Kerala

അത്യുജ്ജ്വലമായ ബഹുജനപ്രവാഹം... അതിഗംഭീരമായ സംഘാടന മികവ്... പൊതുസമ്മേളനത്തിന് ഇരമ്പിയെത്തിയത് ജനസാഗരം...!! - തോമസ് ഐസക്

ഹരിതകേരളം പദ്ധതിയോട് അനുബന്ധിച് കുളങ്ങളും തോടുകളഉം മാലിന്യമുക്തമാക്കണം. ഒരു ജില്ലയിൽ ഒരു പുഴയെങ്കിലും മാലിന്യത്തിൽ നിന്ന് മോചനം നേടണം. ജൈവകൃഷിയും സംയോജിത കൃഷിയും വ്യാപിപ്പിക്കണം. നാടിന്റെ പൊതുവികസനത്തിൽ നേരിട്ട് ഇടപെട്ടുകൊണ്ട് രാഷ്ട്രീയ പ്രവർത്തനത്തെ കൂടുതൽ ജനകീയമാക്കാനുള്ള തീരുമാനങ്ങളുമായാണ് സിപിഎം മുന്നോട്ടു പോകുന്നത്....

അത്യുജ്ജ്വലമായ ബഹുജനപ്രവാഹം... അതിഗംഭീരമായ സംഘാടന മികവ്... പൊതുസമ്മേളനത്തിന് ഇരമ്പിയെത്തിയത് ജനസാഗരം...!! - തോമസ് ഐസക്

അത്യുജ്ജ്വലമായ ബഹുജനപ്രവാഹം. അതിഗംഭീരമായ സംഘാടന മികവ്. പൊരിവെയിലിനെ കൂസാതെ അടിവെച്ച് അണിനിരന്നത് കാൽലക്ഷത്തിലേറെ റെഡ് വോളണ്ടിയർമാർ. പൊതുസമ്മേളനത്തിന് ഇരമ്പിയെത്തിയത് ജനസാഗരം. കമ്മ്യൂണിസ്റ്റു പാർടിയുടെ സംഘടനാചിട്ടയ്ക്കനുസരിച്ച് തികഞ്ഞ അച്ചടക്കത്തോടെ അവരെ അണിനിരത്തിയ തൃശൂർ ജില്ലാ കമ്മിറ്റിയ്ക്ക് അഭിവാദ്യങ്ങൾ. അക്ഷരാർത്ഥത്തിൽ ചുവന്നു ജ്വലിക്കുകയായിരുന്നു തൃശൂർ നഗരം. ചുട്ടുപൊള്ളുന്ന വെയിലിനെ ഇരമ്പിയാർത്ത മുദ്രാവാക്യങ്ങളുടെ ആവേശം പരാജയപ്പെടുത്തി. സ്വയാർജിത അച്ടടക്കവും മാനം മുട്ടുന്ന ആവേശവും സമജ്ഞസമായി തേക്കിൻകാടു മൈതാനത്തു സമ്മേളിച്ചു. എന്നെ ഏറ്റവും ആകർഷിച്ചത് വോളണ്ടിയർമാരുടെ സമീപനമാണ്. പാർടി സഖാക്കളോടുള്ള സ്നേഹബഹുമാനങ്ങൾ അവരുടെ ഓരോ ചലനങ്ങളിലും പ്രകടമായിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ തികഞ്ഞ സമഭാവനയോടെ അവർ പാർടി സഖാക്കളെ സ്വീകരിച്ചു. മാതൃകയാക്കേണ്ടതാണ് ആ ആതിത്ഥ്യമര്യാദ. ചരിത്രസംഭവമാകുന്ന ഈ മഹാസമ്മേളനം പാർടി സഖാക്കളിൽ ഏൽപ്പിക്കുന്ന ഉത്തരവാദിത്തവും മഹത്താണ്.

 ഭവനരഹിതർക്ക് സംസ്ഥാനമൊട്ടാകെ രണ്ടായിരം വീടുകൾ നിർമ്മിക്കാൻ പാർടി തീരുമാനിച്ചിട്ടുണ്ട്. ഒരു ലോക്കൽ കമ്മിറ്റി ഒരു വീടെങ്കിലും ഇത്തരത്തിൽ നിർമ്മിക്കണം. ഹരിതകേരളം പദ്ധതിയോട് അനുബന്ധിച് കുളങ്ങളും തോടുകളഉം മാലിന്യമുക്തമാക്കണം. ഒരു ജില്ലയിൽ ഒരു പുഴയെങ്കിലും മാലിന്യത്തിൽ നിന്ന് മോചനം നേടണം. ജൈവകൃഷിയും സംയോജിത കൃഷിയും വ്യാപിപ്പിക്കണം. നാടിന്റെ പൊതുവികസനത്തിൽ നേരിട്ട് ഇടപെട്ടുകൊണ്ട് രാഷ്ട്രീയ പ്രവർത്തനത്തെ കൂടുതൽ ജനകീയമാക്കാനുള്ള തീരുമാനങ്ങളുമായാണ് സിപിഎം മുന്നോട്ടു പോകുന്നത്. സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതും സർക്കാർ ആശുപത്രികളുടെ നവീകരണവുമൊക്കെ പാർടി പ്രവർത്തകരുടെ ചുമതലയാണ്. ഓരോന്നിനും എന്തൊക്കെയാണ് വേണ്ടത് എന്ന് ആലോചിക്കാനും തീരുമാനിക്കാനും പരിമിതികൾ പരിഹരിക്കാനും പാർടി സഖാക്കൾക്കു കഴിയണം. സാന്ത്വനപരിചരണരംഗത്ത് ഇപ്പോൾത്തന്നെ പാർടി സഖാക്കൾ മാതൃകാപരമായി പ്രവർത്തിക്കുന്നുണ്ട്. അതിനൊരു പൊതു സംഘടനാരൂപവും ചുമതലയുമൊക്കെ വരികയാണ്. അത്യാസന്ന നിലയിലുള്ള രോഗികൾക്ക് വീടുകളിൽ ചെന്ന് പരിചരണം നൽകാൻ ഒരു ലോക്കലിൽ പത്തു വോളണ്ടിയർമാരെ സജ്ജമാക്കാനാണ് പാർടി തീരുമാനിച്ചിട്ടുള്ളത്. ഈ രംഗത്ത് ഇന്ത്യയ്ക്കാകെ മാതൃകയാകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ പാർടിയ്ക്കു കഴിയും. അതുപോലെയാണ് ട്രാൻസ്ജെൻഡർ മേഖലയിൽ ഇടപെടാനുള്ള തീരുമാനവും. ഈ പ്രവർത്തനങ്ങളെല്ലാം മാതൃകാപരമായി ഏറ്റെടുക്കാൻ നമുക്കു കഴിയണം. സമ്മേളനം വൻവിജയമാക്കാൻ അഹോരാത്രം യത്നിച്ച എല്ലാ പാർടി സഖാക്കൾക്കും അഭിവാദ്യങ്ങൾ...

#TAGS : cpm party meet  

advertisment

News

Related News

    Super Leaderboard 970x90