അധ്യാപനം കുട്ടികളുടെ കൂടെയുള്ള ഒരു യാത്ര ആണ്.... അദ്ധ്യാപകന്/അദ്ധ്യപിക രസിക (ൻ) ആയാൽ കുട്ടികളുടെ യാത്രയും രസകരമാവും... സുരേഷ് സി പിള്ള എഴുതിയ കുറിപ്പ്

"എഴുതുമ്പോളാകട്ടെ, പഠിപ്പിക്കുമ്പോളാകട്ടെ ആമുഖം (തുടക്കം), നിന്റെ അമ്മൂമ്മയ്ക്ക് പോലും മനസിലാകുന്ന രീതിയിൽ ആയിരിക്കണം ". ഇത് അദ്ദേഹം അല്പം അതിശയോക്തി കലർത്തി പറഞ്ഞത് ആണെങ്കിൽ പോലും, തുടക്കം എപ്പോളും വളരെ ലളിതം ആയിരിക്കണം. കുട്ടികൾ കേട്ടിട്ടുള്ള കാര്യങ്ങളിൽ നിന്നാവണം തുടക്കം. ആമുഖം നന്നായാൽ, അപ്പോൾ തന്നെ കുട്ടികളുമായി ഒരു 'കണക്റ്റിവിറ്റി' ആയി. ഒരു 'കണക്റ്റിവിറ്റി' ആയാൽ പിന്നെ പതിയെ പതിയെ ലളിതമായ കാര്യങ്ങളിൽ നിന്നും സങ്കീർണ്ണമായ കാര്യങ്ങളിലേക്കു പോകാം.

അധ്യാപനം കുട്ടികളുടെ കൂടെയുള്ള ഒരു യാത്ര ആണ്.... അദ്ധ്യാപകന്/അദ്ധ്യപിക രസിക (ൻ) ആയാൽ കുട്ടികളുടെ യാത്രയും രസകരമാവും... സുരേഷ് സി പിള്ള എഴുതിയ കുറിപ്പ്

വർഷങ്ങൾക്ക് മുൻപ്‌, ഒരു അദ്ധ്യാപക സുഹൃത്തു പറഞ്ഞത് ഓർമ്മ വരുന്നു

"പഠിപ്പിക്കുമ്പോൾ, 80% ഭാഗവും കുട്ടികൾക്ക് മനസ്സിലാകുന്ന പോലെ പഠിപ്പിക്കുക, ബാക്കി 20 % വളരെ സങ്കീർണമായ കാര്യങ്ങൾ ക്ലാസ്സിൽ പറയുക; എന്നാലേ കുട്ടികളുടെ മുൻപിൽ അധ്യാപകന് ഒരു വില ഉണ്ടാവൂ".

ചില അദ്ധ്യാപകർ അവരുടെ ബുദ്ധിവൈഭവം കാണിക്കുവാനായി ക്ലാസ്സുകൾ സങ്കീർണമാക്കും.

ഇതു ശരിയാണോ?

അല്ലെ അല്ല.

കാര്യങ്ങൾ ലളിതമായി പറഞ്ഞു കൊടുക്കുക.

പാഠഭാഗങ്ങൾ ലളിതമാക്കണമെങ്കിൽ, അധ്യാപകൻ അതിൽ നല്ല പോലെ അറിവു നേടണം.

ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത്

“If you can’t explain it to a six year old, you don’t understand it yourself.”

അധ്യാപനം കുട്ടികളുടെ കൂടെയുള്ള ഒരു യാത്ര ആണ്.... അദ്ധ്യാപകന്/അദ്ധ്യപിക രസിക (ൻ) ആയാൽ കുട്ടികളുടെ യാത്രയും രസകരമാവും... സുരേഷ് സി പിള്ള എഴുതിയ കുറിപ്പ്

അധ്യാപകന്റെ ബുദ്ധിചാതുര്യവും, ധിഷണാവിലാസവും കാണിക്കുവാനുള്ളതല്ല ക്ലാസ് റൂമുകൾ.

ജർമ്മൻ എഴുത്തുകാരൻ C. W. Ceran പറഞ്ഞത് കേട്ടിട്ടുണ്ടാവും “Genius is the ability to reduce the complicated to the simple.”

പ്രതിഭാശാലി എന്നാൽ സങ്കീർണമായ വസ്തുതകളെ ലളിതമാക്കുന്നവൻ ആണ്.

ട്രിനിറ്റി കോളേജിൽ എന്റെ ഗവേഷണ സൂപ്പർവൈസർ ആയിരുന്ന പ്രൊഫസർ ജോൺ കെല്ലി പറയുമായിരുന്നു,

"എഴുതുമ്പോളാകട്ടെ, പഠിപ്പിക്കുമ്പോളാകട്ടെ ആമുഖം (തുടക്കം), നിന്റെ അമ്മൂമ്മയ്ക്ക് പോലും മനസിലാകുന്ന രീതിയിൽ ആയിരിക്കണം ".

ഇത് അദ്ദേഹം അല്പം അതിശയോക്തി കലർത്തി പറഞ്ഞത് ആണെങ്കിൽ പോലും, തുടക്കം എപ്പോളും വളരെ ലളിതം ആയിരിക്കണം.

കുട്ടികൾ കേട്ടിട്ടുള്ള കാര്യങ്ങളിൽ നിന്നാവണം തുടക്കം.

ആമുഖം നന്നായാൽ, അപ്പോൾ തന്നെ കുട്ടികളുമായി ഒരു 'കണക്റ്റിവിറ്റി' ആയി.

ഒരു 'കണക്റ്റിവിറ്റി' ആയാൽ പിന്നെ പതിയെ പതിയെ ലളിതമായ കാര്യങ്ങളിൽ നിന്നും സങ്കീർണ്ണമായ കാര്യങ്ങളിലേക്കു പോകാം.

അധ്യാപനം കുട്ടികളുടെ കൂടെയുള്ള ഒരു യാത്ര ആണ്.... അദ്ധ്യാപകന്/അദ്ധ്യപിക രസിക (ൻ) ആയാൽ കുട്ടികളുടെ യാത്രയും രസകരമാവും... സുരേഷ് സി പിള്ള എഴുതിയ കുറിപ്പ്

കാര്യങ്ങൾ ലളിതമാക്കാൻ അത്ര എളുപ്പം അല്ല. അതിനു പരിശ്രമം വേണം കൂടെ ആത്മ വിശ്വാസവും. നന്നായി പഠിച്ചിട്ടു വേണം പഠിപ്പിക്കാൻ പോകാൻ.

അധ്യാപനം കുട്ടികളുടെ കൂടെയുള്ള ഒരു യാത്ര ആണ്.

അദ്ധ്യാപകന്/അദ്ധ്യപിക രസിക (ൻ) ആയാൽ കുട്ടികളുടെ യാത്രയും രസകരമാവും.

അമേരിക്കൻ പ്രൊഫസർ ആയ John Henrik Clarke ഒരിക്കൽ പറഞ്ഞു "A good teacher, like a good entertainer first, must hold his audience's attention, then he can teach his lesson."

ഇതു കൂടാതെ നല്ല അദ്ധ്യാപകന്/അദ്ധ്യാപിക കുട്ടികളെ സമൂഹത്തെ സ്നേഹിക്കാൻ പഠിപ്പിക്കണം, നല്ല പെരുമാറ്റരീതികള് പറഞ്ഞു കൊടുക്കണം, ഒരു സുഹൃത്താവണം.

അതു കൂടാതെ അദ്ധ്യാപകരുടെ ഓരോ പ്രവർത്തിയും കുട്ടികൾക്ക് പ്രചോദനം ആയിരിക്കണം.

അമേരിക്കൻ എഴുത്തുകാരനായ William Arthur Ward പറഞ്ഞതു പോലെ "“The mediocre teacher tells. The good teacher explains. The superior teacher demonstrates. The great teacher inspires.” #തന്മാത്രം പുസ്തകത്തിൽ നിന്നുമുള്ള ഒരു അദ്ധ്യായം. Happy Teachers Day to all teachers (and parents too!).

advertisment

News

Related News

Super Leaderboard 970x90