‍ വേട്ടയാടപ്പെടുകയാണെന്നും കര്‍ഷകരെയും തൊഴിലാളികളെയും ബിജെപിക്കാര്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്നും ആ പെണ്‍കുട്ടി തുറന്നെഴുതി. അതിന്റെ പേരില്‍ ആ കുട്ടിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കുകയാണ് അക്രമി സംഘം.

1988ലെ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ അക്രമ സംഭവങ്ങളെയാണ് ബിജെപി ഓ‍ര്‍മ്മിപ്പിക്കുന്നത്. അന്ന് കോണ്‍ഗ്രസാണ് ഇലക്ഷന്‍ ജയിച്ചത്. ഒക്ടോബർ 12 നു തെക്കൻ ത്രിപുരയിലെ ബീർചന്ദ്ര മനു ഗ്രാമത്തിൽ 16 പ്രവർത്തകരെയാണ്കോൺഗ്രസ്സുകാർ കൊലപ്പെടുത്തിയത്. ആ സര്‍ക്കാരിനു നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് നേതാക്കളുടെ അനുഗ്രഹാശിസുകളോടെ നൂറുകണക്കിന് സിപിഎം അനുഭാവികളായ സ്ത്രീകള്‍ ബലാത്കാരം ചെയ്യപ്പെട്ടു. അഞ്ചു വ‍ര്‍ഷം കൊണ്ട് സിപിഎമ്മിനെ വേട്ടയാടി നശിപ്പിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതിയത്. വിഘടനവാദികളുടെ സഹായവും അവര്‍ക്കുണ്ടായിരുന്നു.

എന്നാല്‍ അഞ്ചുവര്‍ഷം കഴിഞ്ഞ് സിപിഎം വീണ്ടും അധികാരത്തിലെത്തി. തുടര്‍ച്ചയായ അക്രമങ്ങള്‍ക്കും വേട്ടയാടലുകള്‍ക്കും സിപിഎമ്മിന്റെ സംഘടനയെയോ രാഷ്ട്രീയത്തെയോ നശിപ്പിക്കാന്‍ കഴിഞ്ഞില്ല. അന്നത്തെ അക്രമികള്‍ തന്നെയാണ് ഇന്നും തെരുവില്‍ അഴിഞ്ഞാടുന്നത്. അന്നവര്‍ കോണ്‍ഗ്രസ് ആയിരുന്നുവെങ്കില്‍ ഇന്ന് ബിജെപിയാണ്. ലക്ഷ്യത്തില്‍ ഒരു മാറ്റവുമില്ല. സിപിഎമ്മിനെ ത്രിപുരയില്‍ നിന്ന് പിഴുതെറിയണം.

സുധീ‍ര്‍ രഞ്ജന്‍ മജുംദാറിന്റെയും സമീര്‍ രജ്ഞന്‍ ബ‍ര്‍മ്മന്റെയും ഗുണ്ടാപ്പടയ്ക്കു കഴിയാത്തത് ആര്‍എസ്എസിനും കഴിയുകയില്ല. ഈ അക്രമം ത്രിപുരയിലെ സഖാക്കള്‍ അതിജീവിക്കുക തന്നെ ചെയ്യും. വര്‍ദ്ധിതവീര്യത്തോടെ സിപിഎം തിരിച്ചുവരും. അതിനുള്ള സംഘടനാപരമായ അടിത്തറയും രാഷ്ട്രീയവീര്യവും സിപിഎമ്മിനുണ്ട്.

എന്നാല്‍ ഈ അക്രമങ്ങള്‍ ജനാധിപത്യ വ്യവസ്ഥയ്ക്കു നേരെ ഉയര്‍ത്തുന്ന ഭീഷണി കണ്ടില്ലെന്നു നടിക്കാനാവില്ല. അക്രമങ്ങളെ ന്യായീകരിക്കുകയാണ് സാക്ഷാല്‍ ഗവ‍ര്‍ണറും. തെരുവില്‍ കലാപങ്ങള്‍ക്ക് തിരികൊളുത്തുന്നത് കേന്ദ്രഭരണകക്ഷിയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍,

ഉത്തരേന്ത്യയിലെ തെരുവുകളില്‍ സംഘപരിവാര്‍ കൊളുത്തിയ തീയാണ് ത്രിപുരയില്‍ ആളിക്കത്തുന്നത്. രാജ്യത്തെ വെണ്ണീറാക്കുകയാണ് അവരുടെ ലക്ഷ്യം. ഇത് അനുവദിക്കാന്‍ പാടില്ല.

advertisment

News

Related News

    Super Leaderboard 970x90