Kerala

പുറമ്പോക്കില്‍ കഴിയുന്ന കുറച്ചു മനുഷ്യര്‍... ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട ഒരിടം... സുരേഷ് കെ എഴുതിയ കുറിപ്പ്

ഈ ആളുകള്‍ക്ക് ചെറിയ വീടുകള്‍ വെച്ച് കൊടുക്കുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. തലയില്‍ വീഴാത്ത, മഴനനയാതെ കിടക്കാന്‍ കഴിയുന്ന ഒരിടം മാത്രമേ അവര്‍ ചോദിക്കുന്നുള്ളൂ.പരമാവധി നൂറ്റന്‍പതു സ്ക്വയര്ഫീറ്റ് നിര്‍മിതി, കൂടി വന്നാല്‍ ഒരു വീടിനു ഒരു ലക്ഷം ചിലവാകും.

പുറമ്പോക്കില്‍ കഴിയുന്ന കുറച്ചു മനുഷ്യര്‍... ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട ഒരിടം... സുരേഷ് കെ എഴുതിയ കുറിപ്പ്

പുറമ്പോക്കില്‍ കഴിയുന്ന കുറച്ചു മനുഷ്യര്‍. അവരുടെ തകരവും പ്ലാസ്റ്റിക്കും വിലകുറഞ്ഞ ഇഷ്ടികയുമൊക്കെ വച്ചുണ്ടാക്കിയ കൂരകള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി കുതിര്‍ന്നു വിണ്ടുകീറി നാശമായിരിക്കുന്നു. മണ്‍ തറകളാണ് വീടുകള്‍ക്ക്, അതില്‍ ചെളിയും മാലിന്യവും അടിഞ്ഞു ദുര്‍ഗന്ധം വമിക്കുന്നു. അല്‍പ്പം മുന്‍പ് കണ്ട കാഴ്ചകളാണ്. വീട്ടുപകരണങ്ങള്‍ എന്ന് പറയാന്‍ അധികമോന്നുമില്ല, എങ്കിലും ചോറ് വെക്കുന്ന കലവും വെള്ളം കുടിക്കുന്ന ഗ്ലാസും വരെ നഷ്ടപ്പെട്ടിരിക്കുന്നു.

വീടെന്നു ഞാന്‍ ഒരു ഭംഗിക്ക് പറഞ്ഞതാണ്, പരമാവധി നൂറ്റന്‍പതു സ്ക്വയര്ഫീറ്റ് ആണ് ഓരോ കൂരയ്ക്കും. അതില്‍ താമസിക്കുന്നത് വൃദ്ധരും രോഗികളുമായ ആളുകള്‍. വേറെങ്ങും പോകാന്‍ നിവൃത്തിയില്ലാത്തത് കൊണ്ട് ആ ചെളിയില്‍ തന്നെ ഇപ്പോഴും കഴിയുന്നു.

പുറമ്പോക്ക് ഭൂമിയാണ്‌, പക്ഷെ വൈദ്യുതി കണക്ഷന്‍ ഉണ്ട്. എന്‍റെ ചോദ്യം ഇതാണ്.

പുറമ്പോക്കില്‍ കഴിയുന്ന കുറച്ചു മനുഷ്യര്‍... ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട ഒരിടം... സുരേഷ് കെ എഴുതിയ കുറിപ്പ്

ഈ ആളുകള്‍ക്ക് ചെറിയ വീടുകള്‍ വെച്ച് കൊടുക്കുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. തലയില്‍ വീഴാത്ത, മഴനനയാതെ കിടക്കാന്‍ കഴിയുന്ന ഒരിടം മാത്രമേ അവര്‍ ചോദിക്കുന്നുള്ളൂ.പരമാവധി നൂറ്റന്‍പതു സ്ക്വയര്ഫീറ്റ് നിര്‍മിതി, കൂടി വന്നാല്‍ ഒരു വീടിനു ഒരു ലക്ഷം ചിലവാകും. അതിന് സഹായിക്കാം എന്ന് കുറച്ചുപേര്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ പട്ടയമില്ലാത്ത ഭൂമിയില്‍ കഴിയുന്ന ഇവര്‍ക്ക് ചെറിയ വീടുകള്‍ വച്ച് കൊടുക്കുന്നതില്‍ നിയമപ്രശ്നം എന്തെങ്കിലുമുണ്ടോ?

എന്ത് തരം അപ്രൂവല്‍ ആണ് ഇതിനു വേണ്ടത്?

------------------------------------------------------------------
PS. ഞാന്‍ ശ്രദ്ധിച്ച വേറൊരു കാര്യം അവിടുത്തെ താമസക്കാരില്‍ ഭൂരിപക്ഷം പേരും ശ്വാസം മുട്ടല്‍ ഉള്ളവരാണ് എന്നതാണ്. സംസാരിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ് പലര്‍ക്കും. അത് അത്ര സ്വാഭാവികമല്ല. മാത്രമല്ല ഈ ചെളിയില്‍ കഴിച്ചുകൂട്ടുന്ന ഇവരോട് എലിപ്പനിക്കുള്ള ഗുളിക കഴിച്ചോ എന്ന് ചോദിച്ചപ്പോള്‍ ആരുമത് തന്നില്ല, അത് കഴിക്കാനും ആരും പറഞ്ഞില്ല എന്നാണു കിട്ടിയ മറുപടി. ഞങ്ങളുടെ കയ്യിലും ഗുളികകള്‍ ഇല്ലായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട ഒരിടമാണിത്.

advertisment

News

Related News

Super Leaderboard 970x90