"ടെക്നോപാർക് ജീവനക്കാരിയോടു ചുമട്ടു തൊഴിലാളികളു‌ടെ ഗുണ്ടായിസം"

പ്രസവശേഷം വിശ്രമത്തിൽ കഴിഞ്ഞ ടെക്നോപാർക് ജീവനക്കാരിയോടു ചുമട്ടു തൊഴിലാളികളു‌ടെ ഗുണ്ടായിസം. ഗാർഡനിങ്ങിനായി എത്തിച്ച കരിങ്കൽ പാളിയും മറ്റും യുവതിയെ കൊണ്ട് ഇറക്കിപ്പിച്ച തൊഴിലാളികൾ സഹായിക്കാൻ എത്തിയവർക്കു നേരെ കയ്യേറ്റത്തിനും മുതിർന്നു.

"ടെക്നോപാർക് ജീവനക്കാരിയോടു ചുമട്ടു തൊഴിലാളികളു‌ടെ ഗുണ്ടായിസം"

പ്രസവശേഷം വിശ്രമത്തിൽ കഴിഞ്ഞ ടെക്നോപാർക് ജീവനക്കാരിയോടു ചുമട്ടു തൊഴിലാളികളു‌ടെ ഗുണ്ടായിസം.നടപടി എടുക്കേണ്ടവർ നിസ്സംഗത തുടരുമ്പോൾ, ഇത്തരം നിയമലംഘനങ്ങൾ തിരുവനന്തപുരത്ത് പതിവാകുന്നു. എല്ലാ രംഗത്തും മുന്നോട്ടു കുതിക്കുന്ന നമുക്ക് അപമാനകരമാണ് ഇങ്ങനെയുള്ള സംഭവങ്ങൾ.

തിരുവനന്തപുരം : പ്രസവശേഷം വിശ്രമത്തിൽ കഴിഞ്ഞ ടെക്നോപാർക് ജീവനക്കാരിയോടു ചുമട്ടു തൊഴിലാളികളു‌ടെ ഗുണ്ടായിസം. ഗാർഡനിങ്ങിനായി എത്തിച്ച കരിങ്കൽ പാളിയും മറ്റും യുവതിയെ കൊണ്ട് ഇറക്കിപ്പിച്ച തൊഴിലാളികൾ സഹായിക്കാൻ എത്തിയവർക്കു നേരെ കയ്യേറ്റത്തിനും മുതിർന്നു. പരസഹായമില്ലാതെ ലോഡിറക്കിയ യുവതി അവശയായിട്ടും തൊഴിലാളികളുടെ മനസ്സ് അലിഞ്ഞില്ല. അമിത കൂലി നൽകാൻ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു പരാക്രമം. കഴക്കൂട്ടം മേനംകുളം കൽപ്പനയ്ക്കു സമീപം തമിഴ്നാട് സ്വദേശികളായ പ്രസാദ്–മീര ദമ്പതികളോടായിരുന്നു ക്രൂരത.

"ടെക്നോപാർക് ജീവനക്കാരിയോടു ചുമട്ടു തൊഴിലാളികളു‌ടെ ഗുണ്ടായിസം"

സംഭവം ഇങ്ങനെ :

ലാൻഡ് സ്കേപ്പിങ് സാധനങ്ങളുമായി രാവിലെ വണ്ടി വന്നയുടൻ ഒരു കൂട്ടം ചൂമുട്ടുതൊഴിലാളികൾ പാഞ്ഞെത്തി. വാഹനത്തിനുള്ളിലെ ലോഡ് കാണുന്നതിനു മുൻപേ ഇറക്കുകൂലി നാലായിരം രൂപയെന്ന് അവർ നിശ്ചയിച്ചു .ഇത് അമിതമാണെന്നു മീര പറഞ്ഞപ്പോൾ തൊഴിലാളികൾ പൊട്ടിത്തെറിച്ചു. സാധനങ്ങൾ എത്തിച്ച കഴക്കൂട്ടം സ്വദേശി റീമയും മീരയ്ക്കു പിന്തുണയുമായി രംഗത്തുവന്നു. കൂലി കുറയ്ക്കണമെന്ന് ഇവർ രണ്ടുപേരും തൊഴിലാളികളോടു പലവട്ടം അഭ്യർഥിച്ചു. എന്നാൽ നാലായിരം രൂപയിൽ കുറഞ്ഞ് ഒരു വിലപേശലും വേണ്ടെന്നു നേതാക്കൾ തർക്കിച്ചു.

വീട്ടുടമ്മ അല്ലാതെ വേറെ ആരെങ്കില്ലും ലോഡിൽ തൊട്ടാൽ വിവരമറിയുമെന്നും മുന്നറിയിപ്പും വന്നു.ശേഷം മീരയും റീമയും ചേർന്നു സാധനങ്ങൾ ഇറക്കാൻ തുടങ്ങിയതും തൊഴിലാളികൾ വീണ്ടും പ്രശ്നമുണ്ടാക്കി. റീമയെ ഭീഷണിപ്പെടുത്തി മാറ്റി നിർത്തി. മുഴുവൻ ലോഡും വീട്ടുടമ്മ തന്നെ ഇറക്കണമെന്നായിരുന്നു തൊഴിലാളികളുടെ വാശി. കരിങ്കൽ പാളി ഉൾപ്പെടെയുള്ളവ മീര പരസഹായം കൂടാതെ ഇറക്കിവച്ചു. കുറച്ചുനേരം കഴിഞ്ഞതും അവർ അവശയായി.

ഇതു കണ്ട് മനസലിവു തോന്നിയ ഡ്രൈവർ ഒരു കൈ സഹായവുമായി അടുത്തു ചെന്നു. അതോടെ ഡ്രൈവർക്കു നേരെ തൊഴിലാളികൾ തിരിഞ്ഞു. തൊഴിലാളികൾ നോക്കിനിൽക്കെ വാശിയോടെ തന്നെ മീര ലോഡിറക്കി.വിവരമറിഞ്ഞു ടെക്നോപാർക്കിൽ നിന്നു ഭർത്താവ് എത്തുമ്പോഴേക്കും നാലു പീസ് ഒഴികെ മുഴുവൻ ലോഡും യുവതി ഇറക്കിയിരുന്നു. സമീപവാസികൾ സ്റ്റേഷനിൽ വിവരം അറിയിച്ചിട്ടും പൊലീസ് എത്തിയില്ല. ലാൻഡ് സ്കേപ്പിങ് സാധനങ്ങൾ എത്തിച്ച റീമയാണു സംഭവം ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്.

advertisment

News

Related News

    Super Leaderboard 970x90