തെരുവോരം മുരുകൻ കിടപ്പിലായോ..?? ആരോരുമില്ലാത്തവർക്ക് കൈത്താങ്ങായിരുന്ന തെരുവോരം മുരുകൻ വീണുപോയപ്പോൾ തുണയേകാൻ ആരുമില്ലാതായി....

എറണാകുളം നഗരത്തിൽ പഴയ സാധനങ്ങൾ പെറുക്കിവിറ്റ് ജീവിച്ച ബാല്യമാണ് മുരുകന്റേത്. ഓട്ടോറിക്ഷ ഓടിച്ചു തുടങ്ങിയപ്പോഴാണ് തെരുവിൽ അലയുന്ന കുഞ്ഞുങ്ങളെ ശ്രദ്ധിയ്ക്കാനും തെരുവിൽ നിന്ന് രക്ഷിച്ച് പുനരധിവസിപ്പിയ്ക്കാനും തുടങ്ങിയത്. അനീതികൾക്കെതിരെ പ്രതികരിക്കാൻ ക്യാമറയും ആയുധമാക്കി. ആയിരക്കണക്കിന്‌ തെരുവുമക്കളെ മുരുകൻ രക്ഷിച്ചിട്ടുണ്ട്....

തെരുവോരം മുരുകൻ കിടപ്പിലായോ..?? ആരോരുമില്ലാത്തവർക്ക് കൈത്താങ്ങായിരുന്ന തെരുവോരം മുരുകൻ വീണുപോയപ്പോൾ തുണയേകാൻ ആരുമില്ലാതായി....

മാനസിക വിഭ്രാന്തിയുള്ള ഒരു യുവാവിന് അഭയം നൽകാൻ ശ്രമിക്കുന്നതിനിടെയുണ്ടായ ആക്രമണത്തിൽ കാലിനേറ്റ ഗുരുതരപരിക്കാണ് മുരുകനെ വീഴ്ത്തിയത്.എറണാകുളം ഗാന്ധിനഗറിലെ വീട്ടിൽ ചികിത്സയ്ക്ക് പണമില്ലാതെ കഷ്ടതയനുഭവിയ്ക്കുന്ന മുരുകന്റെ രക്ഷയ്ക്കായി ആരുമെത്തുന്നില്ല എന്നത് നിർഭാഗ്യകരമാണ്.

മദ്യപിച്ച് ലക്കുകെട്ട ഒരു യുവാവ് എറണാകുളം സൗത്ത് റെയിൽവേ പാലത്തിനടുത്തുവച്ചാണ് ഇരുമ്പുകമ്പികൊണ്ട് കാൽമുട്ടിന് അടിച്ചത്. മുട്ട്ചിരട്ട തകർന്ന മുരുകൻ, കോഴിക്കോട്ടെ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കുശേഷം കിടപ്പിലായി. പരസഹായമില്ലാതെ പ്രാഥമികകാര്യങ്ങൾക്കുപോലുമാകില്ല. കടംവാങ്ങിയാണ് ശസ്ത്രക്രിയ നടത്തിയത്. ഇനിയും മൂന്നുമാസത്തോളം വിശ്രമം വേണം. ഇതുപോലെ രക്ഷാപ്രവർത്തനത്തിനിടെ ഒമ്പതുതവണ ആക്രമണത്തിനിരയായിട്ടുണ്ട്. രാഷ്ട്രപതിയുടെ 'സാമൂഹികസേവന' പുരസ്‌കാരമടക്കം ലഭിച്ചിട്ടുണ്ട് മുരുകന്. ഭാര്യ ഇന്ദുവും മൂന്നുവയസുള്ള മകൻ ഹരിശങ്കറും ബന്ധുക്കളുടെ സഹായത്തിലാണ് ഇപ്പോൾ കഴിയുന്നത്.

തെരുവോരം മുരുകൻ കിടപ്പിലായോ..?? ആരോരുമില്ലാത്തവർക്ക് കൈത്താങ്ങായിരുന്ന തെരുവോരം മുരുകൻ വീണുപോയപ്പോൾ തുണയേകാൻ ആരുമില്ലാതായി....

എറണാകുളം നഗരത്തിൽ പഴയ സാധനങ്ങൾ പെറുക്കിവിറ്റ് ജീവിച്ച ബാല്യമാണ് മുരുകന്റേത്. ഓട്ടോറിക്ഷ ഓടിച്ചു തുടങ്ങിയപ്പോഴാണ് തെരുവിൽ അലയുന്ന കുഞ്ഞുങ്ങളെ ശ്രദ്ധിയ്ക്കാനും തെരുവിൽ നിന്ന് രക്ഷിച്ച് പുനരധിവസിപ്പിയ്ക്കാനും തുടങ്ങിയത്. അനീതികൾക്കെതിരെ പ്രതികരിക്കാൻ ക്യാമറയും ആയുധമാക്കി. ആയിരക്കണക്കിന്‌ തെരുവുമക്കളെ മുരുകൻ രക്ഷിച്ചിട്ടുണ്ട്. മുരുകന്റെ സേവനങ്ങളെ മാനിച്ച്‌ സംസ്ഥാന സർക്കാർ 'തെരുവുവെളിച്ചം' എന്ന പേരിൽ കാക്കനാട്ട് തെരുവുമക്കൾക്കുള്ള പുനരധിവാസകേന്ദ്രം നടത്തുന്നതിനുള്ള അനുവാദവും സ്ഥലവും കെട്ടിടവും നൽകി. തെരുവുവെളിച്ചത്തിൽ ഇപ്പോൾ 39 അന്തേവാസികളുണ്ട്.

തെരുവോരം മുരുകൻ കിടപ്പിലായോ..?? ആരോരുമില്ലാത്തവർക്ക് കൈത്താങ്ങായിരുന്ന തെരുവോരം മുരുകൻ വീണുപോയപ്പോൾ തുണയേകാൻ ആരുമില്ലാതായി....

''തെരുവിലെ മനുഷ്യരെ രക്ഷിക്കാൻ പോകുന്നതിനിടയിൽ എനിക്കോ കുടുംബത്തിനോ ഒന്നും കരുതിവയ്ക്കാനായില്ല. എങ്കിലും എത്രയും പെട്ടെന്ന് തെരുവോര പ്രവർത്തനങ്ങളിലേക്ക് തിരിച്ചെത്തണമെന്നാണ് ആഗ്രഹം....!'' മുരുകൻ പറഞ്ഞു.

കെകെ മനോജ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്

advertisment

News

Related News

    Super Leaderboard 970x90