National

ഭാരതീയ സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിന്റെ ചിന്തയും ഭർത്താവ് യജമാനൻ ആണ് എന്നതാണ്... വർഷങ്ങളായുള്ള ഈ ചിന്തകളെയാണ് സുപ്രീം കോടതി പൊളിച്ചെഴുതിയത്....

തുല്യതയോടെ അല്ലാതെ സ്ത്രീയോട് പെരുമാറുന്നത് നിയമവിരുദ്ധവും എന്നും അടിവരയിട്ട് പറയുന്നുണ്ട് (It's time to say husband is not the master of woman. Any provision treating women with inequality is not constitutional). കൂടാതെ Autonomy (സ്വയം ഭരണാധികാരം) is intrinsic in dignified human existence എന്നും പറയുന്നുണ്ട്.

ഭാരതീയ സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിന്റെ ചിന്തയും ഭർത്താവ് യജമാനൻ ആണ് എന്നതാണ്... വർഷങ്ങളായുള്ള ഈ ചിന്തകളെയാണ് സുപ്രീം കോടതി പൊളിച്ചെഴുതിയത്....

രംഗം ഒന്ന്: 
"അടുത്ത മാസം എനിക്ക് രണ്ടു കോൺഫറസുകൾ ആണുള്ളത്. ഒന്ന് ജർമ്മനി യിൽ, മറ്റൊന്ന് ക്രൊയേഷ്യയിൽ" ചായക്കപ്പ് ചുണ്ടോടു ചേർത്തു വച്ചുകൊണ്ട് രാഹുൽ പറഞ്ഞു. കേട്ടു നിന്ന ഭാര്യ നീലിമ പറഞ്ഞു "രാഹുൽ പറഞ്ഞപ്പോൾ ആണ് ഓർത്തത് "എനിക്കും US ൽ ഫെബ്രുവരിയിൽ ഒരു കോൺഫറൻസ് ഉണ്ട്, എന്റെ ഗവേഷണ മേഘലയിൽ ഉള്ള പല പ്രഗത്ഭരേയും കാണാനുള്ള അവസരമാണ്. പോയാൽ കൊള്ളാമായിരുന്നു."

"ഇയാൾ പോകുന്നില്ല"
"അതെന്താ രാഹുൽ ഞാൻ പോയാൽ"
"പോകുന്നില്ല, അത്ര തന്നെ" രാഹുൽ സ്വരം അൽപ്പം കടുപ്പിച്ചു. രണ്ടു പേരും ഒരേ മേഖലയിൽ ഗവേഷണം നടത്തുന്ന അതി സമർത്ഥരായ ഗവേഷകർ. നീലിമ പിന്നീട് ഒന്നും മിണ്ടിയില്ല. (വിടമാട്ടെ... നീങ്ക എന്നെ എങ്ങും വിടമാട്ടേ ..... തുടങ്ങിയ ഡയലോഗുകൾ സിനിമയിലെ കാണാൻ പറ്റൂ). 
ഏകദേശം പതിനഞ്ചു വർഷങ്ങൾക്ക് മുൻപാണ്, ഡബ്ലിനിൽ വച്ച് നടന്നത്.

രംഗം രണ്ട്:
അന്ന് അമേരിക്കയിൽ ജീവിക്കുന്ന സമയം. 2002 ൽ ആണെന്നാണ് ഓർമ്മ. രണ്ടു നോർത്തിന്ത്യൻ ദമ്പതിമാർ സുഹൃത്തുക്കളായി ഞങ്ങൾക്കുണ്ടായിരുന്നു രോഹിതും, രേക്ഷ്മയും. രേക്ഷ്മ ഒരു മൾട്ടി നാഷണൽ കമ്പനിയുടെ വൈസ് പ്രസിഡന്റ്, രോഹിത് അതേ കമ്പനിയിൽ സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ. ഞങ്ങളെ പരിചയപ്പെടുത്തിയപ്പോൾ അവർ പറയുന്നു "ഞങ്ങൾ ഇവിടെ വന്നിട്ട് പത്തു വർഷത്തോളും ആയി, ഞാൻ ---- കമ്പനിയുടെ വൈസ് പ്രസിഡന്റായി ജോലി നോക്കുന്നു." ഇത്രയും പറഞ്ഞപ്പോളേക്കും രോഹിത് പറയുന്നു "ഓ അതിപ്പം, ഇവിടൊക്കെ തൂപ്പു കാർക്കും വൈസ് പ്രസിഡന്റാകാം. ഇതൊന്നും വലിയ കാര്യമല്ല കേട്ടോ". രേക്ഷ്മ പിന്നീട് ഒന്നും മിണ്ടിയില്ല. ഓഫീസിൽ ഭർത്താവിന്റെ ബോസ് ആണെങ്കിലും, വീട്ടിൽ യജമാനൻ ഭർത്താവാണല്ലോ എന്ന ഭാവത്തിൽ തല കുനിച്ചിരുന്നു.

ഭാരതീയ സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിന്റെ ചിന്തയും ഭർത്താവ് യജമാനൻ ആണ് എന്നതാണ്... വർഷങ്ങളായുള്ള ഈ ചിന്തകളെയാണ് സുപ്രീം കോടതി പൊളിച്ചെഴുതിയത്....

രംഗം മൂന്ന്:
കുറെ നാളുകൾക്ക് മുൻപ് നാട്ടിലുള്ള കസിനെ ഫോൺ ചെയ്തപ്പോൾ "ചേട്ടാ, അടുത്ത വീട്ടിലെ ചേച്ചി മൊബൈലിൽ രണ്ടു മൂന്നു തവണ വിളിക്കുന്നു, കട്ട് ചെയ്തിട്ടു പിന്നീട് വിളിക്കാം" എന്ന് പറയുന്നു. കുറെ സമയത്തിനു ശേഷം കസിൻ തിരികെ വിളിച്ചു. കാര്യങ്ങൾ ഒക്കെ പറഞ്ഞ കൂട്ടത്തിൽ പറഞ്ഞു, "ആ ചേച്ചീടെ കാര്യം കഷ്ടം തന്നെ, ഗസറ്റഡ് റാങ്കിൽ ജോലി ചെയ്യുന്ന ആളാണ്. വീട്ടിലെ ഗ്യാസ് തീർന്നു, ഒരു കുറ്റി ഗ്യാസ് കൊണ്ട് ഒരു മാസം കഴിയണം എന്നാണ് ഭർത്താവിന്റെ ഓർഡർ. അദ്ദേഹത്തിന് ഒരു കടയുണ്ട്, വേറെ വരുമാനം ഒന്നും ഇല്ല. ആ ചേച്ചിക്ക് ജോലി ഉണ്ടെങ്കിലും പൈസയ്ക്കായി അദ്ദേഹത്തിന്റെ മുൻപിൽ കൈ നീട്ടണം. ബാങ്ക് കാർഡുൾപ്പെടെ അദ്ദേഹമാണ് കൈകാര്യം ചെയ്യുന്നത്. വണ്ടിക്കൂലിക്കുള്ള പൈസ മാത്രം കൃത്യമായി കൊടുക്കും. ഭർത്താവ് അറിയാതെ പത്തു ദിവസത്തേക്ക് കസിന്റെ വീട്ടിൽ ഉള്ള ഗ്യാസ് കുറ്റികളിൽ ഒന്ന് കടമായി കൊടുക്കുവാനായി വിളിച്ചതാണ്. ജോലി ചെയ്ത് ശമ്പളം യജമാനനെ ഏൽപ്പിക്കുന്ന ആയിരക്കണക്കിന് സ്ത്രീകളിൽ ഒരാളാണ് ഈ ചേച്ചിയും.

ഈ കഥകളിൽ പറഞ്ഞ മൂന്നു തരം സ്ത്രീകൾക്കും ബാധകമാണ് ഇന്ന് പുറപ്പെടുവിച്ച IPC 497 റദ്ദ് ചെയ്തു കൊണ്ടുള്ള സുപ്രീം കോടതി വിധി.

അതിൽ പ്രത്യേകം പറയുന്നുണ്ട് 'ഭാര്യയുടെ യജമാനൻ' അല്ല ഭർത്താവ് എന്ന്.

തുല്യതയോടെ അല്ലാതെ സ്ത്രീയോട് പെരുമാറുന്നത് നിയമവിരുദ്ധവും എന്നും അടിവരയിട്ട് പറയുന്നുണ്ട് (It's time to say husband is not the master of woman. Any provision treating women with inequality is not constitutional).

കൂടാതെ Autonomy (സ്വയം ഭരണാധികാരം) is intrinsic in dignified human existence എന്നും പറയുന്നുണ്ട്.

ഇന്ന് പല പോസ്റ്റുകളും സുപ്രീം കോടതി 'അവിഹിതം (adultery)' അംഗീകരിച്ചു എന്ന രീതിയിൽ പലരും എഴുതിക്കണ്ടു.

ചീഫ് ജസ്റ്റിസ്‌ Dipak Misra ജസ്റ്റീസ്മാരായ R F Nariman, A M Khanwilkar, D Y Chandrachud and Indu Malhotra എന്നവർ അടങ്ങുന്ന ബഞ്ച് പുറപ്പെടുവിച്ച വിധി ന്യായത്തിലെ ഈ പ്രധാന കാര്യങ്ങൾ കൂടി കാണാതെ പോകരുത്

ഭാരതീയ സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിന്റെ ചിന്തയും ഭർത്താവ് യജമാനൻ ആണ് എന്നതാണ്... വർഷങ്ങളായുള്ള ഈ ചിന്തകളെയാണ് സുപ്രീം കോടതി പൊളിച്ചെഴുതിയത്....

വിധി ന്യായത്തിലെ പ്രധാന ഭാഗങ്ങൾ ഇവ കൂടിയാണ്

— Section 497 destroys and deprives women of dignity and is destructive of women's dignity, self-respect as it treats women as "chattel (സ്ഥാവര ജംഗമസ്വത്ത്) of husbands"

-Section 497 treats women as properties of their husbands and is hence manifestly discriminatory. It trashed the central government's defence of Section 4907 that it protects sanctity of marriages.

— It's time to say husband is not the master of woman. Any provision treating women with inequality is not constitutional.

Section 497 of the Indian Penal Code is clear violation of fundamental rights granted in Constitution and there is no justification for continuation of the provision

-Autonomy (സ്വയം ഭരണാധികാരം) is intrinsic in dignified human existence and Section 497 denudes women from making choices.

ഭാരതീയ സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിന്റെ ചിന്തയും ഭർത്താവ് യജമാനൻ ആണ് എന്നതാണ്. വർഷങ്ങളായുള്ള ഈ ചിന്തകളെ കൂടി യാണ് ഇന്ന് സുപ്രീം കോടതി ബഞ്ച് പൊളിച്ചെഴുതിയത്.

advertisment

News

Related News

Super Leaderboard 970x90