Kerala

എന്തിന് ഇങ്ങനെയൊരു തെറ്റായ വാർത്ത നൽകി ? മനോരമയോട് തോമസ് ഐസക്

വായനക്കാരെ സംഭ്രമിപ്പിക്കുക എന്ന ഒറ്റലക്ഷ്യം മാത്രം മുന്‍നിര്‍ത്തി മനോരമ പോലൊരു പ്രമുഖ പത്രത്തിന് ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ കഴിയുമോ?

എന്തിന് ഇങ്ങനെയൊരു തെറ്റായ വാർത്ത നൽകി ? മനോരമയോട് തോമസ് ഐസക്

തിരുവനന്തപുരം: പെൻഷൻ പ്രായം 58 ആക്കാൻ ധനവകുപ്പിന്റെ ശുപാർശ എന്ന മനോരമ വാർത്തയ്ക്കെതിരെ രൂക്ഷവിമർശനവുമായി ധനകാര്യമന്ത്രി ഡോ. ടി.എം തോമസ് ഐസക്  രംഗത്ത്.ഈ വാര്‍ത്ത മനോരമയ്ക്ക് എവിടെ നിന്നാണ് കിട്ടിയത് എന്നറിയില്ല. എനിക്കു മാത്രമല്ല, വകുപ്പിലാര്‍ക്കും ഈ വിഷയം അറിയില്ല. ഇത്തരത്തിലൊരു ഫയലോ നിര്‍ദ്ദേശമോ ധനവകുപ്പിനു മുന്നിലില്ല. വായനക്കാരെ സംഭ്രമിപ്പിക്കുക എന്ന ഒറ്റലക്ഷ്യം മാത്രം മുന്‍നിര്‍ത്തി മനോരമ പോലൊരു പ്രമുഖ പത്രത്തിന് ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ കഴിയുമോ? തോമസ് ഐസക് ചോദിക്കുന്നു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് തോമസ് ഐസക്ക്  ഇക്കാര്യങ്ങൾ തുറന്നടിച്ചത്.ഈ വാര്‍ത്തയുടെ ഉറവിടം മനോരമ വെളിപ്പെടുത്തണം. ഫയല്‍ നമ്പരെങ്കിലും വെളിപ്പെടുത്തി വാര്‍ത്തയില്‍ ഉറച്ചുനില്‍കണം . ഇല്ലെങ്കില്‍ വാര്‍ത്ത പിന്‍വലിച്ച് വായനക്കാരോട് മാപ്പ് പറയണം എന്നും മന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ ധനവകുപ്പിന്റെ ശിപാര്‍ശ എന്ന വാര്‍ത്ത മനോരമയ്ക്ക് എവിടെ നിന്നാണ് കിട്ടിയത് എന്നറിയില്ല. എനിക്കു മാത്രമല്ല, വകുപ്പിലാര്‍ക്കും. ഇത്തരത്തിലൊരു ഫയലോ നിര്‍ദ്ദേശമോ ധനവകുപ്പിനു മുന്നിലില്ല. വായനക്കാരെ സംഭ്രമിപ്പിക്കുക എന്ന ഒറ്റലക്ഷ്യം മാത്രം മുന്‍നിര്‍ത്തി മനോരമ പോലൊരു പ്രമുഖ പത്രത്തിന് ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ കഴിയുമോ? വകുപ്പുതല ശുപാര്‍ശയില്‍ അഭിപ്രായം രേഖപ്പെടുത്താതെ ഞാന്‍ മുഖ്യമന്ത്രിയ്ക്ക് ഫയല്‍ കൈമാറി എന്നാണ് മനോരമ ആധികാരികമായി പ്രസ്താവിച്ചിരിക്കുന്നത്. ദയവായി ആ ഫയല്‍ നമ്പര്‍ മനോരമ പ്രസിദ്ധീകരിക്കണം. ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതിനു മുമ്പ് എന്റെ ഓഫീസുമായി ഒന്നു ബന്ധപ്പെടാനുള്ള മാന്യത ലേഖകനു കാണിക്കാമായിരുന്നു. സത്യസന്ധമായ വിവരങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ക്കു സന്തോഷമേയുള്ളൂ. അങ്ങനെ തന്നെയാണ് നേരത്തെയും ഇടപെട്ടിട്ടുള്ളത്. എന്നാല്‍, ഇതു വളരെ മോശമായിപ്പോയി. ഒന്നുകില്‍ ഫയല്‍ നമ്പര്‍ സഹിതം പ്രസിദ്ധീകരിച്ച് വാര്‍ത്ത ശരിയെന്നു തെളിയിക്കണം. അല്ലെങ്കില്‍ വാര്‍ത്ത പിന്‍വലിക്കാനുള്ള മാന്യത കാണിക്കണം.

advertisment

News

Related News

    Super Leaderboard 970x90