International

നമ്മുടെ നേതാക്കൾ മാതൃകയാക്കേണ്ട വ്യക്തിത്വം ക്രൊയേഷ്യൻ പ്രസിഡന്റ് കൊളീന്ദ ഗ്രാബര്‍-കിതാരോവിച്

സഹ പ്രവർത്തകരോട് എങ്ങിനെ പെരുമാറണം എന്നും അവരെ എങ്ങിനെ ഹൃദയത്തോട് ചേർത്ത് നിർത്തണം എന്നും കോലിണ്ടയുടെ പെരുമാറ്റത്തിൽ നിന്നും പഠിക്കാം.

നമ്മുടെ നേതാക്കൾ മാതൃകയാക്കേണ്ട വ്യക്തിത്വം ക്രൊയേഷ്യൻ പ്രസിഡന്റ് കൊളീന്ദ ഗ്രാബര്‍-കിതാരോവിച്

ഒരു ജനതയുടെ ഹൃദയത്തിൽ കയറുക എന്നാൽ അവരിൽ ഒരാളായി മാറുക എന്നതാണ്.

ക്രൊയേഷ്യൻ പ്രസിഡന്റ് Kolinda Grabar-Kitarovic ചെയ്യുന്നത് അതാണ്. ഒരു പക്ഷെ ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ആകർഷിച്ച വ്യക്തിത്വം Kolinda Grabar-Kitarovic ആയിരിക്കണം.

കടുത്ത മഴയെ അവഗണിച്ചു ഓരോ കളിക്കാരനോടും കുശലം പറഞ്ഞു, കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ച കോലിണ്ട യെ പോലെ ഒരു നേതാവിനെ നമ്മുടെ രാജ്യത്തോ സംസ്ഥാനത്തോ കാണാൻ പറ്റുമോ?

ധാർഷ്ട്യം ആണ് നമ്മുടെ പല നേതാക്കളുടെയും മുഖ മുദ്ര. ചിരിയും, കുശലം പറച്ചിലും ഇലക്ഷൻ കഴിയുന്നതോടെ തീരും. നമുക്കെല്ലാം Kolinda Grabar-Kitarovic ൽ നിന്നും ധാരാളം പഠിക്കാനുണ്ട്.

സഹ പ്രവർത്തകരോട് എങ്ങിനെ പെരുമാറണം എന്നും അവരെ എങ്ങിനെ ഹൃദയത്തോട് ചേർത്ത് നിർത്തണം എന്നും കോലിണ്ടയുടെ പെരുമാറ്റത്തിൽ നിന്നും പഠിക്കാം.

നമ്മുടെ നേതാക്കൾ മാതൃകയാക്കേണ്ട വ്യക്തിത്വം ക്രൊയേഷ്യൻ പ്രസിഡന്റ് കൊളീന്ദ ഗ്രാബര്‍-കിതാരോവിച്

അതു മാത്രമല്ല ലോകകപ്പ് കാണുവാനായി ക്രൊയേഷ്യയുടെ തലസ്ഥാനം ആയ Zagreb ൽ നിന്നും റഷ്യ യിലേക്ക് അവർ പറന്നത്, 'എക്കോണമി ക്ലാസ്സിൽ' ആണത്രെ. കൂടാതെ തനിക്ക് അർഹതപ്പെട്ട VIP സീറ്റ് ഒഴിവാക്കി സാധാരണ ഫുട്ബോൾ പ്രേമികളുടെ ഇടയിൽ ഇരുന്നാണ് കളി കണ്ടത് എന്നും Russian website Sportbox പറയുന്നു. കോലിണ്ട പറയുന്നു "I wanted to showcase that I am a football fan, like everyone else; I wanted to support the team among other fans in the stands. I put on a shirt with national symbols, whereas the dress code in the VIP zone, which usually presupposes long gowns, wouldn’t have permitted such an outfit."

ഇതിനിടയിൽ ശ്രദ്ധിച്ച വേറെ ഒരു കാര്യം ഫ്രഞ്ച് കോച്ച് Didier Deschamps നു തന്റെ ടീം അംഗങ്ങളോടുള്ള ഹൃദയ ബന്ധം ആണ്. എത്ര സ്നേഹനിർഭരം ആയാണ് അദ്ദേഹം ടീം അംഗങ്ങളെ അഭിനന്ദിക്കുന്നതും കെട്ടിപ്പിടിക്കുന്നതും. ആഹ്ലാദം അതിന്റെ ഉച്ച സ്ഥായിയിൽ എത്തുമ്പോൾ ടീം അംഗങ്ങൾ അദ്ദേഹത്തെ ഉയർത്തി വായുവിലേക്ക് എറിയുക പോലും ഉണ്ടായി.

എങ്ങിനെ ഒരു ടീം അംഗങ്ങളെ ഹൃദയത്തോട് ചേർത്തു പിടിക്കാം എന്നും നമുക്ക് Didier Deschamp ൽ നിന്നും പഠിക്കാം.

പാശ്ചാത്യ സംസ്കാരത്തിൽ നിന്നും നമുക്ക് ധാരാളം പഠിക്കാനുണ്ട്, പ്രത്യേകിച്ചും സ്നേഹം, കരുണ, സൗഹൃദം, മാനവികത എന്നിവ.

നമ്മുടെ നേതാക്കൾ ഒക്കെ Kolinda Grabar-Kitarovic നെ മാതൃക ആക്കിയിരുന്നെങ്കിൽ?

advertisment

News

Super Leaderboard 970x90