ആക്ച്വലി, ഈ മാതൃത്വം കണ്ടാൽ എങ്ങനെ തിരിച്ചറിയാം?

വണ്ടിയിലോ വെയ്റ്റിംഗ് ഷെഡിലൊ ആശുപത്രിയിലോ ബസ് സ്ട്ടണ്ടിലോ ഒരു പെണ്ണിരുന്നു കുഞ്ഞിനു മുലകൊടുക്കുന്നത് കാണുമ്പോള്‍ നിങ്ങള്‍ക്കൊന്നും തോന്നില്ലെങ്കില്‍ കടയുടെ മുന്നില്‍ തൂങ്ങിക്കിടക്കുന്ന ഈ മാസിക കണ്ടാലും ഒന്നും തോന്നില്ല. ഇതിലൊന്നും കൌതുകമില്ലെങ്കില്‍ അതിലെ മോഡല്‍ ശരിക്കും പ്രസവിച്ചതാണോ, ആ മുലയില്‍ ശരിക്കും പാലുണ്ടോ എന്നൊന്നും അന്വേഷിക്കാനും പോകില്ല.

ആക്ച്വലി, ഈ മാതൃത്വം കണ്ടാൽ എങ്ങനെ തിരിച്ചറിയാം?

കുറച്ചു ദിവസം മുന്‍പൊരു പോസ്റ്റ്‌ കണ്ടിരുന്നു. ഒരു കുഞ്ഞു ജനിച്ചാല്‍ എങ്ങനെ മുലയൂട്ടണം എന്നൊക്കെ പറഞ്ഞ്. ആ പോസ്റ്റില്‍ ഒരു പെണ്‍കുട്ടിയുടെ പടവും കൊടുത്തിരുന്നു. കുഞ്ഞിനു മുല കൊടുക്കുന്ന പടമാണ് പക്ഷെ അത് ബ്രസ്റ്റ് ഒന്നും എക്സ്പോസ് ചെയ്യാത്ത വളരെ സാധാരണമായ ഒരു പടമായിരുന്നു. എങ്ങിനെ മുലയൂട്ടണം എന്ന വിഷയത്തില്‍ ഇനി പ്രത്യേകിച്ച് വിജ്ഞാനം ആര്‍ജ്ജിക്കേണ്ട ആവശ്യമൊന്നും ഇല്ലാത്തത് കൊണ്ട് ഞാനത് വായിചോന്നും നോക്കിയില്ല, പക്ഷെ ആവശ്യമുള്ളവര്‍ക്ക് ഉപകാരമുള്ള വിഷയങ്ങള്‍ ആണ് അതിലുള്ളതെന്നു തോന്നി. ഒരു സീരിയസ് പോസ്റ്റായിരുന്നു അത്.

പിന്നെ ഞാന്‍ കാണുന്നത് ഇവിടെ മുഴുവന്‍ ആ ചിത്രത്തെ കുറിച്ച് കൂലംകക്ഷമായ ചര്‍ച്ചകളാണ്. ആ പോസ്ട്ടിട്ടയാളെയും പെണ്‍കുട്ടിയെയും ഒക്കെ അസഭ്യം പറഞ്ഞവര്‍ പോലുമുണ്ട്. പോസ്റ്റിലെ വിഷയമൊക്കെ എടുത്തു പരണത്ത് വച്ചു. അവിടെ ആഞ്ഞു നിന്നു ചര്‍ച്ച ചെയ്തതില്‍ കൂടുതലും ചെറുപ്പക്കാരായ പയ്യന്മാര്‍ ആണ്. മതവിശ്വാസികള്‍. കുഞ്ഞുങ്ങള്‍ക്ക്‌ മുലകൊടുക്കുന്ന പടം കാണിക്കുന്നതൊക്കെ സംസ്കാര വിരുദ്ധവും സദാചാര വിരുദ്ധവും ആണ് പോലും. ഇതിനു സപ്പോര്‍ട്ട് ആയി ഒരുപാടു കുലസ്ത്രീകളും വന്നു.

സത്യം പറഞ്ഞാല്‍ അന്തം വിട്ടുപോയി. ആ പോസ്റ്റ്‌ ഇപ്പോഴും ഇവിടൊക്കെ കാണും. എടുത്തു നോക്കിയാലറിയാം മുലകണ്ടാല്‍ വാത്സല്യം തോന്നുന്നവര്‍ മാത്രമാണോ ഇവിടുള്ളതെന്ന്.

സത്യത്തില്‍ ഗ്രഹലക്ഷ്മിക്ക് പ്രചോദനം ആയതു അതായിരിക്കനാണ് വഴി.

അവര് പടമെടുത്തപ്പോള്‍ അതിന്‍റെ ചേലിനു തന്നെയെടുത്തു. ഒരു മാഗസിനല്ലേ? കവര്‍ പേജു ഷൂട്ട്‌ ചെയ്യാന്‍ പ്രൊഫഷനല്‍ ഫോട്ടോഗ്രാഫറെ വിളിച്ചു, പ്രൊഫഷനല്‍ മോഡലിനെ വിളിച്ചു, സ്റൈലിസ്റ്റിനെ വിളിച്ചു, മേക്കപ്പ് മാനെ വിളിച്ചു. കല്യാണം കഴിഞ്ഞു പ്രസവിച്ചതാണെന്ന് നാട്ടുകാര് മനസിലാക്കിക്കോട്ടേ എന്ന് കരുതിയാവും ആ സിന്ദൂരക്കുറി ആ മോഡലിന് ഇട്ടുകൊടുത്തത്. എന്തായാലും അവരെല്ലാം ചേര്‍ന്ന് നമ്മളിപ്പോള്‍ കാണുന്ന ഒരു പടമെടുത്തു.

നല്ല പടമാണ്.

ഇപ്പോള്‍ വീണ്ടും ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. മുലയൂട്ടുന്നതോന്നും ഞങ്ങള്‍ക്കൊരു വിഷയമല്ല എന്നൊക്കെ പറഞ്ഞുകൊണ്ട് തന്നെ.

ഇതൊന്നും ഒരു വിഷയമാല്ലെങ്കില്‍ നിങ്ങളോന്നും ഇതില്‍ കേറി പിടിക്കില്ല. ഏതോ ഒരു പെണ്ണിരുന്നു മുല കൊടുക്കുന്നു, കൊടുത്തിട്ടു പോട്ടെ എന്ന് വിചാരിക്കുകയെ ഉള്ളൂ, ഇനി ആ ചിത്രത്തിന്‍റെ എയ്സ്തെറ്റിക്സോ പൊളിറ്റിക്കല്‍ കറക്റ്റ്നെസോ മാത്രമാണ് വിഷയമെങ്കില്‍ അങ്ങനെ ആയ്ക്കോട്ടെ, എന്നാലും ഒരു സംശയം, ഈ മുലയൂട്ടല്‍ പടം മാത്രമേ ഈയാഴ്ച അപോളിട്ടിക്കള്‍ ആയി ഇറങ്ങിയുള്ളൂ?

വണ്ടിയിലോ വെയ്റ്റിംഗ് ഷെഡിലൊ ആശുപത്രിയിലോ ബസ് സ്ട്ടണ്ടിലോ ഒരു പെണ്ണിരുന്നു കുഞ്ഞിനു മുലകൊടുക്കുന്നത് കാണുമ്പോള്‍ നിങ്ങള്‍ക്കൊന്നും തോന്നില്ലെങ്കില്‍ കടയുടെ മുന്നില്‍ തൂങ്ങിക്കിടക്കുന്ന ഈ മാസിക കണ്ടാലും ഒന്നും തോന്നില്ല. ഇതിലൊന്നും കൌതുകമില്ലെങ്കില്‍ അതിലെ മോഡല്‍ ശരിക്കും പ്രസവിച്ചതാണോ, ആ മുലയില്‍ ശരിക്കും പാലുണ്ടോ എന്നൊന്നും അന്വേഷിക്കാനും പോകില്ല.

അതായതു ഗ്രഹലക്ഷിക്കാര് പറയുന്നതില്‍ കാര്യമുണ്ട്.

advertisment

News

Related News

Super Leaderboard 970x90