Health

പച്ച ചക്കയും ചക്കക്കുരുവും കഴിച്ചു വയറു വേദന വന്നിട്ടുണ്ടോ?

ട്രിപ്സിൻ കിട്ടാതെ വേണ്ട രീതിയിൽ ദഹനം നന്നയി നടക്കാത്തത് കൊണ്ടാണ് വയറു വേദന അല്ലെങ്കിൽ വയറിളക്കം വരുന്നത്.പാചകം ചെയ്തതാൽ ഈ രാസ വസ്തുക്കൾ നിർവീര്യം ആകും.ചക്ക പഴുക്കുമ്പോളും ഈ കെമിക്കലുകൾ നിർവീര്യം ആകും

പച്ച ചക്കയും ചക്കക്കുരുവും കഴിച്ചു വയറു വേദന വന്നിട്ടുണ്ടോ?

 പശുവുള്ള വീടുകളിൽ പച്ച ചക്ക കൊടുത്തു പശുവിന് ദഹനക്കേട് വന്നത് ഓർമ്മിക്കുന്നുണ്ടാവുമല്ലോ?എന്താണ് കാരണം എന്ന് ആലോചിച്ചിട്ടുണ്ടോ?പച്ച ചക്കക്കുരുവും പച്ച ചക്കയും നമുക്കും മൃഗങ്ങൾക്കും ദഹിക്കില്ല.പ്രോട്ടീൻ ദഹിപ്പിക്കുന്ന ട്രിപ്സിൻ എന്ന എൻസൈമിനെ ചെറുക്കുന്ന ചില രാസവസ്തുക്കൾ ചക്കക്കുരുവിലും പച്ച ചക്കയിലും ഉണ്ട്.

അപ്പോൾ ട്രിപ്സിൻ കിട്ടാതെ വേണ്ട രീതിയിൽ ദഹനം നന്നയി നടക്കാത്തത് കൊണ്ടാണ് വയറു വേദന അല്ലെങ്കിൽ വയറിളക്കം വരുന്നത്.പാചകം ചെയ്തതാൽ ഈ രാസ വസ്തുക്കൾ നിർവീര്യം ആകും.ചക്ക പഴുക്കുമ്പോളും ഈ കെമിക്കലുകൾ നിർവീര്യം ആകും.പ്രകൃതി വംശ വർദ്ധനവിനായി ചെയുന്ന ഓരോ ട്രിക്കുകൾ ആണ് ഇതൊക്കെ.

പച്ച ചക്ക പറിച്ചു തിന്നാൽ, കുരു പാകമാകാത്തതിനാൽ പ്രത്യുൽപ്പാദനത്തിന് ഉപയോഗിക്കാൻ പറ്റില്ലല്ലോ? പഴുക്കുന്നതു വരെ കാത്തിരുന്നല്ലാ പറ്റൂ.മനുഷ്യൻ തീ കണ്ടു പിടിക്കും, എന്നും പച്ച ചക്ക വേവിച്ചു കഴിക്കും എന്നും പ്ലാവിന്റെ ജനറ്റിക് കോഡിൽ എഴുതിയിട്ടുണ്ടാവില്ല.പരമ്പര നില നിർത്താൻ എന്തെല്ലാം ഡിഫെൻസ് മെക്കാനിസങ്ങൾ ആണ് ഓരോ ജീവിയിലും?

advertisment

Super Leaderboard 970x90