ഇത്രയൊക്കെ കഷ്ടപ്പെട്ട് എന്തിനാണിങ്ങനെ പത്രം വായിക്കുന്നത്? ആചാരം വല്ലതുമാണോ? സുരേഷ് കെ എഴുതിയ കുറിപ്പ്

ഈ ഭീമയുടെ പത്രബഹിഷ്കരണം മാതൃഭൂമി ഒന്ന് മനസ്സുവെച്ചാൽ വിനാശകരമാക്കി വേണമെങ്കിലും മാറ്റാം. ഇവിടുത്തെ വ്യവസായ ഗ്രൂപ്പുകളുടെ നിയമലംഘനങ്ങളെ പറ്റിയും കൊള്ളരുതായ്കകളെ പറ്റിയും മുഖ്യധാരാ പത്രങ്ങൾ തുറന്നെഴുതാത്തത് അവരുടെ പരസ്യങ്ങൾ കിട്ടുന്നത് കൊണ്ടാണ് പരസ്യം കിട്ടില്ല എന്ന് ഉറപ്പായാൽ പിന്നെ മാതൃഭൂമി പോലെ അത്യാവശ്യം സർക്കുലേഷൻ ഉള്ള പത്രം വിചാരിച്ചാൽ കാര്യമായ ഡാമേജ് വരുത്തി വെക്കാൻ കഴിയും എഴുതേണ്ട വിവരങ്ങളൊക്കെ എതിർ ഗ്രൂപ്പുകാർ തന്നെ കൃത്യമായി കൊടുത്തോളും. അന്നേരം ഒരൊറ്റ സംഘിപോലും രംഗത്ത് കാണുകയുമില്ല.

ഇത്രയൊക്കെ കഷ്ടപ്പെട്ട് എന്തിനാണിങ്ങനെ പത്രം വായിക്കുന്നത്? ആചാരം വല്ലതുമാണോ? സുരേഷ് കെ എഴുതിയ കുറിപ്പ്

ഒളിച്ചോടി പോകാൻ തീരുമാനിച്ച പെണ്ണ് പിന്നെ ഓടിവന്നു കയ്യുള്ള ബനിയനുമിട്ടു നിൽക്കുന്ന അച്ഛനെ കെട്ടിപ്പിടിച്ചു നിന്നിട്ടു വിശാസം, അതല്ലേ എല്ലാം എന്ന് പറയുന്നത് പട്ടന്മാരെയും യാഥാസ്ഥിതികരായ സവർണ്ണരെയും തങ്ങളുടെ കടയിലേക്ക് ആകർഷിക്കാൻ ടാര്‍ഗറ്റ് ചെയ്തുള്ള പരസ്യമായിരുന്നു എന്ന് മനസിലാവാത്ത നിഷ്കളങ്കർ ഇപ്പോഴുമുണ്ടോ?

കല്യാണ്‍ പരസ്യത്തിലെ ആ വിശ്വാസം ചെന്ന് കൊണ്ടത് കേരളത്തിലെയും തമിഴ്നാട്ടിലെയും ഭീമയുടെ കച്ചവടത്തിലാണ്.

ഒരു കട തുറന്നു വച്ചു കുറച്ചു സ്വർണ്ണവും കൊണ്ടുവച്ചു ആളുകൾ വരുന്നതും നോക്കി ഇരിക്കുകയല്ല ഇന്ന് സ്വര്ണക്കടകൾ ചെയ്യുന്നത്. അവർ സ്വർണ്ണവുമായി ഉപഭോക്താക്കളെ തേടി പോകുകയാണ്, മാർക്കറ്റിങ്ങിനായി അവർ മതത്തെയും ജാതിയെയും കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഉപയോഗിക്കുന്നുണ്ട്, ഇന്ന കടയിൽ പോയി സ്വർണ്ണം വാങ്ങിക്കോ ഞാൻ പറഞ്ഞിട്ടുണ്ട് അവർ നല്ല സ്വർണ്ണം വില കുറച്ചു തരും എന്ന് പറഞ്ഞു വിടുന്ന പള്ളീലച്ചന്മാരും പൂജാരിമാരുമുണ്ട്. ഓരോ വിളിച്ചുചൊല്ലലും നിശ്ചയവും കൃത്യമായി വേണ്ടപ്പെട്ട ജ്വല്ലറികളെ അറിയിക്കുന്ന കപ്യാരുമാരും ജ്യോൽസ്യന്മാരുമുണ്ട്. അതോടെ ജ്വല്ലറികളുടെ സെയിൽസ് എക്സികുട്ടീവ് നേരെ വീട്ടിലെത്തും, ഡിസ്‌കൗണ്ടും ക്രെഡിറ്റും ഓഫർ ചെയ്യും ഇരുപത് പവൻ വാങ്ങാനിരുന്ന കാർന്നോന്മാരെക്കൊണ്ട് അൻപതു പവൻ ഇവർ വാങ്ങിപ്പിക്കും. പണം തികയില്ലെങ്കിൽ ക്രെഡിറ് കൊടുക്കും. ഈ മാർക്കറ്റിങ്ങിൽ നല്ലപോലെ ഉപയോഗിക്കുന്ന ഒന്നാണ് മതം. നമ്മുടെ കൂട്ടരുടെ കടയാണ് കബളിപ്പിക്കില്ല എന്നതാണ് മുന്നോട്ടു വെക്കുന്ന പ്രോമിസ്.

വല്ലപ്പോഴും പോയി രണ്ടുപവൻ മാലയോ ഒരു ചെറിയ മോതിരമോ വാങ്ങിക്കുന്നവർ അല്ല ജ്വല്ലറികളുടെ യഥാർത്ഥ കസ്റ്റമേഴ്സ്, ഒറ്റ പർച്ചേസിൽ ലക്ഷങ്ങൾ ബില്ലടിച്ചിട്ടു പോകുന്ന ധനിക കുടുംബങ്ങൾ ഉണ്ട്. അവരിൽ ഭൂരിപക്ഷവും യാഥാസ്ഥിതികർ ആയിരിക്കും അവർക്കൊക്കെ മതവും മതത്തിനുള്ളിലെ ജാതിയും ഒക്കെ ഒരു പ്രശ്നമാണ്. അത് ജ്വല്ലറിക്കാരും പ്രമോട്ട് ചെയ്യുന്നുണ്ട് സവർണ്ണ ക്രിസ്ത്യൻ കുടുംബത്തിലെ കല്യാണം ഒരു ഗ്രൂപ് പരസ്യത്തിൽ കാണിക്കുമ്പോൾ പട്ടരുടെയോ നമ്പൂതിരിയുടെയോ നായരുടെയോ കല്യാണം അടുത്ത ഗ്രൂപ്പ് കാണിക്കുന്നു.

ഭീമയെ പറ്റി ഇന്നലെ എഴുതിയതിൽ അനാവശ്യമായി മതം ചേർത്തു എന്ന ആരോപണം കണ്ടത് കൊണ്ടാണ് ഇതിപ്പോ എഴുതേണ്ടി വന്നത്. മതം ഇവിടെ ശ്വസിക്കുന്ന വായുവിൽ വരെയുണ്ട്.

പിന്നെ അൾട്ടിമേറ്റ്‌ലി ഈ ഭീമയുടെ പത്രബഹിഷ്കരണം മാതൃഭൂമി ഒന്ന് മനസ്സുവെച്ചാൽ വിനാശകരമാക്കി വേണമെങ്കിലും മാറ്റാം. ഇവിടുത്തെ വ്യവസായ ഗ്രൂപ്പുകളുടെ നിയമലംഘനങ്ങളെ പറ്റിയും കൊള്ളരുതായ്കകളെ പറ്റിയും മുഖ്യധാരാ പത്രങ്ങൾ തുറന്നെഴുതാത്തത് അവരുടെ പരസ്യങ്ങൾ കിട്ടുന്നത് കൊണ്ടാണ് പരസ്യം കിട്ടില്ല എന്ന് ഉറപ്പായാൽ പിന്നെ മാതൃഭൂമി പോലെ അത്യാവശ്യം സർക്കുലേഷൻ ഉള്ള പത്രം വിചാരിച്ചാൽ കാര്യമായ ഡാമേജ് വരുത്തി വെക്കാൻ കഴിയും എഴുതേണ്ട വിവരങ്ങളൊക്കെ എതിർ ഗ്രൂപ്പുകാർ തന്നെ കൃത്യമായി കൊടുത്തോളും. അന്നേരം ഒരൊറ്റ സംഘിപോലും രംഗത്ത് കാണുകയുമില്ല.

പിന്നെ മാതൃഭൂമി നിർത്തി സംഘിഭൂമി വായിക്കാൻ തീരുമാനിച്ചു എന്നൊക്കെ പറയുന്നതാണ് ശരിയായ ജോക്ക്. ഇത്രയൊക്കെ കഷ്ടപ്പെട്ട് എന്തിനാണിങ്ങനെ പത്രം വായിക്കുന്നത്? ആചാരം വല്ലതുമാണോ?

advertisment

News

Super Leaderboard 970x90