Technology

ഇക്കാര്യങ്ങള്‍ നിങ്ങള്‍ ഒരിക്കലും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യരുത്...

ഒരു ആക്രമണത്തിന് ഇരയായിട്ടുള്ള ഇര, അവര് നുണ പറയുകയാണെന്നും ഇരയെന്ന് ഭാവിക്കുകയാണെന്നും അതിന് വേണ്ടി പണം വാങ്ങിയിട്ടുണ്ടെന്നും സംഭവത്തിലുള്ള അവരുടെ പങ്ക് മറയ്ക്കാന് അഭിനയിക്കുകയാണെന്നുമെല്ലാം ആരോപിക്കുന്നത് പീഡനമായാണ് കണക്കാക്കുക.

ഇക്കാര്യങ്ങള്‍ നിങ്ങള്‍ ഒരിക്കലും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യരുത്...

ഫേസ്‌ബുക്കിൽ പ്രചരിക്കുന്ന ഉള്ളടക്കങ്ങളുടെ പേരിൽ  വലിയ വിമർശനങ്ങളാണ് ഫേസ്ബുക്കിലിന്  നേരിടേണ്ടി വരുന്നത്. വ്യാജ വാർത്തകളും പരസ്യങ്ങളുംഉൾപ്പെടെ ഗുണകരമല്ലാത്ത പലതും ഫേസ്‌ബുക്കിൽ പ്രചരിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. ഈ സാഹചര്യത്തിലാണ് 7500 കണ്ടന്റ് മോഡറേറ്റർമാരെ നിര്ത്തി ഫേസ്‌ബുക്ക്  ഉള്ളടങ്ങള് പരിശോധിച്ച് അവയില് ഉചിതമായത് അനുവദിക്കുകയും അല്ലാത്തവ നീക്കം ചെയ്യുകയും ചെയ്തുവരുന്നത്. ഇതിനായി 27 പേജുകളുള്ള പുതിയ മാര്ഗ്ഗ നിർദേശങ്ങൾ അടുത്തിടെയാണ് ഫേസ്‌ബുക്ക് പുറത്തുവിട്ടത്.

ഫേസ്‌ബുക്കിൽ  ഏതെല്ലാം പോസ്റ്റുകൾ  അനുവദിക്കണം-ഒഴിവാക്കണം എന്നും വിദ്വേഷപ്രസംഗം, നഗ്നത, തട്ടിപ്പ്, തോക്ക് വിൽപ്പന, തീവ്രവാദം പോലുള്ള വിഷയങ്ങൾ വിലയിരുത്തുന്നതും നടപടികൾ  സ്വീകരിക്കുന്നതും ഫേസ്‌ബുക്കിന്റെ  കണ്ടന്റ് മോഡറേറ്റർമാരാണ്. ഉപയോക്താക്കളിൽ  നിന്നുള്ള പരാതികൽ  പരിഹരിക്കുന്നതും അവരാണ്.

അപ്പോൾ ഫേസ്‌ബുക്കിൽ എന്ത് വേണം എന്ത് വേണ്ട എന്നതിനെ കുറിച്ച് കൃത്യമായ മാർഗ്ഗനിർദേശങ്ങളുണ്ട് . ഫേസ്‌ബുക്കിന്റെ  സ്ഥിരം ഉപയോക്താക്കളായ ജനങ്ങൾ  അത് തീർച്ചയായും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഫേസ്‌ബുക്കിൽ  ഒരിക്കലും അനുവദിക്കാത്ത ചില ഉള്ളടക്കങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

കുട്ടികളുടെ നഗ്ന ചിത്രങ്ങൾ - അത് കുട്ടികളുടെ മാതാപിതാക്കള് പോസ്റ്റ് ചെയ്യുകയാണെങ്കിലും

ദുരുദ്ദേശമൊന്നുമില്ലാതെ തങ്ങളുടെ കുട്ടികളുടെ നഗ്ന ചിത്രങ്ങൾ  ഫേസ്‌ബുക്കിൽ  പങ്കുവെക്കുന്ന മാതാപിതാക്കളുണ്ട്. എന്നാല് അവ മറ്റുള്ളവർ  ദുരുപയോഗം ചെയ്യാനും അവ മോശം രീതിയിൽ  ആവിഷ്കരിക്കാനും സാധ്യതയുള്ളതിനാൽ  അത്തരം ചിത്രങ്ങൾ  ഫേസ്‌ബുക്ക് നീക്കം ചെയ്യും. ബാലികമാരുടെ സ്തനം കാണിക്കുന്നതും ഫേസ്‌ബുക്കിൽ അനുവദനീയമല്ല.

സ്തീകളുടെ സ്തനങ്ങൾ. എന്നാൽ  അത്തരം എല്ലാ ചിത്രങ്ങൾക്കും നിരോധനമില്ല

സ്ത്രീകളുടെ സ്തനങ്ങൾ  കാണിക്കുന്ന ചില ചിത്രങ്ങൾ  ഫേസ്‌ബുക്ക്  നീക്കം ചെയ്യും. എന്നാൽ  മറ്റു ചില ചിത്രങ്ങൾ  ഫേസ്‌ബുക്കിൽ അനുവദനീയവുമാണ്. പ്രതിഷേധത്തിന്റെ ഭാഗമായുള്ള ചിത്രങ്ങൾ, മുലയൂട്ടുമ്പോൾ  , സ്തനങ്ങൾ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചിത്രങ്ങൾ  ഉൾപ്പടെയുള്ളവയാണ് ഇത്തരത്തിൽ  ഫേസ്‌ബുക്കിൽ  അനുവദനീയമായിട്ടുള്ളത്. മുലയൂട്ടൽ  അല്ലാതെ സ്തനങ്ങൾ  അമർത്തുന്ന ചിത്രങ്ങൾ  പോസ്റ്റ് ചെയ്യാനും പാടുള്ളതല്ല.

ഒരു ദുരന്തത്തിന്റെ ഇരയെ അധിക്ഷേപിക്കുന്നതും തരംതാഴ്ത്തുന്നതും

ഒരു ആക്രമണത്തിന് ഇരയായിട്ടുള്ള ഇര, അവര് നുണ പറയുകയാണെന്നും ഇരയെന്ന് ഭാവിക്കുകയാണെന്നും അതിന് വേണ്ടി പണം വാങ്ങിയിട്ടുണ്ടെന്നും സംഭവത്തിലുള്ള അവരുടെ പങ്ക് മറയ്ക്കാന് അഭിനയിക്കുകയാണെന്നുമെല്ലാം ആരോപിക്കുന്നത് പീഡനമായാണ് കണക്കാക്കുക. ഉദാഹരണത്തിന് ഒരു ലൈംഗിക പീഡനത്തിന് ഇരയായ പെണ്കുട്ടിയെ അധിക്ഷേപിക്കുകയും അപമാനിക്കുകയും അവളുടെ വിശ്വാസ്യത ചോദ്യം ചെയ്യാന് ശ്രമിക്കുകയും ചെയ്യുന്ന പോസ്റ്റുകള് ഫെയ്സ്ബുക്കിന്റെ നിയമം പ്രകാരം അനുവദനീയമല്ല.

കുറ്റകൃത്യങ്ങള് തുറന്നു പറയുന്നത്.

മോഷണം മുതൽ ലൈംഗികാതിക്രമം വരെയുള്ള കുറ്റകൃത്യങ്ങൽ  വിളിച്ചു പറയാനുള്ള വേദിയല്ല ഫേസ്‌ബുക്ക് . എന്നാല് കുറ്റകൃത്യങ്ങളുടെ നിയമവശങ്ങളെ കുറിച്ച് ചർച്ച നടത്താനും അത്തരം സംഭവങ്ങളെ സാഹിത്യരൂപേണയോ ആക്ഷേപഹാസ്യപരമോ ആയി അവതരിപ്പിക്കുന്നതും അനുവദിക്കും.

കഞ്ചാവും മറ്റ് മരുന്നുകളും വില്ക്കാനും വാങ്ങാനുമുള്ള ശ്രമം

ഫേസ്‌ബുക്ക് മുഖേന കഞ്ചാവും മറ്റ് ഫാർമസ്യൂട്ടിക്കൽ  മരുന്നുകളും വില്ക്കുന്നതോ വാങ്ങുന്നതോ അവനുവദിക്കുന്നതല്ല. കഞ്ചാവ് പോലുള്ളവ വാങ്ങാനുള്ള താല്പര്യം അറിയിക്കുന്നതും ആരോടെങ്കിലും അവ ആവശ്യപ്പെടുകയും ചെയ്യുന്നത് അനുവദിക്കില്ല.

തോക്കുകളുടെ വില്പനയിലേക്ക് വരുമ്പോൾ , ചില കമ്പനികളെ തോക്കുകളും അനുബന്ധ ഉല്പ്പന്നങ്ങളും വില്ക്കുന്നതിന് അനുാവദം നല്കുന്നുണ്ട് എന്നാൽ . രാജ്യങ്ങളുടെ നിയമങ്ങളുടെയും ഉപയോക്താക്കളുടെ വയസിന്റെയും അടിസ്ഥാനത്തില് അവ പ്രദര്ശിപ്പിക്കുന്നതിൽ നിയന്ത്രണമുണ്ട്.

മറ്റുള്ളവരുടെ കുറുവകളെ കളിയാക്കുന്നത്

മറ്റുള്ളവരുടെ പരിമിതികളെ ലക്ഷ്യമിട്ടുള്ള പോസ്റ്റുകൾ  ഫേസ്‌ബുക്കിൽ  നിന്നും നീക്കം ചെയ്യപ്പെടാം.

മറ്റുള്ളവരുടെ ശാരീരിക പരിക്കുകൾ , രോഗങ്ങൾ , വൈകല്യം ഉൾപ്പടെയുള്ള പരിമിതകളെ ലക്ഷ്യമിട്ടുള്ള പോസ്റ്റുകൾ  ഫേസ്‌ബുക്കിൽ ഇടരുതെന്നാണ് കമ്പനിയുടെ നിർദേശം.

നഗ്നത, ലൈംഗികാവയവങ്ങൾ

നഗ്നരായ സ്ത്രീപുരുഷന്മാർ , സ്ത്രീപുരുഷ ലൈംഗികാവയവങ്ങൾ , ലൈംഗിക ബന്ധം, ലൈംഗികോപകരണങ്ങളുടെ ഉപയോഗം എന്നിവയൊന്നും ഫേസ്‌ബുക്ക്  ഉള്ളടക്കത്തിൽ  അനുവദിക്കുന്നതല്ല. എന്നാൽ ആക്ഷേപഹാസ്യം, തമാശ പോലുള്ള സാഹചര്യങ്ങളിൽ , വിദ്യാഭ്യാസം, ശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ടോ നഗ്നത അവതരിപ്പിക്കുന്നത് ചിലപ്പോൾ  അനുവദിക്കപ്പെട്ടേക്കാം.

കലാപം/ അക്രമണം എന്നിവയ്ക്കുള്ള ആഹ്വാനം

തിരഞ്ഞെടുപ്പുകളുടെ ഭാഗമായും മറ്റുമുള്ള ആക്രമണങ്ങൾക്കും കലാപങ്ങൾക്കുമുള്ള ആഹ്വാനം ഒരിക്കലും അനുവദിക്കില്ലെന്ന് ഫേസ്‌ബുക്ക് ഉറപ്പിച്ചു പറയുന്നുണ്ട്.

#TAGS : facebook  

advertisment

News

Super Leaderboard 970x90