കമ്യൂണിസ്റ്റ്കാര്‍ക്ക് ആദ്യം മുതലേ ജാതിവാലുണ്ടായിരുന്നു. പി.കൃഷ്ണപിള്ളയും ഈയെമ്മെസ് നമ്പൂതിരിപ്പാടും നായനാരും മേനോന്മാരും.... അവരത് മുറിക്കാനൊന്നും നടന്നില്ല...!

ക്രിസ്ത്യാനിക്കും നായര്‍ക്കും ഈഴവനും ചെട്ടിക്കും തമ്മില്‍ പറയത്തക്ക യാതൊരു ജാതി ഉച്ച നീച്ചത്വവും അന്നുണ്ടായിരുന്നില്ല. ഒരേ കലത്തില്‍ വാറ്റി കുടിക്കുന്നവര്‍, ഒരു മൂടു കപ്പ പറിച്ചു പങ്കിട്ടെടുക്കുന്നവര്‍ ഒരു മാനിനെയോ കാട്ടുപന്നിയെയെ കിട്ടിയാല്‍ ഒരേപോലെ വീതം വെക്കുന്നവര്‍, ഒന്നിച്ചു നിന്ന് കാട്ടാനയെ ഓടിക്കുന്നവര്‍, ഒരേ മാടത്തില്‍ കാവല്‍ കിടക്കുന്നവര്‍. ഒരേ വയലില്‍ പണിയുന്നവര്‍...

കമ്യൂണിസ്റ്റ്കാര്‍ക്ക് ആദ്യം മുതലേ ജാതിവാലുണ്ടായിരുന്നു. പി.കൃഷ്ണപിള്ളയും ഈയെമ്മെസ് നമ്പൂതിരിപ്പാടും നായനാരും മേനോന്മാരും.... അവരത് മുറിക്കാനൊന്നും നടന്നില്ല...!

ജാതിയെകുറിച്ചു വലിയ ബോധമില്ലാതെയാണ് ഞാന്‍ വളര്‍ന്നു വന്നത്. പതിനെട്ടു വയസുവരെ എന്‍റെ നാട്ടില്‍ ജാതി ഒരിടത്ത് പോലും പരസ്യമായി മെന്‍ഷന്‍ ചെയ്യപ്പെട്ടിരുന്നില്ല. എന്‍റെ ജാതി എന്താണെന്നു എനിക്കറിയുകയുമില്ലയിരുന്നു. മദ്ധ്യ കേരളത്തില്‍ നിന്നും കുടിയേറിയ ക്രിസ്ത്യാനികളാണ് അന്നത്തെ അയല്‍ക്കാരില്‍ കൂടുതലും. പിന്നെ വയനാടന്‍ ചെട്ടിമാര്‍, കുറച്ചു നായന്മാരും ഈഴവരും പിന്നെ ആദിവാസികള്‍.

ഇതില്‍ ആദിവാസികളോട് മൊത്തത്തില്‍ എല്ലാവരും വിവേചനം കാണിച്ചിരുന്നു. അത് ശരിക്കും ഒരു ജാതി വിവേചനമല്ല, അവരെ ഒരു പ്രത്യേക വര്‍ഗ്ഗമായാണ് കണ്ടിരുന്നത്‌. പൂര്‍ണ്ണ വളര്‍ച്ച എത്താത്ത ഒരു മനുഷ്യകുലം എന്ന മട്ടിലൊരു കാഴ്ചപ്പാടായിരുന്നു അന്ന് അവരെപ്പറ്റി പൊതുവേ മറ്റുള്ളവര്‍ക്ക് ഉണ്ടായിരുന്നത്. അവര്‍ പൊതുവേ നിശബ്ടരും ആയിരുന്നു. പൊതു സമൂഹത്തില്‍ അവര്‍ ഇടപെടുകയെ ഇല്ല. അങ്ങനെ ഒരു കൂട്ടര്‍ അവിടെ ഉണ്ടെന്നു നമ്മള്‍ അറിയുകപോലുമില്ല.

ക്രിസ്ത്യാനിക്കും നായര്‍ക്കും ഈഴവനും ചെട്ടിക്കും തമ്മില്‍ പറയത്തക്ക യാതൊരു ജാതി ഉച്ച നീച്ചത്വവും അന്നുണ്ടായിരുന്നില്ല. ഒരേ കലത്തില്‍ വാറ്റി കുടിക്കുന്നവര്‍, ഒരു മൂടു കപ്പ പറിച്ചു പങ്കിട്ടെടുക്കുന്നവര്‍ ഒരു മാനിനെയോ കാട്ടുപന്നിയെയെ കിട്ടിയാല്‍ ഒരേപോലെ വീതം വെക്കുന്നവര്‍, ഒന്നിച്ചു നിന്ന് കാട്ടാനയെ ഓടിക്കുന്നവര്‍, ഒരേ മാടത്തില്‍ കാവല്‍ കിടക്കുന്നവര്‍. ഒരേ വയലില്‍ പണിയുന്നവര്‍... ഇവര്‍ക്ക് ജാതിപറഞ്ഞു കളിക്കാനുള്ള സമയമില്ലായിരുന്നു. വല്ല കല്യാണ ആലോചനകളും വരുമ്പോഴാണ് ഈ ജാതിയൊക്കെ കേള്‍ക്കുന്നത് തന്നെ. അതില്‍ തന്നെ ജാതിയില്ലത്ത മിശ്ര വിവാഹങ്ങളും ധാരാളമായിരുന്നു.

പക്ഷെ വയനാട് വിട്ടു പുറത്തേക്ക് വന്നപ്പോള്‍ എനിക്കൊരു കാര്യം മനസിലായി. ഞാന്‍ ജാതിയെ കുറിച്ചു ബോധവാനാകാതിരുന്നതിന്റെ കാരണം പഴയ കുടിയേറ്റക്കാരന്റെ ഒരുമ മാത്രമല്ല. പിന്നോക്ക സമുദായക്കാര്‍, അഥവാ ദളിതര്‍ അവിടെ ഇല്ലാതിരുന്നതും പ്രധാന കാരണം ആയിരുന്നു!

കേരളത്തില്‍ പട്ടികജാതിക്കാര്‍ ഏറ്റവും കുറവുള്ള ജില്ലയാണ് വയനാട്. തീരെ കുറവ്. പട്ടികവര്ഗ്ഗക്കരായ ആദിവാസികള്‍ ആണ് അവിടെ കൂടുതല്‍ ഉള്ളത്.

അല്ലായിരുന്നെങ്കില്‍ ഞാനും ചെറുപ്പം മുതല്‍ ദളിതരെ പൂച്ചയെന്നു വിളിക്കുന്ന മുന്നോക്കക്കാരന്റെ അഹങ്കാരം കേട്ട് തന്നെ വളരുമായിരുന്നു.

സ്കൂളിലെ എന്റെ പേര് വെറും സുരേഷ് എന്ന് മാത്രമായിരുന്നു. പി.കെ.സുരേഷ്. ഇപ്പോഴും അത് തന്നെ. കേരളം വിട്ടു പുറത്തേക്ക് പോയപ്പോഴാണ് പേരിനൊപ്പം ഒരു സര്‍നെയിം വെച്ചു കെട്ടേണ്ടി വന്നത്, സത്യത്തില്‍ ജോലി ചെയ്ത കമ്പനികള്‍
ആണ് ഈ സര്‍നെയിം ചാര്‍ത്തി തന്നത്. അവരുടെ കോളങ്ങള്‍ പൂരിപ്പിക്കാനും ഇ മെയില്‍ ഉണ്ടാക്കാനും ഈ സര്‍നെയിം അത്യാവശ്യമായിരുന്നു. അങ്ങനെ അച്ഛന്റെ പേര് എന്റെ പേരിനൊപ്പം ചേര്‍ത്തു. അച്ഛന്റെ പേര് ചേര്‍ക്കുന്നത് എനിക്കും സന്തോഷമുള്ള കാര്യമായിരുന്നു. അതങ്ങനെ പിന്നെ പാസ്പോര്‍ട്ടിലും ഡ്രൈവിംഗ് ലൈസന്‍സിലും പാന്‍ കാര്‍ഡിലും ഇപ്പോള്‍ ആധാര്‍ കാര്‍ഡിലും വരെ വന്നു.

സുരേഷ് കുഞ്ഞുപിള്ള ശങ്കരന്‍. ഇതാണ് പൂര്‍ണ്ണമായ പേര്.

പഠിച്ച ക്ലാസിലോക്കെ നാലും അഞ്ചും സുരേഷുമാര്‍ ഉണ്ടായിരുന്നു, പഠിക്കുന്ന പുസ്തകത്തില്‍ പോലും ഒരു സുരേഷ് മൈനയെ തിരിഞ്ഞു നോക്കിക്കൊണ്ട്‌ നില്‍പ്പുണ്ടായിരുന്നു. പിന്നെ ജോലി ചെയ്ത കമ്പനികളിലും ലാവിഷ് സുരേഷുമാര്‍. നമ്മളെ തിരിച്ചറിയാന്‍ മറ്റെന്തെങ്കിലും ഒരു വാല്‍ ഇല്ലാതെ കഴിയാതെയായി. അങ്ങനെ ഒരുപാട് ഇരട്ടപ്പേരുകള്‍ വരെ കിട്ടി. എല്ലാം ഭയാനകമായ പേരുകള്‍. എന്റെ രൂപത്തിനും ശബ്ദത്തിനും ഇണങ്ങുന്ന പേരിട്ടു വരുമ്പോള്‍ അതങ്ങ് ഭയാനകമായിപ്പോവും.

ഇപ്പോള്‍ ഞാന്‍ കൊണ്ടുനടക്കുന്ന ഈ പേര് ജാതിവാല്‍ പേരൊന്നുമല്ല. എന്നെക്കാള്‍ എത്രയോ കേമനായിരുന്ന എന്‍റെ അച്ഛന്റെ പേര് മാത്രമാണ്. അതവിടെ ഇരിക്കട്ടെ. ഇതിലിനി ഡെക്കറേഷന്‍ ഒന്നും ചെയ്യേണ്ട എന്നാണു ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ഇനി പറയുമ്പോള്‍ കേരളത്തില്‍ അര നൂറ്റാണ്ട് മുന്‍പ് തന്നെ ജാതിവാല്‍ മുറിച്ചു ജാതിക്കെതിരെ വിപ്ലവം നടത്തിയ കുറച്ചു പേരുടെ പേരുകളും കൂടി പറയേണ്ടിവരും.

ഒന്നാമത്തെയാള്‍ മന്നത്ത് പത്മനാഭനാണ്.

1949 ഡിസംബര്‍ 25നു പെരുന്നയില്‍ വച്ച് വിളിച്ചു ചേര്‍ത്ത ഒരു ഹിന്ദു ഐക്യ സമ്മേളനത്തില്‍ വെച്ചു മന്നത്ത് പത്മനാഭ പിള്ള ആ ജാതിവാലങ്ങു കളഞ്ഞു വെറും മന്നത്ത് പത്മനാഭാനായി.

ആ യോഗത്തില്‍ തന്നെ അന്നത്തെ കോണ്ഗ്രസ് നേതാക്കളായ എം.പി മന്മഥന്‍ നായരും ഗംഗാധരന്‍ നായരും ജാതിവാല്‍ ഉപേക്ഷിച്ചു

അതിനു ശേഷം മന്നത്ത് ശിഷ്യന്മാരായ നായന്മാര്‍ ജാതി പറഞ്ഞിട്ടില്ല, ഇപ്പോഴവര്‍ ജാതിയെക്കുറിച്ചു തന്നെ മറന്നുപോയി.

അന്നത്തെ കാലത്തെ കോണ്ഗ്രസില്‍ നോക്കിയാല്‍ ജാതി വാല്‍ മുറിക്കാരുടെ ബഹളമായിരുന്നു. കെ.കരുണാകരന്‍ വരെ മാരാര്‍ എന്ന ജാതിവാല്‍ പൊതുജീവിതത്തിന് വേണ്ടി ത്യജിച്ച മനുഷ്യനാണ്.

പക്ഷെ കമ്യൂണിസ്റ്റ്കാര്‍ക്ക് ആദ്യം മുതലേ ജാതിവാലുണ്ടായിരുന്നു. പി.കൃഷ്ണപിള്ളയും ഈയെമ്മെസ് നമ്പൂതിരിപ്പാടും നായനാരും മേനോന്മാരും.... അവരത് മുറിക്കാനൊന്നും നടന്നില്ല.

എന്തായാലും മുറിച്ചവരും മുറിക്കാത്തവരും അവരുടെ പ്രസ്ഥാനങ്ങളും പില്‍കാലത്ത് ചെയ്ത പ്രവൃത്തികള്‍ വെച്ചു നോക്കിയാല്‍ നമുക്ക് കാര്യം പെട്ടെന്ന് പിടികിട്ടും.

വാലുപോയാല്‍ ജാതി പോകുമോ എന്ന്.

advertisment

News

Super Leaderboard 970x90