അശ്വതിയുടെ പ്രവർത്തനങ്ങൾക്ക് പിന്നില്‍ ഗുണ്ടാ സംഘങ്ങൾ... സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലക്കെതിരെ തെരുവോരം മുരുഗൻ

മനുഷ്യാവകാശ കമ്മീഷന്റെ പദവികളെ പിആര്‍ഒ ദുരുപയോഗം ചെയ്യുകയാണ്. അശ്വതി ജ്വാലയാണ് ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മനുഷ്യാവകാശ കമ്മീഷന്‍ പിആര്‍ഒയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യണം. മനുഷ്യാവകാശ കമ്മീഷന് പോലും ഈ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല.

അശ്വതിയുടെ പ്രവർത്തനങ്ങൾക്ക് പിന്നില്‍ ഗുണ്ടാ സംഘങ്ങൾ... സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലക്കെതിരെ തെരുവോരം മുരുഗൻ

കൊച്ചി: സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയ്ക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സാമൂഹ്യ പ്രവര്‍ത്തകന്‍ തെരുവോരം മുരുകന്‍.തന്റെ തെരുവോരം എന്ന സ്ഥാപനത്തിന് എതിരെ വന്ന പരാതിയില്‍ തന്റെ ഭാഗം കേള്‍ക്കാതെ മനുഷ്യാവകാശ കമ്മീഷൻ വിധി പറയുകയും വാര്‍ത്താ കുറിപ്പിറക്കുയും ചെയ്തതിന് പിന്നിൽ അശ്വതി ജ്വാലയുടെ സ്വീധീനമുണ്ട് എന്നാണ് മുരുകന്‍ ആരോപിക്കുന്നത്.

തനിക്കെതിരായി മനുഷ്യാവകാശ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിന് എതിരേയും അശ്വതി ജ്വാലയുടെ ഈ വിഷയത്തിലുള്ള ഇടപെടലിനെക്കുറിച്ചും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഹൈക്കോടതി രജിസ്ട്രാര്‍,ഹൈക്കോടതി ചീഫ് ജസ്റ്റിസ്,ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് തെരുവോരം മുരുകന്‍ പറഞ്ഞു.

മുരുകന്റെ വാക്കുകൾ ഇങ്ങനെ

തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അശ്വതി ജ്വാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഗുണ്ടാ സംഘങ്ങളാണ് ഉള്ളത്. സംസ്ഥാനഭരണകൂടത്തിലെ അഞ്ച് മന്ത്രിമാരുമായി ഇവര്‍ക്ക് ബന്ധങ്ങളുണ്ട്. ഈ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുമായി ഇവര്‍ക്ക് വ്യക്തിപരമായി ബന്ധവുമുണ്ട്. ആ ബന്ധങ്ങള്‍ ഉപയോഗിച്ച് മന്ത്രിമാരുടെ ഓഫീസുകളില്‍ ഇവർ നുഴഞ്ഞുകയറും. മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികളില്‍  എന്തെങ്കിലും പദ്ധതികളുടെ താക്കോല്‍ കൊടുപ്പിക്കും. 2012മുതല്‍ ഇതാണ് ഇവർ ചെയ്തുവരുന്നത്.

കൊച്ചിയിൽ പ്രവർത്തിക്കുന്ന എന്റെ സ്ഥാപനത്തെ ഇല്ലാതാക്കാന്‍ വേണ്ടി ഇവർ ഗുണ്ടാസംഘങ്ങളെ രംഗത്തിറക്കി. പണം നല്‍കി പരാതികള്‍ കൊടുപ്പിച്ചു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പത്രങ്ങളിലും വാര്‍ത്ത കൊടുത്ത് ഇത് പ്രചരിപ്പിച്ചു. മനുഷ്യാവാകാശ കമ്മീഷന്‍ പിആര്‍ഒ ബിനുകമാറുമായി അശ്വതി ജ്വാലയ്ക്ക് എന്തൊക്കെയോ ഇടപാടുകളുണ്ട്. ഇത് വഴിയാണ് മനുഷ്യാവകാശ കമ്മീഷനുമുന്നില്‍ എനിക്കെതിരെ വന്ന പരാതി എന്റെ ഭാഗം കേള്‍ക്കാതെ വിധി പറഞ്ഞത്.

മനുഷ്യാവകാശ കമ്മീഷന്റെ പദവികളെ പിആര്‍ഒ ദുരുപയോഗം ചെയ്യുകയാണ്. അശ്വതി ജ്വാലയാണ് ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മനുഷ്യാവകാശ കമ്മീഷന്‍ പിആര്‍ഒയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യണം. മനുഷ്യാവകാശ കമ്മീഷന് പോലും ഈ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല.

സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയല്ല, ഓഡിറ്റിങ് ഇല്ല എന്നൊക്കെ പറഞ്ഞാണ് എന്റെ സ്ഥാപനത്തിനെതിരെ പരാതി നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ അന്വേഷണത്തില്‍ സ്ഥാപനം നിയമപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് തെളിഞ്ഞതുമാണ്. മനുഷ്യാവകാശ കമ്മീഷന്റെ ഓഫീസില്‍ അശ്വതി ജ്വാലയുടെ പങ്കെന്താണ് എന്ന് അറിയണം.

എറണാകുളം ആസ്ഥാനമാക്കി സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മുരകന്റെ തെരുവ് വെളിച്ചം എന്ന സംരംഭത്തെക്കുറിച്ചാണ് മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ പരാതി ലഭിച്ചത്. ഇതാണ് തന്റെ ഭാഗം കേള്‍ക്കാതെ കമ്മീഷന്‍ വിധി പ്രഖ്യാപിച്ചുവെന്നും പത്രക്കുറിപ്പ് ഇറക്കിയെന്നും മുരുകന്‍ ആരോപിക്കുന്നത്. തെരുവ് വെളിച്ചത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടെന്നും കണക്കുകള്‍ ആഡിറ്റ് ചെയ്യാത്തത് പരിശോധിക്കണം എന്നും മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ പി.മോഹനദാസ് സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരുന്നു.

മുരുകന്റെ ഫേസ്ബൂക് പോസ്റ്റ്:

advertisment

News

Super Leaderboard 970x90