പഴയ ത്യാഗത്തിന്റെയൊന്നും ആവശ്യം ഇപ്പോഴില്ല എന്ന് പെണ്ണുങ്ങൾ പറയുന്നതിൽ അങ്ങനെ ഫെമിനിസം ഒന്നുമില്ല, ആണിനും പെണ്ണിനും തമ്മിൽ സാമൂഹിക പദവികളിൽ വലിപ്പചെറുപ്പമൊന്നും ഇപ്പോൾ ഇല്ല... സുരേഷ് കുഞ്ഞുപിള്ള

ഒരുദിവസം ഉമ്മയോട് നേരിട്ട് ചോദിച്ചു. മറ്റൊന്നുമല്ല ഇല്ല്യാസിന്റെ ബാപ്പ, രണ്ട് ചേട്ടന്മാർ, ഇല്യാസ്, അവന്റെ അനിയൻ... ഇത്രപേർക്ക് കഴിക്കാനെ കറിയുണ്ടാവൂ. അവസാനം വിളമ്പുന്ന പെണ്ണുങ്ങൾക്ക് കറിച്ചട്ടിപോലും ബാക്കിയുണ്ടാവില്ല. അപ്പോൾ കറിക്ക് കടുക് തളിക്കുന്ന പോലെ കുറച്ചു കടുകും ഉള്ളിയുമെല്ലാം താളിച്ചു കഞ്ഞിവെള്ളത്തിലൊഴിച്ചു അത് കോരിയൊഴിച്ചു ചോറുണ്ണും. ഇത് വല്ലപ്പോഴും നടന്നിരുന്ന ഒരു സാക്രിഫൈസ് ആയിരുന്നില്ല. മിക്ക ദിവസവും ഇതാണ് സ്ഥിതി....

പഴയ ത്യാഗത്തിന്റെയൊന്നും ആവശ്യം ഇപ്പോഴില്ല എന്ന് പെണ്ണുങ്ങൾ പറയുന്നതിൽ അങ്ങനെ ഫെമിനിസം ഒന്നുമില്ല, ആണിനും പെണ്ണിനും തമ്മിൽ സാമൂഹിക പദവികളിൽ വലിപ്പചെറുപ്പമൊന്നും ഇപ്പോൾ ഇല്ല... സുരേഷ് കുഞ്ഞുപിള്ള

പാത്തുമ്മയുടെ ആടിൽ ബഷീറിന്റെ ഉമ്മ പറയുന്നു ബാക്കീള്ളോർക്ക് കപ്പപുഴുക്ക് തിന്നുമ്പോൾ കുടിക്കാൻ കുറച്ചു കഞ്ഞിവെള്ളം വേണം.

പാത്തുമ്മ അടുക്കളയിലിരുന്ന കഞ്ഞിവെള്ളമെടുത്ത് ആട്ടിന് കൊടുത്തപ്പോഴാണ് ബഷീർ ഈ ഡയലോഗ് കേട്ടത്.

കാര്യമന്വേഷിച്ചപ്പോൾ ആണുങ്ങൾ ചോറുണ്ടു കഴിഞ്ഞാൽ പിന്നെ ഉമ്മയടക്കം വീട്ടിലെ പെണ്ണുങ്ങൾക്ക്‌ കഴിക്കാൻ കപ്പ പുഴുക്കും കഞ്ഞിവെള്ളവും മാത്രമേ കിട്ടാറുള്ളൂ.

എന്താണുമ്മാ കറി എന്ന് ചോദിച്ചാൽ ഇല്യാസിന്റ ഉമ്മ പറഞ്ഞിരുന്നത് കഞ്ഞിരെ വെള്ളം തൂമിച്ചു എന്നാണ്.

ഇതെന്താണ് സംഭവം എന്ന് ഒരുദിവസം ഉമ്മയോട് നേരിട്ട് ചോദിച്ചു. മറ്റൊന്നുമല്ല ഇല്ല്യാസിന്റെ ബാപ്പ, രണ്ട് ചേട്ടന്മാർ, ഇല്യാസ്, അവന്റെ അനിയൻ... ഇത്രപേർക്ക് കഴിക്കാനെ കറിയുണ്ടാവൂ. അവസാനം വിളമ്പുന്ന പെണ്ണുങ്ങൾക്ക് കറിച്ചട്ടിപോലും ബാക്കിയുണ്ടാവില്ല. അപ്പോൾ കറിക്ക് കടുക് തളിക്കുന്ന പോലെ കുറച്ചു കടുകും ഉള്ളിയുമെല്ലാം താളിച്ചു കഞ്ഞിവെള്ളത്തിലൊഴിച്ചു അത് കോരിയൊഴിച്ചു ചോറുണ്ണും. ഇത് വല്ലപ്പോഴും നടന്നിരുന്ന ഒരു സാക്രിഫൈസ് ആയിരുന്നില്ല. മിക്ക ദിവസവും ഇതാണ് സ്ഥിതി.

നിങ്ങൾക്കെല്ലാവർക്കും ഉള്ളത് ഒരുപോലെ കഴിച്ചുകൂടെ എന്ന് ഞാൻ ചോദിച്ചപ്പോൾ ഓല് നയിച്ചിട്ടല്ലേ മോനെ കുടുമ്മം കഴീന്നത്? അപ്പൊ ഓല്ക്ക് കുറവ് വരുത്താൻ പാടുണ്ടോ എന്ന് തിരിച്ചു ചോദിച്ചു.

ഇതൊരു ഇരുപത്തഞ്ചു വര്ഷം മുൻപുള്ള കാര്യമാണ്. അന്നങ്ങനെ ആയിരുന്നു. സ്ത്രീകളുടെ സാമൂഹിക പദവി പുരുഷന് പിന്നിൽ, പിന്നെ ദാരിദ്രവും. ഈ ദാരിദ്രം നേരിട്ടു ബാധിക്കുന്നത് സർവ്വം സഹ എന്ന് ബ്രാൻഡ് നെയിമുള്ള സ്ത്രീകളെയും.

ഇപ്പോൾ പുരുഷന്മാരേക്കാൾ കൂടുതൽ വേലയും കൂലിയും വരുമാനവും ഒക്കെയുള്ളത് സ്ത്രീകൾക്ക് തന്നെയാണ്. ഒരു ബസിൽ കേറിയാൽ മുക്കാൽ ഭാഗവും സ്ത്രീകളാണ്. റോഡിലോടിക്കുന്ന വണ്ടികളിൽ പകുതിയെങ്കിലും പെണ്ണുങ്ങളാണ് ഡ്രൈവ് ചെയ്യുന്നത്. ഏതൊരു ഓഫിസിൽ ചെന്നാലും ആദ്യം കാണുന്നത് അവിടെ ജോലി ചെയുന്ന പെണ്ണുങ്ങളെയാണ്. ഇന്നാളു കാല് മുറിഞ്ഞു ഒരാശുപത്രിയിൽ ചെന്നപ്പോൾ അവിടെ പെണ്ണുങ്ങള് മാത്രമേ ഉണ്ടായുന്നുള്ളു. ഡോക്ടറും കമ്പോണ്ടറും ചീട്ടെഴുതാനും മരുന്ന് വെക്കാനും ഒക്കെ പെണ്ണുങ്ങൾ.

പഴയ ത്യാഗത്തിന്റെയൊന്നും ആവശ്യം ഇപ്പോഴില്ല എന്ന് പെണ്ണുങ്ങൾ പറയുന്നതിൽ അങ്ങനെ ഫെമിനിസം ഒന്നുമില്ല എന്നാണ് എന്റെയോരിത്. കാലം മാറിയെന്നും ആണിനും പെണ്ണിനും തമ്മിൽ സാമൂഹിക പദവികളിൽ വലിപ്പചെറുപ്പമൊന്നും ഇപ്പോൾ ഇല്ലെന്നുമുള്ള സാധാരണ കാര്യം സ്ത്രീകൾ അതറിയാത്ത ചില പാഴുകളെ ഓർമ്മിപ്പിക്കുമ്പോൾ ഉണ്ടാവുന്ന ഒരു സൗണ്ട് മാത്രമാണ് ഇതൊക്കെ.

advertisment

News

Super Leaderboard 970x90