Kerala

ബി.ജെ.പിയെ രാഷ്ട്രീയമായി നേരിടണോ അതോ തല്ലി തീര്‍ക്കണോ? സുരേഷ് കുഞ്ഞുപിള്ള

അടുത്ത തെരഞ്ഞെടുപ്പിന് ഒരുപക്ഷെ ഇന്ത്യയിലെ പ്രാദേശിക മുന്നണികളും കോണ്ഗ്രസും എല്ലാം ഒന്നിച്ചു ചേര്‍ന്നാല്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ആയേക്കാം, പക്ഷെ അവര്‍ പിന്നെയും ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടി ആയി ഇവിടെ തുടരും. ഓരോ പരാജയങ്ങളും അവര്‍ ജന്മ നാട്ടില്‍ ഹിന്ദുവിനേറ്റ മുറിവ് എന്ന് പറഞ്ഞു ആഘോഷിക്കുകയും ചെയ്യും.

ബി.ജെ.പിയെ രാഷ്ട്രീയമായി നേരിടണോ അതോ തല്ലി തീര്‍ക്കണോ? സുരേഷ് കുഞ്ഞുപിള്ള

കേരളത്തിലെ പല കമ്യൂണിസ്റ്റ് നേതാക്കളുടെയും മാതാപിതാക്കള്‍ കോണ്ഗ്രസു്കാര്‍ ആയിരുന്നു. ബി.ജെ.പിക്കാരുടെ കാര്യവും അങ്ങനെ തന്നെ. ഇന്ത്യയിലെ ഏറ്റവും അഗ്രസീവായ കൊണ്ഗ്രസുകാരനായിരുന്ന സഞ്ജയ്‌ ഗാന്ധിയുടെ മോന്‍ ഇപ്പോള്‍ ബി.ജെ.പിയിലാണ്.

എന്‍റെ അച്ഛന്റെ രാഷ്ട്രീയമല്ല ഞാന്‍ പിന്തുടരുന്നത്. ഈ രാഷ്ട്രീയ വിശ്വാസമൊക്കെ ഇങ്ങനെ പാരമ്പര്യമായി പിന്തുടരേണ്ട കാര്യമൊന്നുമല്ല.

ബി.ജെ.പി ഇന്ന് ഇന്ത്യയിലെ യഥാസ്ഥിതിക വലതുപക്ഷ കക്ഷി എന്ന നിലയില്‍ അവരുടെ സ്ഥാനം ഭദ്രമാക്കിയിരിക്കുകയാണ്. കൊണ്ഗ്രസിന്റെ കയ്യില്‍ നിന്നാണ് അവര്‍ ആ കിരീടം വാങ്ങി തലയില്‍ വെച്ചിരിക്കുന്നത്. കുറച്ചു പശുവും ശൂലവും ആര്‍ഷഭാരത മണ്ടത്തരങ്ങളുമൊക്കെ ആ പഴയ കിരീടത്തില്‍ തുന്നിപ്പിടിപ്പിച്ചത് മാത്രമാണ് ബി.ജെ.പിയുടെ സംഭാവന. ഫൌണ്ടേഷന്‍ കൊണ്ഗ്രസിന്റെ തന്നെയാണ്.

ഒരുപാടു പിള്ളേര്‍ ബി.ജെപ്പികാര്‍ ആവുന്നു. ഗ്രാമങ്ങളില്‍ ഒക്കെ അതാണ്‌ സ്ഥിതി. ഇരുപതു വര്ഷം മുന്‍പ് കണികാണാന്‍ പോലും ഒരു ബി.ജെപ്പിക്കരനേ കിട്ടാതിരുന്ന എന്‍റെ നാട്ടില്‍ പോലും ഇന്ന്‍ കാവിയുമുടുത്തു കുറിയും തൊട്ടു കുട്ടി ബി,ജെപിക്കാര്‍ ചറപറ നടക്കുന്നു. കടുത്ത കമ്യൂണിസ്റ്റുകാരിയായ എന്‍റെ ചേച്ചിയുടെ രണ്ടുമക്കളും ബി.ജെ.പിക്കാരാണ്. ഈ പിള്ളേരോടൊക്കെ സംസാരിച്ചതില്‍ നിന്നും ഞാന്‍ മനസിലാക്കിയത് ഇവരൊക്കെ ബി.ജെ.പിയിലേക്ക് വരുന്നത് ഹിന്ദുവിനെ രക്ഷിക്കാന്‍ ആണെന്നാണ്‌. സ്വന്തം നാട്ടില്‍ ഹിന്ദു അവഗണിക്കപ്പെടുന്നു, ഹിന്ദുവിന് അരക്ഷിതത്വം ഉണ്ടാവുന്നു എന്നൊക്കെയാണ് അവരുടെ പരാതികള്‍. ആനുകൂല്യങ്ങള്‍ മുഴുവന്‍ മുസ്ലീമിനും ക്രിസ്ത്യാനിക്കും, ഹിന്ദുക്കള്‍ക്ക് ഒന്നുമില്ല എന്നൊക്കെയാണ് ഇവര്‍ ധരിച്ചിരിക്കുന്നത്‌. അമ്പലത്തിലെ കാശ് സര്‍ക്കാര്‍ കൊണ്ടുപോകുപോള്‍ പള്ളിയിലെ കാശ് തൊടുകപോലും ചെയ്യത്തതെന്താ എന്ന പഴയ ആ ഹൃദയഭേദകമായ ചോദ്യം ഇപ്പോഴും ചോദിക്കുന്നുണ്ട് ഇവര്‍. അതിനു വിവരാവകാശം വെച്ചോ കേരളത്തിലെ ദേവസ്വം ബോര്‍ഡുകളുടെ ചരിത്രം പറഞ്ഞോ മറുപടി കൊടുക്കാന്‍ സാധ്യമല്ല, അവര്‍ കേള്‍ക്കാന്‍ തയാറല്ല എന്നതാണ് പ്രശ്നം. . പള്ളിയിലെ കാശ് കൂടി ഗവന്മേന്റ്റ് എടുത്തുകൊണ്ടു പോകണം. എങ്കില്‍ മാത്രമേ ഇവര്‍ കുറച്ചെങ്കിലും കണ്വിന്സ് ആവൂ.

ഒരിക്കല്‍ പോലും ഉത്തമ ഹിന്ദു എന്ന ഡെഫനിഷനില്‍ വരാത്ത, വന്നു കാണിക്കയിട്ടിട്ടു പോകാനല്ലാതെ മറ്റൊരു കാര്യത്തിനും അമ്പലത്തിന്റെയൊന്നും പരിസരത്ത് പോലും അടുപ്പിക്കാത്ത ആശാരിയും കണക്കനും ഈഴവനും പുലയനും ആദിവാസിയും ഒക്കെ ഇന്ന് ഹിന്ദുവിനെയും അമ്പലങ്ങളെയും സംരക്ഷിക്കാന്‍ നെഞ്ചും വിരിച്ച് ഇറങ്ങുന്നതും അതെല്ലാം ബി.ജെ.പിയുടെ റിക്രൂട്ട്മെന്റ് ഡ്രൈവ് ആവുന്നതും വേറെ ലോജിക്കാണ്.

ഒരു കൂട്ടര്‍ മതപരമായ കാരണത്താല്‍ ബി.ജെ.പിയെ വെറുക്കാന്‍ തുടങ്ങുന്നതാണ് അവരുടെ ഏറ്റവും വലിയ ശക്തി. ബാക്കി എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് നമ്മള്‍ ബി.ജെ.പിയുടെ വലതു പക്ഷ യഥാസ്ഥിതികതയെ എതിര്‍ക്കാന്‍ ശ്രമിച്ചാലും ആ എതിര്‍പ്പ്കളെ ഒറ്റയടിക്ക് ഈ മതവിരുദ്ധതയുടെ ആലയില്‍ കൊണ്ട് ചെന്ന് കെട്ടാന്‍ ബി.ജെ.പിക്ക് നിസാരമായി കഴിയും. ഗോവധ നിരോധനം മണ്ടത്തരമാണ് എന്ന് നമ്മള്‍ യുക്തമായ സാമ്പത്തിക സാമൂഹിക കാരണങ്ങള്‍ കൊണ്ട് വാദിക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചു ജിഹാദി എന്ന് വിളിച്ചു അടിച്ചമര്‍ത്താന്‍ ഇന്ന് ബി.ജെ.പിക്ക് വളരെ എളുപ്പമാണ്.

ഇത് വരെ വലതുപക്ഷത്ത് നിന്ന കോണ്ഗ്രസിന് ഇടതുപക്ഷത്തെക്കുള്ള പോക്ക് അത്ര എളുപ്പമല്ല. മാത്രമല്ല ഇന്ത്യയിലെ യഥാസ്ഥിതിക ഇടതുപക്ഷങ്ങള്‍ ഇപ്പോഴും ബി.ജെ.പിയെ സഹായിച്ചാലും കൊണ്ഗ്രസിനെ സഹായിക്കില്ല എന്ന നിലപാട് ഉള്ളവരുമാണ്‌. അടുത്ത തെരഞ്ഞെടുപ്പിന് ഒരുപക്ഷെ ഇന്ത്യയിലെ പ്രാദേശിക മുന്നണികളും കോണ്ഗ്രസും എല്ലാം ഒന്നിച്ചു ചേര്‍ന്നാല്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ആയേക്കാം, പക്ഷെ അവര്‍ പിന്നെയും ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടി ആയി ഇവിടെ തുടരും. ഓരോ പരാജയങ്ങളും അവര്‍ ജന്മ നാട്ടില്‍ ഹിന്ദുവിനേറ്റ മുറിവ് എന്ന് പറഞ്ഞു ആഘോഷിക്കുകയും ചെയ്യും.

ഇതെഴുതാന്‍ കാരണം ഉണ്ണിത്താന്റെ ചെറുക്കന്റെ വാളില്‍ പോയി സഖാക്കളും സുടാപ്പികളും ചൊറിയുന്നത് കണ്ടതുകൊണ്ടാണ്.

ആ പയ്യന് ബി.ജെ.പീക്കാരന്‍ ആവാന്‍ എല്ലാ അവകാശവുമുണ്ട്.

ബി.ജെ.പിയെ രാഷ്ട്രീയമായി നേരിടണോ അതോ സുടാപ്പികള്‍ അവകാശപ്പെടുന്നത് പോലെ തല്ലി തീര്‍ക്കണോ? ഇടതുപക്ഷ പുരോഗമന സഖാക്കള്‍ ഇനിയെങ്കിലും ഈ വിഷയത്തില്‍ ഒരു തീരുമാനത്തില്‍ എത്തണമെന്നാണ് എന്റെയോരിത്.

advertisment

News

Related News

Super Leaderboard 970x90