Kerala

761 ദിവസങ്ങള്‍ക്കുശേഷം മാത്രം ഏഷ്യാനെറ്റ് കണ്ട ശ്രീജിത്തിനെ പിണറായി സര്‍ക്കാര്‍ ഇതിനുമുമ്പേ കണ്ടതാണ്...

അന്നത്തെ സര്‍ക്കാരിന്‍റെ കാലത്ത് കാര്യമായ അന്വേഷണമൊന്നും നടന്നില്ലെങ്കിലും പിന്നീട് വന്ന സര്‍ക്കാര്‍ ശ്രീജിത്തിന്‍റെ പരാതിയെ തുടര്‍ന്ന് സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്തു. മാത്രമല്ല ഈ കേസിൽ പോലീസ് കംപ്ലെയ്ന്‍റ് അതോറിറ്റിയുടെ വിധിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തു.10 ലക്ഷം രൂപ മരിച്ച ശ്രീജീവിന്റെ കുടുംബത്തിന് നൽകി. അതു കഴിഞ്ഞ് CBl അന്വേഷണം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സഹോദരൻ സർക്കാരിന് നൽകിയ പരാതിയിന്മേൽ മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം ആദ്യന്തര വകുപ്പ് കേന്ദ്ര ഗവൺമെന്റിനോട് CBI അന്വേഷണം ആവശ്യപ്പെട്ടരിക്കുകയാണ്. ഇപ്പോൾ ഈ സഹോരന്റെ ആവശ്യം ഒരു സർക്കാർ ജോലി നൽകണം എന്നതാണ്..

761 ദിവസങ്ങള്‍ക്കുശേഷം മാത്രം ഏഷ്യാനെറ്റ് കണ്ട ശ്രീജിത്തിനെ പിണറായി സര്‍ക്കാര്‍ ഇതിനുമുമ്പേ കണ്ടതാണ്...

ശ്രീജിത്ത് ഹാഷ്ടാഗ് സുഹൃത്തുക്കളോട്...,

761 ദിവസങ്ങള്‍ക്കുശേഷം മാത്രം ഏഷ്യാനെറ്റ് കണ്ട ശ്രീജിത്തിനെ പിണറായി സര്‍ക്കാര്‍ ഇതിനുമുമ്പേ കണ്ടതാണ്...
കൃത്യമായി പറഞ്ഞാല്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റ് മൂന്നാം ദിവസം.!ശ്രീജിത്തിന്‍റെ സമരവുമായി ബന്ധപ്പെട്ട് ഈ സർക്കാർ അധികാരത്തിൽ വന്നയുടനെത്തന്നെ നടപടികൾ എടുത്തിരുന്നു... 2014ല്‍ ആണ് ശ്രീജിത്തിന്‍റെ സഹോദരന്‍ ശ്രീജീവ് പോലീസ് കസ്റ്റഡിയില്‍വെച്ച് മരണപ്പെടുന്നത്.

അന്നത്തെ സര്‍ക്കാരിന്‍റെ കാലത്ത് കാര്യമായ അന്വേഷണമൊന്നും നടന്നില്ലെങ്കിലും പിന്നീട് വന്ന സര്‍ക്കാര്‍ ശ്രീജിത്തിന്‍റെ പരാതിയെ തുടര്‍ന്ന് സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്തു. മാത്രമല്ല ഈ കേസിൽ പോലീസ് കംപ്ലെയ്ന്‍റ് അതോറിറ്റിയുടെ വിധിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തു.10 ലക്ഷം രൂപ മരിച്ച ശ്രീജീവിന്റെ കുടുംബത്തിന് നൽകി. അതു കഴിഞ്ഞ് CBl അന്വേഷണം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സഹോദരൻ സർക്കാരിന് നൽകിയ പരാതിയിന്മേൽ മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം ആദ്യന്തര വകുപ്പ് കേന്ദ്ര ഗവൺമെന്റിനോട് CBI അന്വേഷണം ആവശ്യപ്പെട്ടരിക്കുകയാണ്. ഇപ്പോൾ ഈ സഹോരന്റെ ആവശ്യം ഒരു സർക്കാർ ജോലി നൽകണം എന്നതാണ്... ഈക്കാര്യവും സർക്കാർ പരിശോധിച്ചെങ്കിലും ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കാൻ നിയമപരമായി കഴിയുകയില്ല എന്നാണ് മനസ്സിലാക്കുന്നത്. ഇക്കാര്യങ്ങൾ ഒരു വിവരാവകാശ അപേക്ഷ നൽകിയാൽ ആർക്കും ലഭ്യമാകുന്നതാണ്. ആഭ്യന്തര വകുപ്പ് SSA ഡിപ്പാര്‍ട്ട് മെന്‍റിൽ 700 പേജിൽ അധികമായ ഒരു ഫയൽ ഇപ്പോഴും ലൈവാണ്. അതു കൊണ്ട് ഈ സർക്കാർ ഒന്നും ചെയ്തില്ലെന്ന് നിരഹാരം കിടക്കുന്ന സഹോദരൻ പോലും പറയില്ല. ഉമ്മൻ ചാണ്ടി സർക്കാർ കാലയളവിൽ നടന്ന ഈ ക്രൂരതയ്ക്ക് (ശ്രീജീവിന്റെ കസ്റ്റഡി മരണം ) മേൽ പറഞ്ഞതെന്നും പരിഹാരമല്ല എന്നിരുന്നാലും ഈ സർക്കാർ വന്നശേഷം നിയമപരമായ ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ചെയ്തിട്ടുണ്ട്. ഇനി വേണ്ടത് കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും CBI അന്വേഷണത്തിനുള്ള കേന്ദ്ര ഗവണ്‍മെന്‍റ് ഉത്തരവാണ്....

advertisment

News

Super Leaderboard 970x90