ആരാണ് തങ്കു പാസ്റ്റർ എന്ന മാത്യു കുരുവിള? പിണറായി വിജയന് അറിയുമോ ? സുനിത ദേവദാസ് എഴുതുന്നു

ചിട്ടിക്കമ്പനി നടത്തി പൊട്ടി നാടുവിട്ട് വര്ഷങ്ങള്ക്കു ശേഷം ആത്മീയപരിവേഷത്തിൽ വന്നിറങ്ങി രോഗശാന്തി ശുശ്രൂഷ നടത്തുന്ന ആത്മീയവ്യാപാരിയാണ് തങ്കു പാസ്റ്റർ . പേരിന്റെ മുന്നിലുള്ള ഡോക്ടർ എങ്ങനെയുണ്ടായെന്നു അദ്ദേഹത്തിന് മാത്രമേ അറിയൂ. വന്‍ തോതില്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്നും ആരോപണമുണ്ട് . എന്നാൽ സഖാവ് പിണറായി വിജയന് മാത്രം ഇതൊന്നും അറിയില്ല . അല്ലെങ്കിൽ അറിയില്ലെന്ന് നടിക്കുന്നു......

ആരാണ് തങ്കു പാസ്റ്റർ എന്ന മാത്യു കുരുവിള? പിണറായി വിജയന് അറിയുമോ ? സുനിത ദേവദാസ് എഴുതുന്നു

ആരാണ് തങ്കു പാസ്റ്റർ എന്ന മാത്യു കുരുവിള എന്ന് പിണറായി വിജയന് അറിയുമോ ?

1. ചിട്ടിക്കമ്പനി നടത്തി പൊട്ടി നാടുവിട്ട് വര്ഷങ്ങള്ക്കു ശേഷം ആത്മീയപരിവേഷത്തിൽ വന്നിറങ്ങി രോഗശാന്തി ശുശ്രൂഷ നടത്തുന്ന ആത്മീയവ്യാപാരിയാണ് തങ്കു പാസ്റ്റർ . പേരിന്റെ മുന്നിലുള്ള ഡോക്ടർ എങ്ങനെയുണ്ടായെന്നു അദ്ദേഹത്തിന് മാത്രമേ അറിയൂ .

2. കുട്ടനെന്ന പാവപ്പെട്ട തൊഴിലാളിയായിരുന്നു തങ്കു പാസ്റ്ററുടെ പ്രാര്‍ത്ഥനാസമ്മേളനങ്ങളിലെ ആദ്യകാല ഇര . കുട്ടനു കാന്‍സറായിരുന്നു.പല ആശുപത്രികളില്‍ ചികിത്സിപ്പിച്ചുവത്രേ. രോഗം കൂടിയതല്ലാതെ കുറഞ്ഞില്ല . ഒടുവില്‍ ഡോക്ടര്‍മാര്‍ കൈയൊഴിഞ്ഞു.

ആധുനികവൈദ്യശാസ്ത്രം കൈയ്യൊഴിഞ്ഞ കുട്ടനെ തങ്കു പാസ്റ്റര്‍ രക്ഷപ്പെടുത്തി. തങ്കു പാസ്റ്ററിന്റെ പ്രാര്‍ത്ഥനയുടെ ശക്തിയാല്‍ കുട്ടന്റെ കാന്‍സര്‍ പൂര്‍ണമായും മാറിയത്രേ. എന്ന് തങ്കു പാസ്റ്റർ പറയും . കുട്ടനും അത് ഏറ്റു പറയും .

കുട്ടനില്‍ ദൈവത്തിന്റെയും തങ്കുപാസ്റ്ററിന്റെയും അദ്ഭുതം പ്രവര്‍ത്തിച്ചതറിഞ്ഞു എല്ലാ പ്രാര്‍ത്ഥനാസമ്മേളനങ്ങളിലും ഭക്തര്‍ പണവും ആഭരണങ്ങളും സംഭാവന നൽകി . തങ്കു പാസ്റ്റർ വല്യ രോഗശുശ്രൂഷകനായി .

കുറച്ചു കാലം കഴിഞ്ഞപ്പോൾ കുട്ടനെ പ്രാര്‍ത്ഥനാസമ്മേളനങ്ങളില്‍ കാണാതായി. കാര്യം കഴിഞ്ഞപ്പോൾ പാസ്റ്റർ കുട്ടനെ ഉപേക്ഷിച്ചു കളഞ്ഞു . കാരണം കുട്ടന് കാൻസറിന്റെ അവസാന സ്റ്റേജ് എത്തിയിരുന്നു അപ്പോഴേക്കും . നടക്കാൻ പോലും വയ്യാതായി . മരുന്നും വിശ്രമവുമില്ലാതെ കുട്ടൻ മരണാസന്നനായി .

കുട്ടന്‍ ആരും നോക്കാനില്ലാതെ കാൻസറിന്റെ അവസാന വേദനകൾ അനുഭവിച്ചു മരിച്ചു . അധികമാരും അത് അറിഞ്ഞില്ല . മരിച്ചു പോയ കുട്ടൻ വന്നു സാക്ഷ്യം പറഞ്ഞുമില്ല .

എന്നാൽ പാസ്റ്ററിന്റെ പേരിലുള്ള വിശ്വാസം ആർക്കും കുറഞ്ഞില്ല. പണം ഒഴുകിയെത്തി .

3. ഇദ്ദേഹത്തിന്റെ സഹായിയായിരുന്ന രാജനും ഭാര്യയും ഇദ്ദേഹത്തോട് പിണങ്ങിയപ്പോൾ പത്രസമ്മേളനം നടത്തി തന്നെ സ്വർഗീയവിരുന്നു എന്നപേരിൽ പാസ്റ്റർ സംഘടിപ്പിക്കുന്ന പരിപാടിയെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു . അന്നത് വലിയ ചർച്ച ആയെങ്കിലും പാസ്റ്റർ പണം നൽകി മാധ്യമസ്ഥാപനങ്ങളെ ഒതുക്കി എന്നാണ് ആരോപണം .

4. ഇദ്ദേഹത്തിന്റെ സാമ്പത്തിക സ്രോതസുകളെപ്പറ്റി നിരവധി ആരോപണങ്ങളുണ്ട് . സ്വര്‍ഗീയ വിരുന്നിന്റെ പേരില്‍ വന്‍ തോതില് പണം പിരിക്കുന്നതായും, ആരാധനയ്‌ക്കെത്തുന്നവരില്‍ നിന്നും സ്‌ത്രോത്ര കാഴ്ചയ്ക്കു പുറമെ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് കവറുകള്‍ നല്‍കി അതിലൂടെ പണം സമാഹരിക്കുകയാണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിശ്വാസികളില്‍ നിന്ന് ഓരോ ആഴ്ചയും ലക്ഷക്കണക്കിന് രൂപയാണ് ശേഖരിക്കുന്നതെന്നും ആരോപണമുണ്ട് .

ആരാണ് തങ്കു പാസ്റ്റർ എന്ന മാത്യു കുരുവിള? പിണറായി വിജയന് അറിയുമോ ? സുനിത ദേവദാസ് എഴുതുന്നു

5. ഇയാള്‍ നടത്തിയിരുന്ന ചിട്ടികമ്പനിയെപ്പറ്റിയും രോഗശാന്തി കണ്‍വെന്‍ ഷനുകളെപ്പറ്റിയും അതുവഴി സമ്പാദിച്ച കോടികളെപ്പറ്റിയും നിരവധി റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ജില്ലാ പോലിസ് സൂപ്രണ്ട് ശ്രീ മാത്യുപോളികാര്‍പ്പ് ഇയാളുടെ വീട്ടിലും ഓഫിസിലും നടത്തിയ റെയിഡ്നെപ്പറ്റിയും ഡോളര്‍ അടക്കമുള്ള വിദേശകറന്‍സിയും ഭൂമിഇടപാടുകളുടെ രേഖകളും പാസ്പോര്‍ട്ട്കളും ട്രാവലേര്‍സ്ചെക്കുകളും മറ്റും പിടിച്ചെടുത്ത വിവരം 2008 മേയ് മാസം ഇരുപത്തഞ്ചാം തിയ്യതിയിലെ ഹിന്ദുപത്രം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്.

http://www.thehindu.com/…/Raid...

6. ചോദ്യം ചെയ്യുന്നവരെ ഗുണ്ടകളെ വിട്ട് നിശബ്ദരാക്കുകയാണ് തങ്കു ബ്രദര്‍ ചെയ്യുന്നുവെന്നും ആരോപണമുണ്ട്

7. വിശ്വാസികള്‍ക്ക് വീടുകളും, ഫ്‌ലാറ്റുകളും, നല്‍കണമെന്ന് വാഗ്ദാനം നല്‍കി പരുന്തുംപാറയിലും, മണര്‍കാടും അടക്കം പലയിടത്തും സ്ഥലം വാങ്ങിക്കൂട്ടിയിട്ടുണ്ട്.

കൂടാതെ വിശ്വാസികളില്‍ നിന്ന് പിരിക്കുന്ന പണം ഉപയോഗിച്ചാണ് ഇയാള്‍ കോടികള്‍ മുടക്കി തിരുവഞ്ചൂരിലെ വാട്ടര്‍ സപ്ലെ റോഡിലെ ആറ്റുതീരത്ത് ആഡംബര സൗധം പണിതു . കാരാപ്പുഴയില്‍ കൊട്ടാരസദൃശമായ വീട് വേറെ .

8. വര്‍ഷങ്ങള്‍ക്കു മുമ്പ് കട്ടപ്പന സ്വദേശിനിയായ പെണ്‍കുട്ടിയെ കൈവയ്പ് ശുശ്രൂഷയ്‌ക്കെന്ന പേരില്‍ തങ്കുപാസ്റ്റര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വാർത്തയും ഇടക്ക് കേട്ടിരുന്നു .

9. വന്‍ തോതില്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്നും ആരോപണമുണ്ട് .

എന്നാൽ സഖാവ് പിണറായി വിജയന് മാത്രം ഇതൊന്നും അറിയില്ല . അല്ലെങ്കിൽ അറിയില്ലെന്ന് നടിക്കുന്നു .

ആരാണ് തങ്കു പാസ്റ്റർ എന്ന മാത്യു കുരുവിള? പിണറായി വിജയന് അറിയുമോ ? സുനിത ദേവദാസ് എഴുതുന്നു

കോടികൾ മുടക്കി പൊതുമൈതാനങ്ങളിൽ സ്വർഗീയവിരുന്ന് നടത്തുന്ന ബ്രദർ തങ്കുവിനൊപ്പം പിണറായി വിജയൻ 2015 ൽ കോട്ടയത്തു ടി കെ രാമകൃഷ്ണൻ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച വർഗീയ വിരുദ്ധ സെമിനാറിൽ പങ്കെടുത്തു. മതപരിവർത്തനം നടത്തുന്ന ആൾക്കൊപ്പം വർഗീയവിരുദ്ധ സെമിനാറിൽ പങ്കെടുത്തത് അന്നും വിവാദമായിരുന്നു .

ഇപ്പോഴും കെവിന്റെ ജീവന് വേണ്ടി ബന്ധുക്കൾ പോലീസ് സ്റ്റേഷനിലെത്തി കെഞ്ചുമ്പോൾ പിണറായി പോലീസുകാരോടൊപ്പം തങ്കു പാസ്റ്ററിന്റെ ഒരു പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു .

അവിടെ പിണറായി ഇങ്ങനെ പ്രസംഗിച്ചു

" ആശ്രയമറ്റവർക്ക് ആശ്രയവും അഭയമില്ലാത്തവർക്ക് അഭയവും ആലംബമില്ലാത്തവർക്ക് ആലംബവും വേദനിക്കുന്നവർക്ക് ആശ്വാസവും എത്തിച്ചു കൊടുക്കുക എന്ന തത്വം സമൂഹത്തിൽ ശരിയായ രീതിയിൽ പ്രാവർത്തികമാക്കാൻ കഴിയണം . ആ വഴിയേ മനുഷ്യസ്‌നേഹത്തിന്റെ സന്ദേശവുമായി കൂടുതൽ സഞ്ചരിക്കാൻ നിങ്ങളുടെ സംഘടനക്ക് കഴിയട്ടെ എന്നാശംസിചു കൊണ്ട് ഈ പരിപാടി ഔപചാരികമായി ഉത്‌ഘാടനം ചെയ്തതായി അറിയിച്ചു കൊള്ളുന്നു . നിങ്ങൾക്കെന്റെ സ്നേഹാഭിവാദനങ്ങൾ "

https://www.facebook.com/thehe...

സഖാവ് പാസ്റ്റർ ആവുകയാണോ ഇവിടെ ?

കഷ്ടം .....

advertisment

News

Related News

Super Leaderboard 970x90