''വാളിനേക്കാൾ മൂർച്ചയുള്ളവയാണ് അക്ഷരങ്ങൾ''.... മാധ്യമങ്ങളുടെ യഥാർത്ഥമുഖം തുറന്നു കാണിച്ച കോബ്ര പോസ്റ്റ് - സുവർണ്ണ ഹരിദാസ് എഴുതുന്നു

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഫോർത് എസ്റ്റേറ്റ്, ഈ കോഡ് ഓഫ് എത്തിക്സ് നെ എങ്ങനെ വ്യഭിചരിക്കുന്നുവെന്ന വാർത്തയുമായാണ് കോബ്ര പോസ്റ്റ് നടത്തിയ ഓപ്പറേഷൻ 136 പുറത്തു വന്നിരിക്കുന്നത്. വാളിനേക്കാൾ മൂർച്ചയുള്ളവയാണ് അക്ഷരങ്ങൾ. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ഇന്ത്യയെന്ന ബഹുസ്വരതയ്ക്ക് മേൽ വർഗീയതയുടെ വിഷവിത്തുകൾ പാകാനും അതിൽ നിന്നു വിളവെടുക്കാനും ഇവർക്ക് കഴിയും.

''വാളിനേക്കാൾ മൂർച്ചയുള്ളവയാണ് അക്ഷരങ്ങൾ''.... മാധ്യമങ്ങളുടെ യഥാർത്ഥമുഖം തുറന്നു കാണിച്ച കോബ്ര പോസ്റ്റ് - സുവർണ്ണ ഹരിദാസ് എഴുതുന്നു

"Seek truth and report it"

മാധ്യമപ്രവർത്തകരുടെ കോഡ് ഓഫ് എത്തിക്സ് ഏറ്റവും ലളിതമായി അവതരിപ്പിക്കാവുന്നത് ഇങ്ങനെയാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഫോർത് എസ്റ്റേറ്റ്, ഈ കോഡ് ഓഫ് എത്തിക്സ് നെ എങ്ങനെ വ്യഭിചരിക്കുന്നുവെന്ന വാർത്തയുമായാണ് കോബ്ര പോസ്റ്റ് നടത്തിയ ഓപ്പറേഷൻ 136 പുറത്തു വന്നിരിക്കുന്നത്. വാളിനേക്കാൾ മൂർച്ചയുള്ളവയാണ് അക്ഷരങ്ങൾ. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ഇന്ത്യയെന്ന ബഹുസ്വരതയ്ക്ക് മേൽ വർഗീയതയുടെ വിഷവിത്തുകൾ പാകാനും അതിൽ നിന്നു വിളവെടുക്കാനും ഇവർക്ക് കഴിയും. 2014 ലെ ലോക്സഭാ ഇലക്ഷനിൽ നമ്മൾ അത് കണ്ടതുമാണ്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ ചരിത്രം ആവർത്തിക്കാൻ പരമ്പരാഗത മാധ്യമങ്ങൾ ഉൾപ്പെടെ പിൻവാതിലുകൾ മലർക്കെ തുറന്നിട്ടിരിക്കുകയാണ്.

കോബ്ര പോസ്റ്റ് മാധ്യമ പ്രവര്‍ത്തകനായ പുഷ്പ് ശര്‍മ്മയാണ് ശ്രീമദ് ഭഗവത് ഗീതാ പ്രചാര്‍ സമിതി എന്ന സംഘടനയുടെ പേരില്‍ വിവിധ മാധ്യമ സ്ഥാപനങ്ങളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്തിയത്. ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യാ ടുഡേ, ഹിന്ദുസ്ഥാന്‍ ടൈംസ്, സീ ന്യൂസ്, നെറ്റ്വര്‍ക്ക് 18, സ്റ്റാര്‍ ഇന്ത്യ, എബിപി ന്യൂസ്, ദൈനിക് ജാഗ്‌രണ്‍, റേഡിയോ വണ്‍, റെഡ് എഫ്എം, ലോക്മാത്, എബിഎന്‍ ആന്ധ്ര ജ്യോതി, ടിവി5, ദിനമലര്‍, ബിഗ് എഫ്എം, കെ ന്യൂസ്, ഇന്ത്യ വോയ്‌സ്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്, എംവിടിവി, ഓപ്പണ്‍ മാഗസിന്‍ എന്നിവരാണ് ഒളിക്യാമറയില്‍ കുടുങ്ങിയിരിക്കുന്ന മാധ്യമങ്ങള്‍. പുഷ്പ് ശർമ്മ മൂന്നു സ്റ്റേജുകൾ ആയി അവതരിപ്പിക്കുന്ന അജണ്ട ഇങ്ങനെ: ആദ്യം മൃദു ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കുക. രണ്ടാമതായി അതിനെ രാഷ്ട്രീയവത്കരിച്ചു കൊണ്ട് പപ്പു(രാഹുൽ ഗാന്ധി), ബുവ(മായാവതി), ബാബുവ(അഖിലേഷ് യാദവ്) എന്നിങ്ങനെ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ താറടിച്ചു കാണിക്കുക, മൂന്നാമത് വർഗീയ ധ്രുവീകരണം പൂർണമായും നടപ്പാക്കുക. ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയ വികാരം ഇളക്കിവിടുക,കലാപം ഉണ്ടാക്കുക, ബിജെപി ക്ക് അനുകൂലമായി മാത്രം വാര്‍ത്തകള്‍ പടച്ചുവിടുക എന്നീ വ്യവസ്ഥകൾ അംഗീകരിച്ചു കൊണ്ട് മാധ്യമ സ്ഥാപനങ്ങള്‍ വിലപേശുന്ന അശ്ളീല കാഴ്ചകൾ കോബ്ര പോസ്റ്റ് പുറത്തുവിട്ടു. ഇതിനായി ടൈംസ് ഓഫ് ഇന്ത്യ മാത്രം ചോദിച്ചത് 1000 കോടി രൂപയാണ്.

''വാളിനേക്കാൾ മൂർച്ചയുള്ളവയാണ് അക്ഷരങ്ങൾ''.... മാധ്യമങ്ങളുടെ യഥാർത്ഥമുഖം തുറന്നു കാണിച്ച കോബ്ര പോസ്റ്റ് - സുവർണ്ണ ഹരിദാസ് എഴുതുന്നു

ഇതൊന്നും കൂടാതെ, ഇന്ന് ഏറ്റവും കൂടുതൽ വ്യക്തികൾ പണമിടപാടുകൾക്കായി ഉപയോഗിക്കുന്ന 'Pay TM'ന്റെ യഥാർത്ഥ സ്വഭാവം അതിന്റെ സീനിയർ വൈസ് പ്രസിഡന്റ് തന്നെ വെളിപ്പെടുത്തുന്നുണ്ട്. തുടക്കം മുതൽക്കേ സംഘപരിവാരിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അയാൾ pay tm ൽ രജിസ്റ്റർ ചെയ്തിരിക്കുന്നവരുടെ പ്രൈവറ്റ് ഡാറ്റ ബിജെപിക്ക് കൈമാറിയിട്ടുണ്ട് എന്നത് അയാൾ തന്നെ പറയുന്നുണ്ട്. ഇടക്ക് അയാൾ പറയുന്ന ഒരു വാചകം പ്രത്യേകം ശ്രദ്ധിക്കണം: "സംഘത്തിനായി ഞാൻ എന്തെല്ലാം ഇതുവരെ ചെയ്തു കഴിഞ്ഞു എന്നത് നിങ്ങളോടൊന്നും വെളിപ്പെടുത്താൻ തന്നെ കഴിയില്ല'' ഏറ്റവും അപകടകരമായ ഒരു മുന്നറിയിപ്പ് ആയി കാണേണ്ടിയിരിക്കുന്നു.

കേരളത്തിന്റെ സുരക്ഷിതത്വത്തിൽ ഇരുന്നുകൊണ്ട് വായിക്കുമ്പോൾ ഒരുപക്ഷേ ഇതിന്റെ ഭീകരത മനസിലാക്കാൻ നമുക്ക് കഴിഞ്ഞേക്കില്ല. മൃദു ഹിന്ദുത്വയിൽ ആദ്യപടി പുരാണേതിഹാസങ്ങളെ ഉപയോഗിച്ചുള്ളതാണെന്നു പറയുന്നതിൽ നിന്ന്, തൊണ്ണൂറുകളിൽ ദൂരദർശനിൽ സംപ്രേഷണം ചെയ്തു വന്നിരുന്ന രാമായണം പരമ്പരയും ബാബറി മസ്ജിദ് തച്ചുടച്ചതും ചേർത്തു വായിക്കാൻ ഒരുപക്ഷേ ഉത്തരേന്ത്യക്കാർക്ക് എളുപ്പമായിരിക്കും. അന്ന് ഭരണാധികാരം കൈയാളിയിരുന്ന കോണ്ഗ്രസിന്റെ അലംഭാവവും മൃദുഹിന്ദുത്വയോട് കാണിച്ച സൗമനസ്യവും ഇന്ന് ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത തന്നെ അടിയറവ് വെക്കുവാൻ കാരണമാണ്.

''വാളിനേക്കാൾ മൂർച്ചയുള്ളവയാണ് അക്ഷരങ്ങൾ''.... മാധ്യമങ്ങളുടെ യഥാർത്ഥമുഖം തുറന്നു കാണിച്ച കോബ്ര പോസ്റ്റ് - സുവർണ്ണ ഹരിദാസ് എഴുതുന്നു

ത്രിപുര മുഖ്യൻ ബിപ്ലവ്‌ ദേവ് ന്റെ വിടുവായത്തരങ്ങളും, കുമ്മനം രാജശേഖരൻ ഗവർണർ ആയതിനെ പറ്റിയുള്ള ട്രോളുകളും വരെ സമൂഹ മാദ്ധ്യമങ്ങളിൽ ആഘോഷിക്കപ്പെടുമ്പോൾ ഈ മാധ്യമ രാജാക്കന്മാർ നഗ്നരാണെന്ന അപ്രിയസത്യമാണ് സൗകര്യപൂർവം ചവറ്റുകുട്ടയിലേക്ക് എറിയപ്പെടുന്നത്. നമ്മൾ എന്തു വായിക്കണം, എങ്ങനെ എന്തിനോടെല്ലാം പ്രതികരിക്കണം എന്നത് തീരുമാനിക്കുന്നത് നമ്മുടെ സമൂഹമാധ്യമങ്ങളും പരമ്പരാഗത മാധ്യമങ്ങളുമാണ്. എന്നാൽ ഇവയെ എല്ലാം നിയന്ത്രിക്കുന്നത് നാഗ്പൂരിൽ നിന്നുള്ള വെള്ളിക്കാശുകളുടെ കിലുക്കമാണ് എന്നത് നമ്മെ ഭയപ്പെടുത്തേണ്ടിയിരിക്കുന്നു. ജനാധിപത്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ ഈ നാലാം തൂണുകളുടെ ധാർമികതയെ പറ്റി യാതൊരു അബദ്ധ ധാരണകളും വെച്ചു പുലർത്തേണ്ടതില്ല എന്ന നിരാശയോടൊപ്പം പ്രതീക്ഷയ്ക്ക് വക നൽകുന്ന മറ്റൊന്നുണ്ട്. ബർത്തമാൻ പത്രിക, ദൈനിക് സമ്പത് എന്നീ 2 ബംഗാളി മാധ്യമങ്ങൾ പണത്തിന്റെ മുൻപിൽ വീഴാൻ തയാറാവാത്തത് മാധ്യമങ്ങൾ മുഴുവനായി വിൽക്കപ്പെട്ടിട്ടില്ല എന്നതിന് തെളിവാണ്. ഇന്ത്യയുടെ അഖണ്ഠതയ്ക്കും മതേതരത്വമനസിനും മുകളിൽ തൂങ്ങിയിരിക്കുന്ന ഈ ഡെമോക്ലിസ് ന്റെ വാളിനെ എങ്ങനെ പ്രതിരോധിക്കുമെന്നത് നമ്മുടെ ഉറക്കം കളയാത്തത് എന്തുകൊണ്ടാണ്?

advertisment

Related News

    Super Leaderboard 970x90