Kerala

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഇന്നും എനിക്കൊരു വിസ്മയമാണ്.... തോമസ് ഐസക്

മിഷേൽ വില്യംസും ഞാനും ചേർന്നെഴുതിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെക്കുറിച്ചുള്ള പുസ്തകം ദില്ലിയിലെ ലെഫ്റ്റ് വേർഡ് പ്രസിദ്ധീകരിക്കുകയാണ്. ഔപചാരികമായ പ്രകാശനം ബജറ്റു കഴിഞ്ഞ് ദില്ലിയിൽ വെച്ചു നടക്കും. രണ്ടുവർഷമായി രണ്ടു മാസം കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ഉഴിച്ചിലിനു കിടന്നതിന്റെ നേട്ടങ്ങളിലൊന്ന് ഈ പുസ്തകമാണ്. പക്ഷേ...

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഇന്നും എനിക്കൊരു വിസ്മയമാണ്.... തോമസ് ഐസക്

പുതുവർഷം ഒരു പുതിയ പുസ്തകവുമായാണ് കടന്നുവരുന്നത്. മിഷേൽ വില്യംസും ഞാനും ചേർന്നെഴുതിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെക്കുറിച്ചുള്ള പുസ്തകം ദില്ലിയിലെ ലെഫ്റ്റ് വേർഡ് പ്രസിദ്ധീകരിക്കുകയാണ്. ഔപചാരികമായ പ്രകാശനം ബജറ്റു കഴിഞ്ഞ് ദില്ലിയിൽ വെച്ചു നടക്കും. രണ്ടുവർഷമായി രണ്ടു മാസം കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ഉഴിച്ചിലിനു കിടന്നതിന്റെ നേട്ടങ്ങളിലൊന്ന് ഈ പുസ്തകമാണ്. പക്ഷേ, ഒരു വർഷമായി ഏതാണ്ട് ഇതേ രൂപത്തിൽ കിടക്കുകയായിരുന്നു. സാം മാത്യുവാണ് ബാക്കിയുണ്ടായിരുന്ന കുറച്ചു റഫറൻസുകളെല്ലാം പൂർത്തീകരിച്ച് പ്രസാധനത്തിനു നൽകാൻ മുൻകൈയെടുത്തത്.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഇന്നും എനിക്കൊരു വിസ്മയമാണ്. എന്നെ ഏറ്റവുമധികം ആകർഷിച്ചത് അതിന്റെ ജനാധിപത്യപരമായ പ്രവർത്തനമാണ്. ജനാധിപത്യ രൂപങ്ങളിൽ ഒരൊത്തു തീർപ്പും ഇല്ലാതെ തന്നെ ഇന്നത്തെ നിലയിലേയ്ക്ക് വളരാനും വൈവിദ്ധ്യവത്കരിക്കാനും കഴിഞ്ഞു. ഇതിന്റെ പാഠങ്ങളാണ് ഈ ഗ്രന്ഥത്തിൽ അനാവരണം ചെയ്യുന്നത്.

മിഷേൽ വില്യംസിനെ പരിചയപ്പെടുന്നത് വിസ്കോൺസിൻ സർവകലാശാലയിലെ സെമിനാറിൽ വെച്ചാണ്. അവർ പിന്നീട് സിഡിഎസിൽ പിഎച്ച്ഡിയ്ക്കു വന്നു. ആഗോളസഹകരണ പ്രസ്ഥാനത്തിലെ ഏറ്റവും നല്ല മാതൃകകളെക്കുറിച്ചുള്ള പഠനങ്ങളിലാണ് കുറച്ചു വർഷങ്ങളായി അവർ വ്യാപൃതയായിട്ടുള്ളത്. ജോഹന്നാസ്ബർഗിലെ വിസ്ബർഗ് സർവകലാശാലയിൽ പഠിപ്പിക്കുകയും ചെയ്യുന്നു

ഊരാളുങ്കൽ സൊസൈറ്റിയുടെ രണ്ടാം ആഗോള സഹകരണ സെമിനാറിന് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. ഈയൊരു സന്ദർഭത്തിൽ ഈ ഗ്രന്ഥം വളരെ ഉപയോഗപ്രദമാകും എന്നു കരുതുന്നു. സ്പെയിനിലെ മോൺഡ്രഗോൺ സഹകരണ പ്രസ്ഥാനം പോലെ ഊരാളുങ്കലും നാളെ വളരും എന്നതിന് എനിക്കു സംശയമില്ല.

തോമസ് ഐസക്ക് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്

advertisment

News

Super Leaderboard 970x90