ആര്‍ഷ ഭാരതത്തില്‍ വളരെ പ്രചാരമുള്ള ഒരു മാരകായുധമായിരുന്നു ശാപം,മുനിമാരും സന്യാസിമാരുമായിരുന്നു ഈ ശാപത്തിന്റെ ഉടമസ്ഥര്‍,ഒരു ഓട്ടു മോന്തയില്‍ നിന്നും ഒരൌണ്‍സ് വെള്ളമെടുത്ത് കുടഞ്ഞാല്‍ ആരെ വേണമെങ്കിലും ശപിച്ചു ഭസ്മമാക്കാം... സുരേഷ് കുഞ്ഞുപിള്ള

മറ്റു പല ടെക്നോളജിയും പോയപോലെ ബ്രിട്ടീഷുകാരുടെ വരവോടെയാണ് ഈ ശാപത്തിന്റെ ടെക്നിക്കും നമുക്ക് നഷ്ടമായത് ! ഈസ്റ്റിന്ത്യാ കമ്പനിക്കാര്‍ ഇവിടെ പുകയിലയും ചായപ്പൊടിയും വാങ്ങാന്‍ വന്നതിനു ശേഷം ഇന്ത്യയില്‍ ഒരു മനുഷ്യനെ പോലും ഒരു മുനിയും ശപിച്ചു ഭസ്മമാക്കിയ ചരിത്രമില്ല! എന്നാല്‍ മുനിമാരുടെ ആളോഹരി എണ്ണത്തില്‍ അന്നുമിന്നും ഒരു കുറവും വന്നിട്ടുമില്ല, കൂടിയതേയുള്ളൂ! സായിപ്പിന്റെ കുടിലത നോക്കൂ . കച്ചവടത്തിനെന്നും പറഞ്ഞു ഇവിടെ വന്ന സായിപ്പ് രാത്രിയുടെ അന്ത്യയാമങ്ങളില്‍ കുറ്റാകുറ്റിരുട്ടത്ത് മുനിമാര്‍ കിടന്നുറങ്ങുമ്പോള്‍ പുരയ്ക്കകത്തു കയറി ശാപത്തിന്റെ രഹസ്യങ്ങളടങ്ങിയ താളിയോലകള്‍ എടുത്തു കത്തിച്ചു കളയുകയായിരുന്നു. അല്ലെങ്കില്‍ വെറും രണ്ടു കപ്പലില്‍ വന്ന ആ സായിപ്പന്മാരെ കരിച്ചു ഭസ്മമാക്കാന്‍ ഇവിടുത്തെ അര മുനി വിചാരിച്ചാല്‍ നടന്നേനെ!സത്യത്തില്‍ ഓര്‍ക്കുമ്പോള്‍ സങ്കടം വരുന്നു.എന്തെല്ലാം ടെക്നോളജി ഉണ്ടാരുന്ന നമ്മളാ?…എങ്ങനെ കഴിയേണ്ടവരാ?

 ആര്‍ഷ ഭാരതത്തില്‍ വളരെ പ്രചാരമുള്ള ഒരു മാരകായുധമായിരുന്നു ശാപം,മുനിമാരും സന്യാസിമാരുമായിരുന്നു ഈ ശാപത്തിന്റെ ഉടമസ്ഥര്‍,ഒരു ഓട്ടു മോന്തയില്‍ നിന്നും ഒരൌണ്‍സ് വെള്ളമെടുത്ത് കുടഞ്ഞാല്‍ ആരെ വേണമെങ്കിലും ശപിച്ചു ഭസ്മമാക്കാം... സുരേഷ് കുഞ്ഞുപിള്ള

ആര്‍ഷ ഭാരതത്തില്‍ വളരെ പ്രചാരമുള്ള ഒരു മാരകായുധമായിരുന്നു ശാപം.

സ്വന്തമായി ആശ്രമം, പര്‍ണ്ണശാല, ഗുരുകുലം എന്ന പേരില്‍ നടത്തുന്ന എയ്ഡഡ് കോളേജുകള്‍ മുതലായവയുള്ള മുനിമാരും സന്യാസിമാരുമായിരുന്നു ഈ ശാപത്തിന്റെ ഉടമസ്ഥര്‍. എന്തെങ്കിലും ഒരിഷ്ടക്കേടു തോന്നിയാല്‍ ഉടനെ ശപിച്ചു ഭസ്മമാക്കി കളയുക എന്നതാണ് അന്നൊക്കെ ഈ സന്യാസിമാരുടെ പൊതു മിനിമം പരിപാടി.

കാണുമ്പോള്‍ നമുക്ക് വളരെ സിമ്പിള്‍ ടെക്നോളജിയാ എന്ന് തോന്നും, ഒരു ഓട്ടു മോന്തയില്‍ നിന്നും ഒരൌണ്‍സ് വെള്ളമെടുത്ത് കുടഞ്ഞാല്‍ ആരെ വേണമെങ്കിലും ശപിച്ചു ഭസ്മമാക്കാം! പക്ഷെ അങ്ങനെ എളുപ്പമല്ല ഇതിന്റെ ടെക്നോളജി. ഒന്നാമത് മുടിഞ്ഞ കോണ്‍സന്റ്രെഷന്‍ വേണം! പിന്നെ ഇതിന്റെ കുറിപ്പടി ഗുരുവിന്റെ കൈയില്‍ നിന്ന് വാങ്ങിയിട്ട് സ്വന്തമായി ക്രിയ ചെയ്തു പഠിക്കണം. ചില രസികന്മാരായ മുനിമാര്‍ ചിലപ്പോഴൊക്കെ വെറുതെ ശപിച്ചു ഭസ്മമാക്കി കളയാതെ വല്ല മാക്രിയോ മരഞ്ചാടിയോ കല്ലോ പുല്ലോ ഒക്കെയാക്കി വിടുന്ന മനോഹരങ്ങളായ ആചാരങ്ങളും ഉണ്ടായിരുന്നു. ഇങ്ങനെ ശാപം കൊണ്ട് ഭസ്മം, കല്ല്‌, കട്ട, ഹോളോബ്രിക്സ് മുതലായ സാധനങ്ങളായി രൂപപരിണാമം വന്ന നിരവധി നിരവധി ആളുകളെപറ്റിയുള്ള വിവരങ്ങള്‍ നമ്മുടെ പുരാണങ്ങളില്‍ ലഭ്യമാണ്.

മറ്റു പല ടെക്നോളജിയും പോയപോലെ ബ്രിട്ടീഷുകാരുടെ വരവോടെയാണ് ഈ ശാപത്തിന്റെ ടെക്നിക്കും നമുക്ക് നഷ്ടമായത് ! ഈസ്റ്റിന്ത്യാ കമ്പനിക്കാര്‍ ഇവിടെ പുകയിലയും ചായപ്പൊടിയും വാങ്ങാന്‍ വന്നതിനു ശേഷം ഇന്ത്യയില്‍ ഒരു മനുഷ്യനെ പോലും ഒരു മുനിയും ശപിച്ചു ഭസ്മമാക്കിയ ചരിത്രമില്ല! എന്നാല്‍ മുനിമാരുടെ ആളോഹരി എണ്ണത്തില്‍ അന്നുമിന്നും ഒരു കുറവും വന്നിട്ടുമില്ല, കൂടിയതേയുള്ളൂ! സായിപ്പിന്റെ കുടിലത നോക്കൂ . കച്ചവടത്തിനെന്നും പറഞ്ഞു ഇവിടെ വന്ന സായിപ്പ് രാത്രിയുടെ അന്ത്യയാമങ്ങളില്‍ കുറ്റാകുറ്റിരുട്ടത്ത് മുനിമാര്‍ കിടന്നുറങ്ങുമ്പോള്‍ പുരയ്ക്കകത്തു കയറി ശാപത്തിന്റെ രഹസ്യങ്ങളടങ്ങിയ താളിയോലകള്‍ എടുത്തു കത്തിച്ചു കളയുകയായിരുന്നു. അല്ലെങ്കില്‍ വെറും രണ്ടു കപ്പലില്‍ വന്ന ആ സായിപ്പന്മാരെ കരിച്ചു ഭസ്മമാക്കാന്‍ ഇവിടുത്തെ അര മുനി വിചാരിച്ചാല്‍ നടന്നേനെ!

സത്യത്തില്‍ ഓര്‍ക്കുമ്പോള്‍ സങ്കടം വരുന്നു.
എന്തെല്ലാം ടെക്നോളജി ഉണ്ടാരുന്ന നമ്മളാ?…

എങ്ങനെ കഴിയേണ്ടവരാ?

advertisment

News

Super Leaderboard 970x90