National

അര്‍ദ്ധ അവസരങ്ങള്‍ പോലും തനിക്കു അനുകൂലമാക്കി മാറ്റാന്‍ കഴിവുള്ള കുശാഗ്രബുദ്ധിയുള്ള രാഷ്ട്രീയക്കാരന്‍... കള്ളക്കുടി വീരര്‍ എന്ന് തമിഴ്മക്കള്‍ വിളിച്ചു നെഞ്ചിലേറ്റിയ 'കലൈഞ്ചര്‍ കരുണാനിധി'

തഞ്ചാവൂര്‍ ജില്ലയിലെ ഒരു പിന്നോക്ക കുടുംബത്തില്‍ ഒരു ബാര്‍ബറുടെ മകനായി ജനിച്ച കരുണാനിധി എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ പെരിയോര്‍ രാമസാമി നായ്ക്കരുടെ ജസ്റ്റീസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ജസ്റ്റീസ് പാര്‍ട്ടി പിന്നീട് ദ്രാവിഡ കഴകമായി, അതിനു ശേഷം ദ്രാവിഡ മുന്നേറ്റ കഴകമായി. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ സ്വത്വ രാഷ്ട്രീയത്തിന്റെ ആരംഭം.

അര്‍ദ്ധ അവസരങ്ങള്‍ പോലും തനിക്കു അനുകൂലമാക്കി മാറ്റാന്‍ കഴിവുള്ള കുശാഗ്രബുദ്ധിയുള്ള രാഷ്ട്രീയക്കാരന്‍... കള്ളക്കുടി വീരര്‍ എന്ന് തമിഴ്മക്കള്‍ വിളിച്ചു നെഞ്ചിലേറ്റിയ 'കലൈഞ്ചര്‍ കരുണാനിധി'

തിരുച്ചിറപ്പള്ളി ജില്ലയിലെ കള്ളകുടി റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റി ഡാല്‍മിയാ നഗര്‍ എന്നാക്കി അന്ന് ഇന്ത്യ ഭരിക്കുന്ന കോണ്ഗ്രസ് ഗവന്മേന്റ്റ്. ഡാല്‍മിയ നഗര്‍ എന്നാക്കാനുള്ള കാരണം അവിടെ ഡാല്‍മിയയുടെ ഒരു സിമന്റ് ഫാക്റ്ററി ഉണ്ട് എന്നതും

ഒരു ഉത്തരേന്ത്യന്‍ വ്യവസായിയുടെ പേരില്‍ തമിഴ് നാട്ടിലെ ഒരു സ്റ്റേഷന്റെ പേര് മാറ്റുന്നത് ദ്രാവിഡ സ്വത്വത്തെ അപമാനിക്കലാണ് എന്ന് തമിഴ് മക്കള്‍ക്ക്‌ തോന്നി. അവര്‍ സമരവും ആരംഭിച്ചു.

1953 ജൂലായ്‌ പതിനഞ്ചിന് രാവിലെ മുത്തുവേല്‍ കരുണാനിധിയുടെ നേതൃത്വത്തില്‍ ആളുകള്‍ കള്ളക്കുടി സ്റ്റേഷനില്‍ ട്രെയിന്‍ തടയാന്‍ ആരംഭിച്ചു. ഇരമ്പി വന്ന ഒരു ട്രെയിനിന്‍റെ മുന്നില്‍ ഭയരഹിതനായി കരുണാനിധിയും മറ്റു നാല് അനുയായികളും മലര്‍ന്നു കിടന്നു. ട്രെയിന്‍ ഇവരെ കണ്ടു നിര്‍ത്തുകയും ചെയ്തു. കരുണാനിധിയും സംഘത്തെയും പോലീസെത്തി അറസ്റ്റ്ഈചെയ്തു നീക്കിയെങ്കിലും അവിടെ കൂടിനിന്ന ജനം ഈ സമരം അന്ന് പലതവണ ആവര്‍ത്തിച്ചു. അവസാനം വൈകുന്നേരം മൂന്നു മണിയോടെ കവി കണ്ണദാസന്‍റെ നേതൃത്വത്തില്‍ ഒരു വലിയ സംഘം ആളുകള്‍ ട്രെയിനിനു മുന്നില്‍ കിടന്നു തടയുകയും പോലീസ് എത്തി ലാത്തിച്ചാര്‍ജ് നടത്തുകയും അവസാനം അത് വെടിവെപ്പില്‍ കലാശിക്കുകയും ചെയ്തു. ഈ സമരത്തില്‍ പങ്കെടുക്കാത്ത രണ്ടു യാത്രക്കാര്‍ പോലീസ് വെടിയേറ്റു മരിക്കുകയും ചെയ്തു.

അര്‍ദ്ധ അവസരങ്ങള്‍ പോലും തനിക്കു അനുകൂലമാക്കി മാറ്റാന്‍ കഴിവുള്ള കുശാഗ്രബുദ്ധിയുള്ള രാഷ്ട്രീയക്കാരന്‍... കള്ളക്കുടി വീരര്‍ എന്ന് തമിഴ്മക്കള്‍ വിളിച്ചു നെഞ്ചിലേറ്റിയ 'കലൈഞ്ചര്‍ കരുണാനിധി'

കരുണാനിധിയെ കോടതി ഈ കേസില്‍ അഞ്ചുമാസം തടവിനു ശിക്ഷിക്കുകയും 35 രൂപ പിഴ വിധിക്കുകയും ചെയ്തു. പക്ഷെ പിഴയടയ്ക്കാന്‍ വിസമ്മതിച്ച കരുണാനിധി ഒരുമാസം കൂടി തടവ് അനുഭവിച്ചു പുറത്തിറങ്ങി. കള്ളക്കുടി വീരര്‍ എന്ന് തമിഴ്മക്കള്‍ വിളിച്ചു നെഞ്ചിലേറ്റിയ കലൈഞ്ചര്‍ കരുണാനിധിയുടെ ആരംഭമായിരുന്നു അത്.

അതായിരുന്നു കരുണാനിധി. അര്‍ദ്ധ അവസരങ്ങള്‍ പോലും തനിക്കു അനുകൂലമാക്കി മാറ്റാന്‍ കഴിവുള്ള കുശാഗ്രബുദ്ധിയായ രാഷ്ട്രീയക്കാരന്‍. തമിഴ് തന്നമ്പിക്കയും തന്മാനവും പറഞ്ഞു ഒരു ജനതയെ മുഴുവന്‍ ഇളക്കി മറിച്ചു കൂടെ നിര്‍ത്തിയ തന്ത്രശാലി.

അര്‍ദ്ധ അവസരങ്ങള്‍ പോലും തനിക്കു അനുകൂലമാക്കി മാറ്റാന്‍ കഴിവുള്ള കുശാഗ്രബുദ്ധിയുള്ള രാഷ്ട്രീയക്കാരന്‍... കള്ളക്കുടി വീരര്‍ എന്ന് തമിഴ്മക്കള്‍ വിളിച്ചു നെഞ്ചിലേറ്റിയ 'കലൈഞ്ചര്‍ കരുണാനിധി'

തഞ്ചാവൂര്‍ ജില്ലയിലെ ഒരു പിന്നോക്ക കുടുംബത്തില്‍ ഒരു ബാര്‍ബറുടെ മകനായി ജനിച്ച കരുണാനിധി എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ പെരിയോര്‍ രാമസാമി നായ്ക്കരുടെ ജസ്റ്റീസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ജസ്റ്റീസ് പാര്‍ട്ടി പിന്നീട് ദ്രാവിഡ കഴകമായി, അതിനു ശേഷം ദ്രാവിഡ മുന്നേറ്റ കഴകമായി. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ സ്വത്വ രാഷ്ട്രീയത്തിന്റെ ആരംഭം.

ഇന്ത്യ കണ്ട ഏറ്റവും സൂത്രശാലിയും ബുദ്ധിമാനുമായ രാഷ്ട്രീയക്കാരന്‍ കരുണാനിധിയാണ് എന്നാണ് എന്‍റെ അഭിപ്രായം. വെറും പത്താം ക്ലാസ് വിദ്യാഭ്യാസമേ ഉള്ളു എങ്കിലും തമിഴില്‍ അഗാധ പാണ്ഡിത്യം, ഒരുകാലത്തെ തമിഴ് സിനിമയുടെ നട്ടെല്ലായിരുന്ന തിരക്കഥാകൃത്ത്, സൂത്രശാലിയായ രാഷ്ട്രീയക്കാരന്‍, നിര്‍ഭയനായ പോരാളി.

കലൈഞ്ചര്‍ പോകുന്നതോടെ ഒരു യുഗമാണ് അവസാനിക്കുന്നത്.

കലൈഞ്ജര്‍ കരുണാനിധിക്ക് ആദരാഞ്ജലികള്‍!

advertisment

News

Related News

Super Leaderboard 970x90