Money

എന്താണ് Tax Deduction at Source (TDS) ?

ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തിൽ നിന്നും income Tax പിടിച്ചതിനു ശേഷം മാത്രമേ Drawing and Disbursing Officer (DDO ) ശമ്പളം നൽകാവൂ എന്നാണ് നിയമം. ശമ്പളത്തിൽ നിന്നുള്ള ഏതൊരു ഡിഡക്ഷനേയും പോലെ തന്നെയാണ് നികുതിയും ഡിഡക്ഷനായി കാണിക്കേണ്ടത്. ഇങ്ങനെ സ്രോതസ്സിൽ നിന്നും പിടിക്കുന്ന നികുതിയെ Tax Deducted at Source (TDS ) എന്ന് പറയുന്നു...

എന്താണ് Tax Deduction at Source (TDS) ?

എന്താണ് TDS 

ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തിൽ നിന്നും income Tax പിടിച്ചതിനു ശേഷം മാത്രമേ Drawing and Disbursing Officer (DDO ) ശമ്പളം നൽകാവൂ എന്നാണ് നിയമം. ശമ്പളത്തിൽ നിന്നുള്ള ഏതൊരു ഡിഡക്ഷനേയും പോലെ തന്നെയാണ് നികുതിയും ഡിഡക്ഷനായി കാണിക്കേണ്ടത്. ഇങ്ങനെ സ്രോതസ്സിൽ നിന്നും പിടിക്കുന്ന നികുതിയെ Tax Deducted at Source (TDS ) എന്ന് പറയുന്നു. DDO മാർ TDS മായി ബന്ധപ്പെട്ട വിവരങ്ങൾ 4 കാലഘട്ടങ്ങളിലായി (Q1 ,Q2 ,Q3 ,Q4 ) പ്രത്യേക ഏജൻസികൾ മുഖേന  Online ആയി സമർപ്പിക്കുകയും(Quarterly Returns ) വേണം.

DDO ചെയ്യേണ്ടുന്ന നടപടിക്രമങ്ങൾ 

1 . എല്ലാ ജീവനക്കാരോടും PAN CARD എടുക്കുവാൻ ആവശ്യപ്പെടുക 
2 . സ്ഥാപനത്തിന് ഒരു TAN (Tax Deduction Account Number ) ഉണ്ടെന്ന് ഉറപ്പാക്കുക 
3 . സാമ്പത്തിക വർഷാരംഭത്തിൽ തന്നെ എല്ലാ ജീവനക്കാരോടും Anticipated Income Statement തയ്യാറാക്കി നൽകാൻ ആവശ്യപ്പെടുക 
4 . Anticipated Income Tax Statement പ്രകാരം നികുതി ബാധ്യതയുള്ള ജീവനക്കാരുടെ നികുതി എല്ലാ മാസവും ശമ്പള ബില്ലിൽ ഉൾപ്പെടുത്തി, ബാക്കി ശമ്പളം മാത്രം നൽകുക 
5 . ത്രൈമാസ റിട്ടേൺ (TDS Quarterly Return ) യഥാസമയത്ത് വർഷത്തിൽ 4 പ്രാവശ്യം ഇൻകം ടാക്‌സ് വകുപ്പ് അംഗീകരിച്ച ഏജൻസികളിലുടെ (TIN Faciliation  Centers ) Online ആയി സമർപ്പിക്കുക 
6 . ഫെബ്രുവരി മാസത്തിലെ ശമ്പളത്തിൽ (മാർച്ചിൽ ലഭിക്കുന്ന ശമ്പളം ) നിന്നും ഓരോ ജീവനക്കാരനും പ്രസ്തുതസമ്പത്തിക വർഷത്തിൽ അടക്കേണ്ടതായ നികുതി മുഴുവനായും TDS ആയി പിടിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക 

Quarter Period Last Date of Submission 

1 . APR to JUN       ജൂലൈ   15  (Q 1 )
2 . JUL to SEP        ഒക്ടോബർ   15 (Q 2 )
3 . OCT to DEC       ജനുവരി  15 (Q 3 )
4 . JAN to MAR       മെയ്  15 (Q 4 )

ഗവണ്മെന്റ് സ്ഥാപനങ്ങൾക്ക് ജൂലൈ 31 ഒക്ടോബർ 31 , ജനുവരി 31 , മെയ് 15 എന്നിവ അവസാന തിയ്യതികൾ 

TIN Faciliation Centre കളിൽ സമർപ്പിക്കേണ്ട റിട്ടേൺ 27 A ഫോമും , 24 Q സ്റ്റേറ്റുമെന്റ്റും ആണ് . Q 4 ൽ Annexre-II  കൂടി നൽകുക ഏതെകിലും ക്വാർട്ടറിൽ ടാക്‌സൊന്നും പിടിച്ചിട്ടില്ലെകിൽ ആ ക്വാർട്ടറിൽ NIL return file ചെയ്യണം . ഇതിനായി Form 27 A മാത്രം നൽകിയാൽ മതി . Drawing and Disbursing Officer കൊടുക്കുന്ന വിവരം TIN facilitation centre കൾ ഒരു പ്രത്യേക ഫോർമാറ്റിലുള്ള ഫയൽ ആക്കി മാറ്റി ഇൻകം ടാക്‌സ് ഡിപ്പാർട്മെന്റിന്റെ സെർവറിലേക്ക് Upload ചെയ്യൂ. ഇങ്ങനെ ചെയ്യുപ്പോൾ ഒരു print out ലഭിക്കും . ഇത് ബില്ലിനൊപ്പം നമുക്ക് നൽകും . ഈ print out സൂക്ഷിച്ചു വെക്കണം. കൊടുത്ത കണക്കുകളിൽ എന്തെകിലും തെറ്റുകളുടെങ്കിൽ കറക്ഷൻ നടത്തുന്നതിനും മറ്റും ഈ print out അനിവാര്യമാണ് .

ഫെബ്രുവരി മാസത്തെ ശമ്പള ബിൽ തയ്യാറാകുമ്പോൾ ശ്രദ്ധിക്കേണ്ടത് 

ഒരു സാമ്പത്തിക വർഷത്തിലെ അവസാന ബിൽ തയ്യാറാകുമ്പോൾ ഓരോ ജീവനക്കാരന്റെയും ഒരു സാമ്പത്തികവർഷത്തെ മുഴുവൻ നികുതിയും TDS ആയി പിടിച്ചു എന്ന് ഉറപ്പു വരുത്തേണ്ടതാണ് .

advertisment

Super Leaderboard 970x90