ATM കാർഡ് മറ്റൊരാൾക്കും കൈമാറരുത്.......അക്കൗണ്ട് ഹോൾഡർ മാത്രമേ ഉപയോഗിക്കാവൂ....

നമ്മുടെ PIN അത്, ഭർത്താവിന്/ഭാര്യക്ക് ആയാലും ഷെയർ ചെയ്യരുത്. അക്കൗണ്ട് ഹോൾഡറിന് മാത്രമേ ഉപയോഗിക്കാവൂ..

ATM കാർഡ് മറ്റൊരാൾക്കും കൈമാറരുത്.......അക്കൗണ്ട് ഹോൾഡർ മാത്രമേ ഉപയോഗിക്കാവൂ....

കേരളത്തിലെ എല്ലാ സ്ത്രീകളും (ഭാര്യമാരുടെ ATM കാർഡുമായി നടക്കുന്ന ഭർത്താക്കന്മാരും) വായിക്കേണ്ട ഒരു വിധിയാണ് ഇന്ന് ബാംഗ്ലൂർ കോടതി പുറപ്പെടുവിച്ചത്.

വളരെ ചുരുക്കത്തിൽ, മൂന്നര വർഷത്തോളമായുള്ള കേസ് തുടങ്ങുന്നത് മാർത്തഹള്ളി സ്വദേശിനി വന്ദന, തന്റെ ഭർത്താവിന് ATM കാർഡ് കൊടുത്തു ഇരുപത്തി അയ്യായിരം രൂപ ബാങ്കിൽ നിന്നും എടുക്കാനായി കൊടുക്കുന്നു, ബാങ്ക് പൈസയുടെ ട്രാൻസാക്ഷൻ നിഷേധിക്കുന്നു (വാർത്ത ഒന്നാമത്തെ കമെന്റിൽ).

പിന്നാലെയുള്ള അന്വേഷണങ്ങൾക്കും, പരാതികൾക്കും ഒടുവിൽ ബാങ്ക് ഓംബുഡ്സ്മാൻ പറയുന്നു PIN shared, case closed. നമ്മുടെ PIN അത്, ഭർത്താവിന്/ഭാര്യക്ക് ആയാലും ഷെയർ ചെയ്യരുത്.

ATM കാർഡ് മറ്റൊരാൾക്കും കൈമാറരുത്.......അക്കൗണ്ട് ഹോൾഡർ മാത്രമേ ഉപയോഗിക്കാവൂ....

പറയാൻ കാര്യം എനിക്കറിവിൽ ഉള്ള നാട്ടിൽ ജോലിയുള്ള ഒരു പരിചയക്കാരിയുടെ ശമ്പളം വരുന്നത് മുഴുവൻ കൈകാര്യം ചെയ്യുന്നത് ഭർത്താവാണ്. തിരുവനന്തപുരത്തു നിന്നും കൊല്ലത്തേയ്ക്കുള്ള യാത്രയ്ക്ക് ഉള്ള പൈസ കൃത്യമായി ഭർത്താവിന്റെ കയ്യിൽ നിന്നും വാങ്ങിയാണ് യാത്ര. ഭാര്യയുടെ ATM കാർഡ് പൂർണ്ണമായും കൈകാര്യം ചെയ്യുന്നത് ഭർത്താവ്. വൈകുന്നേരം വരുമ്പോൾ അന്നത്തെ ചിലവിന്റെ കണക്ക് കാണിക്കണം.

അവരെപ്പോലെ നൂറുകണക്കിന് സ്ത്രീകൾക്ക് ഒരു അനുഗ്രഹമാണ് ഈ വിധി.അല്ലെങ്കിൽ ഒരു പക്ഷെ ഇങ്ങനെ ഒരു നിയമം നിലവിൽ ഉണ്ടെന്ന് പലർക്കും അറിവില്ലായിരിക്കും.

Authorization letter ഇല്ലാതെ വന്ദന ഭർത്താവായ രാജേഷിന് PIN ഉം ATM കാർഡും കൈമാറിയത് ബാങ്കിന്റെ നിയമാവലികൾക്ക് എതിരാണ്.

ബാങ്കിന്റെ നിയമങ്ങൾ കൃത്യമായി പറയുന്നുണ്ട്, ATM കാർഡ് മറ്റൊരാൾക്കും കൈമാറരുത്, അക്കൗണ്ട് ഹോൾഡറിന് മാത്രമേ ഉപയോഗിക്കാവൂ എന്ന് അതായത് "Banking rules categorically state that an ATM card is non-transferable and no other person apart from the account holder should use it.

advertisment

News

Super Leaderboard 970x90