സമൂഹത്തിൽ വിവിധ കാരണങ്ങളാൽ അദൃശ്യരായി ജീവിക്കേണ്ടി വരുന്ന ചില മനുഷ്യരെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ? അവർ പറയുന്നതിന് ചെവിയോർത്തിട്ടുണ്ടോ ?

അസുഖമോ, ശീലക്കേടോ, ജനിതക തകരാറോ അല്ലെന്നും തികച്ചും സ്വാഭാവികമാണെന്നും അഭിമാനത്തോടെ ഞാൻ തിരിച്ചറിയുന്നുണ്ട്. കാരണം ഇവിടെ ഞാൻ ഒറ്റക്കല്ല, എന്നെപോലെ ലക്ഷങ്ങൾ നമുക്കുചുറ്റും ഉണ്ട്, എന്നാൽ അവർക്കൊക്കെ സ്വന്തം അസ്തിത്വവും പ്രണയവും തുറന്നു പറഞ്ഞു ജീവിക്കാൻ സാധിച്ചാൽ ലോകം എത്ര സുന്ദരമായിരിക്കും.

സമൂഹത്തിൽ വിവിധ കാരണങ്ങളാൽ അദൃശ്യരായി ജീവിക്കേണ്ടി വരുന്ന ചില മനുഷ്യരെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ? അവർ പറയുന്നതിന് ചെവിയോർത്തിട്ടുണ്ടോ ?

സമൂഹത്തിൽ വിവിധ കാരണങ്ങളാൽ അദൃശ്യരായി ജീവിക്കേണ്ടി വരുന്ന നിരവധി മനുഷ്യർ നമുക്കിടയിലുണ്ട് . നിങ്ങൾ എപ്പോഴെങ്കിലും അവരെക്കുറിച്ചു ആലോചിച്ചിട്ടുണ്ടോ ? അവർ പറയുന്നതിന് ചെവിയോർത്തിട്ടുണ്ടോ ? ഇത് പ്രിജിത്ത്. Sifu Prijith Pth ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഒരു പ്രതിനിധിയാണ് അദ്ദേഹം . ഞാൻ പരിചയപ്പെടുത്തുന്നതിനേക്കാൾ നല്ലത് അദ്ദേഹത്തിന് എന്ത് പറയാനുണ്ടെന്ന് കേൾക്കുന്നതല്ലേ ? "പ്രിയരേ,

പല കാരണങ്ങളാൽ നമ്മുടെ നാട്ടിൽ ജീവിക്കാൻ-പ്രണയിക്കാൻ സമൂഹം അനുവദിക്കാത്ത ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഒരു പ്രതിനിധി മാത്രമാണ് ഞാൻ. പ്രിജിത്ത്.പി .കെ എന്നതാണ് എന്റെ പേര്.

തിരുവനന്തപുരം സ്വദേശം. ഇപ്പോൾ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ഗവേഷകനാണ്. തിരുവനന്തപുരം കേന്ദ്രമായി ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളുടെ (LESBIAN-GAY-BISEXUAL-TRANSGENDER-INTERSEX-QUEER) വ്യക്തികൾക്ക് ആത്മാഭിമാനത്തോടെ ഞങ്ങളുടെ പ്രണയവും ജീവിതവും സ്വപ്നങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നതിനായും മറ്റും പ്രവർത്തിക്കുന്ന ക്വീയറിഥം LGBTIQ കമ്മ്യൂണിറ്റി (https://www.facebook.com/queerythm/) എന്ന COMMUNITY BASED ORGANIZATION ന്റെ സ്ഥാപക സെക്രട്ടറിയുമാണ്. നമ്മുടെ നാട്ടിൽ പരിചിതരായ ട്രാൻസ്‌ജെൻഡർ മനുഷ്യരെ കുറിച്ച് ചിലരെങ്കിലും അറിഞ്ഞിരിക്കും, എന്നാൽ സ്വവർഗാനുരാഗികളായ മനുഷ്യരെ കുറിച്ച് അത്രക്ക് പരിചയം (ഉണ്ടെങ്കിലും) ഉണ്ടാവണം എന്നില്ല; കാരണം അവരൊക്കെ പുതിയ ആളുകൾ ആയതുകൊണ്ടല്ല മറിച്ച് നമ്മുടെ സദാചാര-കുടുംബ പിന്തുടർച്ചാവകാശങ്ങൾക്ക് അവർ വിധേയരല്ല എന്നതുതന്നെയാണ്. ബ്രിട്ടീഷുകാർ 1860 കൊണ്ടുവന്ന IPC 377 എന്ന മനുഷ്യത്വ രഹിതമായ നിയമമാണ് ഇന്ത്യയിൽ സ്വവർഗാനുരാഗികളെ ക്രിമിനലുകളാക്കിയത് എന്നാൽ ബ്രിട്ടൻ അറുപത് വർഷങ്ങൾ മുന്നേ ആ നിയമം എടുത്തു കളഞ്ഞു, നമ്മൾ ഇന്നും പാരമ്പര്യം പറഞ്ഞ് പരാജയപെട്ടുകൊണ്ടിരിക്കുന്നു.

ക്വീയറിഥം കഴിഞ്ഞനാളുകൾ കൊണ്ട് LGBTIQ കമ്മ്യൂണിറ്റിയുടെ അവകാശപോരാട്ടത്തിലും ദൃശ്യതയിലും അനവധി സംഭാവനകൾ നൽകുകയുണ്ടായി. സ്‌കൂൾ-കോളേജ് അധ്യാപകർ-വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, സ്ഥാപങ്ങൾ തുടങ്ങി ഒരു വലിയ ജനവിഭാഗത്തിന് അവബോധന പ്രവർത്തനങ്ങൾ, ക്വീയർ പ്രൈഡ് വാക്ക്, അക്കാദമിക് സെഷനുകൾ, ക്വീയർ പ്രണയം ആവിഷ്ക്കരിച്ചുകൊണ്ട് തെരുവ് ചിത്ര പ്രദർശനം, 24x7 ഹെൽപ്പ് ലൈൻ, ആദ്യ ക്വീയർ YouTube ചാനൽ, ട്രാൻസ്‌ജെൻഡർ വ്യക്തകൾക്കായി സാക്ഷരതാമിഷൻ നടപ്പാക്കുന്ന തുടർവിദ്യാഭ്യാസ പരിപാടിയിൽ ആരംഭം മുതലേ കൂടെ പ്രവർത്തിക്കുന്നു തുടങ്ങിയ അവയിൽ ചിലതാണ്. എന്റെ പ്രണയം എന്റെ അതെ ജെണ്ടർ വ്യക്തിയോട് മാത്രമാണ്.

അതൊരു അസുഖമോ, ശീലക്കേടോ, ജനിതക തകരാറോ അല്ലെന്നും തികച്ചും സ്വാഭാവികമാണെന്നും അഭിമാനത്തോടെ ഞാൻ തിരിച്ചറിയുന്നുണ്ട്. കാരണം ഇവിടെ ഞാൻ ഒറ്റക്കല്ല, എന്നെപോലെ ലക്ഷങ്ങൾ നമുക്കുചുറ്റും ഉണ്ട്, എന്നാൽ അവർക്കൊക്കെ സ്വന്തം അസ്തിത്വവും പ്രണയവും തുറന്നു പറഞ്ഞു ജീവിക്കാൻ സാധിച്ചാൽ ലോകം എത്ര സുന്ദരമായിരിക്കും. ആണിനും പെണ്ണിനും മാത്രമല്ല ഇവിടെ ഇടമുള്ളത് ട്രാൻസ്‌ജെൻഡർ -ഇന്റർസെക്സ് വ്യക്തികളെയും നമ്മൾ പരിഗണിക്കുന്നു എന്നതുപോലെ ആൺ-പെൺ പ്രണയങ്ങൾ മാത്രമല്ല എന്ന യാഥാർഥ്യം നമ്മൾ ഇനിയെങ്കിലും അംഗീകരിക്കണം. അതെ ഈ ലോകം ഞങ്ങളുടേത് കൂടിയാണ്.

advertisment

News

Related News

    Super Leaderboard 970x90