Kerala

അമ്പലം ആണ്ടു മുഴുവന്‍ തുറക്കലും സ്ത്രീകളെ പ്രവേശിപ്പിക്കലും ഒക്കെയാവാം പക്ഷെ അങ്ങോട്ട്‌ പോകുന്ന ആളുകളെ നിയന്ത്രിക്കണം - ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് വാസ്തവത്തില്‍ പ്രായോഗികവും ശാശ്വതവുമായ ഈയൊരു പരിഹാരമേയുള്ളൂ.

ആരാധിക്കാനും പ്രാര്ത്ഥിക്കാനും ഒക്കെ എല്ലാവർക്കും അവകാശമുണ്ട്‌. പക്ഷേ ആരാധനയുടെ പേരില്‍ മറ്റു ജീവജാലങ്ങള്‍ക്കും ദോഷമുണ്ടാക്കാന്‍ ആര്ക്കും അവകാശമില്ല എന്ന് ഭക്തരും ഗവണ്മെന്റും മനസിലാക്കണം.

അമ്പലം ആണ്ടു മുഴുവന്‍ തുറക്കലും സ്ത്രീകളെ പ്രവേശിപ്പിക്കലും ഒക്കെയാവാം പക്ഷെ അങ്ങോട്ട്‌ പോകുന്ന ആളുകളെ നിയന്ത്രിക്കണം - ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് വാസ്തവത്തില്‍ പ്രായോഗികവും ശാശ്വതവുമായ ഈയൊരു പരിഹാരമേയുള്ളൂ.

ശബരിമല പോസ്റ്റ്‌ ചില വിശ്വാസികളെ വൃണപ്പെടുത്തി എന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കുകയാണ്. മെസ്സേജുകള്‍ വരാന്‍ തുടങ്ങിയിട്ടുണ്ട്. ആയതിനാല്‍ രണ്ടുവര്‍ഷം മുന്‍പ് ഈ സ്ത്രീപ്രവേശന വിവാദം തുടങ്ങിയ കാലത്ത് ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ എഴുതിയ ലേഖനം ഇവിടെ ചേര്‍ക്കുന്നു.

-------------------------------------------------

സമുദ്ര ജ്യേഷ്ട സലിലസ്യ മദ്ധ്യാത് 
പുനാനാ യന്ത്യാനിവിശമാനാ: |
ഇന്ദ്രോ യ വജ്രി വ്രഷഭോ രരാദ താ 
ആപോ ദേവിരിഹമാമാവന്തു ||

സമുദ്രം, നദി, തടാകങ്ങള്‍, എന്തിന് മനുഷ്യ നിര്മ്മി തമായ കിണറ്റിലെ ജലം പോലും ദിവ്യവും പവിത്രവുമാണ് (ഋഗ്വേദം 7:49).

ഹിന്ദുധര്‍മ്മമനുസരിച്ച് തോയ വാഹിനികളായ നദികള്‍ പാപ നാശിനികളും കൂടിയാണ്. ദേവതയായി പൂജിക്കുകയും പരിരക്ഷിക്കുകയും വേണം. നദിയില്‍ മുങ്ങിയാല്‍ ശരീര ശുദ്ധി മാത്രമല്ല പാപമോക്ഷവും ലഭിക്കും. കേരളത്തിലെ പുണ്യ നദി പമ്പയാണ്. മുങ്ങി നിവര്ന്നാല്‍ മൂന്നു ജന്മങ്ങളിലെയും പാപങ്ങള്‍ തീരുമെന്നാണ് വിശ്വാസം.

പമ്പാ നദിയുടെ ഉത്ഭവത്തെ കുറിച്ച് രസകരമായ ഒരു ഐതിഹ്യം നിലവിലുണ്ട്. മഹാ താപസിയായ മാതംഗ മഹര്ഷിുയുടെ പരിചാരികയായ നീലി എന്ന കാട്ടുപെണ്ണ് കാട്ടില്‍ വെച്ച് സീതാദേവിയെ അന്വേഷിച്ച് ദുഃഖിതനായി നടന്ന ശ്രീരാമനെ കണ്ടുമുട്ടുകയും അവളുടെ സത്ക്കാരത്തില്‍ സംപ്രീതനായ ശ്രീരാമന്‍ ദാസ്യ ജന്മത്തില്‍ നിന്നും നീലിക്ക് മോക്ഷം നല്കിാ അവളെ എന്നെന്നും ജനങ്ങള്ക്ക്സ‌ പുണ്യം നല്കു ന്ന പമ്പയാക്കി മാറുകയും ചെയ്തു്വത്രേ. കൂടെ അച്ഛനായ സഹ്യന്റെകയും അമ്മയായ ശബരിയുടെയും അനുഗ്രഹങ്ങളും ലഭിച്ചു. അതോടെ പാപത്തെ നശിപ്പിക്കാന്‍ കഴിവുള്ള പാപനാശിനിയായി പമ്പ മാറിയെന്നാണ് ഐതിഹ്യം. പുരാണത്തിലെ ശബര്യാശ്രമവും ബാലിയെ ഭയന്ന് സുഗ്രീവന്‍ അഭയം തേടിയ ഋഷ്യമൂക പര്‍വതവും സ്ഥിതി ചെയ്തിരുന്നത് പമ്പാ നദിക്കരയില്‍ ആണെന്നും ചില ഐതീഹ്യങ്ങളുണ്ട്.

എന്നാല്‍ ഈ പുണ്യവാഹിനി ഇന്ന് മലിനവാഹിനിയാണ് എന്ന അപ്രിയ സത്യമാണ് കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി പമ്പയെക്കുറിച്ച് പഠനം നടത്തിയ വിവിധ ഏജന്സി കള്‍ നമ്മോടു പറയുന്നത്.

അമ്പലം ആണ്ടു മുഴുവന്‍ തുറക്കലും സ്ത്രീകളെ പ്രവേശിപ്പിക്കലും ഒക്കെയാവാം പക്ഷെ അങ്ങോട്ട്‌ പോകുന്ന ആളുകളെ നിയന്ത്രിക്കണം - ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് വാസ്തവത്തില്‍ പ്രായോഗികവും ശാശ്വതവുമായ ഈയൊരു പരിഹാരമേയുള്ളൂ.

1993 ല്‍ രൂപീകൃതമായ പമ്പാ പരിരക്ഷണ സമിതി (PPS) യാണ് പമ്പയുടെ മലിനീകരണം ആദ്യമായി പൊതുജനത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്‌. 1994 ല്‍ Environmental Degradation of River Pampa എന്ന ഒരു ബുക്ക്‌ലെറ്റ്‌ പമ്പാ പരിരക്ഷണ സമിതി തയാറാക്കി വിതരണം ചെയ്യുകയും അനേകം ബോധവല്‍ക്കരണ പ്രവര്ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം 2,000 ല്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ വകുപ്പ് നടത്തിയ മറ്റൊരു പഠനത്തില്‍ (CSPB 2000) ശബരിമല തീര്ഥാ്ടന കാലത്ത് അനിയന്ത്രിതമായ നിലയില്‍ പമ്പയില്‍ മലിനീകരണം നടക്കുന്നതായി കണ്ടെത്തി ആ റിപ്പോര്‍ട്ട് ഗവൺമെന്റിനു സമര്പ്പിച്ചു. പമ്പയില്‍ സ്ഥാപിച്ച താല്ക്കാെലിക ശൌചാലയങ്ങള്‍ തീര്ഥാനടന കാലത്ത് തുറക്കുന്ന ഹോട്ടലുകള്‍, ആ സമയത്ത് അവിടെ വന്നു ചേരുന്ന ലക്ഷക്കണക്കിന്‌ ഭക്തജനങ്ങളുണ്ടാക്കുന്ന പൊതുവായ മലിനീകരണങ്ങള്‍ എന്നിവ മൂലം അനിയന്ത്രിതമായ വിധത്തില്‍ മനുഷ്യ വിസര്ജ്ജ്യം , പാകം ചെയ്ത ഭക്ഷ്യാവഷിഷ്ടങ്ങള്‍, പച്ചക്കറികളുടെയും പഴങ്ങളുടെയും അവശിഷ്ടങ്ങള്‍, തുണി, പ്ലാസ്റിക് തുടങ്ങി വിവിധ തരം മാലിന്യങ്ങള്‍ ദിനം തോറും പമ്പയിലേക്ക് നിക്ഷേപിക്കപ്പെടുന്നു എന്ന് ആ റിപ്പോര്ട്ട് കണ്ടെത്തിയിരുന്നു.

2004 ലും പമ്പാ പരിരക്ഷണ സമിതിയും സെന്റര്‍ ഫോര്‍ എര്ത്ത് സയന്സ് സ്റ്റഡീസും സംയുക്തമായി സമഗ്രവും ആധികാരികവുമായ ഒരു പഠനം നടത്തുകയുണ്ടായി. (Mitigation of Pamba River Pollution options strategies and responsibilities, April 27-29, 2004 CESS) അതിനെ തുടര്ന്നു 2006 ലെ കേരളാ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പഠനത്തിലും പമ്പയിലെ മലിനീകരണം നിയന്ത്രണാതീതമായി ഉയരുന്നു എന്ന് റിപ്പോര്ട്ട് ചെയ്യപ്പെട്ടു.

പമ്പാ പരിരക്ഷണ സമിതി ഈ വിഷയം 2000 ല്‍ തന്നെ കേന്ദ്ര സര്ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതിന്റെ ഫലമായി പമ്പയെ 2001 ജൂണ്‍ 15 ന് നാഷണല്‍ റിവര്‍ കണ്സര്‍വേഷന്‍ പ്ലാനില്‍ (NRCP) ഉള്‍പ്പെടുത്തുകയും മലിനീകരണ നിയന്ത്രണത്തിനായി പതിനെട്ടര കോടി രൂപ അനുവദിക്കുകയും ചെയ്തു. അതിന്റെ തുടര്ച്ചൂയായി 2007 ല്‍ പുറത്ത് വന്ന സി.എ.ജി യുടെ Performance Audit of Water Pollution in India റിപ്പോര്‍ട്ടില്‍ പറയുന്നത് അന്ന് പ്രതിദിനം 10mld (മില്ല്യന്‍ ലിറ്റര്‍ പെര്‍ ഡേ) മാലിന്യമാണ് പമ്പയില്‍ ചേരുന്നതെന്നാണ്. പമ്പയിലെ മലിനീകരണം തടയാനായി NRCP അനുവദിച്ച തുക ഫലപ്രദമായ രീതിയില്‍ വിനിയോഗിച്ചില്ല എന്നും ആ റിപ്പോര്ട്ടിചല്‍ പറയുന്നു. ശബരിമലയിലെ സുവിജ് പ്ലാന്റ് വേണ്ട വിധം പ്രവര്ത്തിപക്കുന്നില്ല എന്നും ദേവസ്വം ബോര്ഡ് നിര്മ്മിിച്ച നാല് ടോയ്ലറ്റ് കോമ്പ്ലക്സുകളില്‍ നിന്നുമുള്ള മാലിന്യ കുഴലുകള്‍ അടിക്കടി പൊട്ടുന്നതായും ആ മാലിന്യം പമ്പയില്‍ കലരുന്നതായും കണ്ടെത്തി.

അമ്പലം ആണ്ടു മുഴുവന്‍ തുറക്കലും സ്ത്രീകളെ പ്രവേശിപ്പിക്കലും ഒക്കെയാവാം പക്ഷെ അങ്ങോട്ട്‌ പോകുന്ന ആളുകളെ നിയന്ത്രിക്കണം - ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് വാസ്തവത്തില്‍ പ്രായോഗികവും ശാശ്വതവുമായ ഈയൊരു പരിഹാരമേയുള്ളൂ.

വലിയാനവട്ടത്തു 2007 ല്‍ പൂര്ത്തി യാക്കേണ്ടിയിരുന്ന സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റ് (STP) 2010 ലാണ് പ്രവര്ത്തലനമാരംഭിച്ചത്. പക്ഷേ പ്രതിദിനം 3.5mld മാലിന്യം മാത്രം കൈകാര്യം ചെയ്യാനേ ഈ പ്ലാന്റിന് ശേഷിയുള്ളു എന്നറിയുമ്പോഴാണ് ബാക്കിയുള്ള മാലിന്യം നേരെ പുഴയില്‍ തന്നെ നിക്ഷേപിക്കപ്പെടുന്നു എന്ന് നമ്മള്‍ മനസിലാക്കുന്നത്‌. തിരക്കുള്ള സമയങ്ങളില്‍ ഉപയോഗത്തിനായി 300 താല്ക്കാ ലിക ശുചിമുറികള്‍ (LCS) നിര്മ്മി ക്കാന്‍ തീരുമാനിക്കുകയും അതിനുള്ള ഫണ്ട് അനുവദിക്കുകയും ചെയ്തെങ്കിലും 160 LCS മാത്രമേ നിര്മ്മിചിട്ടുള്ളൂ എന്നും ഈ റിപ്പോര്ട്ട് കണ്ടെത്തി. ഭൂരിപക്ഷം തീര്താടകരും താല്ക്കാ്ലിക ടോയ്ലറ്റുകള്‍ ഉപയോഗിക്കാതെ പരിസരത്തുള്ള വനപ്രടെശത്ത് മലമൂത്ര വിസര്ജ്ജനം നടത്തുകയും അടുത്ത മഴയോടെ ഇത് ഒഴുകി പമ്പയിലെത്തുകയും ചെയ്യുന്നു എന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. 

വലിയാനവട്ടത്തു പ്രതിദിനം 5mld മാലിന്യം കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള മറ്റൊരു പ്ലാന്റ് കൂടി വേണമെന്നത് ദീര്ഘ നാളായുള്ള ആവശ്യമാണെങ്കിലും അതിതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. രണ്ടായിരത്തി ഏഴില്‍ 10 mld മാലിന്യം പമ്പയില്‍ ഉല്പ്പാദിപ്പിക്കപ്പെട്ടിരുന്നു വെങ്കില്‍ ഇന്നത്‌ മൂന്നിരട്ടിയെങ്കിലും ആയിരിക്കും എന്ന് കൂടി മനസിലാക്കേണ്ടതുണ്ട്. പമ്പ അനുദിനം മലിനമായിക്കൊണ്ടിരിക്കുന്നു എന്ന സത്യം മാത്രമല്ല മലിനീകരണം ചെറുക്കാനുള്ള നടപടികള്‍ ഒന്നും തന്നെ ഫലപ്രദമാവുന്നുമില്ല എന്ന സത്യം നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. ദേവസ്വം ബോര്ഡിന്റെയും സര്ക്കാരിന്റെയും കഴിവുകേട് മാത്രമല്ല, നിബിഡ വനത്തിനുള്ളില്‍ ഇത്തരം നിര്‍മാണങ്ങളും പ്രവര്‍ത്തനങ്ങളും നടത്തുന്നതിലുള്ള പ്രായോഗിക പ്രശ്നങ്ങളും ഇതിനു കാരണമാണ്.

അമ്പലം ആണ്ടു മുഴുവന്‍ തുറക്കലും സ്ത്രീകളെ പ്രവേശിപ്പിക്കലും ഒക്കെയാവാം പക്ഷെ അങ്ങോട്ട്‌ പോകുന്ന ആളുകളെ നിയന്ത്രിക്കണം - ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് വാസ്തവത്തില്‍ പ്രായോഗികവും ശാശ്വതവുമായ ഈയൊരു പരിഹാരമേയുള്ളൂ.

ഇനി അല്പ്പം വസ്തുതകളിലേക്ക്

2004 ലെ പമ്പാ പരിരക്ഷണ സമിതി, സെസ്സ് സംയുക്ത പഠനത്തില്‍ പമ്പയിലെയും കൈവഴികളിലെയും വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് അപകടകരമാം വിധം ഉയര്ന്നിതാണെന്ന് കണ്ടെത്തുകയുണ്ടായി. നൂറു മില്ലീ ലിറ്റര്‍ വെള്ളത്തില്‍ 500 എം.പി.എന്‍ (മാക്‌സിമം പ്രോബബിള്‍ നമ്പര്‍) തന്നെ അപകടകരമാണെന്നിരിക്കെ, തീര്ഥാ്ടന കാലത്ത് പമ്പയിലെ ജലത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് ഒരു ലക്ഷത്തിലേറെ എന്ന അവിശ്വസനീയമായ നിരക്കിലേക്ക് ഉയര്ന്നു എന്നാണ് ആ പഠനം കണ്ടെത്തിയത്. ഇത് 2004 ലെ കാര്യമാണ്. 2015 ലെ മകരവിളക്കിനു മുന്പ്ര, ജനുവരി 13 ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്ഡു ചെറിയാനവട്ടത്ത് നിന്നും ശേഖരിച്ച ജല സാമ്പിളില്‍ നൂറു മില്ലിയില്‍ പതിനൊന്നു ലക്ഷത്തി അറുപതിനായിരം കോളിഫോം ബാക്ടീരിയയെ ആണ് കണ്ടെത്തിയത്! ഇതില്‍ മനുഷ്യ വിസര്ജ്യരത്തില്‍ നിന്നുണ്ടാവുന്ന കോളിഫോം ബാക്ടീരിയ മാത്രം പത്ത് ലക്ഷത്തിലേറെ ആയിരുന്നു. 

കേരളാ സ്റേറ്റ് കൌണ്സിുല്‍ ഫോര്‍ സയന്സ് , ടെക്നോളജി ആന്‍ഡ് എന്വിറോണ്മെന്റ് (KSCSTE) 2011 ല്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്ട്ടി ല്‍ പറയുന്നത് തീര്ഥാ ടന കാലത്ത് പമ്പയിലെ വെള്ളത്തില്‍ കുളിക്കുന്നത് പോലും അപകടമാണ് എന്നാണ്. പമ്പയിലെ ത്രിവേണി സംഗമം മുതല്‍ എടത്വാ വരെ നീളുന്ന 102 കിലോമീറ്ററിലെ എട്ടു സ്റെഷനുകളില്‍ നിന്നായി 2009 ജനുവരി മുതല്‍ ഡിസംബര്‍ വരെ ശേഖരിച്ച ജല സാമ്പിളുകളില്‍ നടത്തിയ പഠനത്തിന്റെ ഫലം Survey and Analysis of Pampa River and its Pollution എന്ന റിപ്പോര്ട്ടി ല്‍ പറയുന്നുണ്ട്. ഈ റിപ്പോര്ട്ട്s പ്രകാരം പമ്പയിലെ വെള്ളത്തിലെ pH വാല്യൂ 6.8 മുതല്‍ 7.55 വരെയാണ്. ബയോ കെമിക്കല്‍ ഓക്സിജന്‍ ഡിമാന്ഡ്വ (BOD) തീര്ഥാ്ടനമില്ലാത്ത മണ്സൂ്ണ്‍ കാലത്ത് 1.09 മുതല്‍ 2.25 വരെ ആയിരുന്നെങ്കില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ അത് 34.12 വരെ ഉയര്ന്നലതായി കാണുന്നു. അനുവദനീയമായ അളവിന്റെ പലമടങ്ങ്! അതേപോലെ കെമിക്കല്‍ ഓക്സിജന്‍ ഡിമാന്ഡ് (COD) വെറും 04.04 എന്ന നിലയില്‍ നിന്നും തീര്ഥാടന കാലമാവുമ്പോഴേക്കും 140.05 ലേക്ക് ഉയരുന്നതായി ആ റിപ്പോര്ട്ട് പറയുന്നു. കോളിഫോം ബാക്ടീരിയയുടെ അളവ് മഴക്കാലത്ത് 90 മുതല്‍ 310 വരെ ആയിരിക്കുമ്പോള്‍ തീര്ഥാടന കാലത്ത് 1,69,000 വരെ ഉയര്ന്നയതായി കാണുന്നു.

അമ്പലം ആണ്ടു മുഴുവന്‍ തുറക്കലും സ്ത്രീകളെ പ്രവേശിപ്പിക്കലും ഒക്കെയാവാം പക്ഷെ അങ്ങോട്ട്‌ പോകുന്ന ആളുകളെ നിയന്ത്രിക്കണം - ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് വാസ്തവത്തില്‍ പ്രായോഗികവും ശാശ്വതവുമായ ഈയൊരു പരിഹാരമേയുള്ളൂ.

ഇതോടൊപ്പം പമ്പയിലെയും കൈവഴികളിലെയും വെള്ളത്തില്‍ ഖന ലോഹങ്ങളുടെ സാന്നിധ്യം അപകടകരമാം വിധം ഉയര്ന്നിതായും ആ റിപ്പോര്ട്ടി0ല്‍ കാണാം. ഇതിനു ശേഷവും പമ്പാ മലിനീകരണത്തെ കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നു. പമ്പാ പരിരക്ഷണ സമിതി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ സര്‍ക്കാരിനു സമര്പ്പിച്ച പഠന റിപ്പോര്ട്ട് , സെന്റര്‍ ഫോര്‍ എര്ത്ത്ര സയന്സികലെ സീനിയര്‍ സയന്റിസ്റ്റ് ഡോ: പദ്മലാല്‍ 2011 ല്‍ സമര്പ്പി ച്ച പഠന റിപ്പോര്ട്ട് , സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്ഡിന്റെ തുടര്‍ പഠനങ്ങള്‍, കോയമ്പത്തൂരിലെ നിര്മ്മല്‍ എന്ന സ്വകാര്യ ഏജന്സി നടത്തിയ 2013 ലെ പഠനം, കോഴഞ്ചേരി സെന്റ്‌ തോമസ്‌ കോളേജിലെ ഏകാണോമിക്സ് ഡിപ്പാര്ട്ട്മെന്റ് നടത്തിയ WATER POLLUTION AND ITS IMPACT ON RURAL HEALTH; A MICRO ANALYSIS BASED ON RIVER PAMPA, KERALA, INDIA എന്ന പഠനം തുടങ്ങി ഈ വിഷയത്തില്‍ നാളിതു വരെ നടന്ന എല്ലാ പഠനങ്ങളും അടിവരയിട്ടു പറയുന്നത് ഒരേ സംഗതിയാണ്. പമ്പയിലെ മാലിന്യം ജനങ്ങള്ക്കും ആവാസ വ്യവസ്ഥയ്ക്കും അപകടമുണ്ടാക്കുന്ന വിധത്തില്‍ ഉയര്ന്നു കൊണ്ടിരിക്കുന്നു. ഇതിനു തടയിടാന്‍ ഫലപ്രദമായ ഒരു സംവിധാനവും ഇതുവരെ ഉണ്ടായിട്ടുമില്ല. പ്രായോഗിക പ്രശ്നങ്ങള്‍ തന്നെ നിരവധിയാണ്. ശതകോടികള്‍ ചെലവ് വരുന്ന ശബരിമല മാസ്റര്‍ പ്ലാന്‍ പോലും എങ്ങുമെത്തിയില്ല എന്നറിയുക.

വെറും 176 കിലോമീറ്റര്‍ നീളവും 2,235 കിലോമീറ്റര്‍ ക്യച്ച്‌മെന്റ് ഏരിയയും മാത്രമുള്ള ഒരു കൊച്ചു നദിയാണ് പമ്പ. 2,525 കിലോമീറ്റര്‍ നീളവും പത്ത് ലക്ഷം സ്കയര്‍ കിലോമീറ്ററിലേറെ ക്യച്ച്‌മെന്റ് ഏരിയയുമുള്ള ഗംഗയെ ഒക്കെ അപേക്ഷിച്ച് നോക്കുമ്പോള്‍ പമ്പ ഒരു നദിയേ അല്ല. പക്ഷെ പുളച്ചിമലയിലെ 1650 മീറ്റര്‍ ഉയരത്തില്‍ നിന്നുല്ഭവിച്ചു ഇടുക്കി, പത്തനംതിട്ട ആലപ്പുഴ ജില്ലകളിലൂടെ ഒഴുകി വേമ്പനാട്ടു കായലില്‍ ചേരുന്ന ഈ നദി മദ്ധ്യ തിരുവിതാം കൂറിന്റെ ജീവ നാഡിയുമാണ്. പമ്പയുടെ ഉത്ഭവസ്ഥാനത്തിനടുത്ത് അഴുതയാര്‍ പമ്പയില്‍ ചേരുന്ന ഭാഗത്താണ് ഈ മലിനീകരണം സംഭവിക്കുന്നത് എന്നത് ഈ വിഷയം അതീവ ഗുരുതരമാക്കുന്നു. 22 കുടിവെള്ള പദ്ധതികളാണ് ശബരിമലയ്ക്ക് താഴെയായി പമ്പയിലുള്ളത്. ക്ലോറിനേഷന്‍ മാത്രമാണ് ഈ പദ്ധതികളിലെ ജല ശുദ്ധീകരണ മാര്ഗ്ഗം്. ലക്ഷക്കണക്കായ കോളിഫോം ബാക്ടീരിയകളും പരാദങ്ങളും രാസവസ്തുക്കളും ഖര മാലിന്യങ്ങളും കലര്ന്നോ വെള്ളം നേരിട്ട് ലക്ഷക്കണക്കിന്‌ കുടുംബങ്ങളിലേക്ക് എത്തുകയാണ്.

അമ്പലം ആണ്ടു മുഴുവന്‍ തുറക്കലും സ്ത്രീകളെ പ്രവേശിപ്പിക്കലും ഒക്കെയാവാം പക്ഷെ അങ്ങോട്ട്‌ പോകുന്ന ആളുകളെ നിയന്ത്രിക്കണം - ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് വാസ്തവത്തില്‍ പ്രായോഗികവും ശാശ്വതവുമായ ഈയൊരു പരിഹാരമേയുള്ളൂ.

വെറും കുടിവെള്ള പ്രശ്നം മാത്രമല്ല പമ്പയിലെ മലിനീകരണം കൊണ്ട് ഉണ്ടാവുന്നത്. പമ്പയിലെ മലിനജലം വേമ്പനാട്ടു കായലിന്റെ അടിത്തട്ടില്‍ വർഷംതോറും നിക്ഷേപിക്കുന്ന ഖര മാലിന്യങ്ങള്‍ ഇന്ന് വലിയൊരു ഭീഷണിയായി ഉയര്‍ന്നിരിക്കുകയാണ്. അടിത്തട്ടില്‍ അടിഞ്ഞുകൂടുന്ന ഈ മാലിന്യങ്ങളും ഒഴുകിയെത്തുന്ന മലിന ജലവും വേമ്പനാട്ടു കായലിനെയും കുട്ടനാടന്‍ മേഖലയെയും വിഷമയമാക്കുകയും വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറയാന്‍ ഇടവരുത്തുകയും ചെയ്യുന്നു. ഇത് ഭാവിയില്‍ കുട്ടനാട്ടിലെ ജൈവ വൈവിദ്ധ്യത്തെ തന്നെ സാരമായി ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. കുട്ടനാട്ടിലേക്ക് ശരാശരി 12,582 ദശലക്ഷം ഘനമീറ്റർ ജലമാണ് പമ്പയില്‍ നിന്നും ചെന്നു ചേരുന്നത്.

2013 ലെ മണ്ഡല കാലം തുടങ്ങുന്നതിനു മുന്പ് നവംബര്‍ പതിനേഴിന് ത്രിവേണി സംഗമത്തിന് മുകളില്‍ നിന്ന് ശേഖരിച്ച വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് 190 എം.പി.എന്നും പമ്പക്ക്‌ താഴെ നടത്തിയ പരിശോധനയില്‍ 850 എം.പി.എന്നുമായിരുന്നു കണ്ടെത്തിയത്. പക്ഷെ തീര്ഥാിടന കാലമായ ഡിസംബര്‍ 27നു നടത്തിയ പരിശോധനയില്‍ ഇത് 76,000 ആയി ഉയര്ന്നു . ഇതില്‍ മനുഷ്യ വിസര്ജ്ജ നത്ത്തില്‍ നിന്നുള്ള കോളിഫോം മാത്രം 60,000 ല്‍ ഏറെയായിരുന്നു. ഇതോടൊപ്പം പമ്പയെയും ശബരിമലയെയും കൂടുതല്‍ മലിനമാക്കാന്‍ മാത്രം ഉതകുന്ന പുതിയ ആചാരങ്ങളും രൂപപ്പെട്ടു വരുന്നുണ്ട്. തങ്ങളുടെ പഴയ വസ്ത്രങ്ങള്‍ പമ്പയില്‍ ഉപേക്ഷിച്ചാല്‍ പുണ്യം ലഭിക്കും എന്ന മറുനാട്ടുകാരായ ഭക്തരുടെ വിശ്വാസമാണ് ഇതിലൊന്ന്. പിന്നെ പമ്പയില്‍ വിരിവച്ചു സദ്യ ഉണ്ടാക്കി കഴിച്ചു അവിടെ തമ്പടിച്ചു സാവകാശം ദര്ശനനം നടത്തി തിരിച്ചു പോകുന്നത് പോലുള്ള ആചാരങ്ങളും പമ്പാ ശുദ്ധിക്ക് വിലങ്ങു തടിയാവുന്നു. രണ്ടു കോടിയോളം ഭക്തരാണ് കഴിഞ്ഞ സീസണില്‍ മല ചവിട്ടിയത്. ഇവരെ നിയന്ത്രിക്കാനുള്ള പോലീസും വളണ്ടിയര്‍മാരും മറ്റു ജോലികള്‍ ചെയ്യുന്നവരും കച്ചവടക്കാരും ഉള്‍പ്പെടെ ഏകദേശം നാല്പ്പതിനായിരത്തോളം ആളുകള്ക്ക് ഒരു സീസണ്‍ മുഴുവന്‍ അവിടെ താമസിക്കേണ്ടതായും വരുന്നു. ശബരിമല പോലൊരു പരിസ്ഥിതിലോല പ്രദേശത്തിന് താങ്ങാനാവുന്ന ജനക്കൂട്ടമല്ല ഇത്

അമ്പലം ആണ്ടു മുഴുവന്‍ തുറക്കലും സ്ത്രീകളെ പ്രവേശിപ്പിക്കലും ഒക്കെയാവാം പക്ഷെ അങ്ങോട്ട്‌ പോകുന്ന ആളുകളെ നിയന്ത്രിക്കണം - ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് വാസ്തവത്തില്‍ പ്രായോഗികവും ശാശ്വതവുമായ ഈയൊരു പരിഹാരമേയുള്ളൂ.

പമ്പാ തീരവാസികള്‍ ഇന്ന് ഓരോ ഓരോ മണ്ഡല കാലത്തെയും ആശങ്കയോടെ കാണാന്‍ തുടങ്ങിയിരിക്കുന്നു. തീര്ഥാടടന കാലത്ത്, അതായത് ജനുവരി ആദ്യം മുതല്‍ ഫെബ്രുവരി അവസാനം വരെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ജല ജന്യ രോഗങ്ങളുമായി എത്തുന്നവരുടെ എണ്ണം അപകടമാം വണ്ണം കൂടുന്നു എന്നാണു അവിടുത്തെ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്ത്തകരും പറയുന്നു. മഞ്ഞപ്പിത്തം മുതല്‍ ചിക്കന്‍ ഗുനിയ വരെ രോഗങ്ങളുടെ സംഹാര താണ്ഡവമാണ് ഈ കാലത്ത് ജനങ്ങള്‍ അനുഭവിക്കുന്നത്. ഓരോ വര്‍ഷവും രോഗഗ്രസ്ഥരുടെ സംഖ്യ കൂടിക്കൂടി വരുന്നു. ഇപ്പോള്‍ ആരോഗ്യ രംഗത്ത് നമ്മുടെ സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണിത്.

എന്താണ് ഈ മലിനീകരണത്തിന്റെ കാരണങ്ങള്‍? തീര്ച്ചുയായും ശബരിമല തീര്ഥാടനം മാത്രമല്ല പമ്പയെ മലിനമാക്കുന്നത്. വന നശീകരണവും പാറ പൊട്ടിക്കലും നദിയില്‍ നിന്നുള്ള അനിയന്ത്രിതമായ മണല്‍ വാരലും എല്ലാം വരട്ടാര്‍ പോലെയുള്ള പമ്പയുടെ പല കൈവഴികളെയും ഇന്ന് നാമാവശേഷമാക്കിയിട്ടുണ്ട്. പമ്പയിലെയും നീരൊഴുക്ക് പ്രതിവര്ഷം കുറഞ്ഞു കൊണ്ടിരിക്കുന്നു. ഇതിനും പുറമേ ഇപ്പോള്‍ പമ്പയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന നിരവധി ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ പുറം തള്ളുന്ന മാലിന്യങ്ങള്‍, കോഴഞ്ചേരി ടൌണില്‍ നിന്നും പമ്പയിലേക്ക് ഒഴുക്കുന്ന മാലിന്യങ്ങള്‍, മാരാമണ്‍ കണവന്ഷന്‍, ആറന്മുള ക്ഷേത്രത്തിലെ ഊട്ടു പുരയില്‍ നിന്നുള്ള മാലിന്യങ്ങള്‍ തുടങ്ങി ചെറുതും വലുതുമായ അനേകം കാരണങ്ങള്‍ ഈ മലിനീകരണത്തിനു പിന്നിലുണ്ട്. പക്ഷെ ശബരിമല തീര്ഥാേടനം മൂലമുണ്ടാവുന്ന മലിനീകരണം ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ മടങ്ങ് വലുതാണ്‌.

ഇതിനു പുറമെയാണ് ശബരിമലയില്‍ പ്രതിദിനം വന്നടിയുന്ന കാലിയായ വെള്ള കുപ്പി മുതല്‍ ഭസ്മവും ചന്ദനവും കുങ്കുമവും മറ്റു പൂജാ സാധനങ്ങളുമൊക്കെ പായ്ക്ക് ചെയ്തു കൊണ്ടുവരുന്ന കവറുകള്‍ വരെയുള്ള ടണ്‍ കണക്കിന് പ്ലാസ്റിക് മാലിന്യം. പ്ലാസ്റിക് തിന്നു വന്യമൃഗങ്ങള്‍ ശബരി വനമേഖലയില്‍ ചത്ത്‌ വീഴുന്നത് ഇന്നൊരു സാധാരണ സംഭവം മാത്രമാണ്.

പമ്പ മലിനമാക്കുന്നതു ക്രിമിനല്‍ കുറ്റമാണെന്ന് 2015ല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെതായ ഒരു വിധിയുണ്ടായിരുന്നു. ഇരുമുടിക്കെട്ടില്‍ പോലും പ്ലാസ്റിക് സാധനങ്ങള്‍ ഉണ്ടാവാന്‍ പാടില്ല എന്നാണു നിയമം. പക്ഷേ ഒരു ചെറിയ പ്രദേശത്ത് തിക്കും തിരക്കുമുണ്ടാക്കി വരുന്ന രണ്ടു കോടി ജനങ്ങള്ക്കിടയില്‍ ഈ വിധി നടപ്പാക്കുക എന്നത് അസാധ്യമായ കാര്യമാണ്. തീര്‍ഥാടകരുടെ എണ്ണം വര്ഷം തോറും കൂടിക്കൂടി വരികയും ചെയ്യുന്നു. കേരളത്തിലെ മുഴുവന്‍ പോലീസ് സേനയെയും അവിടെ നിയോഗിച്ചാല്‍ പോലും ഈ നിയമം നടപ്പാക്കുക അസാദ്ധ്യമാണ്. ഈ പോലീസുകാര്‍ അവിടെ താമസിക്കുമ്പോളുണ്ടാവുന്ന അധിക മാലിന്യം കൂടി പമ്പ പേറേണ്ടി വരുമെന്ന് മാത്രം.

അമ്പലം ആണ്ടു മുഴുവന്‍ തുറക്കലും സ്ത്രീകളെ പ്രവേശിപ്പിക്കലും ഒക്കെയാവാം പക്ഷെ അങ്ങോട്ട്‌ പോകുന്ന ആളുകളെ നിയന്ത്രിക്കണം - ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് വാസ്തവത്തില്‍ പ്രായോഗികവും ശാശ്വതവുമായ ഈയൊരു പരിഹാരമേയുള്ളൂ.

ഈ വസ്തുതകളുടെ പശ്ചാത്തലത്തില്‍ വേണം ശബരിമലയിലെ സ്ത്രീ പ്രവേശം, വര്ഷംത മുഴുവന്‍ തീര്ഥാണടകരെ പ്രവേഷിപ്പിക്കല്‍ എന്നിവ ചര്ച്ചു ചെയ്യാന്‍. വൃശ്ചികത്തില്‍ തുടങ്ങി മകരത്തില്‍ അവസാനിച്ചു പിന്നെയൊരു കടുത്ത വേനലും വര്ഷച കാലവും കഴിഞ്ഞു വരുന്നത് കൊണ്ട് ചെറിയ തോതിലെങ്കിലും ഒരു റീസൈക്ക്ളിംഗ് ശബരിമലയിലും പമ്പയിലും നടക്കുന്നുണ്ട് എന്ന് പറയാം. ഈ മലിനീകരണം വർഷം മുഴുവന്‍ നടക്കുകയെന്നാല്‍ വർഷം മുഴുവന്‍ ദുരിതം എന്നാണര്ത്ഥം. എല്ലാ ദിവസവും അമ്പലം തുറന്നാല്‍ തിരക്ക് കുറയില്ലേ, അതോടൊപ്പം മാലിന്യവും കുറയില്ലേ എന്ന ചോദ്യത്തിന് അര്ത്ഥമില്ല, കാരണം ഇപ്പോള്‍ നടക്കുന്ന മലിനീകരണത്തിന്റെ നൂറിലൊന്നു പോലും അവിടെ സംഭവിക്കാന്‍ പാടില്ലാത്തതാണ്. ആ തോതില്‍ മലിനീകരണം കുറയാന്‍ തീര്ച്ച യായും സാദ്ധ്യതയില്ല. എപ്പോള്‍ വേണമെങ്കിലും സൗകര്യം പോലെ പോകാം എന്ന അവസ്ഥ അങ്ങോട്ട്‌ കൂടുതല്‍ ആളുകളെ ആകര്ഷിംക്കും. പ്രത്യേകിച്ച് മദ്ധ്യ വേനല്‍ പോലുള്ള അവധി കാലങ്ങളില്‍. അതുകൊണ്ട് ഇപ്പോഴുള്ള രണ്ടുകോടി തീര്ഥായടകര്‍ എന്ന സംഖ്യ ഇനിയും കൂടുകയല്ലാതെ കുറയുകയില്ല.

അതെപോലെയാണ് സ്ത്രീ പ്രവേശവും കൈകാര്യം ചെയ്യേണ്ടത്. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കില്ല എന്ന് പറയുന്നതില്‍ വാസ്തവത്തില്‍ യാതൊരു യുക്തിയുമില്ല പക്ഷെ ഇപ്പോഴുള്ള തിരക്കിനു പുറമേ ചെറുപ്പക്കാരികള്‍ ആയ സ്ത്രീകളും കൂടി വരുമ്പോള്‍ ഉണ്ടാവുന്ന ഭക്ത ജന ബാഹുല്യം എങ്ങിനെയാണ് കൈകാര്യം ചെയ്യാന്‍ പോകുന്നത് എന്ന കൃത്യമായ ധാരണ ദേവസ്വം ബോര്‍ഡിനും ഗവണ്മെന്റിനും ഉണ്ടായിരിക്കണം. റോഡിലെ വാഹന തിരക്ക് മുതല്‍ ശബരിമലയിലെ മലിനീകരണം വരെ എല്ലാ വിഷയത്തിലും സമഗ്രവും വ്യക്തവുമായ ഒരു ധാരണ ഇവിടെ ഉണ്ടാവേണ്ടിയിരിക്കുന്നു.

ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് വാസ്തവത്തില്‍ പ്രായോഗികവും ശാശ്വതവുമായ ഒരൊറ്റ പരിഹാരമേയുള്ളൂ. തീര്ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക. അമ്പലം ആണ്ടു മുഴുവന്‍ തുറക്കലും സ്ത്രീകളെ പ്രവേശിപ്പിക്കലും ഒക്കെയാവാം, പക്ഷെ അങ്ങോട്ട്‌ പോകുന്ന ആളുകളെ നിയന്ത്രിക്കണം പരിസ്ഥിതി നാശമില്ലാതെ ആ പ്രദേശത്തേക്ക് എത്ര പേരെ ഒരു വർഷം പ്രവേശിപ്പിക്കാന്‍ കഴിയും എന്ന കാര്യത്തില്‍ പഠനം നടത്താന്‍ ഏതെങ്കിലും ഏജന്സികയെ ഏല്പ്പിക്കുക. ആ പഠനത്തിന്റെ് അടിസ്ഥാനത്തില്‍ മാത്രം തീര്ഥാടകരുടെ എണ്ണം നിയന്ത്രിക്കുക. അതും പ്രകൃതി മലിനമാക്കരുത് എന്ന കര്‍ശന ഉപാധികളോടെ മാത്രം.

ആരാധിക്കാനും പ്രാര്ത്ഥിക്കാനും ഒക്കെ എല്ലാവർക്കും അവകാശമുണ്ട്‌. പക്ഷേ ആരാധനയുടെ പേരില്‍ മറ്റു ജീവജാലങ്ങള്‍ക്കും ദോഷമുണ്ടാക്കാന്‍ ആര്ക്കും അവകാശമില്ല എന്ന് ഭക്തരും ഗവണ്മെന്റും മനസിലാക്കണം. ഇത്തരം നിയന്ത്രണങ്ങളെ എതിര്‍ക്കാന്‍ ‍ ഒരു യഥാര്ത്ഥ ഹിന്ദുവിന് എങ്ങനെ കഴിയും, കാരണം വിശ്വാസ പ്രകാരം നദിയെ മലിനപ്പെടുത്തുന്നതും പ്രകൃതിയെ കളങ്കപ്പെടുത്തുന്നതും കൊടിയ പാപമാണ്.

സംശയമുള്ളവരെ ഋഗ്വേദത്തിലെ ശ്ലോകം ഒരിക്കല്‍ കൂടി ഓര്മ്മി പ്പിക്കുകയാണ്.

advertisment

News

Related News

    Super Leaderboard 970x90