Kerala

'കിട്ടുന്നതെല്ലാമെടുത്ത് ചാമ്പുകയാണ്; ധാരാളം മാധ്യമസ്ഥാപനങ്ങളുടെ ഉടമസ്ഥനായിട്ടും തന്റെ വിശ്വാസ്യതയെ കുറിച്ച് രാജീവ് ചന്ദ്രശേഖറിന് ആധിയൊന്നുമില്ല’ - രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി തോമസ് ഐസക്.

അഴിമതിയ്ക്കു കുപ്രസിദ്ധമായിരുന്നു 2013കാലത്ത് കർണാടകത്തിലെ യെദ്യൂരപ്പ മന്ത്രിസഭ. ആ മന്ത്രിസഭയ്ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ, സിദ്ധാരാമയ്യയ്ക്കെതിരെ എന്ന പേരിൽ പ്രചരിപ്പിക്കാൻ ചില്ലറ ചർമ്മശേഷിയൊന്നും പോര. സംഘപരിവാറിന്റെ ഐടി സെല്ലിലെ ഏതെങ്കിലും ഒരു വ്യാജ ഐഡി അല്ല പ്രതിസ്ഥാനത്ത്. സാക്ഷാൽ രാജീവ് ചന്ദ്രശേഖർ.

'കിട്ടുന്നതെല്ലാമെടുത്ത് ചാമ്പുകയാണ്; ധാരാളം മാധ്യമസ്ഥാപനങ്ങളുടെ ഉടമസ്ഥനായിട്ടും തന്റെ വിശ്വാസ്യതയെ കുറിച്ച് രാജീവ് ചന്ദ്രശേഖറിന് ആധിയൊന്നുമില്ല’ - രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി തോമസ് ഐസക്.

സംഘപരിവാർ നേതാക്കൾക്കുള്ള അസാമാന്യമായ ചർമ്മശേഷിയുടെ പൊതുപ്രദർശനം അനുസ്യൂതം തുടരുകയാണ്. കേരളത്തിലെ എൻഡിഎയുടെ വൈസ് ചെയർമാൻ രാജീവ് ചന്ദ്രശേഖറും ഇവൻ്റിൽ നിന്നു മാറി നിൽക്കുന്നില്ല. പൊളിയുന്ന ഓരോ നുണയെയും അടുത്ത നുണയ്ക്കുള്ള ആത്മവിശ്വാസത്തിൻ്റെ ഉറവിടമായി പരിഗണിച്ച് അവർ കുതിച്ചു പായുകയാണ്. മൂക്കത്തു വിരൽവെച്ച് തങ്ങളെ നോക്കി അമ്പരന്നു നിൽക്കുന്ന പൊതുജനത്തെ തെല്ലും മൈൻഡു ചെയ്യാതെ.

2013ൽ രാഹുൽ ഗാന്ധി നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം സിദ്ധാരാമയ്യയ്ക്കെതിരെ രാജീവ് ചന്ദ്രശേഖർ ഉപയോഗിച്ച രീതി നോക്കൂ. ഒട്ടേറെ മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ് താനെന്നോ, തന്റെ വിശ്വാസ്യതയ്ക്ക് ഈ മാധ്യമസ്ഥാപനങ്ങളുടെ വിശ്വാസ്യതയുമായി ബന്ധമുണ്ടെന്നുള്ള ആധിയോ ഒന്നും അദ്ദേഹത്തിനില്ല. കിട്ടുന്നതെടുത്ത് ചാമ്പുകയാണ്.

അഴിമതിയ്ക്കു കുപ്രസിദ്ധമായിരുന്നു 2013കാലത്ത് കർണാടകത്തിലെ യെദ്യൂരപ്പ മന്ത്രിസഭ. ആ മന്ത്രിസഭയ്ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ, സിദ്ധാരാമയ്യയ്ക്കെതിരെ എന്ന പേരിൽ പ്രചരിപ്പിക്കാൻ ചില്ലറ ചർമ്മശേഷിയൊന്നും പോര. സംഘപരിവാറിന്റെ ഐടി സെല്ലിലെ ഏതെങ്കിലും ഒരു വ്യാജ ഐഡി അല്ല പ്രതിസ്ഥാനത്ത്. സാക്ഷാൽ രാജീവ് ചന്ദ്രശേഖർ. ഏഷ്യാനെറ്റ് ന്യൂസ് മുതൽ റിപ്പബ്ലിക് ടിവിയും റേഡിയോ ഇൻഡിഗോയും വരെ നീളുന്ന മാധ്യമസ്ഥാപനങ്ങളുടെ ഉടമ. രാജ്യസഭാ അംഗം. അസംഖ്യം പദവികൾ വേറെ. അദ്ദേഹത്തിന്റെ ട്വിറ്ററിലാണ് ഒരു നാലാംകിട നുണ പ്രത്യക്ഷപ്പെട്ടത്. റീട്വീറ്റു ചെയ്തത് സ്മൃതി ഇറാനിയെപ്പോലുള്ള പ്രമുഖർ. ഇതാണിവരുടെ രാഷ്ട്രീയസംവാദത്തിന്റെ നിലവാരം.

മണിക്കൂറുകൾക്കകം ഈ പെരുങ്കള്ളം സോഷ്യൽ മീഡിയ പൊളിച്ചു. കള്ളം പ്രചരിപ്പിക്കാൻ സൌകര്യമുള്ളതുപോലെ, അവ പൊളിച്ചടുക്കാനും സോഷ്യൽ മീഡിയ പ്രാപ്തമാണ് എന്ന കാര്യം രാജീവ് ചന്ദ്രശേഖറിന് ഇതേവരെ മനസിലായിട്ടില്ല. ധാരാളം മാധ്യമസ്ഥാപനങ്ങളുടെ ഉടമസ്ഥനായിട്ടും.

കഷ്ടമാണ് സർ, കാര്യം.

(കേരള പിന്നാക്ക വികസന കോർപറേഷന്റെ പത്രപ്പരസ്യം വർഗീയസ്പർദ്ധയുണ്ടാക്കുംവിധം വളച്ചൊടിച്ച് രാജീവ് ചന്ദ്രശേഖർ ട്വീറ്റു ചെയ്തിരുന്നു. അതിന്റെ വസ്തുത വിശദീകരിച്ചുകൊണ്ട് നേരത്തെ എഴുതിയ ഫേസ് ബുക്ക് പോസ്റ്റിന്റെ ലിങ്ക് കമന്റിൽ നൽകിയിട്ടുണ്ട്)

advertisment

News

Related News

    Super Leaderboard 970x90